ഒരു വസ്തു ഉണ്ട് എന്നതിന് തെളിവ് നമ്മൾ ആ വസ്തുവിനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണൽ മാത്രമാണോ?
കാണാത്ത പലതിലും നാം വിശ്വസിക്കുന്നുണ്ടല്ലോ..
ആത്മാവ്, മനസ്സ്,ബുദ്ധി, ബോധം തുടങ്ങിയവ ഉദാഹരണങ്ങൾ മാത്രം.
വിദ്യുഛക്തി, അൾട്രാവയലറ്റ് രശ്മികൾ, ഇൻഫ്രാറെഡ് രശ്മികൾ തുടങ്ങി ഇനിയുമുണ്ട് ഉദാഹരണങ്ങൾ നിരവധി..
എന്തിനധികം... നാം ഓരോരുത്തരും സ്വന്തം മാതാവിന്റെ വയറ്റിൽ കിടന്നതാണെന്ന സത്യം പോലും അന്തിമ വിശകലനത്തിൽ നാം മുഖാമുഖം കണ്ടതായിരുന്നില്ല.
അപ്പോൾ നാമും നമ്മുടെ നിത്യ ജീവിതത്തിലെ ഒട്ടു വളരെ കാര്യങ്ങളും നമ്മെ സംബന്ധിച്ചിടത്തോളം "വിശ്വാസം" ആണ്. അല്ലെങ്കിൽ "അനുഭവം" ആണ് ..
തീർന്നില്ല .. നമുക്ക് ഭദ്രമായ കുടുംബ ജീവിതം സാധ്യമാകുന്നത് ഭാര്യാ ഭർത്താക്കൾപരസ്പരം "വിശ്വസിക്കുക " മൂലമാണ് !!
ചുരുക്കത്തിൽ "ദൈവം ഉണ്ട്"എന്ന വസ്തുത ബോധ്യപ്പെടാൻ നാം ദൈവത്തെ മുഖാമുഖം കാണണമെന്നില്ല...
മാത്രമല്ല, ദൈവം തീർത്തും അഭൗതികമായ അസ്തിത്വമാണല്ലോ.. ഭൗതികതയുടെ മാപിനി ഉപയോഗിച്ച് അതിഭൗതികതയെ അളക്കുകയേ വയ്യ.. പൊന്ന് തൂക്കുന്നതു തുലാസ് കൊണ്ട് പർവ്വതം തൂക്കുക അസാധ്യം..
"ദൈവത്തെ കാണണമെങ്കിൽ ദൈവത്തെ കാണാനുള്ള കണ്ണ് വേണം."(ആത്മനേത്രത്തിലൂടെയെ സ്വയത്തെയും, ഈശ്വരനെയും അറിയാനും, അനുഭവിക്കാനും കഴിയൂ.. )