തീക്ഷ്ണതയാർന്ന നീല കണ്ണുകൾ ......മെലിഞ്ഞതെങ്കിലും പൊക്കമുള്ള ,
ദൃഡതയാർന്ന ശരീരം . ഒരു സാഹസികന് ചേർന്ന എല്ലാ ലക്ഷണങ്ങളും അടങ്ങിയ
ആളായിരുന്നു പെർഴ്സി ഫോസെറ്റ് . ഇന്ത്യയിൽ ജനിച്ച, ബ്രിട്ടീഷുകാരനായ
പിതാവ് എഡ്വേര്ഡ് ഫോസെറ്റ് ചെറുപ്പത്തിൽ പറഞ്ഞു കൊടുത്ത സാഹസിക കഥകൾ
കുഞ്ഞു പെര്ഴ്സിയെ വല്ലാതെ സ്വാധീനിച്ചിരുന്നു . മൂത്ത സഹോദരൻ ഡാഗ്ലസ്
ഫോസെറ്റ്ആകട്ടെ ഒന്നാന്തരമൊരു മല കയറ്റക്കാരനും ! ദുരൂഹമായ മലയിടുക്കുകളും
ഭീതിജനകമായ കാടുകളും താൻ കീഴടക്കുന്നത് പെർഴ്സി ഫോസെറ്റ് നിരന്തരം
കിനാവ് കണ്ടു . അങ്ങിനെ പഠനത്തിനായി ന്യൂട്ടൻ ആബട്ട് കോളേജിൽ എത്തിയ
ഫോസെറ്റിനു പറ്റിയ രണ്ടു കൂട്ടുകാരെ കിട്ടി . ഒരാൾ പ്രശസ്ത ഇംഗ്ലീഷ്
കഥാകൃത്ത് Bertram Fletcher Robinson , മറ്റെയാൾ രോബിന്സണിന്റെ
കൂട്ടുകാരൻ സാക്ഷാൽ ആർതർ കോനൻ ഡോയൽ !
1886 ൽ ബ്രട്ടീഷ് സൈന്യത്തിൽ ചേർന്ന ഫോസെറ്റ് അതിന്റെ ഭാഗമായി ശ്രീലങ്കയിലും എത്തി . അവിടെവെച്ചാണ് അദ്ദേഹം തന്റെ ഭാര്യയെ കണ്ടെത്തുന്നത് . Nina Agnes Paterson രണ്ടു ആൺ കുട്ടികൾക്ക് ജന്മം നല്കി , ജാക്കും ബ്രയാനും . അറിയപ്പെടാത്തതും ഇന്നുവരെ മാപ്പ് ചെയ്യപ്പെടാത്തതും ആയ അനേകം ഭൂപ്രദേശങ്ങൾ അക്കാലയളവിൽ ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ഉണ്ടായിരുന്നു . ഈ അറിവ് ഫോസെറ്റിലെ സാഹസികനെ മെല്ലെ തഴുകിയുണർത്തി . അങ്ങിനെ 1901 ൽ അദ്ദേഹം പര്യവേഷണവും ഭൂപട നിർമ്മാണവും തൊഴിലാക്കിയ RGS ൽ ചേർന്നു . അവരുടെ കൂടെ ആഫ്രിക്കയിലുൾപ്പടെ അനേകം സാഹസിക യാത്രകൾ നടത്തിയ ഫോസെറ്റ്, 1906 ൽ തന്റെ ആദ്യ തെക്കേ അമേരിക്കൻ പര്യവേഷണത്തിനായി യാത്ര തിരിച്ചു . ആ യാത്ര അദ്ദേഹത്തിന് മാത്രമല്ല ശാസ്ത്ര ലോകത്തിന് തന്നെ വലിയൊരു മുതൽക്കൂട്ടായിരുന്നു . തന്റെ മുപ്പത്തി ഒന്പതാമത്തെ വയസ്സിലാണ് ഫൊസെടറ്റ് ബ്രസീൽ ബൊളീവിയ അതിർത്തിയിലെ അന്നുവരെയും മാപ്പ് ചെയ്യപ്പെടാത്ത കൊടും വനത്തിൽ RGS നു വേണ്ടി എത്തിയത് . 1907 ൽ ആ കാട്ടിലെവിടെയോ 62 അടി നീളമുള്ള പടുകൂറ്റൻ ആനക്കൊണ്ടയെ കണ്ടതായി അദ്ദേഹം റിപ്പോർട്ട് ചെയ്തു . ( ഇത്തരം അസാമാന്യ നീളമുള്ള അനക്കൊണ്ടാകളെ കണ്ടതായി പല പര്യവേഷകരും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല ). അതിനെ വെടിവെച്ചു കൊന്നതായുള്ള ഫോസെറ്റിന്റെ റിപ്പോർട്ട് ശാസ്ത്ര ലോകത്തെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത് . അതുവരെ പുറം ലോകത്തിനു അത്ജാതമായിരുന്ന പല ജീവികളും ഫോസെറ്റിന്റെ കണ്ണുകളിലൂടെ ലോകം അറിഞ്ഞു തുടങ്ങി . പൂച്ചയുടെ വലിപ്പം മാത്രമുള്ള കാട്ടുനായ ആയ Mitla (cryptid), വിഷമുള്ള ഭീമൻ Apazauca എട്ടുകാലി ( ഇത് അദ്ദേഹത്തിനെ കൂടെയുണ്ടായിരുന്ന ചിലരെ കടിയ്ക്കുകയുണ്ടായി ), Double-nosed Andean tiger hound തുടങ്ങിയവ ഫോസെറ്റ് കണ്ട ജീവികളിലെ ചിലത് മാത്രം !
ഇത്തരം സാഹസികങ്ങളായ ഏഴോളം പര്യവേഷണങ്ങൾ ആണ് 1906 -24 കാലയളവിൽ ഫോസെറ്റ് നടത്തിയത് . 1908 ൽ ബ്രസീലിലെ Rio Verde നദിയുടെയും , 1910 ൽ പെറുവിന്റെയും ബോളീവിയയുടെയും അതിർത്തിയിൽ ഉള്ള Heath നദിയുടെയും പ്രഭവ കേന്ദ്രങ്ങൾ അദ്ദേഹം കണ്ടെത്തി . ഈ കാലയളവിലാണ് ഫോസെറ്റിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു പുതിയ അറിവ് അദേഹത്തിന് ലഭിച്ചത് . ബ്രസീലിലെ Mato Grosso മേഖലയിലെ നിബിഡ വനങ്ങളിലെവിടെയോ ഒരു അത്ജാത നഗരം ഒളിഞ്ഞിരിപ്പുണ്ട് എന്നതായിരുന്നു അത് ! പ്രാദേശിക നിവാസികളിൽ നിന്നും , ഉൾവനങ്ങളിൽ അധിവസിക്കുന്ന പ്രാകൃത വർഗ്ഗക്കാരിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് "Z" എന്ന് അദ്ദേഹം തന്നെ പേരിട്ട അരണ്യ നഗരത്തെ കുറിച്ചുള്ള ധാരണയിൽ അദേഹം എത്തിയത് . എല്ലാ വിധ പ്രകൃതി വിഭവങ്ങളും ലഭിക്കുന്ന ആമസോൺ വനങ്ങളിൽ അത്തരം ഒരു നഗരവും ഒരു പക്ഷെ കുറച്ചു ജനങ്ങളും നിലനില്ക്കാൻ സാധ്യത ഉണ്ട് എന്നദ്ദേഹം കണക്കു കൂട്ടി . ഇതിനിടെ ഫോസെറ്റിന്റെ അനുമാനം ശരിയാണെന്ന് ഊട്ടിയുറപ്പിക്കാൻ പാകത്തിൽ മാനുസ്ക്രിപ്റ്റ് 512 എന്ന് വിളിക്കുന്ന ഒരു രേഖയും അദേഹത്തിന് ലഭിച്ചു . 1753 ൽ ഒരു പോര്ച്ചുഗീസ് കുടിയേറ്റക്കാരൻ ആയ João da Silva Guimarães എഴുതിയതായിരുന്നു അത് . കൊടും വനത്തിനുള്ളിൽ ഒരു നഗരം അദേഹം കണ്ടെന്നും സന്ദർശിച്ചും എന്നുമായിരുന്നു സ്ഥലത്തിന്റെ ലൊക്കേഷൻ വെളിപ്പെടുത്താതെ ആ രേഖയിൽ സമർഥിച്ചിരുന്നത് . ഇത് തന്റെ "Z" നഗരം തന്നെ ആവും എന്ന് ഫോസെറ്റ് കണക്കുകൂട്ടി . എന്നാൽ നഗരം കണ്ടുപിടിക്കാൻ പോകുവാൻ എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതിനിടെ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു . ഫോസെറ്റിലെ സൈനികൻ ഉണർന്നു . തന്റെ അൻപതാം വയസ്സിൽ പ്രായം മറന്നും അദ്ദേഹം ഒരു ആർട്ടിലറി ബ്രിഗേടിനെ നയിച്ചു . എന്നാൽ യുദ്ധം അവസാനിച്ചതോടെ അദ്ദേഹത്തിന്റെ ശ്രദ്ധ വീണ്ടും "Z" നഗരത്തിലേക്ക് തന്നെ തിരിഞ്ഞു .
Glove എന്ന് വിളിച്ചിരുന്ന ഒരു കൂട്ടം ലണ്ടൻ ധനികർ ഫോസറ്റിനു വേണ്ട പണം നൽകാമെന്ന് എറ്റു . അങ്ങിനെ 1925 ൽ എല്ലാവിധ സന്നാഹങ്ങളുമായി മകൻ ജാക്കിനെയും അവന്റെ ഒരു സുഹൃത്തിനെയും (Raleigh Rimell) കൂട്ടി ഫോസെറ്റ് ബ്രസീലിൽ എത്തി . തന്റെ ദൗത്യം പരാജയപ്പെട്ടാൽ രക്ഷാ ദൗത്യവും ആയി മറ്റൊരു സംഘത്തെയും അങ്ങോട്ട് അയയ്ക്കേണ്ട എന്നൊരു കുറിപ്പും എഴുതി വെച്ചിട്ടാണ് അദ്ദേഹം ലണ്ടൻ വിട്ടത് . തന്റെ വിധി മറ്റൊരു കൂട്ടർക്കും കൂടി വരരുത് എന്നദ്ദേഹം ആഗ്രഹിച്ചിരിക്കാം . പരിചയ സമ്പന്നനായ ഫോസെറ്റ്; തോക്ക് , ആഹാരസാധനങ്ങൾ , ദിശാ മാപിനികൾ തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളോടും കൂടെയാണ് യാത്ര തിരിച്ചത് . നിബിഡവനങ്ങളിൽ വലിയൊരു സംഘത്തിന്റെ നീക്കം മൃഗങ്ങൾക്കും ആദിവാസി വർഗ്ഗങ്ങൾക്കും ഇഷ്ടപ്പെടില്ലാ എന്ന് തന്റെ മുൻകാല യാത്രകളിൽ നിന്നും പഠിച്ചതിനാലാകണം വെറും മൂന്നു പേർ മാത്രം യാത്രയ്ക്ക് മതി എന്ന് അദ്ദേഹം നിഷ്കര്ഷിച്ചത് . അങ്ങിനെ 1925 ഏപ്രിൽ ഇരുപതിന് സംഘം ബ്രസീലിലെ Cuiabá യിൽ നിന്നും യാത്ര തിരിച്ചു . മകനെയും കൂട്ടുകാരനെയും കൂടാതെ രണ്ടു ബ്രസീലിയൻ സഹായികളും രണ്ടു കുതിരകളും എട്ടു കോവർ കഴുതകളും ഒരു ജോഡി നായകളും ഫോസെറ്റിന്റെ സംഘത്തിൽ ഉണ്ടായിരുന്നു . ഒൻപതു ദിവസങ്ങൾക്ക് ശേഷം അവർ ആമസോണിന്റെ ഒരു പോഷകനദിയായ Xingu ന്റെ ഉത്തര ഭാഗം ക്രോസ് ചെയ്ത് അദ്ദേഹം Dead Horse Camp എന്ന് വിളിച്ച സ്ഥലത്ത് എത്തി (1920 ലെ ഒരു യാത്രക്കിടെ അദ്ദേഹത്തിന്റെ ഒരു കുതിര ഇവിടെ വെച്ച് മരണമടഞ്ഞിരുന്നു ) . ഈ സ്ഥലമിപ്പോൾ Fawcett’s camp എന്നാണ് അറിയപ്പെടുന്നത് . അവിടെ നിന്ന് കൊണ്ട് അദ്ദേഹം തന്റെ ഭാര്യക്ക് ഒരു കത്ത് എഴുതി . അതിൽ അവരിപ്പോൾ എവിടെയാണ് എന്നും (11°43′S 54°35′W) , ഇത് വരെ എന്തെല്ലാം അനുഭവിച്ചു എന്നും , മകന്റെ കൂട്ടുകാരൻ യാത്ര പൂര്ത്തിയാക്കുമോ എന്ന് സംശയം ഉണ്ട് എന്നും ഇനിയുള്ള പരിപാടികൾ എന്തെല്ലാം ആയിരിക്കും എന്നും വിശദമായി എഴുതിയിരുന്നു . തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ ആ കത്ത് ഇങ്ങനെ ആണ് സമാപിക്കുന്നത് ....
“You need have no fear of any failure...”
പുറത്തേയ്ക്ക് പോകുന്ന ഒരു ആദിവാസിയുടെ കയ്യിൽ ആണ് അദ്ദേഹം ഈ കത്ത് എല്പ്പിച്ചത് . പക്ഷെ നിർഭാഗ്യവശാൽ ഇതായിരുന്നു അദ്ദേഹത്തെയും കൂട്ടരെയും അവസാനമായി ഒരാൾ കണ്ട സന്ദർഭം ! പിന്നീട് അവർ എങ്ങോട്ട് പോയി എന്നോ അവർക്ക് എന്ത് സംഭവിച്ചു എന്നോ ഇന്നോളം ആര്ക്കും അറിയില്ല ! ഇരുണ്ട ആമസോൺ വനാന്തരങ്ങളിൽ പ്രശസ്തനായ ആ പര്യവേഷകനും മകനും സംഘവും എവിടെയോ പോയി മറഞ്ഞു . ഭാര്യക്ക് എഴുതിയ കത്തിന്റെ കൂടെ North American Newspaper Alliance നും അദ്ദേഹം ഒരു കത്ത് എഴുതിയിരുന്നു . അതിൽ പക്ഷെ സ്ഥലം 13°43′S 54°35′W എന്നായിരുന്നു എഴുതിയിരുന്നത് . ഇത് ഫോസെറ്റ് മനപ്പൂർവ്വം തെറ്റിച്ചു എഴുതിയെന്നാണ് ഇപ്പോൾ കരുതുന്നത് . കാരണം തന്റെ വഴികളോ കണ്ടെത്താൻ പോകുന്ന നഗരമോ മറ്റാരും അറിയരുത് എന്നുള്ള ആഗ്രഹമാകാം ഇതിന്റെ പിറകിൽ . പക്ഷെ ഇത് പിന്നീടുള്ള അന്വേഷണങ്ങളെ സാരമായി ബാധിക്കുകയുണ്ടായി .
ഫോസെറ്റ് അവസാനം താമസിച്ചിരുന്ന Dead Horse ക്യാമ്പിനരികെ Kalapalo ആദിവാസികൾ ആണ് താമസിച്ചിരുന്നത് . പിന്നീട് അവരിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് ഫോസെറ്റ് സംഘാംഗങ്ങൾ ഒരു ദിവസം അവിടെ താമസിച്ചിരുന്നതായും പിന്നീട് കിഴക്ക് ദിക്ക് ലക്ഷ്യമാക്കി കാട് കയറിയതായും അറിയാൻ കഴിഞ്ഞു . ഓരോ ദിവസവും വൈകുന്നേരങ്ങളിൽ അവരുടെ ക്യാമ്പിൽ നിന്നുള്ള പുക ദൃശ്യമായിരുന്നതായും അങ്ങിനെ അഞ്ചു ദിനങ്ങളോളം അത് കണ്ടതായും അവർ പറഞ്ഞു . അവർ പോയ ദിക്കിൽ ഉണ്ടായിരുന്ന റെഡ് ഇന്ത്യൻ വർഗ്ഗക്കാർ അക്രമാസക്തർ ആകയാൽ അവർ ഫോസെറ്റ് സംഘത്തെ അപ്പാടെ കൊന്നു കളഞ്ഞിരിക്കുവാനാണ് സാധ്യത എന്നും ആണ് Kalapalo ആദിവാസികൾ പറയുന്നത് . എന്നാൽ ചിലർ കരുതുന്നത് Kalapalo കൾ തന്നെ അവരെ കൊന്നതാകാം എന്നാണു . ഒരു ട്രൈബിന്റെ പ്രദേശം കടന്നു വേറൊരാൾക്ക് പോകെണമെങ്കിൽ തക്കതായ സമ്മാനം ഗോത്ര തലവന് നല്കണം എന്നാണു റെഡ് ഇന്ത്യൻ നിയമം . ഫോസെറ്റ് ഇത്തരം സമ്മാനങ്ങൾ ധാരാളം കയ്യിൽ കരുതിയിരുന്നു . ഇത് കൈക്കലാക്കാൻ എന്തെങ്കിലും ഗോത്രക്കാർ അവരെ കൊന്നു കളഞ്ഞതാകാനാണ് മറ്റൊരു സാധ്യത . ഗുരുതരമായ രോഗങ്ങൾ മറ്റൊരു കാരണമായി ചിലർ പറയുന്നുണ്ട് . ഇതിനിടെ ചിലർക്ക് ഫോസെറ്റ് സംഘാങ്ങളുടെ എല്ലുകളും മറ്റും ലഭിച്ചു എന്നും വാർത്ത പരന്നെങ്കിലും അതിനും തക്കതായ സ്ഥിരീകരണം ലഭിച്ചില്ല . 1927 ൽ ഫോസെറ്റിന്റെ ഒരു നെയിം പ്ലേറ്റ് ഒരു ഗോത്ര തലവനിൽ നിന്നും ലഭിച്ചെങ്കിലും അതെ തന്റെ പഴയ ഒരു യാത്രക്കിടയിൽ ഫോസെറ്റ് സമ്മാനമായി കൊടുത്തത് ആണെന്ന് പിന്നീട് തെളിഞ്ഞു . ഫോസെറ്റ് തിരിച്ചു വരാൻ ഉദ്യേശിച്ചിരുന്നില്ല എന്നും അദ്ദേഹം ഏതെങ്കിലും ഗോത്രങ്ങളുടെ കൂടെ പിന്നീടുള്ള കാലം വനത്തിൽ തന്നെ കഴിഞ്ഞു എന്നും വിശ്വസിക്കുന്നവർ ഉണ്ട് . സത്യത്തിൽ ഇന്നേവരെ നൂറോളം പര്യവേഷകരും , പത്രപ്രവർത്തകരും ഫോസെറ്റ് ദുരൂഹത അന്വേഷിച്ച് കാട് കയറി ജീവൻ കളഞ്ഞിട്ടുണ്ട് എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത !
ഈ അടുത്ത കാലത്ത് 1998ൽ ഇംഗ്ലീഷ് പര്യവേഷകനായ Benedict Allen , Kalapalo ഇന്ത്യൻസിലെ കാരണവന്മാരോട് ഫോസെറ്റ് കഥകൾ പറഞ്ഞപ്പോൾ തങ്ങളുടെ മുൻകാലത്ത് ഉണ്ടായിരുന്നവർ അവിടെയെത്തിയ മൂന്നു വെള്ളക്കാരുടെ കഥ പറഞ്ഞതായി ഓർക്കുന്നുണ്ട് എന്ന് പറഞ്ഞു . അവരെ മറ്റേതോ വർഗ്ഗക്കാർ കൊന്നു കളഞ്ഞതായി ആണ് അവർ അലനോട് പറഞ്ഞത് . എന്തായാലും ഫോസെറ്റ് ഇന്നും ഒരു ദുരൂഹതയായി അവശേഷിക്കുന്നു .
Kuhikugu- ഫോസെറ്റ് അന്വേഷിച്ച നഗരം !
==========================
ഫോസെറ്റ് വെറുതെ കാട് കയറിയതല്ല എന്ന് തെളിഞ്ഞത് നരവംശ ശാസ്ത്രഞ്ഞൻ ആയ Michael Heckenberger ന്റെ കണ്ടുപിടിത്തതോട് കൂടി ആണ് .ഫോസെററ്റിനെ അവസാനമായി കണ്ട സ്ഥലത്തിന് വളരെ ദൂരെയല്ലാതെ നിബിഡ വനത്തിനുള്ളിൽ ഒരു പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങൾ മൈക്കിൽ കണ്ടെത്തി ! 1,500 വർഷങ്ങൾക്കു മുൻപ് അരലക്ഷത്തോളം ആളുകൾ വസിച്ചിരുന്ന Kuhikugu നഗരം ഇന്ന് കാടിനുള്ളിൽ 20,000 ചതു : കിലോമീറ്റർ വിസ്തൃതി ഉള്ള പ്രദേശത്ത് ചിതറി കിടക്കുകയാണ് . നാനൂറു കൊല്ലങ്ങൾ മുൻപ് വരെ അവിടെ ആൾ താമസം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു .
ഫോസറ്റിന്റെ സുഹൃത്തായിരുന്ന ആർതർ കോനൻ ഡോയൽ തന്റെ കൃതിയായ The Lost World ഫോസറ്റിന്റെ പര്യവേഷണങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ് . പ്രൊഫസർ ചലഞ്ചറിന്റെ കുറെ സ്വഭാവങ്ങൾ സാക്ഷാൽ ഫോസറ്റിന്റെതും ആണ് ! Indiana Jones ന്റെ പ്രചോദനവും മറ്റാരുമല്ല ഫോസെറ്റ് തന്നെ ! The Lost City of Z നെ ആധാരമാക്കി ഇപ്പോൾ ഒരു സിനിമ നിർമ്മാണത്തിൽ ആണെന്ന് കേട്ടു പേര് അറിയില്ല .