ഫ്രാക്ഷണൽ ഓർബിറ്റൽ ബൊംബാർഡ്മെന്റ് സിസ്റ്റം (FOBS)
ഇപ്പോഴും ദുരൂഹത നിറഞ്ഞുനിൽക്കുന്ന ഒരായുധ സംവിധാനമാണ് ഫ്രാക്ഷണൽ ഓർബിറ്റൽ ബോംബര്ഡ്മെന്റ് സിസ്റ്റം.ഭൂമിയിൽ നിന്നും മുകളിലോട്ടു വിക്ഷേപിക്കപ്പെടുന്ന ഒരു വസ്തു ഉപഗ്രഹമായിത്തീരുമോ അതോ ബാലിസ്റ്റിക് മിസൈലുകൾ പോലെ താഴ്ത്തേക്കു ഒരു പരാബോളിക് പാതയിൽ താഴേക്ക് വരുമോ എന്ന് നിശ്ചയിക്കുന്നത് ആ വസ്തു ആർജിക്കുന്ന വേഗതയെ ആശ്രയിച്ചിരിക്കും സെക്കൻഡിൽ 7.9 കിലോമീറ്റര് വേഗത യെങ്കിലും ആർജിച്ചാൽ ആവസ്തു ഉപഗ്രഹമായിത്തീരും വേഗത അതിലും കുറവാണെങ്കിൽ അതൊരു ബാലിസ്റ്റിക് മിസൈലും .
.
ഇതിനു രണ്ടിനും ഇടക്ക് പ്രവർത്തിക്കുന്ന ഒരു ആയുധ സംവിധാനവുമുണ്ട് . അതിനെയാണ് ഫ്രാക്ഷണൽ ഓർബിറ്റൽ ബൊംബാർട്മെൻറ് സിസ്റ്റം(FOBS) എന്ന് പറയുന്നത് .സ്പേസിനെ ആയുധവത്കരിക്കുന്നതിനെതിരായി പല അന്താരാഷ്ട്ര കരാറുകളും ഉണ്ട് അതിനാലാണ് വൻശക്തികൾ ഇത്തരം ആയുധ സമുച്ചയങ്ങളുടെ അസ്തിത്വം തന്നെ നിഷേധിക്കുന്നത് .ഫ്രാക്ഷണൽ ഓർബിറ്റൽ ബൊംബാർബമെന്റ് സിസ്റ്റത്തിൽ ബാലിസ്റ്റിക് മിസൈലിന്റെ അവസാന .ഘട്ടം ഏറ്റവും കുറഞ്ഞ ഓർബിറ്റൽ വേഗത ആർജ്ജിക്കുന്നു.കുറച്ചു സമയം മിസൈലും ആയുധങ്ങളും ഒരു കൃത്രിമ ഉപഗ്രഹം പോലെ ഭൂമിയെ വലം വക്കുന്നു .നിർദിഷ്ട ലക്ഷ്യ സ്ഥാനത്തിനടുത്തെത്തുമ്പോൾ മിസൈലിന്റെ അവസാന ഘട്ടം പ്രവർത്തിച്ചു വേഗത ഓർബിറ്റൽ വേഗതക്ക് താഴെ എത്തിക്കുകയും ആയുധങ്ങളെ ലക്ഷ്യ സ്ഥാനത്തെത്തിക്കുകയും ചെയ്യുന്നു . എല്ലാ സ്പേസ് ഷട്ടിലുകളും സൈനികമായി ഫ്രാക്ഷണൽ ഓർബിറ്റൽ ബോംബര്ഡ്മെന്റ് സിസ്റ്റം ആയി ഉപയോഗിക്കാം . യൂ എസ് ഉം റഷ്യയും രഹസ്യമായി ഇത്തരം ആയുധങ്ങൾ വികസിപ്പിച്ചിരുന്നു ..1964 ലെ ഔട്ടർ സ്പേസ് ട്രീറ്റി ബഹിരാകാശത്തിന്റെ ആയുധ വത്കരണം തടഞ്ഞു .1978 ലെ സാൾട്-2( SALT-II) കരാറും ഇവയുടെ വിന്യാസം നിരോധിച്ചു .എന്നാൽ എ ബി എം കരാറിൽ (ABM Treaty)നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെ മേല്പറഞ്ഞ കരാറുകളുടെ നിയമ സാധുത ചോദ്യം ചൈയ്യപെടുന്നുണ്ട് . ചില SS-18 മിസൈലുകളെ സോവിയറ്റു യൂണിയൻ FOABS ആയി മാറ്റിയിരുന്നതായി പറയപ്പെടുന്നു SS-18 സാത്താന് ബദലായി റഷ്യ വികസിപ്പിക്കുന്ന സർമാറ്റ് ICBM (SARMAT) നു FOBS ആയി പ്രവർത്തിക്കാനുള്ള കഴിവുണ്ടെന്നാണ് കരുതപ്പെടുന്നത് . FOBS ആയുധങ്ങളുടെ പഥം നിർണയിക്കുക പ്രയാസമായതിനാൽ സാധാരണ ആന്റി ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങൾക്ക് അവയെ നേരിടാൻ കഴിയില്ല.
---
Ref:
1. http://dsp.agh.edu.pl/_m…/en:dydaktyka:cosmic_velocities.pdf
2. http://www.ausairpower.net/APA-Sov-FOBS-Program.html
3. https://weaponsandwarfare.com/…/fractional-orbital-bombard…/