പ്രപഞ്ചത്തിലെ സർവ്വതിനെയും നിയദ്രിക്കുന്ന ശക്തിയുടെ സ്രോതസ് ദൈവം.
മനുഷ്യർ ഭൂരിഭാഗവും വിശ്വസിക്കുന്നു ദൈവം എന്നൊരു ശക്തി ഉണ്ടെന്ന് അവർ തങ്ങളുടെ നാടിന്റെയും, ചുറ്റുപാടുകളും, കാലാവസ്ഥയും കൂട്ടി ചേർത്ത് ദൈവ സങ്കൽപ്പം ഉണ്ടാക്കിയെടുത്തു അതിനെ അവർ ഓരോ പേര് നൽകി മതങ്ങൾ രൂപപ്പെടുത്തി. ശെരിക്കും ദൈവം നമ്മളുടെ മതങ്ങളിൽ പറഞ്ഞതുപോലെ അകാൻ സാധ്യതാ കുറവാണു. കൊച്ചു ഭൂമിയും അവിടുത്തെ ജീവജങ്ങളിക്കുമിടയിൽ അവതാരം എടുക്കേണ്ട ആവിശ്യമില്ല, ദൈവത്തിനെ കുറിച്ച് പഠിപ്പിക്കാൻ ഒരു പ്രവാചകന്റെയും ആവിശ്യവുമില്ല എല്ലാം മനുഷ്യന്റെ തലച്ചോർ സൃ ഷ്ഠിച്ചതുമാത്രം. ദൈവം എന്നൊരു ശക്തി ഭൂമിയിലേക്ക് ബുദ്ധിയും, ചിന്തിക്കാനുള്ള കഴിവും നൽകി ജീവജാലങ്ങളെ വിട്ടിരിക്കുന്നു അവ സ്വന്തമായി തീരുമാനിച്ചു നല്ലതും ചീത്തയും തിരഞ്ഞെടുക്കടു. മനുഷ്യർ ജനിച്ചു കഴിഞ്ഞു അവൻ വളർന്നു നേർവഴിക്കു, അല്ലാതെയും പോകുന്നത് അവന്റെ മാത്രം തീരുമാനങ്ങൾ ആണ് അവന്റെ വിധിയും അതുതന്നെ. മരണം സംവിച്ചു കഴിഞ്ഞു തീർച്ച ആയും ദൈവത്തിന്റെ മുന്നിൽ സർവ്വ പ്രവൃത്തികളുടെയും ഉത്തരം ലഭിക്കും. സർവ്വ ശക്തനയാ ദൈവം ഒരിക്കലും മനുഷ്യരുടെ പൂജയിലും, നൊയമ്പിലും നന്മകൾ നേരുന്ന ഇടുങ്ങിയ മനുസ്‍ള്ളവൻ അല്ല. മതങ്ങൾ മറന്നു മനുഷ്യനായി ജീവിച്ചാൽ ഭൂമി സ്വർഗത്തെകാൾ മഹത്തരമാകും