1994 ഫെബ്രുവരി 19.അന്ന് രാത്രി 8.15നാണ് പാരാമെഡിക്കല്‍സംഘം ഗ്ലോറിയ റാമിറെസ് എന്ന 31 കാരിയെ കാലിഫോര്‍ണിയയിലെ റിവര്‍സൈഡ് ജെനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.ഗര്‍ഭാശയത്തിലെ അര്‍ബുദം ആയിരുന്നു റാമിറെസിന്‍റെ രോഗം. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് റാമിറെസിനെ പാരാമെഡിക്കല്‍സംഘം ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. വെറും 45 മിനിറ്റ് മാത്രമാണ് റാമിറെസ് ആസ്പത്രിയില്‍ കഴിച്ചുകൂട്ടിയത്.
പക്ഷെ റാമിറെസ് ആസ്പത്രിജീവനക്കാരെയും മറ്റു രോഗികളെയും വിറപ്പിച്ചുകളഞ്ഞു.ഒറ്റരാത്രികൊണ്ട് ഗ്ലോറിയ റാമിറെസ് ലോകപ്രശസ്തയായി. ആസ്പത്രിയില്‍ എത്തി 45 മിനിറ്റിനുശേഷം റാമിറെസ് മരിച്ചു. പക്ഷെ ഇതിനോടകം റാമിറെസിന്‍റെ പേര് Toxic Lady അഥവാ വിഷവനിത എന്നായി മാറിയിരുന്നു.വിഷകന്യകകള്‍ പലപ്പോഴും ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. പക്ഷെ നിമിഷനേരംകൊണ്ട് നിരവധി മനുഷ്യരെ ഭയപ്പാടിന്‍റെ മുള്‍മുനയില്‍ നിര്‍ത്താന്‍ റാമിറെസിന് കഴിഞ്ഞു.
ആസ്പത്രിയിലെ അത്യാഹിതവിഭാഗ മുറിയിലെ ചികില്‍സക്കിടയില്‍ റാമിറെസിന്‍റെ ശരീരത്തില്‍ രൂപപ്പെട്ട എണ്ണമയം ആസ്പത്രിജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടുകൂടിയാണ് അസാധാരണമായ സംഭവങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടത്. അത്യാഹിതമുറിയില്‍ വെള്ളുള്ളി
യുടെ ഗന്ധം പലര്‍ക്കും അനുഭവപ്പെട്ടു. റാമിറെസിന്‍റെ വായ്ക്കകത്ത് നിന്നായിരിക്കാം ആ ഗന്ധം ഉയരുന്നതെന്ന് ജീവനക്കാര്‍ ഊഹിച്ചു.ചികിത്സകളോടോന്നും റാമിറെസിന്‍റെ ശരീരം പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഇതിനിടെ സൂസന്‍ കെയ്ന്‍ എന്ന ഒരു നഴ്സ് പരിശോധനക്കായി
റാമിറെസിന്‍റെ കയ്യില്‍നിന്ന് രക്തം കുത്തിയെടുത്തു. രക്തത്തിന് അസാധാരണമായ നിറവ്യത്യാസം ഉണ്ടായിരുന്നുവെന്ന് മാത്രമല്ല മുറിയിലാകെ അമോണിയയുടെ ഗന്ധം നിറയാന്‍ തുടങ്ങി. സൂസന്‍ കെയ്ന്‍ സിറിന്‍ജ്, JulieGorcynski എന്ന് പേരുള്ള ഒരു നഴ്സിന് കൈമാറി. പക്ഷെ രണ്ടു നേഴ്സുമാരും ഇതിനോടകം ബോധംകെട്ട് വീണിരുന്നു. റാമിറെസിന്‍റെ ശ്വാസോച്ഛ്വാസനില പരിശോധിക്കാന്‍ എത്തിയ Maureen welch എന്ന തെറാപ്പിസ്റ്റിന്‍റെ സ്ഥിതിയും മറിച്ചായിരുന്നില്ല. അമോണിയയുടെ ഗന്ധം ശ്വസിച്ച് വെല്‍ഷിന്‍റെ ബോധവും നശിച്ചു. ആസ്പത്രിജീവനക്കാരും രോഗികളും ഉള്‍പ്പെടെ 23 പേര്‍ക്ക് വിഷബാധയേറ്റു. അതില്‍ അഞ്ചുപേര്‍ക്ക് ഉടനടിയുള്ള വൈദ്യസഹായവും വേണ്ടിവന്നു.അന്ന് രാത്രി 8.50 ന് വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് റാമിറെസ് മരിച്ചു. ഒരു അപസര്‍പ്പകകഥയെ വെല്ലുന്ന രംഗങ്ങള്‍ ആയിരുന്നു ആസ്പത്രിയില്‍ അരങ്ങേറിയത്. കാലിഫോര്‍ണിയയിലെ Department of –
health and human service സംഭവം അന്വേഷിക്കാനായി രണ്ടു ശാസ്ത്രഞ്ജന്‍മാരെ നിയോഗിച്ചു.ആസ്പത്രിയിലെ 34 ജീവനക്കാരുമായി ശാസ്ത്രഞ്ജന്‍മാര്‍ കൂടിക്കാഴ്ച നടത്തി.ഒടുവില്‍ ആസ്പത്രിജീവനക്കാര്‍ അടക്കമുള്ള ആളുകള്‍ക്ക് ”മാസ്സ് ഹിസ്റ്റീരിയ” ബാധിച്ചതാണെന്ന് ശാസ്ത്രഞ്ജന്മാര്‍ വിധിയെഴുതി. പക്ഷെ ജൂലി എന്ന നഴ്സ് ആ വിധിയെ ശക്തമായി എതിര്‍ത്തു. കാരണം ജൂലി രണ്ടാഴ്ചയോളമാണ് രോഗചികില്‍സക്കായി ആസ്പത്രിയി ചിലവിട്ടത്. ആരോഗ്യവകുപ്പിന് വെറുതെയിരിക്കുവാന്‍ കഴിയുമായിരുന്നില്ല. അന്വേഷണം Lawrence livermore national laboratory ഏറ്റെടുത്തു. റാമിറെസ് വേദന സംഹാരിയായി Dimethyl Sulfoxide ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. റാമിറെസിനെ ആസ്പത്രിയില്‍ എത്തിക്കുന്നതിന് തൊട്ട് മുന്‍പ് പാരാമെഡിക്കല്‍സംഘം, അവര്‍ക്ക് ഓക്സിജന്‍ നല്‍കിയിരുന്നു.റാമിറെസിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്ന Dimethyl sulfoxide ഓക്സിജനുമായി കൂടിക്കലര്‍ന്ന് Dimethyl Sulfone ആയി മാറിയിരുന്നുവത്രേ. റാമിറെസിന്‍റെ രക്തം Dimethyl Sulfate ആയി രൂപപ്പെടുകയും അതില്‍നിന്നാണ്
വിഷവാതകം പുറത്തുവന്നതെന്നും അന്വേഷകസംഘം നിര്‍വചിച്ചു.പക്ഷെ ശരീരശാസ്ത്രത്തിന്‍റെയും,വിഷത്തിന്‍റെയും ഒക്കെ ഘടനക്ക് വിരുദ്ധമായ നിര്‍വചനമായിരുന്നു അത്. സംഭവം നടന്ന് രണ്ടുമാസങ്ങള്‍ക്ക് ശേഷം റാമിറസിന്‍റെ ശവശരീരം പുറത്തെടുത്ത് കൂടുതല്‍ അന്വേഷണങ്ങക്ക് ശ്രമിച്ചെങ്കിലും, പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പറ്റാത്ത രീതിയില്‍ മൃതദേഹം ജീര്‍ണ്ണിച്ചിരുന്നു.റാമിറെസ് മരിച്ചിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. ഈ കാലയളവിനുള്ളില്‍ നിരവധിപേര്‍ റാമിറെസ് സംഭവം പലതരത്തില്‍ വ്യാഖ്യാനിച്ചു.പക്ഷെ യഥാര്‍ത്ഥത്തില്‍ അന്ന് അവിടെ എന്താണ് സംഭവിച്ചതെന്ന് ഇന്നും അജ്ഞാതം.