A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇതാണ് ബൈബിള് ( സത്യവേദം ) ചരിത്രം



ബി സി 1500 മുതല് എ ഡി 100 വരെയുള്ള 1600 വര്ഷങ്ങള് കൊണ്ട് 40 തില് പരം എഴുത്തുകാര് എഴുതിയതാണ് ബൈബിള്! അതില് രാജാക്കന്മാര് , വൈദ്യന്മാര് , ചുങ്കക്കാര് , പ്രവാചകന്മാര് , കവികള് , പ്രഭുക്കന്മാര് , പുരോഹിതന്മാര് , മുക്കുവന്മാര് , ആട്ടിടയര് , കൃഷിക്കാര് തുടങ്ങി സമൂഹത്തിലെ വിവിധ സംസ്കാരത്തില് നിന്നുള്ള പഠിപ്പുള്ളവരും പഠിപ്പില്ലാത്തവരുമായ അനേകര് ഉള്പ്പെടുന്നു !!!
ബൈബിള് എബ്രായ , ഗ്രീക് , അരാമ്യ , ഭാഷകളില് പാപ്പിറസ് ചെടിയുടെ തോല് , ചര്മലിഖിതങ്ങള് , മെഴുകുപലകകള് , കല്പലക തുടങ്ങി പ്രതലങ്ങളില് ഏഷ്യ , ആഫ്രിക്ക യുറോപ് എന്നീ ഭൂഖണ്ടങ്ങളില് ഇരുന്നുകൊണ്ട് എഴുതി . ദാവീദ് യുദ്ധ സമയങ്ങളില് , സോളമെന് സമാധാന വേളയില് , ലൂക്കോസ് കപ്പല് യാത്രാവേളയില് , പൌലോസ് ജയിലില് കിടക്കുമ്പോള് , മോശ വനാന്തരങ്ങളിലും , മരുഭൂമിയിലും - യോഹന്നാന് പത്മൊസ് ദ്വീപില് വെച്ചെഴുതി . അങ്ങനെ ബൈബിളിലെ അവസാന എഴുത്തുകാരനായ യോഹന്നാന് ജനിക്കുന്നതിനു 1450 വര്ഷം മുന്പ് ആദ്യ എഴുത്തുകാരനായ മോശ ജനിച്ചു . ഇതിനിടയില് 60 -ഓളം തലമുറകള ജീവിച്ചിരുന്നു .കാലം, ഭാഷ, , തൊഴില സംസ്കാരം , സ്ഥലം ഇവ വളരെ വിഭിന്നമായിരുന്നു . എങ്കിലും ബൈബിളില് യാതൊരു പൊരുത്തക്കേടും ഇല്ലാതെ തുടക്കം മുതല് ഒടുക്കം വരെ ആശയ വൈരുദ്ധ്യം ഒട്ടും ഇല്ലാതെ, പരസ്പരം കൃത്യമായി ഒറ്റ ആത്മാവില് യോജിച്ചു കിടക്കുന്നു !!!!
ബി സി 2 - ആം നൂറ്റാണ്ടിലെ സിറിയന് രാജാവ് അന്ത്യോക്യോസ് എപ്പിപ്പാനസ് , എ ഡി 4 - ആം നൂറ്റാണ്ടിലെ റോമന് ചക്രവര്ത്തി ഡയോക് ലഷൻ 14 -ആം നൂറ്റാണ്ടിലെ റോബര്ട്ട് ഇങ്ങര്സോൾ എന്ന നാസ്ഥികര് ഒക്കെ പരമാവധി ശ്രമിച്ചു ബൈബിള് നശിപ്പക്കുവാന് . അവരെല്ലാം മരിച്ചു മണ്ണ്മറഞ്ഞു എങ്കിലും ഈ മഹദ് ഗ്രന്ഥം ഇന്നും ഭൂമിയില് അജയ്യമായി നിലകൊള്ളുന്നു!!!
നെപ്പോളിയന് ബോണോപ്പാട്ട് പറഞ്ഞു: " വേദപുസ്തകം കേവലം ഒരു പുസ്തകമല്ല . പ്രവര്ത്തന ക്ഷമമായ ഒരു ആളത്വമായി അത് നിലകൊള്ളുന്നു . അതിന്റെ വ്യാപാരത്തെ ചെറുക്കുന്ന ഏതു ശക്തിയെയും അത് കീഴടക്കകളയും" .
18 -ആം നൂറ്റാണ്ടില് തോമസ് സ്പെയിന് എന്നൊരു നിരിശ്വരവാദി ബൈബിളിനെതിരെ എ ജു ഓഫ് ദി റിസര് എന്നാ പുസ്തകം എഴുതി. അവസാനം മദ്യപാനിയായി മരിച്ച അയാള്, ഒടുവില് ഇങ്ങനെ പറഞ്ഞു: "എന്റെ പുസ്തകത്തിന്റെ കോപ്പികള് മുഴുവന് ചുട്ടുകളയണം . പിശാചിന് പൂര്ണമായി അവകാശപെടാവുന്നതാണ് ആ പുസ്തകം . അത് ആരും ഇത് വായിക്കരുത്".!!!
100 - വര്ഷത്തിനു ശേഷം ബൈബിളിന്റെ ഒരൊറ്റ കൊപ്പി പോലും ഉണ്ടായിരിക്കില്ല ഭൂമിയില് എന്ന് വോള്ടയര് പറഞ്ഞു . 12 വര്ഷം കഴിഞ്ഞപ്പോള് താന് ജനിക്കാതിരുന്നാല് കൊള്ളാമായിരുന്നു . "യേശുവേ.. ദൈവമേ.. ഞാനിതാ ദൈവത്താലും മനുഷ്യരാലും കൈവിടപ്പെട്ടവനായി മരിക്കുന്നു" എന്ന് വളരെ നിരാശയോടെ പറഞ്ഞു കൊണ്ട് മരിച്ചു!! . അദ്ദേഹത്തിന്റെ പ്രസ് ജനീവ ബൈബിള് സൊസൈറ്റി വിലക്ക് വാങ്ങി !!. നോഹയുടെ പെട്ടകം മഹാ പ്രളയത്തിലും തകരാതിരുന്നത് പോലെ, ചാര കൂമ്പാരങ്ങള്ക്ക് മുകളിലൂടെ ബൈബിള് ഇന്നും, ഈ ഭൂമിയില് കാലാന്തരങ്ങളിലൂടെയുള്ള അതിന്റെ യാത്ര ദൈവാത്മാവില് വിജയകരമായി തുടരുന്നു!!! .
നരഭോജികളായ ആഫ്രിക്കന് മനുഷ്യരെ മനുഷ്യസ്നേഹികളാക്കിയതും ..ആക്രമികളെയും ക്രൂരന്മാരെയും - സമ ശിഷ്ടങ്ങളെ അകമഴിഞ്ഞ് ദൈവ സ്നേഹത്തില് സ്നേഹിക്കുന്നവരാക്കിയതും , ആലംബഹീനര്ക്ക് ആതുര സേവനം ചെയ്യുവാനുമുള്ള ദൈവിക പ്രേരണയും , ബൈബിള് വചനങ്ങള് പകര്ന്നു കൊടുത്തു !!! . എണ്ണിയാല് ഒടുങ്ങാത്ത ലക്ഷോപ ലക്ഷം ജനങ്ങള്ക്ക് നന്മയിലേയ്ക്കും, നിത്യജീവനിലേയ്ക്കും, യഥാര്ഥ ദൈവഭക്തിയിലേയ്ക്കുമുള്ള നിര്മലമായ ദൈവിക പ്രജോതനം, പരിശുദ്ധ ആത്മവിലൂടെ പകര്ന്നുകൊണ്ടിരിക്കുന്നതും ബൈബിളിലെ ദൈവ വചനങ്ങള് തന്നെ!!
റ്റാ -ബിബ്ലിയ എന്ന് ബഹുവചന ഗ്രീക്കുപദത്തില് നിന്നാണ് - "ബൈബിള്" എന്ന വാക്ക് ഉണ്ടായത്! ബൈബിള് 66 ചെറു പുസ്തകങ്ങള് ചേരുന്നതാണ്, പഴയനിയമം - 39 പുതിയ നിയമം - 27.
ബൈബിളിലെ പുസ്ഥകങ്ങളോട് സാമ്മ്യമുള്ള പല പുരാതനപുസ്തകങ്ങളും കണ്ടുകിട്ടിയിട്ടുണ്ടെങ്കിലും , അവയിലെ ചില വാചകങ്ങള്, ബൈബിളിലെ പുസ്ഥകങ്ങളെ ഒന്നാക്കുന്ന പരിശുദ്ധ ആത്മാവിന്റെ പ്രബോധനങ്ങള്ക്ക് നേരെ വിപരീധമായതിനാല്, അവയെ 66 പുസ്ഥകങ്ങളുള്ള സത്യവേദപുസ്ഥകത്തോട് കൂടെ ചേര്ക്കപെട്ടിട്ടില്ല !!
പഴയ നിയമത്തില് ദൈവം പറഞ്ഞു : ഞാന് യഹൂദ ഗൃഹത്തോടും പുതിയ ഒരു നിയമം (ഉടമ്പടി )ചെയ്യുന്ന കാലം വരും. അന്ത്യ അത്താഴ സമയത്ത് യേശു അത് തന്റെ ഓര്മ്മയ്ക്കായി സ്ഥാപിച്ചു . ഈ "പാനപാത്രം" (രക്തം ചിന്തിയുള്ള കുരിശുമരണം. മത്തായി 26 : 39 ) എന്റെ പുതിയ നിയമ ഉടമ്പടിയാകുന്നുയാകുന്നു.
(യിരെമ്യാവു 31 : 31 , 1 കൊരിന്ത്യർ 11 :25 , എബ്രായെർ 9 : 1- 5 )
എ ഡി - 1263 ന്നില് കര്ദിനാള് കേറോ ആണ് ബൈബിള് അദ്ധ്യായം തിരിച്ചത് എ ഡി 1551 ന്നില് റോബോര്ട്ട് സ്റ്റീഫെന് ഓരോ അദ്ധ്യായത്തെയും വാക്യങ്ങളാക്കി തിരിച്ചു..
66 പുസ്തകങ്ങളില് 1189 - അദ്ധ്യായങ്ങളും 31 ,173 വാക്യങ്ങളുമുണ്ട് ബൈബിളില് !!
ബൈബിളിലെ മദ്ധ്യവാക്യം (സങ്കീര്ത്തനം 118 : 8.)ബൈബിളിന്റെ ആകെയുള്ള അന്തസത്തയാണ് ഈ വാക്യം "മനുഷ്യനില് ആശ്രയിക്കുന്നതിനേക്കാള് യഹോവയില് ആശ്രയിക്കുന്നത് നല്ലത്"!!
ബൈബിളിലെ തിരുവെഴുത്തുകള് ഒന്നും മനുഷ്യരുടെ സ്വയമായ പ്രജോതനത്താല് ഉളവായതല്ല!! . അതിലെ പ്രവചനം ഒന്നും മനുഷ്യന്റെ ഇഷ്ടത്താല് വന്നതുമല്ല !! . അവ ദൈവ കല്പനയാല് മനുഷ്യര് പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ടു സംസാരിച്ചവയാണ് " (2 പത്രോസ് 1: 20 , 21 )
Old Testament
Book Author Date Written
Genesis Moses ? - 1445 B.C.
Exodus Moses 1445 - 1405 B.C.
Leviticus Moses 1405 B.C.
Numbers Moses 1444 - 1405 B.C.
Deuteronomy Moses 1405 B.C.
Joshua Joshua 1404-1390 B.C.
Judges Samuel 1374-1129 B.C.
Ruth Samuel 1150? B.C.
First Samuel Samuel 1043-1011 B.C.
Second Samuel Ezra? 1011-1004 B.C.
First Kings Jeremiah? 971-852 B.C.
Second Kings Jeremiah? 852-587 B.C.
First Chronicles Ezra? 450 - 425 B.C.
Second Chronicles Ezra? 450 - 425 B.C.
Ezra Ezra 538-520 B.C.
Nehemiah Nehemiah 445 - 425 B.C.
Esther Mordecai? 465 B.C.
Job Job? ??
Psalms David 1000? B.C.
Sons of Korah wrote Psalms 42, 44-49, 84-85, 87; Asaph wrote Psalms 50, 73-83; Heman wrote Psalm 88; Ethan wrote Psalm 89; Hezekiah wrote Psalms 120-123, 128-130, 132, 134-136; Solomon wrote Psalms 72, 127.
Proverbs Solomon wrote 1-29
Agur wrote 30
Lemuel wrote 31 950 - 700 B.C.
Ecclesiastes Solomon 935 B.C.
Song of Solomon Solomon 965 B.C.
Isaiah Isaiah 740 - 680 B.C.
Jeremiah Jeremiah 627 - 585 B.C.
Lamentations Jeremiah 586 B.C.
Ezekiel Ezekiel 593-560 B.C.
Daniel Daniel 605-536 B.C.
Hosea Hosea 710 B.C.
Joel Joel 835 B.C.
Amos Amos 755 B.C.
Obadiah Obadiah 840 or 586 B.C.
Jonah Jonah 760 B.C.
Micah Micah 700 B.C.
Nahum Nahum 663 - 612 B.C.
Habakkuk Habakkuk 607 B.C.
Zephaniah Zephaniah 625 B.C.
Haggai Haggai 520 B.C.
Zechariah Zechariah 520 - 518 B.C.
Malachi Malachi 450 - 600 B.C.
New Testament
Book Author Date Written (A.D)
Matthew Matthew 60's
Mark John Mark late 50's
early 60's
Luke Luke 60
John John late 80's
early 90's
Acts Luke 61
Romans Paul 55
1 Corinthians Paul 54
2 Corinthians Paul 55
Galatians Paul 49
Ephesians Paul 60
Philippians Paul 61
Colossians Paul 60
1 Thessalonians Paul 50 - 51
2 Thessalonians Paul 50 - 51
1 Timothy Paul 62
2 Timothy Paul 63
Titus Paul 62
Philemon Paul 60
Hebrews (Paul, Apollos, Barnabas...?) 60's
James James, half brother of Jesus 40's or 50's
1 Peter Peter 63
2 Peter Peter 63 - 64
1 John John late 80's
early 90's
2 John John late 80's
early 90's
3 John John late 80's
early 90's
Jude Jude, half brother of Jesus 60's or 70's
Revelation John late 80's
early 90's
കേരളത്തിലെ ക്രൈസ്തവ സഭ സുദീഘമായ പാരമ്പര്യം അവകാശപ്പെടുന്നുണ്ടെങ്കിലും പത്തൊന്പതാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ അവര് ക്ക് അവരുടെ മാതൃഭാഷയില് ബൈബിള് ലഭ്യമായിരുന്നില്ല! മലയാള ദേശത്തിലെ ക്രൈസ്തവര് ഉപയോഗിച്ചു വന്നിരുന്നത് സുറിയാനി ഭാഷയിലുള്ള ബൈബിളും കുര്ബ്ബാനക്രമവും ആയിരുന്നു. പത്തൊന്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില് സി.എം.എസ്. മിഷനറിമാര് വന്നതോടു കൂടി മലയാളദേശത്തിലെ ക്രിസ്ത്യാനികളെ പറ്റി പാശ്ചാത്യര് കൂടുതല് അറിയാനിടയാവുകയും ബൈബിള് മലയാളത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.
ഈ ലേഖനം ബൈബിള് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതിന്റേയും വിവിധ മലയാളം ബൈബിള് പരിഭാഷകളുടേയും ചരിത്രം പ്രതിപാദിക്കുന്നു.
റമ്പാൻ ബൈബിൾ[തിരുത്തുക]
പ്രധാന ലേഖനം: റമ്പാന് ബൈബിള്
ഈസ്റ്റിന്ഡ്യാ കമ്പനിയുടെ കല്ക്കട്ടയിലെ ചാപ്ലയിനായിരുന്ന ഡോ. ക്ലോഡിയസ് ബുക്കാനൻ 1806-ല് മലബാര് സന്ദര്ശിച്ചു. ബൈബിള് മലയാളത്തിലേക്കു വിവര്ത്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇംഗ്ലണ്ടിലെ തന്റെ മാതൃസഭയേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളേയും ബോദ്ധ്യപ്പെടുത്താന് അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ ബൈബിള് സുറിയാനിയില് നിന്നു മലയാളത്തിലേക്ക് വിവര്ത്തനം ചെയ്യുവാനുള്ള യത്നം ആരംഭിച്ചു.
അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായ മാര് ദിവന്നാസ്യോസിന്റെ മേല് നോട്ടത്തില് 1807-ല് നാലു് സുവിശേഷങ്ങള് സുറിയാനിയില് നിന്നു മലയാളത്തിലേക്കു വിവര്ത്തനം ചെയ്യാന് ആരംഭിച്ചു. ഈ യത്നത്തില് സഹകരിച്ചവരില് പ്രമുഖനാണ് കായംകുളം ഫിലിപ്പോസ് റമ്പാന് . 1811-ല് ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സില് നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. സുറിയാനിയില് നിന്നുള്ള പദാനുപദ വിവര്ത്തനം ആയതിനാല് ധാരാളം സുറിയാനി പദങ്ങള് ആ വിവര്ത്തനത്തില് കടന്നു കൂടിയിരുന്നു!.
1817-ല് ബൈബിള് പൂര്ണ്ണമായി തര്ജ്ജമ ചെയ്യുവാനും കോട്ടയത്തു നിന്നു അതു പ്രസിദ്ധീകരിക്കുവാനും ബൈബിള് സൊസൈറ്റി തീരുമാനിച്ചു. അതിനു വേണ്ടി ചര്ച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.), റവ. ബെഞ്ചമിന് ബെയ്ലിയുടെ സേവനം വിട്ടു കൊടുത്തു. കൊച്ചിക്കാരനായ എബ്രായഭാഷാപണ്ഡിതന് മോശെ ഈശാർഫനി എന്ന യെഹൂദൻ, ത്രിഭാഷാ പണ്ഡിതനായ ചാത്തു മേനോന് , സംസ്കൃത പണ്ഡിതനായ വൈദ്യനാഥയ്യര് എന്നിവരുടെ സഹകരണം വിവര്ത്തന പ്രക്രിയയില് ബെയ്ലിക്കു ലഭിച്ചു. ഇവരെക്കൂടാതെ സുറിയാനി പണ്ഡിതന്മാരായ എട്ടു പുരോഹിതന്മാരുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു. അന്നു തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല് മണ്റോയുടെ പിന്തുണയും ഈ സംരംഭത്തിനുണ്ടായിരുന്നു. അക്കാലത്ത് പ്രവര്ത്തിച്ചിരുന്ന ബൈബിള് സൊസൈറ്റി ഇതിനു ആവശ്യമുള്ള ധനസഹായം നല്കി.
1825-ല് ബെയ്ലി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു താത്ക്കാലിക മലയാള തര്ജ്ജിമ പ്രസിദ്ധീകരിച്ചു. 1829-ല് ബൈബിള് സൊസൈറ്റിയുടെ മദ്രാസ് ഓക്സിയലറി ബെയ്ലിയുടെ ആദ്യത്തെ പുതിയ നിയമ തര്ജ്ജുമ കോട്ടയം സി.എം.എസ്. പ്രസ്സില് അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഈ പുതിയ നിയമം അച്ചടിക്കുവാന് വേണ്ടി, ബെയ്ലി സ്വയം രൂപകല്പന ചെയ്തു നിര്മ്മിച്ച മരംകൊണ്ടുള്ള പ്രസ്സ് ഇന്നും കോട്ടയം സി.എം.എസ്. പ്രസ്സില് സൂക്ഷിച്ചിട്ടുണ്ട്.
1835-ല് ബെയ്ലിയുടെ പഴയനിയമ തര്ജ്ജിമ പൂര്ത്തിയായി. മദ്രാസ് ഓക്സിലിയറി 1841-ല് അതു പ്രസിദ്ധീകരിച്ചു. ഈ ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പ് 1859-ല് പ്രസിദ്ധീകരിച്ചു.
ഗുണ്ടര്ട്ടിന്റെ പരിഭാഷ..
----------------------------------------------
പ്രധാന ലേഖനം: ഹെര്മ്മന് ഗുണ്ടര്ട്ട്
ബെയ്ലിയുടെ പരിഭാഷയ്ക്ക് ചില പരിമിതികൾ ഉണ്ടായിരുന്നു. പദങ്ങളിലും പ്രയോഗങ്ങളിലും മലബാറിലെ ഭാഷയ്ക്ക് തിരുവിതാം കൂറിലെ മലയാളത്തെ അപേക്ഷിച്ച് ചില വ്യത്യാസങ്ങള് ഉണ്ടായിരുന്നു. വടക്കേ മലബാറിലെ ഉപയോഗത്തിനു മതിയായ ബൈബിള് ആവിഷ്ക്കരിക്കുന്നതിനു നേതൃത്വം നല്കിയത് ആധുനിക മലയാളത്തിന്റെ സൃഷ്ടി കര്ത്താക്കളില് ഒരാളായ ഹെര്മ്മന് ഗുണ്ടര്ട്ടാണ്. ഗ്രീക്കു ഭാഷയും, സംസ്കൃതവും ഉള്പ്പെടെ പല ഭാരതീയ ഭാഷകളും അദ്ദേഹത്തിനു വശമായിരുന്നു. ഗ്രീക്കു പുതിയനിയമത്തില് നിന്നു ഗുണ്ടര്ട്ട് നേരിട്ടു വിവര്ത്തനം ചെയ്ത പുതിയ നിയ നിയമം മംഗലാപുരത്തു ബാസൽ മിഷന് പ്രസ്സില് നിന്നും 1854-ല് പ്രസിദ്ധം ചെയ്തു. 1859-ല് പഴയനിയമവും അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചു.
പ്രധാന ലേഖനം: സത്യവേദപുസ്തകം
തിരുവിതാംകൂര് , കൊച്ചി, മലബാര് പ്രദേശങ്ങളില് ബൈബിള് ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാന് 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതില് സി.എം.എസ് ന്റേയും എൽ.എം.എസ്സ്.ന്റേയും ബാസൽ മിഷണ്ടേയും സുറിയാനി സഭയുടേയും പ്രതിനിധികള് ഉള്പ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവര്ത്തനം നിര് വഹിച്ചത്.
ഇതിനു വേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജര്മ്മന് ഭാഷയിലുള്ള വിവര്ത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്ലിയുടെ മലയാള തര്ജ്ജിമയും, സാമുവേൽ ലീയുടെ സുറിയാനി ബൈബിളുകളും സസൂക്ഷ്മം പരിശോധിച്ചു. ഡോ. ഗുണ്ടര്ട്ടിന്റെ പരിഭാഷയായിരുന്നു ഈ പരിഭാഷയ്ക്കു അടിസ്ഥാനമാക്കി സ്വീകരിച്ചത്. 1880-ല് പുതിയ നിയമം പൂര്ത്തിയാക്കിയെങ്കിലും 1889-ലാണ് അതു പ്രസിദ്ധീകരിച്ചത്.
1871-ല് ബൈബിള് സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാര്മ്മികത്തില് പരിഭാഷ ചെയ്യപ്പെട്ട് 1910-ല് പ്രസിദ്ധീകരിച്ച മലയാള ബൈബിള് പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരില് ഇന്ന് അറിയപ്പെടുന്നത്. ഇംഗ്ലീഷ് റിവൈസ്ഡ് വേർഷന്റെ വെളിച്ചത്തില് , ബെഞ്ചമിൻ ബെയ്ലിയുടെ വിവര്ത്തനത്തില് വരുത്തിയ പരിഷ്ക്കാരങ്ങള് ഉള്പ്പെടുത്തി 1889-ല് പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് ഇത് തയ്യാറാക്കിയത്. ഈ പരിഭാഷയാണ് ഇപ്പോള് പ്രചുര പ്രചാരത്തിലിരിക്കുന്ന സത്യവേദപുസ്തകം. മലയാള ഭാഷയുടെ അന്നുവരെയുള്ള വളര്ച്ചയും, വികാസവും, ആശയവ്യാപ്തിയും ഉള്ക്കൊള്ളാന് ഈ തര്ജ്ജുമയ്ക്കു കഴിഞ്ഞു. കേരള കത്തോലിക്കാ സഭയും, യാക്കോബായ സഭയും ഒഴിച്ചുള്ള മിക്കവാറും എല്ലാ കേരള ക്രൈസ്തവ സഭകളും, 1910-ല് പുറത്തിറങ്ങിയ സത്യവേദപുസ്തകം എന്ന ഈ ബൈബിള് പരിഭാഷയാണ് ഉപയോഗിക്കുന്നത്.