അഥർവ വേദം -ഒരു ആമുഖം
വേദങ്ങളിൽ നാലാമത്തേതാണ് അഥർവ വേദം .ഈ വേദത്തിന്റെ രചന ഋക്, യജുർ ,സാമ വേദങ്ങളുടെ രചനക്ക് ശേഷമാവണം നടന്നന്ത്.മറ്റു വേദങ്ങളിലെ ചില മന്ത്രങ്ങൾ അഥർവ വേദത്തിൽ സൂചിപ്പിക്ക പെട്ടിട്ടുണ്ട്. അതിനാലാണ് അഥര്വവേദം കാലഗണനയിൽ ഏറ്റവും മുന്നിലേക്ക് വരുന്നത് ..രചനാ കാലം ബി സി 1200 – 1000 .കാലഘട്ടത്തിലാണെന്നാണ് പണ്ഡിത മതം .അഥർവം എന്ന വാക്കിന്റെ അർഥം ദൈനംദിന ജീവിതത്തിൽ പ്രയോജനപ്പെടുന്നത് എന്നാണെന്നു ഭാഷാപണ്ഡിതർ അഭിപ്രായ പെട്ടിട്ടുണ്ട് . ആറായിരം മന്ത്രങ്ങളാണ് അഥർവ വേദത്തിലുള്ളത് .ഇരുപതു പുസ്തകങ്ങളായി വിഭജിച്ചാണ് മന്ത്രങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
.
മറ്റു വേദങ്ങളെപ്പോലെ സംഹിത ,ബ്രാഹ്മണം ,ആരണ്യകം ,ഉപനിഷത് എന്നതാണ് അഥർവ വേദത്തിന്റെയും ബൗദ്ധിക തല വിഭജനം .സംഹിതയും ബ്രാഹ്മണവും വേദത്തിന്റെ ഭൗതിക തലം ഒരുക്കുന്നു .ആരണ്യകം ഭൗതിക ആധ്യാത്മിക സമന്വയമാണ് .ഉപനിഷത്താകട്ടെ ഉന്നതമായ ആധ്യാത്മിക കല്പനയുടെ സംഗ്രഹവും. പ്രമുഖ ഉപനിഷത്തുക്കളുടെ പട്ടികയിൽ പെടുന്ന മുണ്ടക, മാണ്ഡൂക്യ പ്രശ്ന ഉപനിഷത്തുക്കൾ അഥര്വവേദത്തിൽ ഉൾപെടുന്നവയാണ് നമ്മുടെ ദേശീയ വാക്യമായ '' സത്യമേവ ജയതേ '' മുണ്ടക ഉപനിഷത്തിലെ വാക്യമാണ്
.
സത്യമേവ ജയതേ നാനൃതം
സത്യേന പന്ധാ, വിട്ടത്തൂ ദേവമാനം
യേനാക്രമയന്ത്യസോ ഹ്യാപ്തകാമാ
യാത്ര തത് സത്യസ്യ പരമാം നിധനം
എന്നാണ് സത്യമേവ ജയതേ ഉൾപ്പെടുന്ന മന്ത്രത്തിന്റെ പൂർണ രൂപം .നമ്മുടെ രാജ്യത്തിന്റെ അന്തസ്സാരമായ തത്വത്തിന്റെ ആത്മാവ് കുടികൊള്ളുന്ന മഹാ ഗ്രന്ധമാണ് അഥർവ വേദം (ഇതു നമ്മുടെ രാജ്യത്തു തന്നെ എത്രപേർക്ക് അറിയാം എന്ന കാര്യം സംശയമാണ് )
.
മന്ത്രത്തിന്റെ അർഥം :
.
സത്യം മാത്രമേ ജയിക്കുന്നുളൂ അസത്യം പരാജയപ്പെടും .സത്യത്തിലൂടെ സ്വർഗത്തിലേക്കുള്ള(നല്ല ജീവിതത്തിലേക്കുള്ള) വിസ്തൃതമായ വഴി കണ്ടെത്താനാകും .മഹാന്മാർക്ക് സത്യാചാരണത്തിലൂടെ ഈ പാത കണ്ടെത്താനാകും .ഈ പഥത്തിലൂടെ അവർ പരമപദം പ്രാപിക്കുന്നു നമ്മുടെ എല്ലാ കറൻസി നോട്ടുകളിലും ഈ മഹാവാക്യം മുദ്രണം ചെയ്തിട്ടുണ്ട്.
.
അഥർവ വേദത്തിന്റെ ദാർശനിക ഭൂമിക
----
അഥർവ വേദം ഋക് വേദത്തിൽ തുടങ്ങുന്ന ഒരു ചിന്ത സരണിയുടെ തുടർച്ചയാണ് .ഋക് വേദത്തിലെ നാസാദിയ സൂക്തമാണ് ഭാരതീയമായ പ്രപഞ്ച സിദ്ധാന്തങ്ങളുടെ ആധാര ശില. അഖണ്ഡവും അനന്തവും ഇപ്പോഴും നിലനിൽക്കുന്ന ബ്രഹ്മം( പരമാത്മാവ് ) ഒന്ന് മാത്രമാണ് നിത്യമായിട്ടുള്ളതെന്നും മറ്റെല്ലാ അസ്തിത്വങ്ങളും കാലത്തിന്റെ പ്രവാഹത്തിൽ ക്ഷയിച്ചു നശിച്ചു വീണ്ടും ജന്മം കൊള്ളുന്നവയുമാണെന്നാണ് വേദങ്ങളുടെ താത്വിക വിചാരം ..പ്രപഞ്ച വസ്തുക്കളിൽ പരമാത്മാവിന്റെ അംശമായ ജീവാത്മാവ് കുടികൊള്ളുന്നുണ്ടെന്നെന്നും ഈ പരമാത്മ ജീവാത്മാ ഐകരൂപ്യം തിരിച്ചറിഞ്ഞു അതിനെ മനസ്സിലാക്കുകയാണ് മനുഷ്യന്റെ ധർമം എന്നുമാണ് വേദങ്ങൾ ഉപനിഷത്തുകളിലൂടെ ഉദ്ഘോഷിക്കുന്നത് .അഥർവ വേദത്തിലെ കർമ്മ കാണ്ഡം മനുഷ്യ ജീവിതത്തിലെ നിത്യാനുഭവങ്ങളെ പറ്റിയുള്ളതാണ് .തൊഴിൽ,രോഗങ്ങൾ ,അതിനുള്ള ചികിത്സ, ധനസമ്പാദനം ,നല്ല പെരുമാറ്റം ,യുദ്ധം ആയുധങ്ങൾ യുദ്ധധർമങ്ങൾ ഇവയൊക്കെയാണ് അഥർവ വേദ സംഹിത പ്രതിപാദിക്കുന്നത് .മനുഷ്യൻ അവന്റെ നിലനില്പിനായി അനുഷ്ഠിക്കേണ്ട കര്മങ്ങളെക്കുറിച്ചും അവ എങ്ങിനെ നല്ലരീതിയിൽ ചെയ്യാം എന്നതിനെക്കുറിച്ചും അഥർവ വേദം വിസ്തരിക്കുന്നു .പ്രകൃതി ശക്തികളെയും ,ഇന്ദ്രിയങ്ങളെയും ദേവത സ്വരൂപങ്ങളായി അഥർവ വേദം കാണുന്നു . .മനുഷ്യന്റെ നല്ല രീതിയിലുള്ള ജീവിതത്തിനു വിഖാതം നിൽക്കുന്ന ശക്തികളെ ആസുര ശക്തികളായി അഥർവം കണക്കാക്കുന്നു .ആസുരശക്തികൾക്കു മേൽ മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്കും പ്രകൃതി ശക്തികള്ക്കും ആധിപത്യം ലഭിക്കാനുള്ള മാർഗങ്ങളെ പറ്റിയുള്ള ചിന്ത അഥർവ രചയിതാക്കളായ ഋഷിമാരെ എത്തിക്കുന്നത് .ജീവാത്മാ പരമാത്മ ഐകരൂപ്യത്തിലൂടെ കരുത്തനായി പ്രതിലോമ ശക്തികളെ എതിരിടുന്നതിലേക്കാണ് .അതിലേക്കായാണ് അവർ വിവിധ മന്ത്രങ്ങൾ വിഭാവനം ചെയ്തത് .ചിട്ടപ്രകാരമായ ഉപാസനകളിപ്പോടെയും മന്ത്രോച്ചാരണത്തിലൂടെയും ആസുര ,പ്രതിലോമ ശക്തികളെ നേരിടാനുള്ള കരുത്ത് നേടിയെടുക്കാം എന്നവർ വിഭാവനം ചെയ്തു .ഇതാണ് അഥർവ മന്ത്രങ്ങളുടെ ഭൂമിക .ഈ മന്ത്രങ്ങളെ സാത്വികർ തന്റെയും സമൂഹത്തിന്റെയും നന്മക്കുവേണ്ടി ഉപയോഗിക്കുന്നു .താമസരും,ദുഷ്ടരുമാകട്ടെ ഈ മന്ത്രങ്ങളെ ദുരുപയോഗം ചൈയ്യുന്നു ..സാത്വികർ ഈ മന്ത്രങ്ങളിലെ മാനവികതയും നന്മയും കാണുന്നു . .താമസരാകട്ടെ ഈ മന്ത്രങ്ങൾ എങ്ങിനെയും ധന സമ്പാദനത്തിനും വ്യർത്ഥ കർമ്മങ്ങൾക്കും ഉപയോഗിക്കാം എന്ന് ചിന്തിച്ചു നടക്കുന്നു.
--
പ്രശ്ന ഉപനിഷത്
--
അഥർവ വേദ ചിതയുടെ ഔന്നത്യം ഏറ്റവും കൂടുതൽ വെളിവാകുന്നത് അഥർവ വേദ ഭാഗമായ പ്രശ്ന ഉപനിഷത്തിലൂടെയാണ് .ഉപനിഷത്തുക്കളുടെ പട്ടികയിൽ മുഖ്യ ഉപനിഷത്തുകളുടെ കൂട്ടത്തിലാണ് പ്രശ്ന ഉപനിഷത്തിന്റെ സ്ഥാനം ശങ്കരൻ ഉൾപ്പെടെയുള്ളവർ പ്രശ്ന ഉപനിഷത്തിന്റെ മഹത്വം വാഴ്ത്തിയിട്ടുണ്ട് .മനുഷ്യ ജീവിതത്തിൽ ഉയർന്നു വന്നേക്കാവുന്ന പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് പ്രശ്ന ഉപനിഷത്. ജിജ്ഞാസുക്കളായ ഏതാനും പേർ പിപ്പലാദ മഹർഷിയെ ചില ചോദ്യങ്ങളുമായി സമീപിക്കുന്നു .മഹർഷി തന്റെ അറിവിനനുസരിച്ചു അവക്കുള്ള ഉത്തരം നൽകുന്നു .ഇതാണ് പ്രശ്ന ഉപനിഷത്തിന്റെ ഇതിവൃത്തം ..താഴെപ്പറയുന്നവയാണ് ചോദ്യങ്ങൾ
.
.
'1. ജീവൻ എങ്ങിനെയാണ് ഉണ്ടായതു ?
.
2. ജീവനുള്ള വസ്തു എന്താണ്
.
3. മനുഷ്യന്റെ നിലനിൽപ് എങ്ങിനെയാണ്? അങ്ങിനെ ആയതെന്തുകൊണ്ട് ?
.
4. മനുഷ്യനിലെ മാനവികത എന്താണ് ?
.
5 .എന്താണ് ധ്യാനം ?എന്തിനു ധ്യാനിക്കണം ?
.
6.മനുഷ്യനിലെ മരണമില്ലാത്ത വസ്തു എന്താണ്?
.
കബന്ധി കാത്യായന , ഭാർഗവ വൈദർഭി, കൗസല്യ ആശ്വലായന , ശൗര്യയാനിൻ ഗാർഗ്യ , ശൈബഃയ സത്യകാമ , സുകേശൻ ഭരദ്വാജ എന്നിവരാണ് മഹർഷി പിപ്പലാദനോട് മേല്പറഞ്ഞ ചോദ്യങ്ങൾ ചോദിക്കുന്നത്. പിപ്പലാദ മഹർഷി ധ്യാന മനനങ്ങൾക്ക് ശേഷം ജിജ്ഞാസുക്കൾക്കു ഉത്തരം നൽകുന്നു .അവർ സംതൃപ്തരായി മടങ്ങിപ്പോകുന്നു ..മനുഷ്യന്റെ സംശയങ്ങക്കും ജിജ്ഞാസക്കും ,ഭയത്തിനും ,ഉൽഘണ്ഠക്കും മനുഷ്യന്റെ തലത്തിൽ വന്നു പരിഹാരം നിർദേശിക്കാനുള്ള ഒരു ശ്രമമാണ് അഥർവ വേദം .
.
ബ്രിടീടീഷ് പണ്ഡിതനായ റാൽഫ് ഗ്രിഫിത് അഥർവ വേദം പൂർണ രൂപത്തിൽ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തിട്ടുണ്ട് .അദ്ദേഹത്തിന്റെ തർജമ . ഒന്നാം റഫറൻസ് ആയി നൽകിയിട്ടുണ്ട്.
----
അഥർവ വേദത്തിന്റെ ഒരു പേജ് ,ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
----
1. http://www.sacred-texts.com/hin/av/index.htm
2. http://www.ancient.eu/The_Vedas/