A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പതിനെട്ട് ശൈവ സിദ്ധന്മാർ

പതിനെട്ട് ശൈവ സിദ്ധന്മാർ
ക്രിയായോഗസാധനയിലൂടെ സ്വരൂപസിദ്ധിനേടിയ പതിനെട്ടുശൈവ സിദ്ധന്മാരാണു
1.നന്ദിദേവർ, 2. അഗസ്ത്യമുനി, 3.തിരുമൂലർ, 4.ഭോഗനാദർ, 5.കൊങ്കണവർ, 6.മച്ചമുനി, 7.ഗോരക്നാദ്, 8.ശട്ടമുനി, 9.സുന്ദരാനന്ദർ, 10.രാമദേവൻ, 11.കുദംബായ് 12.കർവൂരാർ, 13.ഇടൈക്കടർ, 14.കമലമുനി, 15.വാല്മീകി, 16.പത്ജ്ഞലി. 17.ധന്വന്തരി, 18.പാമ്പാട്ടി. എന്നിവർ

ക്രിയായോഗസാധനയിലൂടെ, കർമ്മഫലങ്ങളെ ഭസ്മീകരിച്ചു, പരിണാമത്തിന്റെ പരമോന്നതപദവിലെത്തി സ്വരൂപസിദ്ധി നേടിയ സിദ്ധനു സ്വശരീരത്തിൽ ഇഷ്ടപ്രകാരം വസിയ്ക്കാവുന്നതാണു.. ഒളിദേഹം അഥവാ പ്രണവശരീരമെന്നു പറയുന്ന ഇവരുടെ ശരീരത്തിനു നിഴലുണ്ടായിരിയ്ക്കുകയില്ലത്രെ. ഇഷ്ടപ്രകാരം സങ്കല്പമാത്രയിൽ സ്വശരീരത്തെ ഇല്ലാതാക്കാനും, നിർമ്മിയ്ക്കാനും ഇവർക്കു കഴിയുമത്രെ.സ്തൂല പ്രപഞ്ച നിയമങ്ങളെ ഭേദിയ്ക്കാൻ കഴിയുന്ന് ഇവർക്ക് സ്വശരീരത്തിൽ വസിച്ചുകൊണ്ടുതന്നെ ഈ വിശ്വപ്രപഞ്ചത്തിലെ സകലതും കാണുന്നതിനും, അറിയുന്നതിനും, സ്ഥലകാലങ്ങൾക്കതീതമായി വർത്തിയ്ക്കുന്നതിനും സാദ്ധ്യമത്രെ.
എതൊരു സാധകനും പ്രത്യേക സാധനയിലൂടെ മോക്ഷപ്രാപ്തിയിലേയ്ക്ക് എത്താൻ കഴിയുമെന്നു മരണത്തെ അധിജീവിച്ച സിദ്ധപരമ്പരയിലെ അനവധി സിദ്ധഗുരുക്കന്മാർ സാക്ഷ്യം വഹിയ്ക്കുന്നു.
.
1@ തിരുമൂലർ
ആത്മീയതയുടെ രാജകുമാരൻ എന്നാണദ്ദേഹത്തെ അറിയപ്പെടുന്നത്.നന്ധിദേവർ ആണ് ഗുരു.പ്രധാന ശിഷ്യൻ ഗലങ്ങിനാധൻ. ഇഷ്ടവിനോദം കൈലാസ യാത്രയായിരുന്നു.ഒരിക്കൽ അഗസ്ത്യരെ കാണാനായി തെക്കേ ഇന്ധ്യയിലേക്ക് വന്നു.യാത്രാമധ്യേ കാവേരിയുടെതീരത്തുവച്ച് കൌതുകവും വിഷമവുംമുണ്ടാക്കിയ ഒരുസംഭവം അദ്ദേഹം കണ്ടു.ചേതനഅറ്റ തങ്ങളുടെ ഇടയൻറെ ശരീരത്തിനുചുറ്റുംനിന്ന് അസാധാരണ ശബ്ധത്തോടെ കരയുന്ന ഒരുപറ്റം കന്നുകാലികൾ .ഇടയൻറെ പേര് മൂലൻ എന്നായിരുന്നു.തിരുമൂലർ തൻറെ യോഗശക്തിയുപയോഗിച്ച് ഇടയൻറെ ശരീരത്തിൽ കയറി(Meta Psychosis).സ്വന്തം ശരീരത്തെ ഒരിടത്തോളിപ്പിച്ചു വച്ചസേഷം കന്നുകാലികളുമായി മൂലന്റെ ഭാര്യയുടെ അടുത്തുപോയി വിവരം ധരിപ്പിച്ചു.പിന്നീട് തിരികെ വന്നു സ്വന്തം ശരീരം നോക്കിയപ്പോൾ കണ്ടെത്താനായില്ല.തുടർന്നുള്ള കാലം മൂലന്റെ ശരീരത്തിൽ തന്നെ ജീവിക്കേണ്ടിവന്നു.
2 @ ധന്വന്തരി
പ്രധാന ലേഖനം: ധന്വന്തരി
ഗുരു-നന്ദിദേവർ, ശിഷ്യൻ----_അശ്വിനി. ഭഗവാൻ മഹാവിഷ്ണുവാണ് ധന്വന്തരിയായി ജന്മമെടുത്തതെന്ന് പുരാണങ്ങളിൽ പറയുന്നു. ആയുർവ്വേദ ശാസ്ത്രത്തിന്റെ സൃഷ്ടിയിൽ ധന്വന്തരി നിർണായകമായ പങ്കു വഹിച്ചു. അദ്ദേഹത്തിനുപല ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. കുറച്ചു പുസ്തകങ്ങൾ തമിഴിലും അദ്ദേഹം എഴുതിയിട്ടുണ്ട്. ദിവ്യനായ ചികിത്സകനെന്ൻ അദ്ദേഹം അറിയപ്പെട്ടു. രസ-പാഷാണങ്ങളുപയോഗിച്ച് വിദഗ്ദമായി അദ്ദേഹം ചികിത്സിച്ചിരുന്നു.നാഡീശാസ്ത്രം അദ്ദേഹത്തിൻറെ പ്രധാനസംഭാവനയാണ്.
3 .നന്തിദേവർ-
*************
പതിനെട്ടു ശൈവസിദ്ധന്മാരിൽ പ്രധാനി. ആഗസ്ത്യരുടെ വിവരണത്തിൽ കുശവജാതിയിലാണത്രെ നന്തിദേവരുടെ ജനനം.ഋഷി ചിലാതനാണത്രെ നന്തിദേവരുടെ അച്ഛൻ. നന്തിദേവരുടെ “നന്തീശർ കലൈഞ്ഞാനം” എന്ന ഗ്രന്ഥത്തിൽ വ്യാസർഷി ഇളയ സഹോദരനാണെന്നും, ശ്രീരാമന്റെ അച്ഛനായ ദശരഥൻ അമ്മാവനാണെന്നും പറയുന്നുവത്രെ. കാശിവിശ്വനാഥക്ഷേത്രം നന്തിദേവരുടെ സമാധിസ്ഥാനമാണത്രെ.
പുരാണങ്ങൾപ്രകാരം ശിവന്റെ ഭൂതഗണങ്ങളിൽ ഒരാളായ വീരഗണൻ ശ്രീപാർവ്വതിയുടെ കാവല്ക്കാരനായിരുന്നുവത്രെ. ശ്രീപാർവ്വതി ഒരു ദിവസം ധ്യാനത്തിനുപോയപ്പോൾ വീരഗണൻ അദിലഗൻ എന്ന രാക്ഷസനെ ദേവിയുടെ വീട്ടിൽ താമസിയ്ക്കാൻ അനുവദിച്ചുവത്രെ . ഇതിൽ ദേഷ്യപ്പെട്ട ഭഗവാൻ വീർഗണനെ മനുഷ്യനായിപ്പിറക്കട്ടെയെന്നു ശപിച്ചുവത്രെ.
അങ്ങിനെ വീരഗണൻ കുട്ടികളില്ലാതിരുന്ന ചിലാതൻ എന്ന ഋഷിയുടെ പുത്രനായി ശിവപ്രീതിയാൽ പിറന്നു.എന്നാൽ കുട്ടി പന്ത്രണ്ടാം വയസ്സിൽ മരിയ്ക്കുമെന്നു ശിവഭഗവാൻ അരുളപ്പെട്ടുവത്രെ. കുട്ടിവലുതായപ്പോൾ ശിവനെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്തി ഭൂതഗണങ്ങളുടെ നായകനായി.
സിദ്ധനനായിരുന്ന നന്തിദേവർ തനിയ്ക്കറിയാവുന്നതെല്ലാം തുറന്നെഴുതിയത്രെ. ഇതിൽ കുപിതരായ ചില സിദ്ധന്മാർ ശിവനോട് പരാതിപ്പെടുകയും ശിവൻ നന്തിയെ ശകാരിയ്ക്കുകയും ചെയ്തുവത്രെ. ഇതിൽ പരിഭവപ്പെട്ട നന്തി ഒരു കാളയുടെ രൂപമെടുത്ത് കാട്ടിലൊളിച്ചു. ശിവഭഗവാൻ നന്തിയുടെ അടുത്ത് ചെന്നു പിണക്കം തീർക്കുകയും തന്റെ മുന്നിൽ വരാൻ ആവശ്യപ്പെട്ടതിന്റെ വെളിച്ചത്തിൽ നന്തി ഇഴഞ്ഞിഴഞ്ഞ് ശിവന്റെ മുന്നിൽ നമസ്ക്കരിയ്ക്കുന്ന രൂപത്തിൽ വന്നുവത്രെ. ഒരിയ്ക്ക
4:അഗസ്ത്യമഹർഷി
**********************
മഹാശിവനിൽനിന്നും നേരിട്ടു ദീക്ഷനേടിയ അഗസ്ത്യമഹർഷി ആദ്യത്തെ സിദ്ധനെന്നു അറിയപ്പെടുന്നു.
വെള്ളാളർ സമുദായത്തിൽ ജനിയ്ക്കുകയും ശിവഭഗവാനിൽനിന്നും ദേവിയിൽനിന്നും നേരിട്ടുദീക്ഷ ലഭിയ്ക്കുകയും ചെയ്തു എന്നു വിശ്വസിയ്ക്കപ്പെടുന്നു. സപ്തർഷികളിൽ ഒരാളായ അദ്ദേഹം നാലു യുഗങ്ങളും 48 ദിവസവും സ്വശരീരത്തിൽ ജീവിച്ചിരുന്നുവെന്നും തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രത്തിൽ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കപ്പെടുന്നു.
കുംഭമുനി, കലശജൻ, കലശോദ്ഭവൻ, കുംബജൻ, ഓർവാശ്യൻ എന്നിപേരുകളിലും അറിയപ്പെടുന്നു.കുംഭകോണത്ത് ആദികുംഭേശ്വരക്ഷേത്രത്തിൽ അഗസ്ത്യരുടെ പ്രതിഷ്ഠയുണ്ടത്രെ.
ചതുരഗിരിയിലും, പൊതിഗൈമലയിലും അഗസ്ത്യകൂടത്തിലും അനേകകാലം സമാധിയിലിരുന്നുവെന്നു വിശ്വസിയ്ക്കുന്നു.
ദ്രോണരുടെ ഗുരുവായ അഗ്നിവേശൻപോലും അഗസ്ത്യരുടെ ശിഷ്യനായിരുന്നുവെന്നു പറയപ്പെടുന്നു.
വിദർഭരാജാവിന്റെ പുത്രിയായ ലോപാമുദ്രയായിരുന്നു അദ്ദേഹത്തിന്റെ പത്നി. ദ്ര്യഡ്ഡസ്യു അഥവാ ഇധ്മവാഹൻ എന്ന മഹർഷിയായിരുന്നു ഇവരുടെ മകൻ. ശ്രീരമചന്ദ്രനു ആദിത്യഹ്ര്യദയമന്ത്രം ഉപദേശിച്ചത് അഗസ്ത്യമഹർഷിയായിരുന്നുവത്രെ.
.
ഭോഗർ, തിരുമൂലർ തുടങ്ങിയ പതിനെട്ടുസിദ്ധന്മാരിലെ മറ്റുള്ളവർക്കും കൂടാതെ അനേകായിരം സിദ്ധന്മാർക്കും ഗുരുവായിരുന്നു അദ്ദേഹം. വൈദ്യം ജോതിഷം,ധർമ്മം, നിഷ്ട, യോഗ, എന്നീവിഷയങ്ങളിൽ 190 ഓളം ആധികാരിക ഗ്രന്ഥങ്ങൾ സാധാരണക്കാരായവർക്കുകൂടി ശാസ്ത്രരഹസ്യങ്ങൾ മനസ്സിലാകാൻ പാകത്തിൽ വ്യാകരണത്തിലെ ശക്തമായ പദപ്രയോഗങ്ങൾ ഒഴിവാക്കി വളരെ ലളിതമായ വിധത്തിൽ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം തമിഴ്ഭാഷയിൽ എഴുതിയിട്ടുണ്ട്.
ശ്രീമുരുകനാണു അഗസ്ത്യമഹർഷിയെ തമിഴ്ഭാഷപഠിപ്പിച്ചതെന്നും, തമിഴ് വ്യാകരണ ഗ്രന്ഥമായ അകത്തീയം ഇദ്ദേഹത്തിന്റേതാണെന്നും, മറ്റൊരു വ്യാകരണ ഗ്രന്ഥമായ “തൊല്ക്കാപ്പിയം” എഴുതിയത് അഗസ്ത്യ ശിഷ്യനായ തൊല്കാപിയർ ആണെന്നും പറയപ്പെടുന്നു.
തമിഴ് സംഘം രൂപീകരിച്ചത് അഗസ്ത്യമഹർഷിയാണത്രെ.തമിഴ് വ്യാകരണം, സിദ്ധ/ആയുർവ്വേദ വൈദ്യഗ്രന്ഥങ്ങൾ, ഔഷധചേരുവകൾ, രസവാതപ്രയോഗം,ഔഷധശസ്യശാസ്ത്രം,യോഗ, ആധ്യ്യത്മികം, തത്വശാസ്ത്രം,വൈദികകർമ്മങ്ങൾ,മായാവാദം, ഇന്ദ്രജാലം,എന്നീ വിഷയങ്ങളിൽ അനവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടത്രെ.
.5:ഭോഗനാദർ
******************
കുശവജാതിയിൽ ജനിച്ചുവെന്നും പഴനി ദണ്ഡപാണിക്ഷേത്രത്തിൽ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കുന്നു.
അദ്ദേഹം രചിച്ച “ഭോഗർ ജ്ഞാനസാഗരം” എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഒരു തമിഴനാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടത്രെ.ബനാറസ്സിലെ കാശിയിൽ ജനിച്ച ശൈവസിദ്ധപരമ്പരയിലെ നവനാഥസിദ്ധ സമൂഹത്തിലെ അംഗമായിരുന്ന മഹാസിദ്ധനായ കാലാംഗിനാഥർ ചൈന ആദ്ധ്യാത്മിക കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന സമയത്ത് ഭോഗരെ ജ്ഞാനയോഗം പഠിയ്ക്കുവാൻ ക്ഷണിച്ചതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ടത്രെ.നന്ദിദേവരുടെ ശിഷ്യനായിരുന്ന ബ്രഹ്മമുനിയുടെ ശിഷ്യനായിരുന്നുവത്രെ കാലാംഗിനാഥർ.
ശ്രീമുരുകനായിരുന്നു ഭോഗനാഥരുടെ ആരാധനാമൂർത്തി. നവപാഷാണംകൊണ്ട് പഴനിയിൽ മുരുകന്റെ പ്രതിഷ്ഠനടത്തിയത് ഭോഗരായിരുന്നു.ക്രിയാബാബാജി ഭോഗരുടെ ശിഷ്യനായിരുന്നു.
ചൈന, ടിബറ്റ്, നേപ്പാൾ മുതലായ സ്ഥലങ്ങളിൽ ആയുർവ്വേദം, സിദ്ധ, മർമ്മ, യോഗ, കുണ്ഡലിനീയോഗ എന്നിവ പ്രചരിപ്പിച്ചത് ബോഗരായിരുന്നുവെന്നു വിശ്വസിയ്ക്കുന്നു.
ഇദ്ദേഹം അവിടങ്ങളിൽ ബോ-യാങ്ങ് എന്ന ലാമയായി അറിയപ്പെടുന്നുണ്ടത്രെ. താവോ മതസ്ഥാപകനായ ലാ- ഓട്സു ബോഗർതന്നെയായിരുന്നുവെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
കായകല്പചികിത്സയും കുണ്ഡലിനീയോഗയും ചേർത്ത് ശരീരത്തേയും മനസ്സിനേയും പരിപോഷിപ്പിച്ച് രോഗവിമുക്തമാക്കി അനേകായിരം വർഷം ജീവിയ്ക്കുന്നതിനുള്ള കഴിവ് സ്വയം നേടുകയും ശിഷ്യർക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്തുവത്രെ.
നന്ദീശ്വർ, കമലമുനി, ശട്ടമുനി, മച്ചമുനി, സുന്ദരാനന്ദർ, എന്നിവരെ കായകല്പ ചികിത്സ പഠിപ്പിച്ചത് ഭോഗനാഥരായിരുന്നു.
ഭോഗനാദർക്ക് 63 ശിഷ്യന്മാരുണ്ടായിരുന്നുവെന്നും ഇവരെയെല്ലാം അഷ്ടാംഗയോഗം പഠിപ്പിച്ച് ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും അയച്ചതായി പറയുന്നു.
യോഗയിലെ സർവ്വ രഹസ്യങ്ങളും, തന്ത്രങ്ങളും, മന്ത്രങ്ങളും പഠിച്ചതിനുശേഷം ലോകത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിച്ചു. മായന്മാർക്കു
കലണ്ടർ ഉണ്ടാക്കിയതും അവരെ പലകാര്യങ്ങളും പഠിപ്പിച്ചതും ഭോഗനാഥരാണെന്നു അവരുടെ ചരിത്രരേഖകൾ പറയുന്നുണ്ടത്രെ.
കുണ്ഡലിനീയോഗസിദ്ധി ഉപയോഗപ്പെടുത്തികൊണ്ട് അദ്ദേഹം പലകണ്ടുപിടുത്തങ്ങളും നടത്തിയതായി പറയപ്പെടുന്നു.പാരചൂട്ട്, പുകൈരഥം, , ആവിക്കപ്പൽ എന്നിവ അദ്ദേഹത്തിന്റെ നേത്ര്യത്വത്തിൽ ഉണ്ടാക്കിയിട്ടുള്ളതായി പറയപ്പെടുന്നു.
കുണ്ഡലിനീയോഗസിദ്ധികൊണ്ട് രസവാദവിദ്ദ്യ കണ്ടുപിടിയ്ക്കുകയും, ചെമ്പ്, രസം, എന്നിയെ ചില പച്ചമരുന്നുകളുടെ സഹായത്താൽ പരമാണുക്കളിൽ വ്യത്യാസം വരുത്തി സ്വർണ്ണമാക്കി മാറ്റുകയുംചെയ്തിരുന്നുവത്രെ.
( രസത്തിന്റെ പരമാണുവിൽ 80, സ്വർണ്ണത്തിന്റെ പരമാണുവിൽ 79, ഈയത്തിന്റെ പരമാണുവിൽ 82 പ്രോട്ടോണുകൾ ആണത്രെ യുള്ളത്)
ഭോഗർ ജ്ഞാനവും, യോഗയും, എല്ലാ അറിവുകളും ജനങ്ങളുമായി പങ്കുവയ്ക്കണമെന്നു വിചാരമുള്ള ആളായിരുന്നു.
പൊതുവെ സിദ്ധന്മാർ ദൈവീകമായ അർച്ചനകളും പൂജകളും ചെയ്തിരുന്നില്ല. എന്നാൽ ജ്ഞാനത്തെ എളുപ്പം ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിനുവേണ്ടി അദ്ദേഹം ഭക്തിയെ ഉപയോഗപ്പെടുത്തുകയുണ്ടായി. ഭക്തിയെ മോക്ഷമാർഗ്ഗമായിട്ടല്ല ജ്ഞാനത്തിലേയ്ക്കുള്ള ഒരു ഉപാധിയായിട്ടാണു ഭോഗനാദർ കണക്കിലെടുത്തത്.
ഇതിന്റെ ഭാഗമായാണു അദ്ദേഹം പഴനിയിൽ മുരുകന്റെ പ്രതിഷ്ഠ നടത്തിയത്.
ധ്യാനത്തിലൂടെ നേടിയ അറിവു ഉപയോഗിച്ചുകൊണ്ട് നവപാഷാണങ്ങളായ വീരം, പുരം, രസം, ഗന്ധകം, മോമശാലൈ, ഗൌരി, ഫോസ്ഫറസ്, ലിംഗം( തുരിശ്), വെള്ളപാഷാണം, അനവധി പച്ചമരുന്നുകൾ, ഉപയോഗിച്ചുകൊണ്ട് ഏറ്റവും കടുപ്പമുള്ള ഷണ്മുഖവിഗ്രഹത്തെ നിർമ്മിച്ച് പ്രതിഷ്ഠചെയ്തു. നവപാഷാണങ്ങൾ പ്രത്യേകകൂട്ടിനാൽ വിഗ്രഹമായിത്തീന്നപ്പോൾ അവയിലെ വിഷാംശങ്ങൾ അകന്നു അമ്ര്യതായ്ത്തീർന്നു.ഇതിൽ അഭിഷേകം ചെയ്യുന്ന കർപ്പൂരവള്ളി കദളിപ്പഴം, ശുദ്ധമായ കാട്ടുതേൻ, ശർക്കര, പശുവിൻ നെയ്യ്, ഏലക്കായ അടങ്ങിയ പഞ്ചാമ്ര്യതം അതിവിശിഷ്ടമായ ഔഷധഗുണം കൈവരിയ്ക്കുമത്രെ.
പ്രത്യേക പ്രാണയാമങ്ങളിലൂടെ ലൈംഗികശക്തിയെ ഓജസ്സക്കി മാറ്റാനുള്ള വിദ്യ അദ്ദേഹം കണ്ടുപിടിച്ചു.പര്യംഗയോഗ അത്തരത്തിലുള്ള ഒന്നായിരുന്നു.
ജനങ്ങളുടെ ജീവിതത്തിനു ഉയർച്ചയും അവർക്ക് കാര്യങ്ങളെപ്പറ്റി ശരിയായ അറിവും ഉണ്ടാകണമെന്നു അദ്ദേഹം ആഗ്രഹിച്ചു. “എല്ലാമനുഷ്യരും സമന്മാരാണെന്നും, ദൈവം ഒന്നേയുള്ളുവെന്നുമുള്ള” തിരുമൂലരുടെ ആശയം അദ്ദേഹത്തെ വളരെയധികം സ്വാധീനിയ്ക്കുകയുണ്ടായത്രെ. “എല്ലാ സ്ഥലവും എന്റേത്, എല്ലാമനുഷ്യരും എന്റെ കുടുബാംഗങ്ങൾ” എന്ന ഉന്നതമായ ആശയം അദ്ദേഹം പുലർത്തുകയും ലോകത്തിന്റെ നാനാഭാഗത്തും തനിയ്ക്കു സിദ്ധിച്ച ജ്ഞാനം പടർത്തുകയും ചെയ്തു.
അദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻ പുലിപ്പാണി സിദ്ധരെ എല്ലാ കാര്യങ്ങളും ഏല്പ്പിച്ച് പഴനിയിലെ ദണ്ഡപാണീ പ്രതിഷ്ഠയുടെ കീഴെ സ്വരൂപസമാധിയിൽ പ്രവേശിയ്ക്കുകയാണത്രെ അദ്ദേഹം ചെയ്തത്.
6-കൊങ്കണവർ
*****************
ഇടയജാതിയിൽ തമിഴ്നാട്ടിലെ കൊങ്കനാട്ടിൽ ( കോയമ്പത്തൂർ) ജനിച്ചുവെന്നും 800 വർഷവും 16 ദിവസവും ജീവിച്ചുവെന്നും തിരുപ്പതി ശ്രീ വെങ്കിടാചലപധിക്ഷേത്രത്തിൽ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കുന്നു
ഭോഗറുടെ ശിഷ്യനും 557 ശിഷ്യന്മാരുടെ ഗുരുവുമായിരുന്നു.
മാതാപിതാക്കൾ ഇരുമ്പുപാത്രം വില്ക്കുന്നവരായിരുന്നു. വിവാഹിതനായി കുറെകാലം ജീവിച്ചതിനുശേഷം കാട്ടില്പോയി തപസ്സുചെയ്തു. അടുത്ത ആദിവാസി ഗോത്രത്തിലെ ഒരു യുവവാവു പെട്ടെന്നു മരിയ്ക്കുകയും ആ കുടുംബം ദുഖത്തിലാഴുകയും ചെയ്യുന്നതുകണ്ട് മനസ്സലിഞ്ഞ് ആ യുവാവിന്റെ ശരീരത്തിൽ പ്രവേശിച്ച് അവനു ജീവൻ കൊടുത്തു. യുവാവിന്റെ ബന്ധുക്കൾക്ക് ഇത് മനസ്സിലാകുകയും അവർ കൊങ്കണവരുടെ ശരീരം ദഹിപ്പിച്ചുകളയുകയും ചെയ്തു. അവരോടൊപ്പം കാട്ടിൽ കഴിഞ്ഞ അദ്ദേഹം കാട്ടുമരുന്നുകൾ ഉപയോഗിച്ച് കായകല്പയോഗ കണ്ടുപിടിച്ചു.
ഭോഗരിൽ നിന്നും ശിഷ്യത്വം സ്വീകരിയ്ക്കുകയും പിന്നീട് അഗസ്ത്യമഹർഷിയിൽ നിന്നും ദീക്ഷ സ്വീകരിയ്ക്കുകയും ചെയ്തുവത്രെ.
വൈദ്യം യോഗ, തത്വചിന്ത, തുടങ്ങിയ വിഷയങ്ങളിൽ 25 ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ടത്രെ.
7;മച്ചമുനി ( മൽസ്യേന്ദ്രനാഥ്)
******************************
സിദ്ധൻ ഗോരക്നാഥിന്റെ ഗുരു. ഒൻപത് നാഥപരമ്പരകളുടെ ഗുരുവായിരുന്നു അദ്ദേഹം. ഗോരക്കിനോടൊപ്പം നാഥപരമ്പരസ്ഥാപിച്ചു. കൌള, കാൻഫടാ പരമ്പരയും ഇദ്ദേഹം സ്ഥാപിച്ചതത്രെ. ഈ പരമ്പരകൾ, ഹഠ, ലയ, രാജയോഗങ്ങൾ എല്ലാം ചേർന്നതത്രെ.
ചെമ്പടവർ ജാതിയിൽ ജനിച്ചതായും 300 വർഷവും 62 ദിവസവും ജീവിച്ചതായും കാശി വിശ്വനാഥൻ കോവിൽ, തിരുപ്പുറംകുണ്ഡം, മധുരയിൽ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കുന്നു.
ആസാമിലെ കാമപുരിയിൽ നിന്നുള്ള ഒരു മീൻപിടുത്തക്കാരനായിരുന്നുവത്രെ അദ്ദേഹം.
ഒരിയ്ക്കൽ ഒരു വലിയ മത്സ്യം അദ്ദേഹത്തെ വിഴുങ്ങിയെന്നും, ശ്രീപരമേശ്വരൻ ശ്രീപാർവ്വതിയ്ക്ക് ഉപദേശിച്ച യോഗരഹസ്യങ്ങൾ മീനിന്റെ വയറ്റില്ക്കിടന്നുകൊണ്ട് കേൾക്കാനിടയായെന്നും, ഇതു കണ്ടുപിടിച്ച ശിവൻ തന്റെ ശിഷ്യനായി സ്വീകരിച്ചുവെന്നും വിശ്വസിയ്ക്കുന്നു.
ശിവഭഗവാൻ ചെവിയിൽ വലിയ ഒരു റിംഗ് ധരിയ്ക്കാറുണ്ടയിരുന്നുവത്രെ.അതുപോലെ ചെവിയിൽ വലിയ റിംഗ് ധരിയ്ക്കുവാൻ മൽസ്യേന്ദ്രനാഥിനും ശിവഭഗവാനിൽനിന്നും അനുവാദം കിട്ടി. ഇതിനുശേഷം മൽസ്യേന്ദ്രനാഥിന്റെ ശിഷ്യന്മാരും ചെവികളിൽ വലിയ റിംഗുകൾ ധരിയ്ക്കാൻ തുടങ്ങി. ഇങ്ങിനെയാണു താന്ത്രികത്തിൽ കാൻഫടാകൾ( കാൻ=ചെവി, ഫട=മുറിയ്ക്കുക) ഉണ്ടായതത്രെ.
മച്ചമുനി പിന്നീട് ശിവഭഗവാനിൽ നിന്നും കേട്ട് കാര്യങ്ങൾ എഴുതിയ ഗ്രന്ഥമാണത്രെ “ജ്ഞാനശരനൂൽ” എന്ന തമിഴ് ഗ്രന്ഥം. താന്ത്രികയോഗയിലും ഹഠയോഗഠിലും ഇദ്ദേഹത്തിന്റെ 10 ഗ്രന്ഥങ്ങൾ ഉണ്ടത്രെ.നേപ്പാളിൽ മൽസ്യേന്ദ്രനാഥിനെ ബുദ്ധബോധിസത്വനായ അവലോകിതേശ്വരന്നായി കണക്കാക്കുന്നുവത്രെ.നേപ്പാളിന്റെ കുലദേവതയാണു മൽസ്യേന്ദ്രനാഥ്.
കടപ്പാട്-1. “സിദ്ധാർദർശനം”- By-Yogi.. K.K ജനാർദ്ധനകുറുപ്പ്- ഗിരിജകുമാരൻ ആസ്ട്രോളജിക്കൽ റിസർച്ഛ് ഫൌണ്ടേഷൻ,
8. സിദ്ധർ ഗോരക്നാഥ്
*************************
ഗോരക്നാഥ് കള്ളർ ജാതിയിൽ ജനിച്ചുവെന്നും ചതുരഗിരിയിൽ അനേകവർഷം തപസ്സ് ചെയ്തുവെന്നും പോയൂർ മഹാക്ഷേത്രത്തിൽ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കുന്നു.
ദത്താത്രേയൻ, മച്ചമുനി, ഭോഗനാഥർ, എന്നിവർ ഗുരുക്കന്മാരയിരുന്നുവെന്നു പറയുന്നു..വൈദ്യം, രസവിദ്യ, യോഗം, എന്നിവയിൽ അനേകം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ചന്ദ്രരേകൈ, രവിമേകലൈ, മുത്താരം, മലൈവാകതം എന്നിവ പ്രശസ്ഥഗ്രന്ഥങ്ങളാണു.
ഭോഗനാഥർ പഴനിയിലെ നവപാഴാണവിഗ്രഹം നിർമ്മിയ്ക്കുന്ന കാലത്ത് ഗോരക്കർ സ്വാമിശിഷ്യനായി അവിടെ ഉണ്ടായിരുന്നുവത്രെ.
ഒരിയ്ക്കാൽ അഗസ്ത്യമഹർഷി സിദ്ധന്മാരുടെ ഒരു യോഗം വിളിച്ചുകൂട്ടുകയും പല സിദ്ധന്മാരുടേയും ഗ്രന്ഥങ്ങൾ സൂക്ഷിയ്ക്കാൻ അഗസ്ത്യരെ ഏല്പ്പിയ്ക്കുകയും ചെയ്തുവത്രെ.പലപ്പോഴായി അനേകം സിദ്ധന്മാര ഗോരക്കരെ സമീപിച്ച് ഈ ഗ്രന്ഥങ്ങളിൽ നിന്നും അറിവ് നേടിയിരുന്നുവെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
ഗോരക്കരുടെ പല മരുന്നുകളിലും കഞ്ചാവ് ഉപയോഗിച്ചിരുന്നുവത്രെ. ഗോരക്കർ മൂലികയെന്നാണു ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇതിന്റെ ലഹരി തിരിച്ചറിഞ്ഞ ചില ദുർബുദ്ധികളാണത്രെ പിന്നീട് കഞ്ചാവ് ലഹരി പദാർത്ഥമായി ഉപയോഗിയ്ക്കാൻ തുടങ്ങിയത്.
ഗോരക്കരുടെ ചികിത്സാപാടവത്തെക്കുറിച്ചൊരു കഥയുണ്ട്. ഭോഗാനാഥരോടൊപ്പം പഴനിയിൽ നവപാഷാണവിഗ്രം നിർമ്മ്മ്മിച്ചുകൊണ്ടിരുന്ന കാലത്ത് വൈത്തീശ്വരൻ കോവിലിൽ സിദ്ധൻ ധന്വന്തരിയും നവപാഷാണത്തെക്കുറിച്ച് ചില പരീക്ഷണങ്ങൾ നടത്തുന്നുണ്ടായിരുന്നു. ഈ സമയത്ത് ഒരു കുഷ്ഠരോഗി ധന്വന്തരി മഹർഷിയെ സമീപിച്ച് തന്റെ കഷ്ടതകൾ വിവരിച്ചു. പഴനി മലയിൽ ഭോഗർ എന്നൊരു സിദ്ധനുണ്ടെന്നും ഉടനെ അദ്ദേഹത്തെപ്പോയി കാണുന്നതിനും നിർദ്ദേശിച്ചു.എന്നാൽ പോകുന്ന വഴിയ്ക്ക് പുളിമരത്തിന്റെ തണലിലൊ, നിഴലിലൊ വീശ്രമിയ്ക്കണമെന്നു ഉപദേശിച്ചു.
അനേകദിവസങ്ങൾക്കൊണ്ട് നടന്നും പുളിമരത്തിന്റെ തണലിൽ വിശ്രമിച്ചും അയാൾ പഴനിയിൽ എത്തിച്ചേന്നു. അപ്പോഴേയ്ക്കും കുഷ്ഠമെല്ലാം പൊട്ടിയൊലിച്ച് കടുത്ത അവസ്ഥയിൽ ആയിരുന്നു. ഭോഗർ രോഗിയോട് ഗോരക്കറെ കാണാൻ നിർദ്ദേശിച്ചു. ധന്വന്തരിസിദ്ധരുടെ ഉപദേശപ്രകാരം അനവധി ദിവസം നടന്നതുകൊണ്ടും പുളിമരത്തണലിൽ വിശ്രമിച്ചതുകൊണ്ടും ഉഷ്ണം വർദ്ധിച്ച് രോഗം പുറത്തുവന്നതാണെന്നും ഇതിനുള്ള പ്രതിവിധി ധന്വന്തരിസിദ്ധർക്കു തന്നെയേ അറിയുകയുള്ളുവന്നും വേഗം തിരിച്ചു പോകുന്നതിനും നിർദ്ദേശിച്ചു. പോകുമ്പോൾ ക്ഷീണം തീർക്കാൻ പുന്നമരത്തിന്റെ നിഴലിലോ തണലിലൊ വിശ്രമിയ്ക്കുന്നതിനും നിർദ്ദേശിച്ചു. ഇതു പ്രകാരം രോഗി ദിവസങ്ങളോളം നടന്നും, പുന്നമരത്തണലിൽ വിശ്രമിച്ചും വൈത്തീശ്വരൻ കോവിലിലേയ്ക്ക് തിരിച്ചു നടന്നു. എനാൽ ഒരോ ദിവസം ചെല്ലുംതോരും രോഗാവസ്ഥ കുറഞ്ഞുവരുന്നതായി അനുഭവപ്പെടുകയും ധന്വന്തരിസിദ്ധരുടെ അടുത്തെത്തുമ്പോഴേയ്ക്കും കുഷ്ഠമെല്ലാം ഉണങ്ങി ആരോഗ്യവാനായിത്തീരുകയുമുണ്ടായി..
9. സിദ്ധർ ചട്ടൈമുനി
************
ഒരു സിംഹളവേശ്യയ്ക്ക് ഉണ്ടായ കുട്ടിയാണെന്നും ശ്രിരംഗം ക്ഷേത്രത്തിൽ സമാധികൊള്ളുന്നുവെന്നും പറയപ്പെടുന്നു. നന്ദിദേവർ, ഭോഗർ എന്നിവർ ഗുരുക്കന്മ്മയിരുന്നുവെന്നും അഗസ്ത്യമുനിയിൽ നിന്നും ദീക്ഷസ്വീകരിച്ചിട്ടുണ്ടെന്നും വിശ്വസിയ്ക്കപ്പെടുന്നു.
മറ്റുപേരുകൾ - സട്ടൈനാഥർ, കൈലാസസട്ടൈമുനി, കമ്പിളിസട്ടൈമുനി
അദ്ദേഹം സ്ഥിരമായി കട്ടിയുള്ള ഉടുപ്പ് ധരിക്കുന്നതിനാലാണ് 'സട്ടൈമുനി'എന്ന പേരുകിട്ടിയത്.ഈ വിവരങ്ങൾ ലഭ്യമായത് 'കൊങ്കണർ കടൈകാണ്ഡം' എന്നഗ്രന്ഥത്തിൽനിന്നുമാണ്. കരുവൂരർ ,കൊങ്കണർ ,രോമഋഷി തുടങ്ങിയവർ സമകാലീനരായിരുന്നു.10-11നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്നതായികരുതുന്നു. കരുതുന്നു.ദക്ഷിണമൂർത്തിയും,നന്ദിയും അദ്ദേഹത്തിൻറെ ഗുരുക്കന്മാരായി പറയപ്പെടുന്നു.ശിഷ്യൻ-'സുന്ദരനന്ദർ 'ആയിരുന്നു.
കൃതികൾ
സട്ടൈമുനി വാതകാവ്യം-1000
സട്ടൈമുനി വാതസൂത്രം-200.[ഇതുരണ്ടും രസസാസ്ത്രവുമായി ബന്ധപ്പെട്ടതാണ്]
സട്ടൈമുനി നിഘണ്ടു
സട്ടൈമുനി-20
സട്ടൈമുനി ശിവജ്ഞാന വിളക്കം-51
സട്ടൈമുനി തണ്ടകം
സട്ടൈമുനി മൂലസൂത്രം
സട്ടൈമുനി വാക്യം
സട്ടൈമുനി ദീക്ഷാവിധി
സട്ടൈമുനി കർപ്പവിധി.
ദീക്ഷാവിധിയും കർപ്പവിധിയും വളരെ വിലപ്പെട്ട ഗ്രന്ധങ്ങളാണ്.തിരുമൂലർ ഈഗ്രന്ധം നശിപ്പിച്ചുകളഞ്ഞു. അതിനിഗൂഡമായ ശാസ്ത്ര രഹസ്യങ്ങൾ സാധാരണക്കാരൻറെ കയ്യിൽ എത്തുന്നത് ദോഷംചെയ്യുമെന്നുകണ്ടാണ് അങ്ങനെ ചെയ്തത്.
10*പാമ്പാട്ടിസിദ്ധർ (നാഗമുനി)
അദ്ദേഹത്തിൻറെ ഓരോ ശ്ലോകവും അവസാനിക്കുന്നത് 'ആടുപാമ്പേ..'എന്നാണ്.അദ്ദേഹത്തിന് പമ്പാട്ടിസിദ്ധർ എന്ന പേര് ലഭിക്കാൻ ഇത് ഒരു കാരണമായിട്ടുണ്ടാകാം.അദ്ദേഹം വിഗ്രഹാരാധനയെ എതിർക്കുകയും വേദങ്ങളേയും പുരാണങ്ങളെയും പരിഹസിക്കുകയും ചെയ്തിരുന്നു.ജാതിവ്യവസ്ഥയെ ശക്തിയായി എതിർത്തിരുന്നു.സഹജീവികളോട് സ്നേഹമില്ലാത്തവർക്ക് പരമായലക്ഷ്യത്തിൽ എത്തിച്ചേരുക അസാധ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.യോഗയിലൂടെ ആത്മസംയമനവും നിഗൂഡവിദ്യയുടെ പ്രയോഗങ്ങളെപ്പറ്റിയും അദ്ദേഹത്തിൻറെ കൃതികളിലുണ്ട്.8 തരത്തിലുള്ള അതിമാനുഷശക്തികളെപ്പറ്റിയും കൃതികളിൽ പറയുന്നുണ്ട്.അദ്ദേഹത്തെയും കൃതികളെയുംപറ്റി '18 sidhers jnanakovai'യിൽ പറയുന്നുണ്ട്..അദ്ദേഹത്തിൻറെ നാട് കോയമ്പത്തൂരിനടുത്തുള്ള മരുതമലൈ ആണ്. ഗുരു സട്ടൈമുനിയാണ്. വിഷവൈദ്യത്തിലും ദൈവികരോഗശാന്തിയുണ്ടാക്കുന്നതിലും വിദഗ്ദനായിരുന്നു. എന്നാൽ ഇതെപ്പറ്റിയുള്ള ഗ്രന്ധങ്ങളോന്നും ഇപ്പോൾ ലഭ്യമല്ല.
കൃതികൾ
നാഗമുനി നയനവിധി.[കണ്ണ് സംബന്ധമായ അസുഖങ്ങളും അവയുടെ ചികിത്സയും]
നാഗമുനി ശിരരോഗ വിധി[തലക്കുണ്ടാകുന്ന അസുഖങ്ങളും ചികിത്സയും]
തെരയ്യാർ തിരുത്തുക
അദ്ദേഹത്തിൻറെ യഥാർഥ പേർ അജ്ഞാതമാണ്.'തെരയ്യാർ 'എന്നാൽ 'പണ്ഡിതൻ'എന്നാണർത്ഥം.12-ാം ശതകത്തിൽ ജീവിച്ചിരുന്നു.ഗുരു-ധർമസ്വാമിയാർ ,ജനനസ്ഥലം 'തിരുമലൈചേരി'ശിഷ്യൻ 'യുഗിമുനി'.എന്നാൽ 'തെരയ്യാർ 'എന്നപേരിൽ ഒന്നിലധികം പേർ എഴുതിയിട്ടുണ്ട്.എഴുത്തിൻറെ ശൈലി വച്ചാണ് അത്കണ്ടെത്തിയത്.
11;തെരയ്യാർ
അദ്ദേഹത്തിൻറെ യഥാർഥ പേർ അജ്ഞാതമാണ്.'തെരയ്യാർ 'എന്നാൽ 'പണ്ഡിതൻ'എന്നാണർത്ഥം.12-ാം ശതകത്തിൽ ജീവിച്ചിരുന്നു.ഗുരു-ധർമസ്വാമിയാർ ,ജനനസ്ഥലം 'തിരുമലൈചേരി'ശിഷ്യൻ 'യുഗിമുനി'.എന്നാൽ 'തെരയ്യാർ 'എന്നപേരിൽ ഒന്നിലധികം പേർ എഴുതിയിട്ടുണ്ട്.എഴുത്തിൻറെ ശൈലി വച്ചാണ് അത്കണ്ടെത്തിയത്.
കൃതികൾ
തെരയ്യാർ മരുത്വ ഭാരതം
തെരയ്യാർ വേണ്പ
തെരയ്യാർ യാഗമവേണ്പ
തെരയ്യാർ ഗുണപാO വേണ്പ
തെരൻ പദാർത്ഥ ഗുണം
തെരയ്യാർ മരുന്തലവി
തെരയ്യാർ തൈലവർഗ്ഗ ചുരുക്കം.
കരുവുരർ തിരുത്തുക
ഗുരു-ഭോഗർ ,കളങ്കിനാതർ .ശിഷ്യൻ- എടൈക്കാട്ടുസിദ്ധർ .ജനനസ്ഥലം സേലത്തിനടുത്തുള്ള 'കരുവൂർ 'ആണെന്നും,'തിരുനൽവേലി'യാണന്നും രണ്ടഭിപ്രായമുണ്ട്.
കൃതികൾ
കരുവൂരർ വാതകാവ്യം
കരുവൂരർ പൂജാവിധി
കരുവൂരർ അട്ടകന്മം-100
കരുവൂരർ ശാന്തനാടകം
കരുവൂരർ വൈദ്യനോണ്ടിനാടകം
Assorted verses of Karuvoorar
12;എടൈക്കാടർ
പാണ്ട്യരാജ്യത്തിനുതെക്കുള്ള 'എടൈക്കാട്'എന്ന സ്ഥലത്തുള്ള ആളായതിനാലാവാം അദ്ദേഹത്തിനു 'എടൈക്കാടർ'എന്ന പെരുസിദ്ധിച്ചത്.
ഗുരു-കരുവൂരാർ ,ശിഷ്യർ -അഴുകണ്ണിസിദ്ധർ ,കുടംബായ്സിദ്ധർ ,കടുവേലി സിദ്ധർ .
കൃതികൾ
എടൈക്കാടർ ശരീരം-61
assorted verses of Edaikkadar-69.
കോരക്കർ തിരുത്തുക
ഗുരു-നന്ദി ദേവർ ,അല്ലമപ്രഭു. [6] അല്ലമപ്രഭു നന്ദിയുടെ അവതാരമാനന്നു പറയുന്നു. [7]. ശിഷ്യൻ -നാഗാർജുന. കോരക്കർ പ്രവർത്തിച്ചിരുന്നത് 'കോയമ്പത്തുർ' മേഖലയിലായിരുന്നു.അദ്ദേഹം ഗഞ്ചാവ് ചെടി[Cannabis sativa]യുടെ ഔഷധ മൂല്യത്തെപ്പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്.അങ്ങനെ കഞ്ചാവ് ചെടിക്ക് തമിഴിൽ 'കോരക്കർ മൂലി'എന്ന പേർ കൂടിയുണ്ട്.
കൃതികൾ
കോരക്കർ ചന്ദ്രരേഖ-200
നാമനാഥ്‌ തിരവുകോൽ
രവിമെഖല-75,4.മൂത്തരം-91
നാഥപീഥം-25
അട്ടകന്മം-100
കോരക്കർച്ചുന്നസുത്രം
മാലൈവടകം.
13=സുന്ദരനന്ദർ
ഗുരു-സട്ടൈമുനി.ശിഷ്യൻ- താമരക്കർ .സുന്ദരനന്ദരരുടെ പ്രവർത്തനസ്ഥലം 'മധുര'യായിരുന്നു.'മച്ചമുനി'യും 'കൊങ്കണരും'സമകാലീനരായിരുന്നു.'ചുന്നം'ഉണ്ടാക്കുന്നതിൽ അദ്ദേഹം വിദഗ്ദ്ധനായിരുന്നു.ഉള്ളിൽ കഴിക്കുന്ന ഈ മരുന്നുണ്ടാക്കുന്നത് ലോഹങ്ങളും,ധാതുക്കളും സംസ്കരിച്ചാണ്.
കൃതികൾ
സുന്ദരനന്ദർ വാക്യസൂത്രം-64
സുന്ദരനന്ദർ ജ്നാനസൂത്രം
സുന്ദരനന്ദർ അതിശയസൂത്രം
സുന്ദരനന്ദർ വേദൈ-1050
സുന്ദരനന്ദർ വൈദ്യ തീരാട്ട്
സുന്ദരനന്ദർ കേസരി-55
സുന്ദരനന്ദർ പൂജാവിധി-37
സുന്ദരനന്ദർ ദീക്ഷാവിധി-57
പതിനെട്ടു സിദ്ധന്മാർ സമസ്ഥ ശാസ്ത്രങ്ങളിലും, കലകളിലും വിദഗ്ദരായിരുന്നുവത്രെ.ആയുർവ്വേദം, സിദ്ധവൈദ്ദ്യം,യോഗ,രസവാദം, തത്വചിന്ത, മർമ്മ,ആയോധനവിദ്യ,എന്നിവയിലെല്ലാം വളരെ വിലപ്പെട്ട തമിഴ്, സംസ്ക്ര്യത ഗ്രന്ഥങ്ങൾ ഇവരുടേതായിട്ടുണ്ടത്രെ.
14 പതജ്ഞലി അടിയിലെ ലിങ്ക് ഓപ്പൺ
https://m.facebook.com/story.php…
ഇവരുടെ സമാധിസ്ഥലങ്ങളിൽ ഈശ്വരപ്രതീകമായ ശിവലിംഗപ്രതിഷ്ടനടത്തിയിരുന്നു. ഇവരുടെ സമാധിസ്ഥലങ്ങളിലാണു ഇന്നുകാണുന്ന പല മഹാ ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് എന്ന സത്യം അധികമാളുകൾക്കും അറിവുള്ള കാര്യമല്ല. താഴെ പറയുന്ന സ്ഥലങ്ങളാണു പതിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങൾ എന്നു വിശ്വസിയ്ക്കപ്പെടുന്നു...
1. തിരുമൂലര-തില്ലയിൽ (ചിതംബരം നടരാജക്ഷേത്ര) സമാധി കൊള്ളുന്നു.
2.രാമദേവർ-അളകർമലയിൽ സമാധി കൊള്ളുന്നു.
3.കുംബമുനി ( അഗസ്ത്യർ) അനന്തശയനത്തിൽ ( തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രം) സമാധികൊള്ളുന്നു.
4.കൊങ്കണമുനി-തിരുപ്പതി വെങ്കിടചലാപതിക്ഷേത്രസ്ഥാനത്ത് സമാധികൊള്ളുന്നു.
5.കമലമുനി- വരാവൂർ മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധി സ്ഥാനമാണു.
6.ചട്ടമുനി-ജ്യോതിരംഗം ( ശ്രീരംഗം) രംഗനാഥക്ഷേത്രമാകുന്നു ചട്ടമുനിയുടെ സമാധിസ്ഥാനം.
7. കരുവൂരാർ-കരൂർമഹാക്ഷേത്രമാണത്രെ ഇദ്ദേഹത്തിന്റെ സമാധിസ്ഥാനം
8.സുന്ദരാനന്ദർ-മധുരമീനാക്ഷിക്ഷേത്രം (കുടൽ-മധുര) ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.
9.വാല്മീകി-എട്ടികുടിക്ഷേത്രം വാല്മീകി മഹർഷിയുടെ സമാധിസ്ഥാനമത്രെ.
10.നന്തിദേവർ-കാശിവിശ്വനാഥക്ഷേത്രം നന്ദികേശന്റെ സമാധിസ്ഥാനമത്രെ.
11.പാമ്പാട്ടി സിദ്ധൻ-പാതിയിരി ശങ്കരങ്കോവിൽ ഇദ്ദേഹഠിന്റെ സമാധിസ്ഥനമത്രെ.
12.ഭോഗനാദർ- പഴനിമലശ്രീസുബ്രമണ്യക്ഷേത്രം ഭോഗനാദരുടെ സമാധിസ്ഥാനമത്രെ.
13.മച്ചമുനി- തിരുപ്പുറക്കുണ്ടംമഹാക്ഷേത്രം മച്ചമുനിയുടെ സമാധിസ്ഥാനമത്രെ.
14.കോരക്കർ(ഗോരക്നാദ്)- പോയൂർ മഹാക്ഷേത്രം ഗോരക്നാദിന്റെ സമാധി സ്ഥാനമത്രെ.
15.പതജ്ഞലി-രാമേശരം ക്ഷേത്രം പതജ്ഞലി മഹർഷിയുടെ സമാധിസ്ഥാനമത്രെ.
16.ധന്വന്തരി-ജ്യോതിവൈത്തീശ്വരൻ കോവിൽ ധന്വന്തരിമഹർഷിയുടെ സമാധിസ്ഥനമത്രെ.
17. കുതംബർ- തികഴ്മയൂരം ( മായാവരം) മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.
18.ഇടയ്ക്കാട്ടർ- ചിത്തരുണ ( തിരുത്തണി) മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.
കടപ്പാട്