ലോക്ഹീഡ് മാര്‍ട്ടിന്‍ F-22 റാപ്റ്റര്‍
ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനം ഏതു എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ അമേരിക്കയുടെ F-22 റാപ്റ്റര്‍ ( F- 35 is not Super-maneuverable)ഇത് അഞ്ചാം തലമുറ വിമാനമാണ് .
റഡാര്‍ കണ്ണുകളില്‍ ഇവ അദൃശ്യമായിരിക്കും എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത ഈ കഴിവിനെ സ്റ്റെല്‍ത്ത് എന്ന് പറയും . ബോടിയില്‍ പതിക്കുന്ന റഡാര്‍ സിഗ്നലുകളെ ആഗിരണം ചെയ്തും വേറെ ദിശകളിലേക്ക് പ്രതിഫലിപ്പിച്ചുമാണ് ഇത് സാധ്യമാക്കുന്നത്
കരയിലെയും ആകാശത്ത്തിലെയും ലക്ഷ്യങ്ങളെ ഒരുപോലെ ഭേദിക്കാന്‍ ഇവക്ക് അനായാസം കഴിയും . സഖ്യരാജ്യങ്ങള്‍ക്ക് പോലും അമേരിക്ക ഇത് നല്‍കാന്‍ തയ്യാര്‍ ആയിട്ടില്ല. ശബ്ദത്തിന്റെ ഇരട്ടിയില്‍ അധികം പറക്കുന്ന ഈ വിമാനത്തിനു പരമാവധി 20 കിലോമീറ്റര്‍ ഉയരത്തില്‍ പറക്കനാകും . ഒരു തവണ ഇന്ധനം നിറച്ചാല്‍ 2500 കിലോമീറ്റര്‍ പറക്കാന്‍ കഴിയുന്ന ഇവക്ക് ആകാശത്ത് വച്ച് ഇന്ധനം നിറക്കാനും കഴിയും.
ഇരട്ട എഞ്ചിന്‍ ഉള്ള ഒറ്റ സീറ്റ് വിമാനം ആണ് F-22 റാപ്റ്റര്‍. പൈലറ്റ് നെക്കാളും ഇതിലെ കമ്പ്യൂട്ടറുകള്‍ ആണ് വിമാനത്തെ നിയന്ത്രിക്കുന്നത് . 19 മീറ്ററോളം നീളവും 14 മീറ്റര്‍ വീതിയും ഉള്ള ഈ വിമാനത്തിനു 19ടണ്ണ്‍ ഭാരം ഉണ്ട് 38 ടണ്ണ്‍ ആണ് പരമാവധി ഭാരവാഹക ശേഷി . .

