A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കോഹിനൂർരത്നം


ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ രത്നകല്ല് എന്ന വിശേഷണം ചാര്‍ത്തിയത്....!! സുല്‍ത്താന്‍മാരുടെയും , മുഗള്‍ ,അഫ്ഗാന്‍ ,പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെയും,സിഖ് രാജാക്കന്മാരുടെയും കൈകളിലൂടെ മാറിമറിഞ്ഞു ഒടുവില്‍ (1877) ബ്രിട്ടീഷ്‌ രാജ്ഞി യുടെ കൈകളില്‍ എത്തി .... !! കൊള്ളയടിക്കപ്പെട്ട സമ്പത്തിനൊപ്പം ''കൊഹിനൂറും' അവര്‍ കൈക്കലാക്കി ...!!
ചുരുളഴിയാത്ത പല രഹസ്യങ്ങളും ഈ രത്നത്തെ ചുറ്റി പറ്റി നിലനില്‍ക്കുന്നു ..!! പുരാങ്ങളിലും, ഇന്ത്യന്‍ചരിത്രത്തിലും ഇതിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട് ...!! യാദവകുലത്തില്‍ ഉണ്ടായിരുന്ന 'സ്യമന്തക മണി '' യാണ് കോഹിനൂര്‍ എന്ന് വാദമുണ്ട് ..!! സത്രജിത് ,എന്ന യാദവ പ്രമുഖനു സൂര്യ ദേവനാല്‍ സമ്മാനിക്കപെട്ട അമൂല്യ രത്നം ..!! ഇരിക്കുന്നിടം ഐശ്വര്യം വിളങ്ങി നില്‍ക്കുന്ന വജ്രകല്ല് ...!! അഭിപ്രായങ്ങള്‍ പലതാണ് ...!!
ആധുനിക ചരിത്രത്തില്‍ പറയുന്നതനുസരിച്ച് ''ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ''കൊല്ലൂര്‍ ''എന്നാ സ്ഥലത്ത് നിന്ന് ഖനനം ചെയ്തെടുത്ത ഈ വജ്രകല്ല് അവിടം ഭരിച്ചിരുന്ന കാകാത്യ രാജവംശത്തിന്റെ അധീനതയില്‍ ആയിരുന്നുവെന്ന് പറയപ്പെടുന്നു ...!!കൊഹിനൂറിനു ആ നാമം സമ്മാനിച്ചത് പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ 'നാദിര്‍ഷ' ആണ് ..!! 'പ്രകാശത്തിന്റെ മല '(THE MOUNTAIN OF THE LIGHT) എന്ന് അര്‍ഥം വരുന്ന കൊഹ് -ഇ -നൂര്‍.....!!
വിക്ടോറിയ രാജ്ഞി ഇന്ത്യന്‍ ചക്രവര്‍ത്തിനി ആയപ്പോള്‍ അവര്‍ അതിനെ തന്‍റെ കിരീടത്തിന്റെ ഭാഗമാകി ...!!മറ്റൊന്ന് കൂടി ചെയ്തു ...!! ആകൃതിയിലും വലുപ്പത്തിലും മറ്റൊരു രത്നത്തിനും വെല്ലാന്‍ കഴിയാത്ത കൊഹിനൂറിനെ ( 186 1/16 കാരറ്റ്, 32.21 ഗ്രാം ) ചെത്തി മിനുക്കി ( 102 കാരറ്റ് ,21.61 ഗ്രാം ) ചുരുക്കി ...!! അതായത് കിരീടത്തിനു ചേര്‍ന്ന കണക്കിന് ..!!
1323 ല്‍ ആണ് ഈ രത്നത്തിന്റെ യാത്ര ആരംഭിക്കുന്നത് ...!! ദില്ലിയിലെ തുഗ്ലക്ക് വംശ സുല്‍ത്താന്‍ ആയിരുന്ന ഗിയസുദ്ധീന്‍ തുഗ്ലക്കിന്റെ സേന നായകനായ ഉലൂഗ് ഖാന്‍ കാകാത്യ രാജാകന്മാരെ അവരുടെ ആസ്ഥാനമായ ഔറങ്കല്‍ വെച്ച് കീഴടക്കുകയും ,വിലപിടിച്ച വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തു ..!! ഇങ്ങനെ കടത്തിയ വസ്തുക്കളില്‍ കൊഹിനൂറും ഉള്‍പ്പെട്ടിരുന്നു ..!!സുല്‍ത്താന്‍മാര്‍ക്ക് വളരെ പ്രിയപ്പെട്ട ഈ വജ്രകല്ല് അവര്‍ തലമുറകളായി കൈമാറി ....!!1526 ല്‍ ബാബര്‍ ഇബ്രാഹീം ലോധിയെ കീഴ്പ്പെടുത്തി മുഗള്‍ വംശം സ്ഥാപിച്ചപ്പോള്‍ അദ്ദേഹം അത് കൈക്കലാക്കി.
മുഗള്‍ പരമ്പരയിലെ അഞ്ചാമത്തെ ചക്രവര്‍ത്തിയായ ഷാജഹാന്‍ ഇതിനു വ്യത്യസ്ത ഇരിപ്പിടം നല്‍കി ..!! വിഖ്യാതമായ മയൂര സിംഹാസനത്തില്‍ കൊഹിനൂറിനെ വിളക്കിചേര്‍ത്തു...!! അദേഹത്തിന്റെ മകന്‍ ഔറംഗസീബ്‌ ചക്രവര്‍ത്തിയപ്പോള്‍ ഇതിനെ ലാഹോറിലെത്തിച്ചു അദ്ദേഹം പണികഴിപ്പിച്ച '' ബാദ്ഷാദി മസ്ജിദില്‍ '' സൂക്ഷിച്ചു ...!!പക്ഷെ അവിടം കൊണ്ടും യാത്ര അവസാനിച്ചില്ല ...!!
1739 ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി നാദിര്‍ഷ ഇന്ത്യ ആക്രമിച്ചു,പല വസ്തുക്കളും കൊള്ളയടിച്ച കൂട്ടത്തില്‍ മയൂര സിംഹാസനവും കടത്തി ...!!
പേര്‍ഷ്യന്‍ ചക്രവര്‍ത്തിയെയും മോഹിപ്പിച്ച ഈ കല്ലിനു കോഹിനൂര്‍ എന്ന് നാമധേയവും നല്‍കി .. ..!!അദേഹത്തിന്‍റെ മരണശേഷം കൊച്ചുമകനും പില്‍ക്കാലത്ത് ഭരണാധികാരിയായ മിര്‍സ ഷാരൂഖ്‌ ഇതിനെ അഭിമാനത്തോടെ കൊണ്ടുനടന്നു .ഇദ്ദേഹം മഷ്ഹദ് തലസ്ഥാനമാക്കി പടിഞ്ഞാറന്‍ അഫ്ഗാനും കിഴക്കന്‍ ഇറാനും അടങ്ങുന്ന ഖുറാസാന്റെ ഭരണധികാരി ആയിരുന്നു.!!അഫ്ഗാനികളുടെ ദുരാനി വംശ സ്ഥാപകന്‍ 'അഹമദ് ഷാ അബ്ദാലി അദ്ധേഹത്തെ പരാജയപ്പെടുത്തിയപ്പോള്‍ ഇതും കൈമാറേണ്ടി വന്നു ..!!
ദുറാനികള്‍ അഞ്ചു തലമുറ കൈമാറിയ ഈ വജ്രം അഞ്ചാം ചക്രവര്‍ത്തിയായ ഷാ ഷൂജ 1809 ല്‍ തന്റെ അര്‍ദ്ധ സഹോദരനുമായുള്ള അധികാര വടംവലിയില്‍ സ്ഥാനഭ്രഷ്ടനായി പലായനം ചെയ്യുമ്പോള്‍ കൂടെകൂട്ടി ...!!അങ്ങനെ ആപത്തില്‍ സഹായിച്ച ലാഹോറിലെ സിഖ് നേതാവായ രഞ്ജിത്ത് സിങ്ങിനു നന്ദിപൂര്‍വ്വം നല്‍കി ..!! അവിടെ നിന്നാണ് ബ്രിട്ടീഷുകാര്‍ ഇത് നേടിയെടുക്കുന്നത് ..!!1849 ല്‍ ആണ് സിഖുകാരെ അവര്‍ തോല്‍പ്പിക്കുന്നത് ..!!തുടര്‍ന്നു വിക്ടോറിയ രാജ്ഞിക്ക് കൈമാറുകയും അവര്‍ അത് കിരീടത്തിന്റെ ഭാഗമാക്കുകയും ചെയ്തു ...!!
ഇന്നും ഈ രത്നം ഇംഗ്ലണ്ടിലുണ്ട് എന്ന് കരുതപ്പെടുന്നു ..!!മറിച്ച് ഒരു ഇന്ത്യാക്കാരനാല്‍ വീണ്ടെടുത്തു എന്നും രേഖകളില്‍ പറയുന്നുണ്ട് ..!! എന്തായിരിക്കും ഇതിന്റെ യഥാര്‍ത്ഥ ഉത്ഭവ രഹസ്യം ???? ജനപ്രീതി ????
വാദങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യം വിളിച്ചോതി കോഹിനൂര്‍ അതിന്റെ പ്രൌഡിയും ചുരുളഴിയാത്ത രഹസ്യങ്ങളുമായി നിലനിന്നു പോകുന്നു ..!!

ടെലിപ്പതി



.ആന്തരിക ശബ്ദം (Inner voice) വഴി മനസ്സും മനസ്സും തമ്മിലുള്ള കമ്യൂണിക്കേഷനെയാണ് ടെലിപ്പതി എന്നു പറയുന്നത്.
.ഹിമാലയത്തിലും മറ്റുമുള്ള ദിവ്യ സന്യാസിമാർ ഇന്നും ഈ വഴി സന്ദേശങ്ങൾ കൈമാറാറുണ്ട്.
. Autobiography of a Yogi എന്ന ഗ്രന്ഥത്തിൽ സ്വാമി പരമഹംസ യോഗാനന്ദൻ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്വാമിജിയുടെ വാക്കുകളിലേക്ക്.....
." ഭ്രൂമധ്യ ബിന്ദുവിൽ നിന്ന് പ്രസ്ഫുരിക്കുന്ന ഇച്ഛാശക്തിയാണ് ചിന്തയുടെ പ്രേഷണ ഉപകരണം. മനുഷ്യൻ്റെ ചിന്ത അഥവാ വൈകാരിക ശക്തി ഹൃദയത്തിൽ സ്വസ്ഥമായി കേന്ദ്രീകരിക്കപ്പെടുമ്പോൾ അത് ഒരു മനോ റേഡിയോ ആയി വർത്തിക്കുകയും അകലെയോ അടുത്തോ ഉള്ളവരുടെ സന്ദേശങ്ങൾ സ്വീകരിക്കാൻ ശേഷിയുള്ളതാവുകയും ചെയ്യുന്നു. മനോമയ സന്ദേശത്തിൽ ഒരാളുടെ മനസ്സിലെ അതിസൂക്ഷ്മമായ സ്പന്ദനങ്ങൾ സൂക്ഷ്മാകാശത്തിലെ സൂക്ഷ്മസ്പന്ദനങ്ങളിലും പിന്നീട് കുറച്ചുകൂടി സ്ഥൂലമായ ഭൗമാകാശത്തും പ്രക്ഷേപിക്കുമ്പോൾ വൈദ്യുതതരംഗങ്ങൾ സൃഷ്ടിക്കപ്പെടുകയും അടുത്തതായി അവ മറ്റുള്ളവരുടെ മനസ്സിൽ ചിന്താതരംഗങ്ങളായി സ്വയം പരിവർത്തിക്കുകയും ചെയ്യുന്നു.."
.ശ്രീ എം.കെ രാമചന്ദ്രൻ അദ്ദേഹത്തിൻ്റെ ഹിമാലയയാത്രയിൽ സംഭവിച്ച അത്ഭുതകരമായ ഒരു കാര്യം വിവരിക്കുന്നുണ്ട്.
.അദ്ദേഹം ഹിമാലയ യാത്രയ്ക്കിടെ ദിവ്യസന്യാസിമാരുടെ ഗുഹയിൽ എത്തിച്ചേർന്നു..
."പാറയിൽ ചാരി പാതിയടഞ്ഞ മിഴികളോടെ ഇരിക്കുകയായിരുന്ന ഒരു യുവസംന്യാസി പെട്ടന്ന് ചാടിയെഴുന്നേറ്റ് 'സന്ദേശമുണ്ട്' എന്ന് പറഞ്ഞ് ധൃതിയിൽ പുറത്തേക്കു നടന്നു. അമ്പരപ്പോടെ ഞാൻ മറ്റുള്ളവരുടെ മുഖത്തേക്കു നോക്കി. ' അതു കാണണമെങ്കിൽ വേഗം പുറത്തേക്കു ചെല്ലൂ ' എന്നു ഒരു സംന്യാസി പറഞ്ഞപ്പോൾ ഞാൻ ഗുഹാമുഖത്തേക്കു പോയി. ഗുഹാമുഖത്തെ നിരപ്പായ പാറയിൽ ഒറ്റക്കാലിൽ നിന്നുകൊണ്ട് വട്ടംകറങ്ങുന്ന സംന്യാസിയെ കണ്ടപ്പോൾ ഞാൻ വീണ്ടും അമ്പരന്നുപോയി ! ഉയർത്തിപ്പിടിച്ച വലതുകൈയ്യിൻ്റെ ചൂണ്ടുവിരൽ വൃത്താകാരത്തിൽ കറങ്ങിക്കൊണ്ടിരുന്നു. അഞ്ചുമിനിറ്റിലേറെ ആ പ്രക്രിയ നീണ്ടുനിന്നു. ഗുഹയിൽ തിരിച്ചെത്തിയ ശേഷം ആ സംന്യാസി ഹ്രസ്വമായ ഒരു വിവരണം തന്നു. കൂടുതൽ ഒന്നും ചോദിക്കരുത് എന്ന് പറയുകയും ചെയ്തു. പക്ഷേ ഗുഹയിലേക്ക് മടങ്ങുമ്പോൾ തന്നെ ഇതേക്കുറിച്ച് ഒരു ഏകദേശ ധാരണ എനിക്കു തോന്നിയിരുന്നു.
."ടെലിപ്പതി വഴി സന്ദേശം കൈമാറുന്ന ഒരു രീതിയാണിത്. ഒരു ഗുഹയിൽ നിന്ന് മറ്റൊരു ഗുഹയിലേക്ക് സന്ദേശം അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് ഈ സമ്പ്രദായത്തിൽക്കൂടിയാണ്. വളരെ ഗോപ്യമായ നിഗൂഢമായ ഒരു സമ്പ്രദായമാണിത്. ഇവിടുത്തെ രക്ഷയ്ക്കും കെട്ടുറപ്പിനും ഇതാവശ്യമാണ്. ഗുഹയിലെ അതിഥി ആരാണെന്നതായിരുന്നു ഇവിടെ കിട്ടിയ സന്ദേശം അതൊരു മിത്രമാണെന്ന് മറുപടിയും നൽകി. " - സംന്യാസി പറഞ്ഞു നിർത്തി.

മറയ്ക്കപ്പെട്ട ഭാരതീയ പൈതൃകം

ക്രിസ്ത്യാനികളും,മുസ്ലീങ്ങളും ഇപ്പോഴും നശിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഭാരത സംസ്കാരം മാത്രമേ 1800 വർഷം മുൻപ് വരെയും ഭൂമിയിൽ ഉണ്ടായിരുന്നുള്ളൂ.വായിച്ചു
മനസിലാക്കൂ.സത്യം തിരിച്ചറിയൂ..
മറയ്ക്കപ്പെട്ട ഭാരതീയ പൈതൃകം

പ്രപഞ്ചാരംഭത്തില്‍; അല്ലെങ്കില്‍ ആദിയില്‍ ലോകത്ത് സനാതന ധർമ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഏഴ് ഭൂഖണ്ഡങ്ങളിലെയും ജനങ്ങള്‍ ഹൈന്ദവ ദേവീദേവന്മാരെ ആരാധിക്കുന്നവരായിരുന്നു. ജംബുദ്വീപം (ഏഷ്യ), കൗഞ്ചുദ്വീപം (ആഫ്രിക്ക), പുഷ്‌കരദ്വീപം (വടക്കേ അമേരിക്ക), പ്ലക്ഷദ്വീപം(തെക്കേ അമേരിക്ക), ശാകദ്വീപം (യൂറോപ്പ്), ശാല്‍മലദ്വീപം (ഓസ്‌ട്രേലിയ), കുശദ്വീപം (ഓഷ്യാനിയ) എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഏഴ് ഭൂഖണ്ഡങ്ങള്‍ക്കും അതിരുകളായി കശ്യപസാഗരം (കാസ്പിയന്‍ കടല്‍), ശുദ്ധോദക (ഉത്തരപസഫിക്), ഇക്ഷു (ദക്ഷിണപസഫിക്), സുര (അത്‌ലാന്റിക്), സര്‍പ്പി (ഇന്ത്യന്‍), ദധി (ആര്‍ട്ടിക്), ക്ഷീര (അന്റാര്‍ട്ടിക്), ലവണ (ചാവുകടല്‍) എന്നീ സമുദ്രങ്ങളെ നിശ്ചയിച്ച് സ്വയംഭൂ മനുപുത്രനായ പ്രിയവ്രതന്റെയും ബാര്‍ഹിഷ്മതിയുടെയും പുത്രനായ അഗ്നീധ്ര ചക്രവര്‍ത്തി പരിപാലിച്ചുപോന്നു. ഇവയില്‍ ഏഷ്യയുടെ കുലദൈവങ്ങള്‍ നരനാരായണന്മാരും ആഫ്രിക്കക്കാരുടേത് വരുണനും വടക്കേ അമേരിക്കയുടേത് വിരിഞ്ചനും തെക്കേ അമേരിക്കയുടേത് ആദിത്യനും ആയിരുന്നു.
യൂറോപ്പിന്റേയും ഓസ്‌ട്രേലിയയുടേയും ഓഷ്യാനിയയുടേയും കുലദൈവങ്ങള്‍ യഥാക്രമം വായു, സോമന്‍, അഗ്നി എന്നിവരും.
മഹേച്ഛനായ അഗ്നീധ്രസമ്രാട്ട് ഏഷ്യയെ ഒമ്പത് രാജ്യങ്ങളാക്കി വിഭജിച്ചശേഷം അദ്ദേഹത്തിന് പൂര്‍വ ചിത്തി എന്ന അപ്‌സര സ്ത്രീയില്‍ ഉണ്ടായ നാഭി, അജനാഭന്‍, കിമ്പുരുഷന്‍, ഹരി, ഇളാവ്രതന്‍, രമുകന്‍, ഹിരഞ്ചയന്‍, കുരഭദ്രാശ്വന്‍, കേതുവാലന്‍ എന്നീ ഒമ്പത് മക്കളെ അവിടങ്ങളിലെ രാജാക്കന്മാരാക്കി. അവരില്‍ അജനാഭന്‍ ഭരിച്ച ‘അജനാഭവര്‍ഷം’ എന്ന രാജ്യമാണ് ഭാരതം. ഹിന്ദുസ്ഥാനത്തിന്റെ ആദ്യപേരും അതുതന്നെ- അജനാഭവര്‍ഷം എന്ന്; അജനാഭന്‍ ഭാരതത്തിന്റെ ആദ്യരാജാവും.
അജനാഭനുശേഷം ഭാരതത്തിന്റെ ചക്രവര്‍ത്തിപദം ചെന്നുചേര്‍ന്നത് അദ്ദേഹത്തിന്റെ സഹോദരന്‍ നാഭിയുടെ പുത്രനായ ഋഷഭദേവന്റെയും ഇന്ദ്രപുത്രിയായ ജയന്തിയുടെയും നൂറുമക്കളില്‍ മൂത്തയാളായ ജഡഭരതനിലാണ്. അങ്ങനെ, പുണ്യാത്മാവായ ഭരതന്‍ ഭരിച്ചതിനാല്‍ ഇന്ത്യയ്ക്ക് ‘ഭാരതം’ എന്ന മഹത്തായ പേരും ലഭിച്ചു. പിന്നീടോ?
ദിലീപന്‍, രഘു, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍…..അവര്‍ക്കുശേഷം ചന്ദ്രഗുപ്തമൗര്യന്‍, അശോകന്‍, സമുദ്രഗുപ്തന്‍, ചന്ദ്രഗുപ്ത വിക്രമാദിത്യന്‍, രാജേന്ദ്ര ചോളന്‍, നെടുഞ്ചേരലാതന്‍, ഹര്‍ഷന്‍, പുലികേശി തുടങ്ങിയ ജഗതലപ്രതാപികളായ ഹിന്ദുസമ്രാട്ടുകള്‍ സത്വതമോരജസ്സുകളായ ഗുണത്രയങ്ങളോടും ജനിസ്മൃതി സദാചാരങ്ങളായ ചതുര്‍ധര്‍മങ്ങളോടും സിദ്ധിസാധനാ സഹായങ്ങളായ പഞ്ചനീതികളോടും സന്ധിവിഗ്രഹായനങ്ങളായ ഷഡ്‌നയങ്ങളോടും ശമദമയദയങ്ങളായ സപ്‌തൈശ്വര്യങ്ങളോടും ഗ്രഹണശ്രവണ ധാരണങ്ങളായ അഷ്ടബുദ്ധികളോടുംകൂടി ആ ചന്ദ്രതാരം വാണ രാജ്യമാണ് ഭാരതം.
കല്ലിനെയും കാറ്റിനെയും അഗ്നിയെയും സൂര്യനെയും ഇടിമിന്നലിനെയും ആരാധിക്കുന്ന ലോകത്തിലെ പ്രാചീനമതങ്ങളും ഗോത്രങ്ങളും വര്‍ഗങ്ങളും കുലങ്ങളുമെല്ലാം ഓരോ കാലത്തായി ഹിന്ദുമതത്തില്‍നിന്ന് വേര്‍പിരിഞ്ഞുപോയ പഴയ അംഗങ്ങള്‍ തന്നെയാണ്. സീയൂസ്, ജുപ്പിറ്റര്‍, പ്ലൂട്ടോ, ഥോര്‍, അഥീന തുടങ്ങിയ നാനാവിധ പേരുകളില്‍ ഇന്ദ്രനെയും കാലനെയും സൂര്യനെയും സരസ്വതിയെയും പൂജിച്ചിരുന്ന പുരാതന യവന, ഷിന്റോ, നോര്‍സ്, മെസപ്പൊട്ടേമിയന്‍ മതങ്ങളെല്ലാം തന്നെ ഹിന്ദുമതത്തില്‍നിന്ന് ഭാഗംപിരിഞ്ഞുപോയ കുടുംബാംഗങ്ങളും അനുയായികളും ചേര്‍ന്ന് സൃഷ്ടിച്ചവയാണ്.
ആടിന്റെ ശിരസ്സുമായി പ്രപഞ്ചപാലനം നടത്തിയ പ്രജാപതി ദക്ഷന്‍ തന്നെയാണ് ആട്ടിന്‍തലയുമായി ലോകപാലനം നിര്‍വഹിച്ച ഈജിപ്ഷ്യന്‍ സൃഷ്ടിദേവന്‍ അമോണ്‍. സ്‌കാന്‍ഡിനേവിയന്‍ പുരാണങ്ങളിലെ ടൈര്‍ എന്ന യുദ്ധദേവന്റെ പേരിന് ട്യൂട്ടോണിക് ഭാഷയില്‍ ഹിന്ദുദേവന്‍ എന്നാണര്‍ത്ഥം; ഇതേ ടൈര്‍ തന്നെയാണ് ഗ്രീക്, റോമന്‍ പുരാണങ്ങളില്‍ ഏരീസ്, മാഴ്‌സ് എന്നീ പേരുകളില്‍ ആരാധിക്കപ്പെടുന്നതറിയുമ്പോഴാണ് പല നാടുകളില്‍ പല പേരുകളില്‍ ആരാധിക്കപ്പെടുന്ന ഹിന്ദുദേവന്മാരാണ് ഇവരെല്ലാമെന്ന പരമാര്‍ത്ഥം വെളിപ്പെടുന്നത്. പുഥുചക്രവര്‍ത്തിക്കുമുന്നില്‍ പശുവായി നിന്ന ഭൂമിദേവിയില്‍നിന്ന് സര്‍വതും പിറന്നുവെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുമ്പോള്‍, ട്യൂട്ടോണിക് പുരാണങ്ങളില്‍ ഇതേ കര്‍മം ചെയ്യുന്നത് ഓഡുംല എന്ന ഗോമാതാവാണെന്നത് നോര്‍സ് ദൈവങ്ങളുടെ വംശവൃക്ഷത്തിന്റെ വേരുകള്‍ എവിടേക്ക് നീളുന്നുവെന്ന് വ്യക്തമാക്കുന്നു.
തെക്കേ അമേരിക്കയിലെ ഇന്‍കാ വര്‍ഗ്ഗക്കാരുടെ അത്യുന്നതദൈവങ്ങള്‍ സൃഷ്ടിദേവനായ വിരാക്കോച്ചയും ആകാശദേവനായ ഇന്തിയുമാണ്; അവര്‍ക്ക് ഹിന്ദുക്കളുടെ സൃഷ്ടിദേവനായ വിരിഞ്ചന്‍, ആകാശദേവനായ ഇന്ദു എന്നിവരുടെ പേരുകളുമായുള്ള സാദൃശ്യം നോക്കു. പെറു, ചിലി മുതലായ രാജ്യങ്ങളിലെ പൂര്‍വികജനത ‘അയ്മാര ഇന്ത്യന്‍സ്’ ആണെന്നതും ഇന്തി, ഇന്ത്യ എന്നീ പേരുകളുടെ ചേര്‍ച്ചയും തെളിയിക്കുന്നത് ഹൈന്ദവ സ്വാധീനമല്ലാതെ മറ്റെന്താണ്? അതുപോലെ, യവനകഥകളില്‍ സിയൂസ് ദേവന്റെ തുടയില്‍നിന്ന് ഡയനീഷ്യസ് എന്ന മദ്യദേവന്‍ പിറക്കുമ്പോള്‍ ഹിന്ദുപുരാണങ്ങളില്‍ സ്വായംഭൂവമനുവിന്റെ പുത്രനായ വേനന്റെ തുടയില്‍നിന്ന് ഉന്മാദിയായ നിഷാദന്‍ പിറക്കുന്നുവെന്നത് കേവലം യാദൃശ്ചികം മാത്രമാണോ?
സുമേറിയരുടെ ഒരു പ്രധാന ദൈവം ജ്ഞാനത്തിന്റെ ദേവനായ ‘ഈ’ (ഋമ) ആണ്; ഹിന്ദുക്കളാവട്ടെ ജ്ഞാനത്തിന്റെ ദേവനായി കരുതി ആരാധിക്കുന്നത് കര്‍മസാക്ഷിയായ സൂര്യനെയും.
പ്രകാശത്തിന്റെ അധിപനായ സൂര്യദേവനെ പ്രതിനിധീകരിക്കുന്ന അക്ഷരമാണ് സംസ്‌കൃത-മലയാള ഭാഷകളിലെ നാലാമത്തെ സ്വരാക്ഷരമായ ‘ഈ’. _ കടപ്പാട്.,,,,

ഗുരുവായൂർ മാഹാത്മ്യം


ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനുകാരണമായ ഒരു കഥ നാരദപുരാണത്തിൽ വർണ്ണിക്കുന്നുണ്ട്.
കുരുവംശത്തിലെ പിന്മുറക്കാരനും അർജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത് മഹാരാജാവ് മുനിശാപത്തെത്തുടർന്ന് ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ ജനമേജയൻ തന്റെ പിതാവിന്റെ അന്ത്യത്തിനുകാരണമായ സർപ്പവംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യുന്നതിനായി 'സർപ്പസത്രം' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ അമൃത് കുടിച്ചവനായതിനാൽ തക്ഷകൻ മാത്രം ചത്തില്ല. തന്മൂലം ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം കുഷ്ഠരോഗബാധിതനാകുകയും ചെയ്തു. രോഗശാന്തിക്കായി ധാരാളം വഴികൾ നോക്കിയിട്ടും ഒന്നും ഫലം കണ്ടില്ല. അങ്ങനെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഏറെ തളർന്ന ജനമേജയനുമുമ്പിൽ ദത്താത്രേയമഹർഷി പ്രത്യക്ഷപ്പെടുകയും രോഗശാന്തിക്കായി ഗുരുവായൂരിലെ മഹാവിഷ്ണുവിനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് വിവരിച്ചുകൊടുത്തു. അതിങ്ങനെ:
'പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ (കല്പം ഹിന്ദുമതത്തിലെ ഒരു കാലയളവാണ്) ബ്രഹ്മാവ് സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കെ മഹാവിഷ്ണു അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിനുള്ള അവസരമൊരുക്കണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു അഞ്ജനവിഗ്രഹം നിർമ്മിച്ച് അദ്ദേഹത്തിനു സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ ബ്രഹ്മാവ് ഈ വിഗ്രഹം സുതപസ്സ് എന്ന രാജാവിന് സമ്മാനിച്ചു. വംശവർദ്ധനയ്ക്കായി ഭഗവാനെപ്പോലൊരു പുത്രനെ വേണമെന്ന് ആവശ്യപ്പെട്ട് സുതപസ്സും പത്നി പ്രശ്നിയും വളരെവർഷക്കാലമായി മഹാവിഷ്ണുവിനെ ഭജിയ്ക്കുകയായിരുന്നു. വിഗ്രഹം കിട്ടിയ ശേഷവും അവർ ഭജനം തുടർന്നു. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായ ഭഗവാൻ അവർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: 'ഞാൻ തന്നെ നിങ്ങളുടെ പുത്രനായി നാലുജന്മങ്ങളിൽ അവതരിയ്ക്കാം. അപ്പോഴെല്ലാം നിങ്ങൾക്ക് ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകും.' അങ്ങനെ സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി 'പ്രശ്നിഗർഭൻ' എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ വാമനനായി അവതരിച്ചു. പിന്നീട് അവർ ദശരഥനും കൗസല്യയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെത്തന്നെ മൂന്നാം ജന്മത്തിൽ ഭഗവാൻ ശ്രീരാമനായി അവതരിച്ചു. പിന്നീട് അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ദ്വാപരയുഗത്തിലെ നാലാം ജന്മത്തിൽ ഭഗവാൻ ശ്രീകൃഷ്ണനായി അവതരിച്ചു. ഈ ജന്മങ്ങളിലെല്ലാം അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യം സിദ്ധിയ്ക്കുകയും ഭഗവാൻ അവരുടെ പുത്രനായി അവതരിയ്ക്കുകയും ചെയ്തു.
മാതാപിതാക്കൾ നിത്യപൂജ ചെയ്തിരുന്ന ഈ വിഗ്രഹം അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. എന്നും അദ്ദേഹം ഇവിടെ വന്ന് പൂജ നടത്തുമായിരുന്നു. ഒടുവിൽ ദ്വാപരയുഗത്തിന്റെ അന്ത്യത്തിൽ ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ ഭക്തോത്തമനും ശിഷ്യനുമായ ഉദ്ധവരോട് ഇങ്ങനെ പറഞ്ഞു: 'ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം ദിവസം ദ്വാരക സമുദ്രത്തിനടിയിലാകും. അതിൽ ദ്വാരക മുഴുവൻ നശിച്ചുപോകും. എന്നാൽ, നാലുജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഗ്രഹം മാത്രം അതിൽ നിന്ന് രക്ഷപ്പെട്ട് തിരമാലകൾക്കുമുകളിൽ പൊന്തിക്കിടക്കും. ആ വിഗ്രഹം താങ്കൾ ദേവഗുരുവായ ബൃഹസ്പതിയെ ഏൽപ്പിയ്ക്കണം. തുടർന്ന്, ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കാനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുക.' ഭഗവാൻ പറഞ്ഞതുപോലെ ദ്വാരക ഏഴാം ദിവസം സമുദ്രത്തിനടിയിലായി. ഉദ്ധവർ ഇതിനുമുമ്പുതന്നെ ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കുന്നതിനായി ബദരീകാശ്രമത്തിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പോകുന്നതിനുമുമ്പ് അദ്ദേഹം ബൃഹസ്പതിയോട് ഇക്കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക പൂർണ്ണമായും കടലടിച്ചുപോയിക്കഴിഞ്ഞിരുന്നു. എന്നാൽ അപ്പോൾത്തന്നെ നാലുജന്മങ്ങളിൽ ഭഗവാന്റെ മാതാപിതാക്കൾ പൂജിച്ച ദിവ്യവിഗ്രഹം കടൽവെള്ളത്തിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു. പക്ഷേ അതെങ്ങനെയെടുക്കും? ഉടനെത്തന്നെ ബൃഹസ്പതി ശിഷ്യനായ വായുദേവനെ വിളിച്ചു. ഇരുവരും കൂടി വിഗ്രഹം കരയ്ക്കെത്തിച്ചു. തുടർന്ന് വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ ഉചിതമായ സ്ഥാനം തേടി ആകാശമാർഗ്ഗേണ ഭാരതം മുഴുവൻ യാത്ര ചെയ്തു. ഒടുവിൽ ഭാർഗ്ഗവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് കടലിനോടടുത്തായി അതിമനോഹരമായ ഒരു താമരപ്പൊയ്ക അവർ കാണാനിടയായി. ചുറ്റും പക്ഷികളുടെ കളകൂജനം. എങ്ങും പച്ചപ്പുനിറഞ്ഞ അന്തരീക്ഷം. അതിനിടയിൽ അവർ ആകാശത്തുനിന്ന് ആ അത്ഭുതക്കാഴ്ച കണ്ടു: ലോകമാതാപിതാക്കളായ പാർവ്വതീപരമേശ്വരന്മാർ ആനന്ദതാണ്ഡവനൃത്തമാടുന്നു! ആ കാഴ്ച കണ്ടപ്പോൾതന്നെ അവർ താഴെയിറങ്ങി. ഇരുവരും പാർവ്വതീപരമേശ്വരന്മാരെ വന്ദിച്ചു. ശിവൻ മേൽപ്പറഞ്ഞ സ്ഥലത്തിന്റെ മാഹാത്മ്യം ബൃഹസ്പതിയ്ക്കും വായുദേവനും വിവരിച്ചുകൊടുത്തു: 'നമ്മൾ നിൽക്കുന്ന ഈ സ്ഥലം തന്നെയാണ് പരമപവിത്രമായ ഈ വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കുന്നതിന് ഏറ്റവും ഉചിതമായ സ്ഥാനം. പണ്ട് ഇവിടെയാണ് പുണ്യവാന്മാരായ പ്രചേതസ്സുകൾ തപസ്സനുഷ്ഠിച്ചിരുന്നത്. അവർക്ക് ഞാൻ രുദ്രഗീതം ഉപദേശിച്ചതും ഇവിടെവച്ചാണ്. തുടർന്ന് പതിനായിരം വർഷം അവർ ഇവിടെ തപസ്സിരുന്നു. അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണു അവർക്ക് സർവ്വശ്രേയസ്സുകളും നൽകി. ബൃഹസ്പതേ, ദേവഗുരുവായ അങ്ങും അങ്ങയുടെ ശിഷ്യനായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തുന്ന ഈ സ്ഥലം ഇനി 'ഗുരുവായൂർ' എന്നറിയപ്പെടും. കലികാലത്ത് ഭക്തർക്ക് അഭയമായി ഈ സങ്കേതം മാറും. ഞാൻ പാർവ്വതീദേവിയോടൊപ്പം അടുത്തുതന്നെ സ്വയംഭൂവായി അവതരിയ്ക്കുകയും ചെയ്യും.' ഇതു കേൾക്കേണ്ട താമസം ബൃഹസ്പതി ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചു. അദ്ദേഹം ഉടനെത്തന്നെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. ബൃഹസ്പതിയും വായുദേവനും താന്ത്രികവിധിപ്രകാരം അവിടെ പ്രതിഷ്ഠ കഴിച്ചു. ഇന്ദ്രാദിദേവകൾ പുഷ്പവൃഷ്ടി ചൊരിഞ്ഞു. നാരദമഹർഷി സ്തുതിഗീതങ്ങൾ പാടി. ഈ മംഗളമുഹൂർത്തത്തിന് സാക്ഷിയാകാൻ നിന്ന പാർവ്വതീപരമേശ്വരന്മാർ അടുത്തുതന്നെയുള്ള മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. അങ്ങനെ ഗുരുവും വായുവും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തിയ പുണ്യഭൂമി ഗുരുവായൂരായും അവിടത്തെ ദേവൻ ഗുരുവായൂരപ്പനായും മാറി. വൈകുണ്ഠത്തിലേതുപോലെ ഭഗവാൻ ഇവിടെയും സർവ്വചൈതന്യസമ്പൂർണനായി വാഴുന്നതിനാൽ ഇവിടം ഭൂലോകവൈകുണ്ഠമാകുന്നു.'
ഈ കഥ കേട്ടറിഞ്ഞ ജനമേജയൻ ഉടനെത്തന്നെ കുടുംബസമേതം ഗുരുവായൂരിലേക്ക് പുറപ്പെട്ടു. ഒരു വർഷം അദ്ദേഹം അവിടെ ഭജനമിരുന്നു. ഭജനത്തിനിടയിൽ അദ്ദേഹം മമ്മിയൂരിലും ദർശനം നടത്തി. തന്മൂലം ഏറെക്കാലം കഴിയും മുമ്പുതന്നെ അദ്ദേഹം കുഷ്ഠരോഗവിമുക്തി നേടി. പിന്നീട് ഏറെ വർഷക്കാലം അദ്ദേഹം അരോഗദൃഢഗാത്രനായി ജീവിച്ചു.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ
ഹരേ കൃഷ്ണാ …
Image may contain: 1 person, indoor

അത്ഭുത ഉറവയായി ' സം സം


സർവ്വശക്തൻറെ കൽപ്പനപ്രകാരം വിജനമായിടത്ത് തൻറെ സഹധർമ്മിണി ഹാജറ(റ)യേയും കൈകുഞ്ഞായ മകൻ ഇസ്മാഈലിനെയും തനിച്ചാക്കി യാത്രയായി പ്രവാചകൻ ഇബ്രാഹീം നബി(അ).
ദാഹവും വിശപ്പുമകറ്റുവാനായി കയ്യിൽ കരുതിയതെല്ലാം തീർന്നപ്പോൾ ഒരിറ്റ് ദാഹജലത്തിന്നായി വിജനമായ ആ മരുഭൂമിയിലൂടെ തേടിയലഞ്ഞു ബീവിഹാജറ(റ).
തൻറെ പ്രതീക്ഷകൾക്ക് പ്രതിവിധിയാവാത്തതിനൊപ്പം കുഞ്ഞുമകൻറെ കരച്ചിലിന് ആക്കം കൂടിയപ്പോൾ ആധിയോടെ മകൻറെയടുത്തേക്ക് പലയാവർത്തി ഓടിയടുത്തു ആ ഉമ്മ. ഒരിറ്റ് വെള്ളത്തിനായുള്ള അലച്ചിലിൽ എല്ലാ പ്രതീക്ഷയും അസ്തമിച്ചിടത്ത് കുഞ്ഞുമോൻറെ കരച്ചിലിനൂക്ക് കൂടിയപ്പോൾ കരച്ചിലിനൊപ്പം കാലിട്ടടിച്ച കുഞ്ഞുമോൻറെ കുഞ്ഞികാൽ പതിഞ്ഞിടത്തിലൂടെ വിസ്മയ പ്രവാഹമായി പ്രവഹിച്ച ഉറവ.! ഉമ്മ ഹാജറയുടെ(റ) ദൃഷ്ടിയിൽ അതൊരു മഹാപ്രവാഹം തന്നെയായിരുന്നു., അവരുറക്കെ പറഞ്ഞു , 'സം സം'..!
പിന്നെ ആ വിജനമായിടത്ത് മെല്ലെ മെല്ലെ ജനവാസ കേന്ദ്രമായി മാറുകയായിരുന്നു, നാഥൻ മാറ്റപെടുത്തുകയായിരുന്നു.

സം സം' അത്ഭുത ഉറവയായി ഉടലെടുത്ത വറ്റാത്ത ഈ ജലപ്രവാഹം ഇന്നും ലോകത്തിന് മുമ്പിൽ ഒരത്ഭുതമായി നിലകൊള്ളുന്നു.!
ദിനേനേ പതിനായിരങ്ങൾ വിശുദ്ധ ഹറമിലും പരിസരങ്ങളിലും നിന്നുമായി ഈ പുണ്യ ജലം മതിയാവോളം കുടിക്കുകയും, ശേഖരിക്കുകയും ദിവസേനേ ഉംറക്കും മറ്റുമായി എത്തുന്നവർ തങ്ങളുടെ നാടുകളിലേക്ക് നിയമപരമായി തന്നെ ആളൊന്നിന് 10/5 ലിറ്ററുകൾ കൈവശപെടുത്തി കൊണ്ട് പോയിട്ടും ഇപ്പോഴും വറ്റാതെ ക്രിയവിക്രയം ചെയ്യുന്ന ശുദ്ധജല സ്രോതസ്സ് ലോകത്ത് വേറൊന്നില്ലന്ന് മാത്രമല്ല, 'സം സം കിണറിലെ ഈ പുണ്യ ജലത്തിലടങ്ങിയിരിക്കുന്ന മൂലകങ്ങളും,രാസഘടകങ്ങളും മറ്റേത് വെള്ളത്തിനേക്കാളും വ്യത്യസ്തവുമാണ്.
പല ശാസ്ത്രീയ പഠനങ്ങൾക്കും വിധേയമായി ഇവ തെളിയിക്കപ്പെട്ടവയുമാണ്. തന്നെയുമല്ല ''സം സം എന്തു ഉദ്ദേശിച്ച് കുടിക്കുന്നുവോ അത് അതിനുള്ളതാണന്ന' തിരു മൊഴിയും പ്രസക്തം തന്നെ.
( സം സം കിണറിൻറെ പഴയ കാലത്തെ ആവരണവും അന്ന് വെള്ളം എടുക്കാൻ ഉപയോഗിച്ചിരുന്ന 'തൊട്ടി'യുമാണ് മക്കകടുത്ത മ്യൂസിയത്തിൽ നിന്നുമെടുത്ത ഈ ഫോട്ടോ)
Image may contain: indoor

ഒരു രാജ്യത്തെ സമ്പന്നമാക്കിയ ദരിദ്രനായ രാഷ്ട്രപതി.


തന്‍റെ 5 വര്‍ഷഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു. തൊഴിലവ സരങ്ങളും,കൃഷിയും വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി.അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി.ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. ഇന്ന് അവിടുത്ത വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനം 50000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്.
തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ ഇന്നത്തെ നിലയാണിത്‌. ഉറുഗ്വയെ ഈ നിലയിലെത്തിച്ചത് 2010 മുതല്‍ 2015 വരെ രാഷ്ട്രപതിയായിരുന്ന ' ജോസ് മുജിക്ക ' യാണ്.
ഒരു സാധാരണക്കാരന്‍. രാഷ്ട്രപതിഭവനില്‍ താമസിക്കാന്‍ കൂട്ടാക്കാതെ ഭാര്യക്കും ഒരു കാലില്ലാത്ത വളര്‍ത്തു നായക്കുമൊപ്പം തന്‍റെ രണ്ടുമുറികളുള്ള കൊച്ചുവീട്ടിലായിരുന്നു താമസം. പ്രസിഡണ്ട്‌ ആകുന്നതിനു മുന്‍പും പദം രാജിവച്ചിട്ടും ഇപ്പോഴും താമസം അവിടെത്തന്നെ.
ഇതൊക്കെ മൂലമാണ് പ്രതിപക്ഷം വരെ അദ്ദേഹത്തെ ആദരവോടെ വിളിച്ചിരുന്നത് " സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി " എന്ന്.
രാഷ്ട്രപതിയുടെ ശമ്പളം കേട്ട് അദ്ദേഹം വരെ ഞെട്ടിപ്പോയി.മാസം 13300 ഡോളര്‍ . തനിക്കു ജീവിക്കാന്‍ ഇത്രയും തുക ആവശ്യമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം അതില്‍ 12000 ഡോളര്‍ നിര്‍ധനര്‍ക്ക് നേരിട്ട് വിതരണം ചെയ്തു. ബാക്കി 1300 ഡോളറില്‍ 775 ഡോളര്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന അനാഥാലയത്തിന് നല്‍കി.ബാക്കി തുകകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. രാഷ്ട്രപതിയായ ജോസ് മുജിക്ക തന്‍റെ പഴയ ഫോക്സ് വാഗണ്‍ ബീട്ടല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോയിരുന്നത്. ഓഫീസില്‍ പോകുമ്പോള്‍ കോട്ടും,ടൈയും ഉള്‍പ്പെടെ ഫുള്‍ സ്യൂട്ടായിരുന്നു വേഷമെങ്കില്‍ വീട്ടില്‍ സാധാരണ വേഷത്തിലാണ് കഴിഞ്ഞിരുന്നത്.
പ്രസിഡണ്ട്‌ ആയിരുന്നപ്പോഴും വീട്ടുജോലിക്കാര്‍ ആരുമില്ലായിരുന്നു. തുണി കഴുകുന്നതും,വെള്ളം ശേഖരിക്കുന്നതും പൂന്തോട്ടം നനക്കുന്നതും ,വീട് വൃത്തിയാക്കുന്നതും ഇരുവരും ചേര്‍ന്നാണ്.സുരക്ഷക്കായി കേവലം രണ്ടു പൊലീസുകാരെയാണ് അദ്ദേഹം സ്വീകരിച്ചത്.അവര്‍ക്കുള്ള ഭക്ഷണവും അദ്ദേഹം വീട്ടില്‍ത്തന്നെ നല്‍കി.
പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് നടത്തിയിരുന്ന പൂക്കളുടെ കൃഷിയും മുടങ്ങിയില്ല. ഒഴിവ് സമയത്ത് കൃഷിക്കായി ട്രാക്ടര്‍ ഓടിച്ചതും നിലം ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ട്രാക്ടര്‍ കേടായാല്‍ അല്ലറ ചില്ലറ റിപ്പയര്‍ ജോലികളും അദ്ദേഹം സ്വയം നടത്തുന്നു.ഭാര്യക്കാണ് പൂക്ക്രുഷിയുടെ മേല്‍നോട്ടം മുഴുവനും. ഇതില്‍ നിന്നും കാര്യമായ വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
" ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാന്‍ കഴിയുമെന്ന്" അദ്ദേഹം പലപ്പോഴും ചോദിക്കുമായിരുന്നു.ജോസ് മുജിക്കയുടെ ദീര്‍ഘദൃഷ്ടിയും അര്‍പ്പണബോധവും സര്‍വ്വോപരി രാജ്യസ്നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും.
ജനകീയനായ അദ്ദേഹത്തിനുമേല്‍ വീണ്ടും തുടരാനുള്ള സമ്മര്‍ദ്ദം ഏറെയുണ്ടായിട്ടും 2015 ല്‍ അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം ജനങ്ങളെ ഇങ്ങനെ അഭിസംഭോധന ചെയ്തു :-
" രാജ്യം ഉയര്‍ച്ചയുടെ വഴിയിലാണ്. യുവതലമുറ യുടെ കയ്യില്‍ എന്‍റെ രാജ്യം സുരക്ഷിതമാണെന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്.അവര്‍ ആ ഉത്തരവാദിത്വം നന്നായി നിറവേറ്റട്ടെ. എന്‍റെ മൂന്നുകാലുള്ള മാനുവലിനും വയസ്സനായ ബീട്ടലിനും എന്നെ ആവശ്യമുണ്ട്.അവര്‍ക്കൊപ്പം എനിക്കിനി ബാക്കി കാലം ചിലവഴിക്കണം.."
മാനുവല്‍ അദ്ദേഹത്തിന്‍റെ ഒരു കാലില്ലാത്ത കൃത്രുമക്കാലുള്ള നായയാണ്‌. ബീട്ടല്‍ തന്‍റെ ഫോക്സ് വാഗണ്‍ കാറും.
ഉറുഗ്വേ എന്ന ഒരു സാധാരണ രാജ്യത്തെ സമ്പന്നതയിലേക്ക് നയിച്ച പ്രസിഡണ്ട്‌ ജോസ് മുജിക്ക ഇന്നും സാധാരണ ജീവിതമാണ് നയിക്കുന്നത്.. ധനിക രാഷ്ട്രത്തിലെ ദരിദ്രനായി. നമ്മുടെ നേതാക്കള്‍ ഇത് കാണാന്‍ ശ്രമിച്ചിരുന്നെങ്കില്‍..
കാണാം ചിത്രങ്ങള്‍.




Vladivostok UFO Tooth-Wheel



റഷ്യൻ നഗരമായ വ്ലഡിയോസ്റ്റോക്കിലേ തണുത്തുറഞ്ഞ ഒരു സായ്ഹനത്തിൽ ഒരു മനുഷ്യൻ സ്വന്തം വീടിനകത്ത് തീ കാഞ്ഞുകൊണ്ടിരിക്കുയായിരുന്നു, അദ്ദേഹം നെരിപോടിലേക്ക് കൽക്കരീകൾ കോരിയിടുന്നത്തിനിടയീൽ ഒരു കഷ്ണം കൽക്കരിയ്ക്കുള്ളീൽ അസാധാരണമായ ഒരു വസ്തു കണ്ടൂ, അത് എന്താണ് എന്ന് അദ്ദേഹത്തിന് മനസിലായില്ല പക്ഷേ അത് അദ്ദേഹത്തീൽ കൗതുകം ജനിപ്പിച്ചൂ, അദ്ദേഹം അത് ആ പട്ടണത്തീൽ ഉള്ള ശാസ്ത്രജ്ഞരേ ഏൽപ്പിച്ചു, അവർ പരിശോധിച്ചപ്പോൾ മനസിലായീ എതോ യന്ത്രത്തിന്റെ ഭാഗമാണ് എന്ന്. ആ വസ്തുവിന്റെ പ്രായം പരിശോധിച്ചപ്പോൾ ഞെട്ടിയത് ശാസ്ത്രജ്ഞർ ആയിരുന്നു കാരണം ആ യന്ത്രഭാഗത്തിന് 30 കോടീ വർഷം പ്രായം വരും, ഡിനോസറുകൾ ജീവിച്ചിരുന്ന കാലത്തേക്കാളും പഴക്കമുള്ള യന്ത്രഭാഗം, അവർ അത് കൂടുതൽ പരിശോധിച്ചു, അത് ഉണ്ടാക്കിയത് 98% ശതമാനം ശുദ്ധമായ അലുമിനിയം കൊണ്ടും 2% മാഗ്നീഷ്യം കൊണ്ടാണ്, അത് അവരേ അത്ഭുതപെടുത്തീ കാരണം ഇത്രയും ശുദ്ധമായ രൂപത്തീൽ അലുമിനീയം പ്രക്യതിയിൽ അപൂർവങ്ങളിൽ അപൂർവമായേ കാണാൻ സാധിക്കൂ, മാത്രമല്ല ഈ കെമിക്കൽ കോബിനേഷൻ നമ്മുടെ സമയത്തും കാലത്തും ഉള്ളതല്ല, ഭൂരീഭാഗം വരുന്ന അലോയീകളീൽ എല്ലാം ടൈറ്റാനിയവും, കോപ്പറും, മാഗനീസും,സിലീക്കണും ഒക്കേയാണ് ഉപയോഗിക്കുന്നത് അതും 10% താഴേ
എന്തായാലും ഈ ഒരു കോബിനേഷൻ സാധാരണ പ്രക്യതിയിൽ കാണാറും ഇല്ല, ഇത് പ്രക്യതിയാൽ തന്നെ ഉണ്ടായതല്ല, ആരോ നിർമ്മിച്ചതാണ് എന്ന നിഗമനത്തീൽ അവർ എത്തി ചേർന്നു. ഇത്രയും ശുദ്ധമായ അലുമിനിയം ആയത് കൊണ്ടാണ് ഓക്സുകരണം നടന്ന് സംരക്ഷണ പാളിയുണ്ടായീ കോറോഷണീൽ നിന്ന് ഇത്രനാളും രക്ഷപെട്ടത്,
ഈ ഒരു യന്ത്രഭാഗത്തിന് ആധുനികലോകത്തിലേ യന്ത്രങ്ങളുടെ ഗിയറിന്റെ പല്ലുകൾ അല്ലെങ്കിൽ മൈക്രോസ്കോപ്പിന്റെയോ, ഇലട്രോണിക്ക്, മെക്കനിക്കൽ ഭാഗങ്ങളോടും സാമ്യം ഉണ്ട് മാത്രമല്ല ഇത്ര പെർഫെട്ടായിട്ട് ഇത് തനിയേ പ്രക്യതിയീൽ രൂപപെടാൻ സാധ്യതയും ഇല്ല.ഇതിൽ ഉണ്ടായിരുന്ന കാർബണിൽ നിന്നാണ് അവർ ഇതിന്റെ പ്രായം നിശ്ചയിച്ചത്.
ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ് കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ആരായിരിക്കും ഇത് നിർമ്മിച്ചത്?
സമാനമായ സംഭവമാണ് 1851 ൽ Massachusetts കൽക്കരീ ഖനിയീൽ നിന്ന് കിട്ടിയ സിങ്ക് സിൽവർ സങ്കരം, അതും ഖനനം ചെയ്യത്ത ഭാഗത്ത് നിന്നും, 50 കോടീ വർഷമായിരുന്നു അതിന്റെ പ്രായം, അമേരിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ 31 കോടീ.വർഷം പഴക്കമുള്ള അയൺ പോട്ട്, 1974 ൽ കണ്ടെത്തിയ എതോ അജ്ഞാത വാഹനത്തിന്റെ അലുമിനിയം ഭാഗം.
ഇതെല്ലാം എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്, നമ്മൾ ഇത് വരേ പഠിച്ച ചരിത്രപുസ്തകങ്ങളും, പരിണാമ സിദ്ധങ്ങളും തെറ്റാണെന്നോ? മനുഷ്യൻ ഉണ്ടാകുന്നതിനും കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ്
അതും ഡിനോസറോകൾക്കും മുൻപ് നമ്മെളേക്കാലും ആധുനികരായ മനുഷ്യർ ജീവിച്ചിരുന്നത് എന്നോ? അതോ ട്രാൻഫോർമർ സിനിമകളീൽ കാണൂന്ന പോലേ കോടിക്കണക്കിന് വർഷം മുൻപ് അന്യഗ്രഹജീവികൾ ഭൂമിയീൽ സന്ദർശനം നടത്തിയെന്നോ? ഇനീ ടൈമം ട്രാവൽ നടത്തിയ ആരുടെ എങ്കിലും കൈയിൽ നിന്ന് വീണതോ? എന്തായിരിക്കാം ഇതിന്റെ പിന്നിലേ രഹസ്യം?????

പെണ്ണിന് വിലയുള്ള ലക്ഷദ്വീപ്


സ്ത്രീധനം പേരിനു പോലുമില്ലാത്ത നാടാണ് ലക്ഷദ്വീപ്. സ്ത്രീപീഡനങ്ങളോ കൊലപാതകങ്ങളോ ഇവിടെയില്ല. സ്ത്രീക്ക് വിലയും നിലയും കല്‍പ്പിക്കുന്ന ഒരു സംസ്‌കാരമുള്ള ലക്ഷദ്വീപില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്
ലക്ഷദ്വീപിലെ ഒരു പെണ്‍കുട്ടി ബിരുദ പഠനത്തിനായി കരയിലെത്തി(കരയെന്നാല്‍ കേരളം). കോളജിലെ സഹപാഠികളെല്ലാം വളരെ പെട്ടെന്ന് അവളുടെ സുഹൃത്തുക്കളായി. ഒരിക്കല്‍ ഒരു കൂട്ടുകാരി അവളെ വിവാഹത്തിന് ക്ഷണിച്ചു. വിവാഹത്തലേന്നാള്‍ അടുത്ത ദിവസം ധരിക്കേണ്ട വസ്ത്രങ്ങള്‍ തേയ്ക്കുന്നതിനിടയില്‍ ഹോസ്റ്റല്‍ മുറിയുടെ വാതില്‍ക്കലില്‍ മുട്ടുകേട്ടു. വാതില്‍ തുറന്നപ്പോള്‍ അവള്‍ ഞെട്ടി. നാളെ വിവാഹിതയാവേണ്ട കൂട്ടുകാരിയതാ തൊട്ടുമുന്നില്‍. തോളത്ത് ഒരു വലിയ ബാഗും.
‘ നാളെ നിന്റെ കല്ല്യാണമല്ലേ, എന്നിട്ടെന്താ ഇപ്പോള്‍..?’
കൂട്ടുകാരി പൊട്ടിക്കരഞ്ഞു. അവളുടെ വിവാഹം മുടങ്ങിയിരുന്നു. പറഞ്ഞുറപ്പിച്ച സ്ത്രീധന തുക കല്ല്യാണത്തലേന്ന് നല്‍കേണ്ടതായിരുന്നു. എന്നാല്‍ പെണ്ണിന്റെ അച്ഛന് പെട്ടെന്ന് ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. സ്ത്രീധന തുക നല്‍കാന്‍ കുറച്ചുകൂടി സാവകാശം പെണ്‍വീട്ടുകാര്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ചെക്കന്റെ വീട്ടുകാരും. ഒന്നുകില്‍ തന്റെ കല്ല്യാണം. അല്ലെങ്കില്‍ അച്ഛന്റെ ജീവന്‍. അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നാളെ കല്ല്യാണത്തിനായി ആരും വീട്ടിലേക്ക് വരേണ്ടെന്ന് അറിയിക്കാനായി കോളജില്‍ എത്തിയതായിരുന്നു അവള്‍.
ലക്ഷദ്വീപുകാരി അത്ഭുതപ്പെട്ടു. കേരളമെന്നാല്‍ സ്വര്‍ഗമാണെന്നാണ് അവള്‍ ദ്വീപില്‍ പറഞ്ഞുകേട്ടിരുന്നത്. മലയാളികള്‍ പണക്കാര്‍. ഏറെ പഠിപ്പും പത്രാസുമുള്ളവര്‍. രാജ്യവും ലോകവും ഭരിക്കുന്നവര്‍. അവളുടെ നാട് പിന്നാക്കമാണ്. എന്നാല്‍ അവളുടെ നാട്ടില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇല്ലാത്ത ഒരു സമ്പ്രദായമാണ് സ്ത്രീധനം.
കരയില്‍ നിന്ന് ഏറെ അകലെ നടുക്കടലില്‍ ഒറ്റപ്പെട്ടുകിടക്കുന്ന 10 ജനവാസ ദ്വീപുകള്‍ ഉള്‍പ്പെടെ 34 ദ്വീപുകള്‍ ചേര്‍ന്ന പ്രദേശമാണ് ലക്ഷദ്വീപ്. ഈ കേന്ദ്ര ഭരണ പ്രദേശത്തെ ജനസംഖ്യ വെറും 60,000 മാത്രം. വര്‍ഷകാലത്ത് കടല്‍ ക്ഷോഭിക്കുന്നതോടൊപ്പം കരയെ ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന കപ്പല്‍ സര്‍വിസുകള്‍ നിലയ്ക്കും. അതോടെ ദ്വീപുകള്‍ വറുതിയിലാവും. ഉന്നത നിലവാരമുള്ള ആശുപത്രികല്‍ ലക്ഷദ്വീപിലില്ല. വ ിദഗ്ധ ചികിത്സ ലഭിക്കാതെ രോഗികള്‍ മരിച്ചു വീഴാറുണ്ട്. ഉന്നത വിദ്യാഭ്യാസം വേണമെങ്കില്‍ കരയ്ക്ക് കപ്പല്‍ കയറുക എന്നതാണ് ഏക മാര്‍ഗം. കരയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ല. കര സ്വര്‍ഗമാണെന്ന് കരുതിയ പെണ്‍കുട്ടി ആദ്യമായി തിരുത്തി. ‘സ്വര്‍ഗം ലക്ഷദ്വീപ് തന്നെ.’

പെണ്‍സുരക്ഷയുടെ തുരുത്ത്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ലക്ഷദ്വീപിനെ എന്തുചെയ്യുമെന്നതിനെക്കുറിച്ച് ഡല്‍ഹിയില്‍ കൂലങ്കഷമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഭൂമിശാസ്ത്രപരമായി തികച്ചും ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തെ ജനസഞ്ചയത്തെ നിലനിര്‍ത്തണമെങ്കില്‍ നല്‍കേണ്ടിവരുന്ന കേന്ദ്ര വിഹിതത്തെക്കുറിച്ചായിരുന്നു പലര്‍ക്കും ആശങ്ക. ദ്വീപ് നിവാസികളെ മുഴുവന്‍ കേരളത്തിലേക്ക് മാറ്റിയ ശേഷം ദ്വീപുകള്‍ ബോംബിട്ട് തകര്‍ക്കണമെന്ന് കേന്ദ്രത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തമാശ രൂപേണ നിര്‍ദേശിച്ചു. ക്രൂരമായ തമാശയുടെ അര്‍ഥം അന്നത്തെ ലക്ഷദ്വീപിലെ ഒരു പ്രമുഖ നേതാവിന് മനസിലായില്ല. എന്തോ ഒരു വലിയ കാര്യമാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് കരുതിയ നേതാവ് അനുകൂലഭാവത്തില്‍ ഒപ്പം തലകുലുക്കിയത്രെ.
60,000 പേര്‍ മാത്രം താമസിക്കുന്ന ലക്ഷദ്വീപിനെ നിലനിര്‍ത്താനായി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവഴിക്കുന്നത് കോടി രൂപയാണ്. ചൂര മത്സ്യവും കുറെ നാളികേര ഉല്‍പന്നങ്ങളും പിന്നെ പവിഴ പുറ്റുകളുമല്ലാതെ ലക്ഷദ്വീപ് എന്താണ് തിരിച്ചുനല്‍കിയതെന്ന ചോദ്യത്തിന് ലക്ഷദ്വീപുകാര്‍ എണ്ണം പറഞ്ഞ് മറുപടി നല്‍കും. ‘ഇന്ത്യയിലെ ഏറ്റവും ശാന്തമായ പ്രദേശമാണ് ലക്ഷദ്വീപ്. ഇവിടെ കൊലപാതകങ്ങളില്ല, സ്ത്രീപീഡനങ്ങളില്ല. സ്ത്രീധനമില്ല. ഇത്രയും സമാധാനത്തോടെ ജീവിക്കുന്ന ഒരു ജനസഞ്ചയത്തെ ലോകത്ത് മറ്റെവിടെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല…’
ലക്ഷദ്വീപുകാരുടെ അവകാശവാദം സത്യസന്ധമാണെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഓരോ മണിക്കൂറിലും ഓരോ സ്ത്രീധന മരണങ്ങള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. 2012, 2013, 2014 വര്‍ഷങ്ങളിലായി രാജ്യത്തൊട്ടാകെ നടന്നത് 24,771 സ്ത്രീധന മരണങ്ങളാണ്. (2012ല്‍ 8,233, 2013ല്‍ 8,083, 2014ല്‍ 8,455). സംസ്ഥാനം തിരിച്ചുള്ള കണക്കെടുത്താല്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും മുന്നില്‍. മൂന്ന് വര്‍ഷത്തിനിടയില്‍ ഉത്തര്‍പ്രദേശില്‍ നടന്നത് 7,048 മരണങ്ങള്‍. ബിഹാറും (3,830) മധ്യപ്രദേശുമാണ് (2,252)തൊട്ടുപിറകില്‍. ഈ കാലയളവില്‍ രാജ്യത്തൊട്ടാകെ 3.48 ലക്ഷം സ്ത്രീപീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്ത്രീപീഡനക്കേസുകളുടെ കാര്യത്തില്‍ ഒന്നാമത് പശ്ചിമബംഗാളാണ്(65,259). രാജസ്ഥാന്‍ (44,311), ആന്ധ്രാപ്രദേശ്(34,855) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
എന്നാല്‍ ലക്ഷദ്വീപില്‍ ഈ കാലയളവില്‍ ഒരൊറ്റ സ്ത്രീധന മരണമോ സ്ത്രീധനക്കേസോ സ്ത്രീ പീഡനക്കേസോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ലക്ഷദ്വീപിന് കൂട്ടായി ഒരു പ്രദേശം ഇന്ത്യയിലുണ്ട്-നാഗാലാന്‍ഡ്. സ്ത്രീ കേന്ദ്രീകൃത ഗോത്ര പാരമ്പര്യമാണ് നാഗാലാന്‍ഡിന്റെ തനിമ. എന്നാല്‍ ഭീകരവാദത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്ന നാഗാലാന്‍ഡ് ഒട്ടും ശാന്തമല്ല. ലക്ഷദ്വീപിന്റെ സ്ഥിതി തികച്ചും വ്യത്യസ്തവുമാണ്. ഇന്ത്യയില്‍ ഏറ്റവും കുറച്ച് കുറ്റകൃതൃങ്ങള്‍ നടക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്.

ചെലവ് വധുവിനല്ല, വരന്
ലക്ഷദ്വീപിലെ വിവാഹങ്ങള്‍ വര്‍ണാഭമാണ്. പണ്ടെല്ലാം വിവാഹങ്ങള്‍ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളായിരുന്നു. ആഘോഷ ദിനങ്ങള്‍ ചുരുങ്ങിയെങ്കിലും ഇന്നും പൊലിമയ്ക്ക് ഒട്ടും കുറവില്ല. വിവാഹം നടക്കുന്നത് വധുവിന്റെ വീട്ടിലാണ്. കല്ല്യാണ ദിവസം ഉച്ചയ്ക്ക് വധൂഗൃഹത്തിലായിരിക്കും പ്രധാന സദ്യ. വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെ ഒത്തുകൂടുന്നു. സദ്യയ്ക്ക് ശേഷം വരന്‍ സ്വവസതിയിലേക്ക് മടങ്ങിപ്പോവുന്നു. രാത്രിയില്‍ നടക്കുന്ന അടുത്ത ചടങ്ങാണ് പുതിയാപ്പിള വരവ്. വരനും സുഹൃത്തുക്കളുമടങ്ങുന്ന സംഘം രാത്രിയില്‍ ഭക്ഷണത്തിനായി വധുവിന്റെ വീട്ടിലെത്തും. പുതിയാപ്പിള വരവിനും വധൂഗൃഹത്തില്‍ വിഭവസമൃദ്ധമായ സദ്യ വേണം. മൂന്നാം രാത്രിയാണ് അടുത്ത ചടങ്ങ്. വിവാഹം കഴിഞ്ഞതിന്റെ മൂന്നാംരാത്രിയില്‍ നടക്കുന്ന ഈ വിരുന്ന് സല്‍ക്കാരവും ചെലവേറിയതുതന്നെ.
പകല്‍വിളിയാണ് അടുത്ത ചടങ്ങ്. പകല്‍സമയത്ത് വധുവിന്റെ വീട്ടില്‍ വരന് പ്രവേശിക്കാന്‍ അനുമതി നല്‍കുന്ന ചടങ്ങാണിത്. കാലികപ്രസക്തിയില്ലെങ്കിലും ഇന്നും ആര്‍ഭാടപൂര്‍വം പകല്‍വിളി ആഘോഷിക്കുന്നു. ഈ ചടങ്ങും ചെലവേറിയതു തന്നെ. സല്‍ക്കാരം കഴിഞ്ഞ് വരന്‍ വധുവിന്റെ വീട്ടിലെത്തിയാല്‍ പിന്നീട് ജീവിതകാലം മുഴുവന്‍ വരന്‍ വധുവിന്റെ വീട്ടില്‍ താമസിക്കണം. ഒട്ടുമിക്ക വധൂവരന്മാരും ഒരേ ദ്വീപില്‍ താമസിക്കുന്നവരായിരിക്കും. ദ്വീപുകളിലെ നാട്ടുനടപ്പനുസരിച്ച് വേണമെങ്കില്‍ ഉച്ചഭക്ഷണത്തിനായി ഭര്‍ത്താവിന് സ്വന്തം വീട്ടില്‍ പോവാം. രാത്രിയുറക്കവും പ്രഭാത ഭക്ഷണവും നിര്‍മ്പന്ധമായും ഭാര്യവീട്ടിലായിരിക്കണം.
വിവാഹം ചെലവേറിയതാണ്. സദ്യയ്ക്കാവശ്യമായ ഇറച്ചിയും പച്ചക്കറികളുമെല്ലാം കപ്പല്‍ മാര്‍ഗം കേരളത്തില്‍ നിന്നാണ് കൊണ്ടുവരുന്നത്. പ്രധാന സല്‍ക്കാരങ്ങള്‍ നടക്കുന്നത് വധൂഗൃഹത്തിലാണെങ്കിലും ചെലവിന്റെ വലിയ പങ്ക് വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാര്‍ക്ക് നല്‍കണം. വധു ആഭരണങ്ങള്‍ അണിയാറുണ്ട്. എന്നാല്‍ വധുവിന് ആഭരണങ്ങള്‍ വാങ്ങിച്ചു നല്‍കേണ്ടത് വരന്റെ വീട്ടുകാരാണ്. അഞ്ചു ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ ചെലവ് വരുന്ന വിവാഹങ്ങള്‍ ലക്ഷദ്വീപില്‍ നടക്കാറുണ്ട്. എന്നാല്‍ വിവാഹചെലവിലെ മുക്കാല്‍ പങ്കിലേറെ വഹിക്കേണ്ടിവരുന്നത് വരനാണ്. വിവാഹം വധുവിന് ഒരു സാമ്പത്തിക ബാധ്യതയാവുന്നില്ല എന്നു ചുരുക്കം. മറ്റിടങ്ങളില്‍ നിന്ന് വിഭിന്നമായി ഇസ്‌ലാമിക വിവാഹാചാരങ്ങളുടെ സ്ത്രീകേന്ദ്രീകൃത രൂപകല്‍പനയാണ് ലക്ഷദ്വീപില്‍ കാണാനാവുന്നത്. വിവാഹത്തില്‍ മാത്രമല്ല വിവാഹമോചനത്തിലും സ്ത്രീപക്ഷ ആചാരങ്ങള്‍ പ്രകടമാണ്. കവരത്തി ഗ്രാമപഞ്ചായത്ത് അധ്യക്ഷ റസിയാ ബീഗത്തിന്റെ വാക്കുകള്‍: ‘കല്ല്യാണ സമയത്ത് വധു അണിയേണ്ട ആഭരണങ്ങളെല്ലാം വരനാണ് വാങ്ങിച്ചു കൊടുക്കേണ്ടത്. എന്നാല്‍ ഇവര്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞാല്‍ ആഭരണങ്ങള്‍ തിരികെ വാങ്ങാന്‍ ദ്വീപ് നിയമങ്ങള്‍ ഭര്‍ത്താവിനെ അനുവദിക്കുന്നില്ല. സ്വര്‍ണം ഒരിക്കല്‍ സ്ത്രീ അണിഞ്ഞാല്‍ പിന്നീടൊരിക്കലും തിരികെ വാങ്ങരുതെന്നാണ് ദ്വീപിലെ അലിഖിത നിയമം.’
ലക്ഷദ്വീപ് പ്രത്യേക അവകാശങ്ങളുള്ള ഗോത്ര വര്‍ഗമേഖലയാണ്. പ്രത്യേക പാസുണ്ടെങ്കില്‍ മാത്രമേ പുറംനാട്ടുകാര്‍ക്ക് ദ്വീപുകളില്‍ പ്രവേശിക്കാനാവൂ. പുറത്തുള്ളവര്‍ക്ക് ദ്വീപുകളില്‍ ഭൂമിവാങ്ങാനാവില്ല. സംസ്‌കാരത്തിന്റെ നന്മകള്‍ പുറംനാട്ടുകാര്‍ ഇല്ലാതാക്കുമോ എന്ന ആശങ്കയാണ് ഇത്തരം നിയമങ്ങള്‍ക്കു പിറകിലെ അടിസ്ഥാന വികാരം. പുറംനാട്ടുകാരോടുള്ള ഈ സമീപനം വിവാഹത്തിലുമുണ്ട്. ദ്വിപിന് പുറത്തുള്ള പുരുഷന്മാര്‍ ദ്വീപിലെ സ്ത്രീകളെ വിവാഹം ചെയ്ത് ഇവിടെത്തന്നെ സ്ഥിരതാമസമാക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ അവരോടൊപ്പം മറ്റു നാടുകളിലേക്ക് കുടിയേറുന്ന സംഭവങ്ങള്‍ നന്നേ കുറവാണ്. ഇതിന്റെ കാരണം റസിയാബീഗം ഇങ്ങനെ വിശദീകരിക്കുന്നു: ‘ഒരു കേരളീയനെ കല്ല്യാണം കഴിക്കണമെങ്കില്‍ ഞങ്ങളുടെ പെണ്‍കുട്ടി വന്‍തുക സ്ത്രീധനം നല്‍കേണ്ടിവരും. പല പെണ്‍കുട്ടികള്‍ക്കും അതിനുള്ള ശേഷിയുണ്ടെങ്കിലും ആത്മാഭിമാനം അവരെ വിലക്കുന്നു.’ പവിഴപ്പുറ്റുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ദ്വീപുകളുടെ വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിലുപരി സ്ത്രീധനം പേരിനുപോലുമില്ലാത്ത, തികച്ചും സ്ത്രീകേന്ദ്രീകൃതമായ ഒരു ജനസഞ്ചയത്തിന്റെ സംസ്‌കാരമാണ് ലക്ഷദ്വീപില്‍ നിന്ന് രാജ്യം പഠിക്കേണ്ടത്.
കടപ്പാട്
(കൈരളി ടി.വി സീനിയര്‍ ന്യൂസ് എഡിറ്ററായ ലേഖകന്‍ നാഷനല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ മാധ്യമ ഫെലോഷിപ്പിന്റെ ഭാഗമായി തയാറാക്കിയതാണ് ഫീച്ചര്‍

യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു





ബ്രസീലിലെ സാവോ പാലാവോ നഗരത്തില്‍ കഴിഞ്ഞ 35 വര്‍ഷമായി യാചകവൃത്തി നടത്തി ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ ജീവിതം ഒരു സാധാരണ യുവതി മാറ്റി മറിച്ച കഥ.......
Raimundo Arruda Sobrinho എന്നായിരുന്നു ആ യാചകന്റെ പേര്. കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങള്‍,വളര്‍ന്നു വികൃതമായ താടിയും മുടിയും,വൃത്തിഹീനമായ പല്ലുകള്‍, വര്‍ഷങ്ങളായി കിളിക്കാതിരുന്നതിനാല്‍ അടുത്തുചെന്നാല്‍ കൂടി ദുര്‍ഗന്ധം രൂക്ഷം.. ആളുകള്‍ എറിഞ്ഞു നല്‍കുന്ന നാണയത്തുട്ടുകള്‍ ആര്‍ത്തിയോടെ പെറുക്കിയെടുക്കുന്ന കണ്ണുകളിലെ തിളക്കം ആരും കണ്ടില്ല. സദാ പേനയുമായി കീറിപ്പറിഞ്ഞ കടലാസ്സുകളില്‍ എന്തോ കുത്തിവരച്ചുകൊണ്ടിരിക്കുന്ന
വെറുക്കപ്പെട്ട ഭ്രാന്തന്‍..അതായിരുന്നു "രേയിമുണ്ടോ അറുടാ സോബ്രിന്ഹോ " എന്ന യാചകന്‍.

"ഷലാ മോണ്ടിയെര" എന്ന യുവതി അയാളെ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.അയാളുടെ എഴുത്തും പ്രകൃതവും തമ്മിലെന്തോ പോരുത്തക്കേടുള്ള തായി അവളുടെ മനസ്സ് പറഞ്ഞു. ഒരിക്കല്‍ അവള്‍ അയാളുടെ അടുത്തുചെന്നു ചോദിച്ചു :- "എന്താണ് നിങ്ങള്‍ എഴുതുന്നത്‌ ? "
അയാളുടെ മുഖത്തു വലിയ ഭാവവെത്യാസമൊന്നും വന്നില്ല. അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ അടുത്തായി മടക്കിക്കെട്ടി വച്ചിരുന്ന മുഷിഞ്ഞ പേപ്പര്‍ കെട്ടുകള്‍ അവള്‍ക്ക് നല്‍കി..
ഷലാ ഞെട്ടിപ്പോയി.. എല്ലാം ഒന്നിനൊന്നു മികച്ച രചനകള്‍.. ജീവിതഗന്ധിയായ ഓജസ്സുള്ള കവിതകള്‍. അവള്‍ക്ക് വിശ്വാസം വന്നില്ല.. അവളയാളെ എല്ലാം മറന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു..
ഷലാ, രേയിമുണ്ടോ യുടെ പേരില്‍ ഫേസ് ബുക്കില്‍ ഒരു പേജ് തുറന്ന് അദ്ദേഹത്തിന്‍റെ ചില കവിതകള്‍ ഷെയര്‍ ചെയ്തു. അത് ആയിരങ്ങള്‍ കടം കൊണ്ടു. ചുരുങ്ങിയ നാള്‍ കൊണ്ട് Raimundo Arruda Sobrinho ബ്രസീലിയന്‍ ജനതയുടെ കണ്ണിലുണ്ണിയാ യി മാറി. അയാളുടെ ജീവിതം തന്നെ മാറിമറിഞ്ഞു.
രേയിമുണ്ടോ യെ ഷലാ യുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. മുടിവെട്ടി,ഷേവ് ചെയ്തു കുളിപ്പിച്ചു
പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ചപ്പോള്‍ ആളാകെ മാറി.. മറ്റൊരത്ഭുതം കൂടി സംഭവിച്ചു. 50 വര്‍ഷത്തിനു ശേഷം അദ്ദേഹത്തിനു സ്വന്തം സഹോദരനെയും തിരിച്ചു കിട്ടി.
ഇന്ന് രേയിമുണ്ടോ പുതിയൊരു മനുഷ്യനാണ്. ഇദ്ദേഹമായിരുന്നു കഴിഞ്ഞ 35 വര്‍ഷമായി തെരുവില്‍ ഭിക്ഷയെടുത്തിരുന്നതെന്ന് ഇന്നാരും പറയില്ല. രേയിമുണ്ടോ ഇപ്പോള്‍ ബ്രസീലിലെ പ്രസിദ്ധനായ കവിയും ,എഴുത്തുകാ രനുമാണ്. അദ്ദേഹത്തിന്‍റെ രചനകള്‍ ഉടന്‍തന്നെ പുസ്തകമായി പുറത്തുവരാന്‍ പോകുന്നു. അതിനായി പതിനായിരങ്ങളാണ് കാത്തിരിക്കുന്നത് .
കാണുക ചിത്രങ്ങളില്‍. ഷലാ യും സഹോദരനും.

ബ്യൂറോ 121


ഉത്തരകൊറിയയുടെ രഹസ്യ സൈബർ സൈന്യം ബ്യൂറോ 121. രാജ്യത്ത് പട്ടിണിയാണെങ്കിൽക്കൂടി ഇക്കൂട്ടർക്ക് സഹായം നൽകുന്നതിൽ ഒരു മുടക്കവും വരുത്തില്ല സർക്കാർ. ചിലപ്പോഴൊക്കെ രാജ്യത്തിനാവശ്യമായ പണം തട്ടിയെടുത്തു നൽകുന്നതും ഈ സൈബർ കൊള്ളക്കാരാണ്. ഉത്തരകൊറിയൻ ചാരസംഘടനയുടെ കീഴിലുള്ള ഈ സൈബർ സെല്ലിൽ രാജ്യത്തെ ഏറ്റവും ബുദ്ധിശാലികളായ കംപ്യൂട്ടർ വിദഗ്‌ധരാണ് ഉള്ളത്. അന്യരാജ്യങ്ങളുടെ രഹസ്യങ്ങൾ ചോർത്താനും അവരുടെ കംപ്യൂട്ടർ ശൃംഖലകൾ തകർക്കാനും ബ്യൂറോ 121നെ സർക്കാർ ഉപയോഗപ്പെടുത്താറുണ്ടെന്നത് പരസ്യമായ കാര്യമാണ്.
.
എങ്ങനെ ബ്യൂറോ 121ൽ ചേരാം?
കോളജ് പ്രായമാകുന്നതോടെ തന്നെ വിദ്യാർഥികൾക്ക് ഉത്തരകൊറിയൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ഹാക്കിങ് പാഠങ്ങൾ പഠിപ്പിക്കാൻ തുടങ്ങും. അവരിൽ താൽപര്യമുള്ളവരെ തിരഞ്ഞെടുത്താണ് പ്രത്യേക പരിശീലനം നൽകുക. മിലിറ്ററി കോളജ് ഓഫ് കംപ്യൂട്ടർ സയൻസിൽ ഉൾപ്പെടെ വിവിധ വിദ്യാലയങ്ങളിലായി മറ്റു വിദ്യാർഥികൾക്കൊപ്പമായിരിക്കും ഇവരിൽ ചിലരുടെ പരിശീലനം. ഉത്തരകൊറിയയുടെ തലസ്‌ഥാനമായ പ്യോങ്യാങ്ങിലെ ക്യാംപസിലുമുണ്ട് പഠനം. കനത്തകാവലോടെ, മുള്ളുവേലി കൊണ്ട് സംരക്ഷണകവചം തീർത്ത ക്യാംപസാണിതെന്നു പറയുമ്പോൾതന്നെ അറിയാമല്ലോ ഗൗരവകരമായ എന്തോ ആണ് അകത്ത് നടക്കുന്നതെന്ന്. ‘അൺ എത്തിക്കൽ’ ഹാക്കിങ് രീതികളായിരിക്കും ഇവിടെ പഠിപ്പിക്കുക. വർഷംതോറും 2500 വിദ്യാർഥികളെങ്കിലും ബ്യൂറോ 121ലേക്ക് കടക്കുന്നതിനു മുന്നോടിയായുള്ള കോഴ്‌സിൽ ചേരാനെത്തുന്നുണ്ട്. എന്നാൽ പല തലങ്ങളിലെ അന്വേഷണത്തിനു ശേഷമാണ് തങ്ങൾക്കു ചേർന്നവരെ സൈന്യം തിരഞ്ഞെടുക്കുകയെന്നു മാത്രം.
ഉത്തരകൊറിയ ഹാക്കർമാരുടെ സ്വർഗം
ബ്യൂറോ 121ൽ എത്തിക്കഴിഞ്ഞാൽ മികച്ച ശമ്പളം, സമ്മാനങ്ങൾ, സമൂഹത്തിൽ ഉന്നതപദവി ഇതെല്ലാം ഉറപ്പ്. സൈന്യത്തിൽ തന്നെ ഉയർന്ന റാങ്കുമുണ്ട്. നിലവിൽ 1800 പേർ ബ്യൂറോ 121ൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. സൈന്യത്തിനു കീഴിലെ ഈ വിഭാഗത്തിന്റെ പ്രധാന ആയുധം പക്ഷേ കംപ്യൂട്ടറാണ്. ഒളിപ്പോരായതിനാൽ ‘രഹസ്യയോദ്ധാക്കൾ’ എന്നാണ് ഈ സംഘാംഗങ്ങളുടെ വിളിപ്പേരു തന്നെ. യൂണിവേഴ്‌സിറ്റി ഓഫ് ഓട്ടോമേഷനിൽ നിന്ന് അഞ്ച് വർഷത്തെ പഠനത്തിനു ശേഷം പുറത്തിറങ്ങുന്നവരിൽ പ്രതിവർഷം 100 പേരെങ്കിലും ബ്യൂറോ 121ൽ എത്തും. ഇവരിൽ ചിലർ വിദേശരാജ്യങ്ങളിലെ ഉത്തരകൊറിയൻ കമ്പനികളിൽ സാധാരണക്കാരെപ്പോലെ ജീവിക്കുന്നുണ്ട്. എന്നാൽ അവിടങ്ങളിലെ സൈബർ വിവരങ്ങൾ ചോർത്തലാണ് പ്രധാനജോലി. ഇക്കാര്യം അതീവ രഹസ്യവുമാണ്. അതേസമയം, വിദേശത്ത് ജോലി ചെയ്യുന്ന ബ്യൂറോ 121 അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് ഉത്തരകൊറിയയിൽ സർക്കാർ വൻ ആനുകൂല്യങ്ങളും ആഡംബര താമസവുമെല്ലാമാണ് ഒരുക്കി നൽകുന്നത്.
ദക്ഷിണ കൊറിയയാണ് സാങ്കേതികമായും സാമ്പത്തികമായും മുന്നിലെങ്കിലും അതിതീവ്ര സ്വഭാവമുള്ള ആക്രമണങ്ങളിലൂടെ സൈബർ യുദ്ധത്തിൽ മേൽക്കൈ ഇപ്പോഴും ഉത്തര കൊറിയയ്ക്കാണ്. 2014 ഡിസംബറിൽ ഇന്റര്‍വ്യൂ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഉത്തരകൊറിയയുടെ സൈബർ ശക്തി ആദ്യം ലോകം ശ്രദ്ധിച്ചുതുടങ്ങിയത്.
ഉത്തര കൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നിനെപ്പറ്റി നിരവധി കഥകളാണ് നാം കേട്ടിട്ടുള്ളത്. ആ കഥകളുടെ പശ്ചാത്തലത്തിലുള്ള ആക്ഷൻ-കോമഡിയായിരുന്നു സെത്ത്‌ റോജനും ജെയിംസ്‌ ഫ്രാങ്കോയും പ്രധാന വേഷത്തില്‍ അഭിനയിച്ച ഇന്റർവ്യൂ. ശരിക്കും കിമ്മിനെ കളിയാക്കുന്ന ചിത്രം. കിം ജോങ്ങ് ഉന്നിനെ വധിക്കാന്‍ സിഐഎ രണ്ട് പത്രപ്രവര്‍ത്തകരെ അയക്കുന്നതാണ് ഇന്റര്‍വ്യൂവിന്റെ കഥ.
പ്രകോപിതരായ ഉത്തരകൊറിയ മറുപടി പറഞ്ഞത് സൈബര്‍ ആക്രമണപരമ്പരയിലൂടെയായിരുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സോണി പിക്ചേഴ്സിനെതിരെ തിരിഞ്ഞ ഉത്തരകൊറിയൻ ഹാക്കർമാർ പുതിയ ജെയിംസ്ബോണ്ട് ചിത്രത്തിന്റെ തിരക്കഥയുൾപ്പെടെ ചോർത്തി. പിന്നീട് വലിയ സൈബർ ആക്രമണമാണ് അമേരിക്കൻ-ദക്ഷിണ കൊറിയൻ വെബ്സൈറ്റുകൾ നേരിട്ടത്. വൈറ്റ് ഹൗസ് വെബ്സൈറ്റ് പോലും ആക്രമിക്കപ്പെട്ടു. എല്ലായിപ്പോഴും സൈബർ യുദ്ധത്തിലെ ഉത്തരകൊറിയയുടെ പ്രധാന എതിരാളി ബദ്ധശത്രുവായ ദക്ഷിണകൊറിയ തന്നെ. കഴിഞ്ഞവർഷം ദക്ഷിണകൊറിയയിലെ ബാങ്കുകളിലെയും ബ്രോഡ്‌കാസ്‌റ്റിങ് സ്‌ഥാപനങ്ങളിലെയും മുപ്പതിനായിരത്തിലധികം കംപ്യൂട്ടറുകളെ തകർത്ത സൈബർ ആക്രമണത്തിനു പിന്നിലും ഈ സംഘമാണെന്നാണ് കരുതപ്പെടുന്നത്. അതിനു തൊട്ടുപിറകെ ദക്ഷിണകൊറിയൻ സർക്കാർ വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. അവിടത്തെ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വരെ ഹാക്ക് ചെയ്യപ്പെട്ടെന്നു മാത്രമല്ല, അതിൽ ‘കിം ജോങ് ഉൻ നീണാൽവാഴട്ടെ...’എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടു. അമേരിക്കയോടുള്ള ഉത്തരകൊറിയൻ വിരുദ്ധതയുടെ കാരണവും പകൽപോലെ വ്യക്‌തം. 1950-53ലെ കൊറിയൻ യുദ്ധത്തിൽ അമേരിക്ക ദക്ഷിണകൊറിയയോടൊപ്പം ചേർന്നപ്പോൾ മുതൽ തുടങ്ങിയതാണ് ഈ പക. പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ വരവുകൂടിയായതോടെ പക വീണ്ടും ഇരട്ടിയായി ഉത്തരകൊറിയ ദക്ഷിണകൊറിയയിൽ നടത്തിയ സൈബര്‍ ആക്രമണങ്ങളിൽ 42,000 രേഖകളാണത്രെ ചോർത്തിയത്. തലസ്ഥാനമായ പ്യോങ്‌യാങ്ങില്‍ നിന്നുള്ള 16 സെർവറുകള്‍ ഉപയോഗിച്ചാണ് ഹാക്കിങ് നടത്തിയതെന്ന് ദക്ഷിണ കൊറിയയിലെ ഐടി വിദഗ്ധർ കണ്ടെത്തുകയും ചെയ്തിരുന്നു. 33 തരം മാൽവെയറുകൾ ഉപയോഗിച്ചായിരുന്നു ഈ ഹാക്കിങ്. കൊറിയൻ എയർ വിമാനക്കമ്പനിയുടെയും എസ്കെ നെറ്റ് വർക്കിന്റെ രേഖകളും ഇങ്ങനെ ചോർത്തിയിരുന്നു.16 രാജ്യങ്ങളിൽ നിന്നായി 86 ഐപി അഡ്രസുകൾ വഴിയായിരുന്നത്രെ അമേരിക്കയ്ക്കെതിരെ ഉത്തരകൊറിയ സൈബർ ആക്രമണം നടത്തിയത്. ഇൻഫെക്ട് ചെയ്യപ്പെട്ട സോംബി കംപ്യൂട്ടറുകളിൽ നിന്ന് എന്തൊക്കെ വിവരങ്ങള്‍ ചോർത്തപ്പെട്ടതെന്നതിന് കൃത്യമായ വിവരങ്ങള്‍ പുറത്തു വിട്ടില്ല.
വാനാക്രൈയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോഗ്രാമിങ് കോഡുകളുടെ സ്രഷ്ടാക്കളെന്നു കരുതുന്ന ഉത്തര കൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം മാല്‍വെയറുകളുടെ ഫാക്ടറിയെന്നാണ് അറിയപ്പെടുന്നത്.ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ശൃംഖല. ഒട്ടേറെ ഉപവിഭാഗങ്ങള്‍. പോളണ്ടിലെയും ബംഗ്ലദേശിലെയും ബാങ്കുകളില്‍ മാല്‍വെയറുകള്‍ കടത്തിവിട്ടതോടെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. ചില രാജ്യങ്ങളില്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ചെറുരാജ്യങ്ങളിലെ ചെറുബാങ്കുകളായി ലക്ഷ്യം. ലോകത്തെ 150 രാജ്യങ്ങളിലെ രണ്ട് ലക്ഷത്തോളം കമ്പ്യൂട്ടറുകളെ പ്രവര്‍ത്തനരഹിതമാക്കിയ വാന്നാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന് പിന്നില്‍ റാന്‍സംവെയര്‍ ഇരകള്‍: ഇന്ത്യ, മെക്‌സിക്കോ, ഓസ്‌ട്രേലിയ, റഷ്യ, നോര്‍വേ, നൈജീരിയ, പെറു, പോളണ്ട്.
ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്താന്‍ വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി വിവരം. വിവിധ പതിപ്പുകളുടെ ഉത്സവസ്ഥാനം പലതായിരിക്കാമെന്നും വിദഗ്ധര്‍. കില്ലര്‍ സ്വിച്ച് ഉപയോഗിച്ച് പുതിയ പതിപ്പ് നിര്‍വീര്യമാക്കാനാവില്ലെന്നാണ് വിവരം. സ്മാര്‍ട്‌ഫോണ്‍, വെബ് ബ്രൗസറുകള്‍, റൗട്ടറുകള്‍ വിന്‍ഡോസ് 10 ഒഎസ് എന്നിവയിലെ ഗുരുതരമായ സുരക്ഷാ പിഴവുകള്‍, ബാങ്കുകളുടെ സുപ്രധാന വിവരങ്ങള്‍, ആണവ രഹസ്യങ്ങള്‍ എന്നിവ ജൂണ്‍ മുതല്‍ പുറത്തുവിടുമെന്ന അറിയിപ്പുമായി ഷാഡോ ബ്രോക്കേഴ്‌സ്. വാനാക്രൈ വികസിപ്പിക്കാന്‍ സഹായകമായ സുരക്ഷാ പിഴവിന്റെ വിവരങ്ങള്‍ യുഎസ് സുരക്ഷാ ഏജന്‍സിയായ എന്‍എസ്എയില്‍ നിന്നു ചോര്‍ത്തി പരസ്യമാക്കിയ സംഘമാണിത്. പിഴവുകള്‍ പുറത്തുവന്നാല്‍ ദൂരവ്യാപകമായ ആക്രമണങ്ങള്‍ ലോകമെങ്ങുമുണ്ടാകമെന്നു വിലയിരുത്തല്‍.
Image may contain: screen and laptop
Image may contain: 9 people, people smiling, people sitting

ഇന്ന് ഞാൻ പരിജയപ്പെടുത്തുന്നത് ഭാരതത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീര ജവാൻ അബ്ദുൽ നാസറിനെയാണ്.


ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്പതില് നടന്ന ഇന്ത്യ പാക്ക് യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ അബ്ദുൽ നാസർ മരിച്ചിട്ട് ഇന്നേക്ക് പതിനെട്ട് വർഷം . 1999 ജൂലൈ ഇരുപത്തി രണ്ടിന് കാർഗിലിലെ ത്രാസിയിൽ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിലാണ് നാസർ കൊല്ലപ്പെട്ടത്.
ചെറുപ്പം തൊട്ടേ സാഹസികതയും ധൈര്യവും കൈമുതലാക്കിയിരുന്ന നാസർ പത്താം ക്ലാസ് ഡിസ്റ്റിൻഷനോട് കൂടി പാസായ ശേഷം ഉപരി പഠനനത്തിലായിരുന്നു. മലപ്പുറം ജില്ലാ യൂത്ത് ഹോസ്റ്റൽ അംഗമായിരുന്ന നാസർ പർവതങ്ങളുടെയും മലമടക്കുകളുടെയും കൂട്ടുക്കാരനായിരുന്നു. കേരളത്തിലും പരിസരങ്ങളിലുമുള്ള എല്ലാ മലകളിലും നാസർ കയറിയിരുന്നു , അക്കാലത്തു തന്നെ സൈന്യത്തിൽ ചേരണമെന്നതായിരുന്നു നാസറിന്റെ ആഗ്രഹം. ഹവീന്ദർ ക്ലർക്കായി സൈന്യത്തിൽ പ്രവേശിച്ച നാസർ മധ്യപ്രദേശിലെ ജപൻപൂരിൽ ആയിരുന്നു ആദ്യ പോസ്റ്റിംഗ് . പരിശീലന കാലയളവ് പൂർത്തിയാക്കിയ ശേഷം നാട്ടിൽ വന്ന നാസർ സൈനീക ക്യാമ്പിലെ അനുഭവങ്ങളും തമാശകളും കുടുംപങ്ങളോടും സുഹൃത്തുക്കളോടും പങ്കുവെക്കുമായിരുന്നു.
അടുത്ത ലീവിന് വരുമ്പോൾ വിവാഹം കഴിക്കാമെന്ന് ഉമ്മാക്ക് വാക്ക് കൊടുത്തിട്ടാണ് നാസർ സൈന്യത്തിലേക്ക് മടങ്ങിയത്. പിന്നീട് ദേശീയ പതാക പുതച്ചു സൈന്യത്തിന്റെ എബ്ലം പതിച്ച പെട്ടിയിൽ ചേതനയറ്റ ശരീരമാണ് കാളികാവിലെ വീട്ടിലേക്കെത്തിയത്.
ലീവ് കഴിഞ്ഞു പോയ ഉടനെ ഉമ്മാക്ക് നാസറിന്റെ സന്ദേശം വന്നു . കാശ്മീരിലെ യുദ്ധമുന്നണിയിലേക്ക് വിളിയും കാത്തിരിക്കുകയാണ് ഞാൻ അടക്കമുള്ള സൈനികർ എന്നു . കശ്മീർ സന്ദർശിച്ച കളികാവിലെയും പരിസങ്ങളിലും നിന്നുള്ള ടൂറിസ്റ്റുകളോട് ഓപ്പറേഷൻ വിജയ് സ്മാരകത്തിൽ പതിച്ച നാസറിന്റെ പേരും വിവരങ്ങളും കണ്ട ആളുകളോട് അവിടെത്തെ സൈനികർ പറഞ്ഞു നാസർ യുദ്ധമുന്നണിയിലേക്ക് പോകാൻ സ്വയം സന്നദ്ധനാകുകയായിരുന്നു എന്നാണ്. കശ്മീരിലെ ത്രാസയിലേക്കാണ് നാസർ അടക്കമുള്ള സൈനികരെ യുദ്ധത്തിനായി നിയോഗിച്ചത്. ത്രാസയിലെ മട്ടിയാൻ സൈനീക ക്യാമ്പിൽ ബങ്കറുകളിൽ അക്രമവും പ്രതിരോധവും ഒരുപോലെ നടത്തി മുന്നേറുമ്പോൾ പാക് ഷെല്ലാക്രമണത്തിൽ സഭവസ്ഥലത്ത് തന്നെ നാസർ രക്തസാക്ഷിയായി.
നാസറിനെ വേണ്ട വിധത്തിൽ ആദരിക്കുന്നതിന് ജന്മനാട് പിശുക്ക് കാണിക്കുന്നതിൽ അതിയായ സങ്കടവും പ്രതിഷേധവുമുണ്ട് കാളികാവ് ജുമാ മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുകയാണ് ധീര ദേശാഭിമാനി നാസറിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

The Dark Knight


1899 ൽ ശാസ്ത്രജ്ഞനായ Nichol Tesla തന്റെ റേഡിയോ പരീക്ഷണങ്ങൾ നടത്തുന്നതിനടിയിൽ ഒരു പ്രത്യേകതരം ശബ്ദം കേട്ടൂ,അദ്ദേഹം അത് അന്യഗ്രഹങ്ങളിൽ നിന്ന് ഉള്ളതാണ് ശബ്ദമാണ് ഉറപ്പിച്ചൂ, പിന്നീട് 1928 ൽ നോർവേക്കാരൻ ആയ റേഡിയോ ഓപ്പറേറ്റർ ജോർജെൻ ഹാൾസും സമാനമായ ശബ്ദം കേട്ടു, അവ LDE ( long delayed echoes) ആയിരുന്നു, ഇവ രണ്ടും നിഗൂഢമായീ വർഷങ്ങളോളം തുടർന്നു.
പിന്നീട് 1954 ൽ ഡോണാൾഡ് എന്ന് പേരുള്ള പറക്കും തളികകളേകുറിച്ച് പഠനം നടത്തുന്നയാൾ മാദ്ധൃമങ്ങളോട് പറഞ്ഞു അമേരിക്കൻ എയർഫോഴ്സ് ആകാശത്ത് സാറ്റ്ലൈറ്റ് കണ്ടു എന്ന് റിപ്പോർട്ട് ചെയ്യുകയൂണ്ടായീ, ആ സമയം ഒരു രാജ്യങ്ങളും സാറ്റ്ലൈറ്റ് വിക്ഷേപിക്കാൻ സംവിധാനം ആരംഭിച്ചിട്ടില്ല എന്ന് ഓർക്കണം, പിന്നിട് ആദ്ദേഹം വെറുതേ പറഞ്ഞതാണ് ഇതിനേകുറിച്ച് പഠനം നടത്തിയവർ നിരീക്ഷീച്ചൂ, പിന്നീട് 1960 ൽ അമേരിക്കൻ നാവികസേന ആന്തരീക്ഷത്തീൽ ഡാർക്ക് ഒബ്ജറ്റ് കണ്ടതായീ റിപ്പോർട്ട് ചെയ്തു, അവർ വീചാരിച്ചത് സോവിയറ്റ് യൂണിയന്റെ ചാര ഉപഗ്രഹമാണ് എന്നാണ്, പിന്നീട് അവർ അത് അന്വേഷിക്കുകയും, അവരുടെ നിരീക്ഷണം തെറ്റാണ് മനസിലായീ തള്ളീകളയുകയും ചെയ്തു. 1963 ൽ ബഹിരാകാശസഞ്ചാരിയായ കൂപ്പറും ഇതുപോലെ ഒരു വസ്തു കണ്ടതായീ സക്ഷ്യപെടുത്തുന്നു പക്ഷേ തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, അതിന് ശേഷം 1973 ൽ ആണ് സ്കോട്ടിഷ് ശാസ്ത്രജ്ഞൻ ആയ Duncan Lunan ആണ് 1928 ൽ ഹാൾസ് റെക്കോർഡ് ചെയ്ത LDE പഠിച്ചത് അദ്ദേഹം കണ്ടെത്തിയത് ഈ ശബ്ദം 13,000 വർഷം പഴക്കമുള്ള ഒരു ഉപഗ്രഹത്തിൽ നിന്നാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത് അത് വന്നിരിക്കുന്നത് വേറൊരു സൗരയൂഥത്തിൽ നിന്നുമാണ്, എന്തായാലും കുറച്ച് നാളുകൾ കഴിഞ്ഞ് അദ്ദേഹം തന്റെ നിലപാട് മാറ്റീ, ഞാൻ ഒട്ടും ശാസ്ത്രീയത ഇല്ലതേയാണ് കണക്കുകൂട്ടിയേന്നും എനിക്ക് സിഗ്നനലുകൾ പഠിച്ചപ്പോൾ ഒരുപാട് തെറ്റുകൾ ഉണ്ടായീ എന്നും സമ്മതിച്ചൂ
1998 ൽ നാസയുടെ STS-88 മിഷനിൽ വീണ്ടും ഈ ഡാർക്ക് ഒബജറ്റ് പതിഞ്ഞൂ, അവർ അത് ശൂന്യകാശപേടകങ്ങളിൽ നിന്നും പുറത്ത് കളയുന്ന തെർമ്മൽ ബ്ലാങ്കറ്റുകൾ ആണ് എന്നു പറയുന്നു. പോസ്റ്റിന്റെ കൂടെയൂള്ള ചിത്രം നാസ 1998 ൽ എടുത്തതാണ്, ഈ അടുത്ത കാലത്ത് ബ്ലാക്ക് നൈറ്റ് വീണ്ടും വാർത്തകൾ വന്നു, ഇത്തവണ റിപ്പോർട്ട് ചെയ്തത് ISS ആണ്, അവരും കണ്ടു എന്ന്
എന്തായാലും നാസ ഇതൊന്നൂം ആംഗീകരിച്ചിട്ടില്ല

ഇത് ഇപ്പോഴും ഒരു മിത്തായീ അവശേഷിക്കുന്നു.
യാഥാർത്ഥത്തീൽ ഇങ്ങനെയൊരു ഉപഗ്രഹം ഉണ്ടോ?
അവ സാധാ സമയവും ഭൂമിയേ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണോ? അഥവാ ഉണ്ടെങ്കീൽ ആരാണ് ഇത് വിക്ഷേപിച്ചത്?
നമ്മുടെ തന്നെ ഭൂമിയിൽ ഉണ്ടായിരുന്ന പിന്നീട് നാമാവശേഷമായ നമ്മളേക്കിലും ആധുനികമായ പൂർവികരോ?
അതോ അന്യഗ്രഹത്തിൽ നിന്നും വന്ന അഥിതിയോ?
13,000 വർഷങ്ങളോളം പഴക്കമുണ്ട് എന്ന് കണ്ടെത്തിയത് ശരി തന്നെയോ?
NB : പോസ്റ്റിൽ എല്ലാകാര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടില്ല.
Image may contain: sky, bird, outdoor, water and nature

ത്രീഡിയെ കുറച്ച്


സിനിമ സംസാരിച്ചു തുടങ്ങുന്നതിനും എത്രയോ മുമ്പ് കണ്ടുപിടിക്കപ്പെട്ട അത്ഭുതമാണ് 3D.
ഒരു വസ്തുവിന്റെ ദൃശ്യം നമ്മുടെ രണ്ട് കണ്ണുകളും തലച്ചോറിൽ എത്തിക്കുന്നത് രണ്ട് വ്യത്യസ്ത ദർശന കോണുകളിലൂടെയാണ്.
ഇതിന്റെ ഫലമായുണ്ടാവുന്ന 'സൂക്ഷ്മാഴം' എന്ന കാഴ്ചയിലെ സവിശേഷതയെ പൂർണമായും മുതലെടുത്തു കൊണ്ടാണ് 1907-ൽ വില്യം ഫ്രീസ്ഗ്രീൻ ത്രീഡി ചലച്ചിത്രങ്ങളുടെ നിർമാണ രീതി കണ്ടെത്തിയത്.

3D ഫോട്ടോഗ്രാഫി അഥവാ സ്റ്റീരിയോസ്കോപി എന്ന ആശയം യഥാർത്ഥത്തിൽ ഫോട്ടോഗ്രാഫിക്ക് മുന്നേ നിലനിന്നിരുന്ന ഒന്നാണ്.
ലോക പ്രശസ്ത ചിത്രകാരനായ ലിയോനാർഡോ ഡാവിഞ്ചി തന്റെ ചില ചിത്രങ്ങളിലൂടെ ആഴത്തിലുള്ള വീക്ഷണത്തെ പറ്റി 1584-ൽ തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
മനുഷ്യ നേത്രങ്ങളിലെ കൃഷ്ണമണികൾ തമ്മിലുള്ള അകലം ഏഴ് സെന്റിമീറ്റർ ആണ്. അതിനാൽ ഒരു വസ്തുവിനെ ഓരോ കണ്ണും മറ്റേ കണ്ണിനെ അപേക്ഷിച്ചു അല്പം സ്ഥാന വ്യത്യാസത്തോടെയാണ് കാണുന്നത്.
ഉദാഹരണത്തിന് ഒരു പെൻസിൽ കണ്ണുകൾക്ക് മുന്നിലായി പിടിച്ച ശേഷം ഓരോ കണ്ണും മാറി മാറി തുറന്നും അടച്ചും നോക്കുമ്പോൾ അല്പം സ്ഥാനമാറ്റത്തോടെയും രണ്ട് വ്യത്യസ്ത ദർശനതലത്തിലുമാണ് നമുക്ക് പെൻസിൽ ദൃശ്യമാവുക.
കണ്ണുകളുടെ അകലം സൂക്ഷിക്കുന്ന രണ്ടു ലെൻസുകളുള്ള ഒരു ക്യാമറ ഉപയോഗിച്ച് പകർത്തിയാൽ ലഭിക്കുന്ന ചിത്രങ്ങൾക്കും ഈ വ്യത്യാസം ഉണ്ടാവും.ഈ രണ്ട് ചിത്രങ്ങളെയും ഒരേ സമയം വീക്ഷിച്ചാൽ അതിൽ ത്രിമാനത കടന്ന് വരുന്നതായി കാണാം.ഇങ്ങനെയുള്ള ഇരട്ട ചിത്രങ്ങളെ നോക്കിക്കാണാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്റ്റീരിയോസ്കോപ്.
1613-ൽ ഫ്രാങ്കോയിസ്റ്റ്
ഡി ആഗില്ലൻ അവതരിപ്പിച്ച ഒരു ഗവേഷണ പ്രബന്ധത്തിലാണ് സ്റ്റീരിയോസ്കോപ്പ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
1838-ൽ റോയൽ സ്കോട്ടിഷ് സൊസൈറ്റി ഓഫ് ആർട്സിൽ വച്ച് ബൈനോക്കുലർ വിഷൻ എന്ന പ്രതിഭാസത്തെകുറിച്ചു സർ ചാൾസ് വീറ്റ്സ്റ്റോൺ ഒരു പ്രഭാഷണം നടത്തി.ഈ പ്രഭാഷണത്തോട് അനുബന്ധിച്ച് വീറ്റ്സ്റ്റോൺ ജ്യോമെട്രിക്കൽ ത്രീഡി ചിത്രങ്ങൾ വരയ്ക്കുകയും കണ്ണാടി ഉപയോഗിച്ച് സ്റ്റീരിയോസ്കോപ്പ് എന്ന പേരിൽ അവയെ വീക്ഷിക്കുവാനായി ഒരു ഉപകരണം നിർമിക്കുകയും ചെയ്തു.അതിന്മേൽ നടന്ന നിരീക്ഷണ ഫലമായി 1850-ൽ സ്കോട്ടിഷ് ശാത്രജ്ഞൻ ആയ സർ ഡേവിഡ് ബ്‌റൂസ്റ്റർ ലെന്റിക്കുലർ സ്റ്റീരിയോസ്കോപ് എന്ന പേരിൽ ഒരു പ്രായോഗിക ഫോട്ടോ ഗ്രാഫിക് ഉപകരണത്തിന് രൂപം കൊടുത്തു.
എഴുപത് വർഷം സജീവമായി പ്രവർത്തിച്ച ദി ലണ്ടൻ സ്റ്റീരിയോസ്കോപ് കമ്പനി നിലവിൽ വന്നതും ഇതേ വർഷം തന്നെയാണ്.
ഫോട്ടോഗ്രാഫെറായ റോജർ ഫെന്റനും ശാസ്ത്രജ്ഞനായ ജൂൾസ് ഡി ബോസ്കും ഈ മേഖലയിലെ ആദ്യ പ്രവർത്തകർ ആയിരുന്നു.സ്റ്റീരിയോസ്കോപ്പും സ്റ്റീരിയസ്കോപിക് ദാഗ്വിരെയും നിർമിച്ചത് ജൂൾസ് ഡി ബോസ്‌കാണ്.
1853-ൽ ഇദ്ദേഹത്തിൽ നിന്നും ആന്റോയിൻ ക്ലൗഡ് സ്റ്റീരിയോ സ്കോപ്പിന്റെ നിർമാണാവകാശം നേടി.
ക്രിസ്റ്റൽ പാലസിൽ നടന്ന ഒരു പ്രദർശനത്തിൽ വിക്ടോറിയ രാജ്ഞിയും ആൽബർട്ട് രാജകുമാരനും സ്റ്റീരിയോസ്കോപ്പ് പരിചയപ്പെട്ടു.സ്റ്റീരിയോസ്കോപ്പിനോടുള്ള രാജ്ഞിയുടെ താല്പര്യം മനസ്സിലാക്കി ജൂൾസ് ഡി ബോസ്ക് നിർമിച്ച ഒരു സ്റ്റീരിയോസ്കോപ്പ് വിക്ടോറിയ രാജ്ഞിക്ക് സ്കോട്ടിഷ് ശാത്രജ്ഞനായ സർ ഡേവിഡ് ബ്രൂസ്റ്റർ സമ്മാനിച്ചു.അതോടെ സ്റ്റീരിയോസ്കോപ് ലോക പ്രശസ്തിയിലേക്ക് ഉയർന്നു.ആ ഒറ്റ രാത്രി കൊണ്ട്തന്നെ ത്രീഡി വ്യവസായം പുരോഗമിച്ചു.
കുറച്ച് ദിവസങ്ങൾക്കുള്ളിൽ രണ്ട് ലക്ഷത്തി അമ്പതിനായിരത്തിലധികം സ്റ്റീരിയോസ്കോപ്പ് നിർമിച്ചു വിതരണം ചെയ്തു.
സർ ചാൾസ് വീറ്റ്സ്റ്റോൺ 1838-ൽ താൻ കണ്ടുപിടിച്ച സ്റ്റീരിയോസ്കോപ്പിയിൽ കുറച്ച് പരിഷ്‌കാരങ്ങൾ കൂടി വരുത്തി വീടുകളിൽ ഉപയോഗിക്കാവുന്ന ഒരുപകരണമായി മാറ്റിയെടുത്തു.രണ്ടു വശത്തും ഇമേജുകൾ ഉള്ള സ്റ്റീരിയോഗ്രാഫിക് കാർഡുകൾ സ്റ്റീരിയോസ്കോപ്പ് വ്യൂവറിനു അകത്തു നിക്ഷേപിച്ച് വ്യൂവറിലൂടെ നോക്കുമ്പോൾ ഈ രണ്ട് ഇമേജുകളും ആഴമുള്ള ഒറ്റ ഇമേജ് ആയി കാണാനാവും.
1907-ൽ വില്യം ഫ്രീസ്ഗ്രീനാണ് ആദ്യത്തെ ത്രീഡി ചലനചിത്രം നിർമിച്ചത്.ഇതിനായി അദ്ദേഹം ഇടതും വലതും കണ്ണിന്റെ വ്യൂ പോയിന്റിന് യോജിച്ച തരത്തിൽ സെല്ലുലോയ്ഡിന്റെ ഒരു ഫ്രെയിമിൽ രണ്ടു ദൃശ്യങ്ങൾ പതിപ്പിക്കുവാൻ കഴിയുന്ന വിധത്തിൽ രണ്ട് ലെൻസുകൾ ഘടിപ്പിച്ച
ഡയോപ്ടിക് ക്യാമറ നിർമിച്ചെടുത്തു.ഈ ക്യാമറ ഉപയോഗിച്ചെടുക്കുന്ന ദൃശ്യങ്ങൾ തിരശീലയിൽ പ്രദർശിപ്പിച്ചു കാണുവാൻ പ്രോജക്ടറിൽ പ്രത്യേകം തയ്യാറാക്കിയ ലെൻസും പ്രേക്ഷകർ പോളറൈസ് ചെയ്ത കണ്ണടയും ഉപയോഗിക്കേണ്ടതുണ്ട്.
എങ്കിൽ മാത്രമേ ത്രീഡി എന്ന അതിശയം പ്രേക്ഷകർക്ക് അനുഭവിക്കാൻ കഴിയൂ.
നിർമാണത്തിലേയും പ്രദർശനത്തിലെയും ഏറെ സങ്കീർണതകൾ കാരണം ത്രീഡി ചിത്രങ്ങൾ അത്രകണ്ട് പ്രചാരം നേടിയില്ല.

ലോകത്തിലെ ആദ്യത്തെ വിരലടയാള ബ്യൂറോ കല്‍ക്കട്ടയിലുണ്ട്


മനുഷ്യന്റെ മുഖം പോലെ, ബാഹ്യ രൂപം പോലെ അവനെ തിരിച്ചറിയാവുന്ന ഒരു അടയാളം .....ഇങ്ങനെയൊരു അത്ഭുതം നമ്മുടെ വിരല്‍തുമ്പില്‍ പ്രകൃതി ഒളിപ്പിച്ചു വെച്ചത് വിരലടയാളമായി കണ്ടെത്തി ലോകത്തോടു കൃത്യമായി വിശദീകരിച്ചത് പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ സഹോദരന്‍ ഗാള്‍ട്ടന്‍ ആയിരുന്നു ....എന്നാല്‍ കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ വിരലടയാളത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ ലോകത്തിനു മുന്‍പില്‍ ആദ്യമായി വിശദീകരിച്ചത് ഇന്ത്യയിലാണ് എന്ന് എത്ര ആളുകള്‍ക്ക് അറിയാം ......?
കൊലപാതകം മോഷണം പോലുള്ള കുറ്റകൃത്യം നടന്നാല്‍ പോലീസ് ഇന്ന് ആദ്യം പരിശോധിക്കുന്നത് ഫിംഗര്‍ പ്രിന്ടുകളുടെ തെളിവുകളാണ് ...ഇത്തരം പരിശോധനകളിലെക്ക് വെളിച്ചം വീശിയ സംഗതികള്‍ വ്യക്തമാക്കുന്ന ഒരു ബ്യൂറോ കൊല്‍ക്കത്തയിലെ റൈറ്റേഴ്സ് ബില്‍ഡിംഗില്‍ 1897 ല്‍ തുടക്കമിടുമ്പോള്‍ ലോകം ഇതിന്റെ അനന്ത സാധ്യതകളെ കുറിച്ച് അറിഞ്ഞിരുന്നില്ല .....edward hentry എന്ന ബ്രിട്ടീഷ് ഇന്ത്യയിലെ പോലീസ് കമ്മീഷണര്‍ ആയിരുന്നു വിരലടയാളത്തിന്റെ തരം തിരിവും ,കുറ്റാന്വേഷണത്തില്‍ അത് സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുക എന്നതും ആദ്യമായി കണ്ടു പിടിച്ചത് ..തുടര്‍ന്ന് ഫ്രാന്‍സ് ,ബെല്‍ജിയം ,എന്തിനു ചൈനയിലും തെക്കേ അമേരിക്കയിലും വരെ ഈ പാത പിന്തുടര്‍ന്നു .....ഏതായാലും ഈ ചരിത്രത്തിനു മുന്പ് മറ്റൊന്ന് കൂടി പറഞ്ഞെ തീരു ....
1870 ബ്രിട്ടീഷ് ഇന്ത്യ ,സിംലയിലെ സബ് കലക്ടര്‍ ആയിരുന്ന വില്യം ഹെര്‍ഷല്‍ , ഓഫീസിലെ ഫയലുകള്‍ പരിശോധിക്കുകയാണ് ..പെട്ടെന്നാണ് അദ്ദേഹം ഒരു കാര്യം ശ്രേദ്ധിച്ചത് ....പട്ടാള സേവനത്തില്‍ നിന്ന് പിരിഞ്ഞ ശിപായിമാരുടെ പെന്‍ഷന്‍ ലിസ്റ്റില്‍ കാര്യമായ ക്രെമെക്കെടുകള്‍ ...മറ്റൊന്നുമല്ല അറുപതോളം ശിപായിമാര്‍ ദിവസേന വന്നു പെന്‍ഷന്‍ വാങ്ങികൊണ്ട് പോകുന്നു ...എല്ലാം അറുപതും എഴുപതും വയസ്സുള്ളവര്‍ ....കഴിഞ പത്തു വര്‍ഷമായി അവരില്‍ ഒരാളും മരിച്ചിട്ടില്ല .....എന്നാല്‍ വൈകാതെ ആ സത്യം വെളിപ്പെട്ടു ..പലരും നേരത്തെ മരിച്ചു പോയവരാണ് ...അവര്‍ക്ക് പകരമായി ആരൊക്കെയോ വന്നു കൃത്യമായി പെന്‍ഷനും വാങ്ങി സ്ഥലം വിടുന്നു .......
ഈ തട്ടിപ്പ് ടീമുകളെ പിടിക്കാന്‍ എന്താണ് ഒരു വഴിയെന്നു ആലോചിച്ചു ..സായിപ്പ് ചിന്തയിലാണ്ടു ....വൈകുന്നെര സമയമാണ് ...സൂര്യന്‍ അസ്തമിച്ചു തുടങ്ങുന്നു .....ഈ സമയം സൂര്യന്റെ വെളിച്ചം അദ്ദേഹം ഇരിക്കുന്ന കണ്ണാടി ചില്ല് പാകിയ മേശമേല്‍ വന്നു പതിക്കുന്നുണ്ട് ......വിസ്മയാവഹമായ ഒരു കാഴ്ചയായിരുന്നു അത് ....ആ വെളിച്ചത്തില്‍ പെന്‍ഷന്‍ വാങ്ങാന്‍ വന്നവരുടെ അഴുക്കു പുരണ്ട വിരല്‍പാടുകള്‍ തെളിഞ്ഞിരിക്കുന്നു .....
കൂടുതല്‍ ശ്രേദ്ധയോടെ വരികളും ചുഴികളും അയാള്‍ നോക്കി ...അവസാനം ഒരു നിഗമനത്തില്‍ എത്തി ഓരോരുതരുടെയും വ്യതസ്തമായ വിരല്‍പ്പാടുകള്‍ .......പിന്നീട് ആയിരുന്നു അദ്ദേഹത്തിന്റെ പഠനം ....ആവേശം മൂത്ത ഹെര്‍ഷല്‍ ..തന്റെ ഓഫീസില്‍ ഉണ്ടായിരുന്നവരുടെയും പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെയും വിരല്‍ അടയാളങ്ങള്‍ മഷി പുരട്ടി പതിച് ശേഖരിച്ചു .....ഇതെല്ലം അതീവ രഹസ്യമായിരുന്നു .....പെന്‍ഷന്‍ ദിവസം വന്ന സമയം പണം കൊടുക്കുന്നതിനു മുന്പ് വിരല്‍ പ്പാടുകള്‍ പതിപ്പികും ..ക്രെമേണ സംഗതി വിജയമായി ..ആറുമാസത്തിനുള്ളില്‍ അദ്ദേഹം കൂടുതല്‍ പഠനം നടത്തി ഒരു പ്രബന്ധം തയ്യാറാക്കി വൈസ്രോയിക്ക് അയച്ചു ..എന്നാല്‍ ഇങ്ങനെയൊരു കണ്ടുപിടുതതിനുള്ള ആവശ്യകത വൈസ്രോയിക്ക് പിടികിട്ടിയില്ല ....ഹെര്‍ഷലിനു എന്തോ മാനസിക തകരാറ് ഉള്ളതായി അദ്ദേഹം കരുതി .....ഇങ്ങനെ ഒരാളെ ജോലിയില്‍ വെച്ചത് തന്നെ അബദ്ധമായി കരുതി അയാളെ ലീവേടുപ്പിച്ചു ലണ്ടനിലേക്ക് തന്നെ തിരിച്ചയപ്പിച്ചു ....നിരാശനായ അദ്ദേഹം ഉണ്ടാക്കിയ പ്രബന്ധങ്ങള്‍ എല്ലാം വാരി പൊതിഞ്ഞു നാടു വിട്ടു ...
കുറച്ചു വര്‍ഷങ്ങള്‍ പിന്നിട്ടു ...ഈ സമയം ജപ്പാനില്‍ ഒരു സ്കോട്ട്ലന്റ്കാരനായ ഹെന്‍ട്രി ഫാള്‍ഡ് എന്ന ഒരു ഡോകടറുടെ വീട്ടില്‍ ഒരു മോഷണം നടന്നു ....കുറെ വെള്ളിപാത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടു .....കേസും പുക്കാറുമായി കഴിഞ്ഞു കൂടിയ അദ്ദേഹം ഒരു സായാഹ്ന സവരിക്കിടെ ഒരു ദിവസം മണ്‍ പത്രങ്ങള്‍ ഉണ്ടാക്കുന്ന ആളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ശ്രേദ്ധിക്കാനിടയായി ....പത്രങ്ങളില്‍ നിറയെ അതുണ്ടാക്കിയവരുടെ വിരല്‍പ്പാടുകള്‍ ...അതിനകത്തെ സൂക്ഷ്മ രേഖകളെ കുറിച്ച് അദ്ദേഹം കാര്യമായി പഠിച്ചു ....അങ്ങനെയിരിക്കെ നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്റെ വീട്ടിലെ തൊഴുത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട ഒരു വെള്ളിപ്പാത്രം കാണാനിടയായി ....അതില്‍ കരിപുരണ്ട ഒരു വിരലടയാളം ശ്രേദ്ധിച്ചു ...വൈകിയില്ല വീട്ടിലെ സംശയം തോന്നുന്ന എല്ലാ ജോലിക്കാരുടെയും വിരല്‍ രേഖകള്‍ ശേഖരിച്ചു കള്ളനെ പുള്ളിക്കാരന്‍ പിടികൂടി ...ഹെര്‍ഷലിനു സംഭവിച്ച പരാജയം പക്ഷെ ഫാള്‍ഡിനു സംഭവിച്ചില്ല ....തുടര്‍ന്ന് ഈ ടെക്നിക്ക് അദ്ദേഹം ജപ്പാന്‍ പോലീസിനു കൈമാറി ..തുടര്‍ന്ന്‍ പല നിര്‍ണ്ണായക വഴിത്തിരിവുകളും ....തന്റെ ഈ കണ്ടുപിടുത്തത്തിനെ അന്നത്തെ നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചു ..വളരെ വേഗത്തില്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ഈ പഠനം കണ്ടു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് പഴയ ഹെര്‍ഷല്‍ ആയിരുന്നു .....പകര്‍ന്നു കിട്ടിയ ഈ തീപ്പൊരി ആളിക്കത്തിക്കാന്‍ അയാള്‍ തീരുമാനിച്ചു ..തന്റെ കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിക്കാന്‍ തുടര്‍ന്ന് വര്‍ഷങ്ങളോളം അയാള്‍ പ്രയത്നിച്ചു ..ഒടുവില്‍ നേട്ടം ഇരുവര്‍ക്കുമായി കോടതി പങ്കിട്ടു കൊടുത്തു .....
ഇതേ സമയം മേല്‍ പറഞ്ഞ ഗാള്‍ട്ടന്‍ ഇതിന്റെ അനന്ത സാധ്യതകളെ കുറിച്ച് പഠനം നടത്തുന്ന കാലമായിരുന്നു ...ഇരുവരെയും പരിചയപ്പെട്ടു ..കുറ്റാന്വേഷണത്തില്‍ ഇതിന്റെ ശാസ്ത്രീയ വശം കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു ....അദ്ദേഹത്തിന്റെ കണ്ടുപിടുത്തം വളരെ കൃത്യമായിരുന്നു ...ലക്ഷക്കണക്കിന്‌ വിരല്‍ അടയാളങ്ങളെ വേഗത്തില്‍ കണ്ടുപിടിക്കുന്ന വിധം വര്‍ഗ്ഗീകരിക്കണം അതിനാണ് ബുദ്ധിമുട്ട് ...!
ഇതിനായി വല്ല ഗണിത സൂത്രവും ലഭിക്കുമോ എന്നറിയാനുള്ള പഠനമായിരുന്നു തുടര്‍ന്നത് ....... ഈ പേരില്‍ അദ്ദേഹം ഒരു പുസ്തകവും പ്രസിദ്ദീകരിച്ചു ...
ഇനിയാണ് കല്‍ക്കട്ടയിലേക്ക് വരുന്നത് .....1897 സെപ്തംബര്‍ 3, സമ്പന്നനായ പ്രഭുവിന്റെ ഏക മകനും നേപ്പാള്‍ പോലീസ് കമ്മീഷണറുമായ എഡ്വേര്‍ഡ് ഹെന്‍ട്രി ഹൌറയിലേക്ക് തിരിച്ച തീവണ്ടിയിലെ ഒന്നാം ക്ലാസ് കമ്പാര്‍ട്ട്‌മന്റില്‍ ഇരിക്കുകയാണ് ..ഗാള്‍ട്ടന്റെ ഈ പുസ്തകവും കൈവശമുണ്ട് ....ഗാള്‍ട്ടന്റെ വിരലടയാള പുസ്തകം ...!
കണക്കു പണ്ടേ ഇഷ്ടവിഷയമാണ് അദ്ദേഹത്തിന് ....ലക്ഷ്യ സ്ഥാനത് എത്തിച്ചേരാന്‍ ഇനിയും നാലു മണിക്കൂറുകള്‍ ഉണ്ട് ...നേരത്തെ ഈ വിരലടയാള മാതൃകകളെ അമ്പതോളം മാതൃകള്‍ ആക്കി തിരിച്ചതാണ് ഗാള്‍ട്ടന് സംഭവിച്ച തെറ്റ് .....പെട്ടെന്ന് ഒരാശയം അദ്ദേഹത്തിന് മുന്‍പില്‍ തെളിഞ്ഞു ..ഇതിനെയൊക്കെ നാലു മാതൃകള്‍ ആക്കി തരം തിരിചാലോ ....പിന്നെ അതിനെ ഉപ വിഭാഗങ്ങള്‍ ആക്കിയാല്‍ മതിയാകുമല്ലോ .....ആശയം തെളിഞ്ഞു ..പക്ഷെ എഴുതാന്‍ ഒരു തുണ്ട് പേപ്പര്‍ ഇല്ല .....നിരാശനായില്ല ..തന്റെ ഷര്‍ട്ട്‌ അഴിച്ചു ....കഫ് നിവര്‍ത്തി ..അതില്‍ അക്കങ്ങള്‍ കുറിച്ച് തുടങ്ങി .....തീവണ്ടി ഹൌറയില്‍ എത്തിയപ്പോള്‍ സംഖ്യകളും വരയും കുറിയും കൊണ്ട് നിറഞ്ഞിരുന്നു ..ശാസ്ത്ര ലോകം തിരഞ്ഞു കൊണ്ടിരുന്ന സൂത്ര കണക്കു എഡ്വേര്‍ഡ് ഹെന്‍ട്രി കണ്ടുപിടിച്ചു .........
....ഗാല്‍ട്ടനോടുള്ള ബഹുമാനസൂചകമായി ഇതിനു 'ഗാള്‍ട്ടന്‍ ഹെന്‍ട്രി സിസ്റ്റം' എന്ന് പേര് നല്‍കി ..കല്‍ക്കട്ടയിലെ റൈട്ടെഴ്സ് ബില്‍ഡിങ്ങില്‍ ലോകത്തിലെ ആദ്യത്തെ വിരലടയാള ബ്യൂറോ തുറന്നു .....മിടുക്കരായ രണ്ടു ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പതിനായിരക്കണക്കിന് വരുന്ന മുന്‍ കുറ്റവാളികളുടെ അടയാളമെടുത് സൂക്ഷിക്കാന്‍ കഴിഞ്ഞു .....വിരലയടയാളം എന്ന വിസ്മയം പിറവി കൊണ്ട ഈ സ്ഥാപനം ഇന്നും പ്രൌഡിയോടെ നിലനില്‍ക്കുന്നു .......
Image may contain: one or more people, people standing and outdoor
Image may contain: 1 person, closeup

കറുത്ത പൊന്നിന്റെ വിശേഷങൾ


ലോകത്തിന്റെ പല കോണുകളിൽ നിന്നും പുരാതന കാലം മുതലെ ഒട്ടേറെ വിദേശ സഞ്ചാരികൾ നമ്മുടെ കേരളത്തെ തേടിയെത്തിട്ടുണ്ട്. അവർ നമ്മുടെ കേരളത്തിന്റെ ശാലിന സൗന്ദര്യത്തെ കുറിച്ചും, സംസ്കാരത്തെ കുറിച്ചും വാനോളം പുകഴ്ത്തി എഴുതിയിട്ടുമുണ്ട്.പാശ്ചത്യരെ സംബന്ധിച്ചിടത്തോളം വിലമതിക്കാനവത്ത അത്ഭുത വസ്തുവായിരുന്ന നമ്മുടെ കുരുമുളകിനെ ഇവര്‍ അത്ഭുതത്തോടെ നോക്കി കണ്ടു, അവരുടെ ജീവിതത്തില്‍ ഒരു പ്രഥമസ്ഥാനവും കുരുമുളകിനുണ്ടായിരുന്നു . നമ്മുടെ ഈ കുരുമുളകിന് വേണ്ടി ലോകത്തിന്റെ പല ഭാഗത്തും പല യുദ്ധങ്ങള്‍ വരെ അരങ്ങേറിയിട്ടുണ്ട്. ഗോഥ് രാജവായ അലാറിക്കും, ഹൂണ രാജാവ് ആറ്റ്ലിയും റോമ സാമ്രാജ്യത്തെ കുരുമുളകിന് വേണ്ടി മാത്രം ആക്രമിച്ചിട്ടുണ്ടത്രെ. നമ്മുടെ ചേര രാജാവിനെ ഈജിപ്ത്കാര്‍ കുരുമുളക് രാജാവ്എന്നാണ് വിശേഷിപ്പിച്ചിരുന്നത് എന്ന് 1300കളുടെ മദ്ധ്യത്തില്‍ ജീവിച്ചിരുന്ന അറബി ചരിത്രകാരനായ ഇബ്നു ഖല്‍ദൂണ്‍ രേഖപെടുത്തുന്നു. ഇനി നമുക്ക് കേരളത്തില്‍ എത്തിയ സഞ്ചാരികൾ നമ്മുടെ കറുത്ത പൊന്നിനെ എങ്ങനെയെല്ലാമാണ് വിവരിക്കുന്നത് എന്ന് നോക്കാം.
1) ഇബ്നു ഖുര്‍ധാദ്ബെ: 844-48നും ഇടയില്‍ മലബാറില്‍ എത്തിയ പ്രശസ്ത പേര്‍ഷ്യന്‍ സഞ്ചാരിയ ഇബ്നു ഖുര്‍ധാദ്ബെ കുരുമുളകിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനയാണ്‌ “കുരുമുളക് മരത്തില്‍ പടന്ന് കയറുന്ന സസ്യമാണ്‌, ഇല വട്ടത്തില്‍ അല്പം നീണ്ടിട്ടാണ്. ഇതിന് കുലകളൂണ്ട്, അത് ഏതാണ്ടു ഓക്കുമരത്തിന്റെ കുലകള്‍ പോലിരിക്കും. മഴയുണ്ടാകുന്ന അവസരത്തില്‍ ഇലകള്‍ കുരുമുളക് കുലകളുടെ മേല്‍ ചാഞ്ഞിട്ടു അതിനെ മറച്ച് പിടിച്ചു മഴാനനയാതെ നോക്കും. മഴ മാറിയാല്‍ ഇല പഴയ സ്ഥാനത്ത് വന്ന് നിക്കും. മഴ വരുന്ന അവസരങ്ങളില്‍ എല്ലാം കുലകളെ കാത്ത് രക്ഷിക്കും. ഈ കുലകള്‍ പൂര്‍ണ്ണമായ മൂപ്പെത്തിയാല്‍ പറിച്ചെടുത്തു ഉണക്കും. അതാണ് നമുക്ക് ലഭിക്കുന്ന കുരുമുളക്."
2) അല്‍ ബറൂണി: 11ആം നൂറ്റാണ്ടില്‍ അല്‍ ബറൂണി ഇങ്ങനെ രേഖപ്പെടുത്തുന്നു. "കുരുമുളക് മലബാറിന്റെ പൊതു സ്വത്തായിരുന്നു. വിദേശ കച്ചവടക്കാര്‍ക്ക് വില്‍ക്കുവാനായി കുരുമുളക് പണ്ടികശാലകളില്‍ ശേഖരിച്ചു വച്ചിരിക്കുന്നത് കൊടുങ്ങല്ലൂരില്‍ കണ്ടു. ജറുസലേമിലെ ജനങ്ങള്‍ ദിവ്യ ഔശധമായി ഉപയോഗിക്കുന്നു, അറബികള്‍ക്ക് ഇത് നിത്യോപയോഗ സാധനമെന്ന നിലക്കും കുരുമുളക് ഒഴിച്ച് കൂടാനവത്തതാണ്".
3) അല്‍ ഇധിരിസി: "കേരളത്തിലോഴികെ മറ്റൊരിടത്തും കുരുമുളക് കൃഷി ചെയുന്നില്ലന്നും. ഇവിടത്തെ മലകളിലും, മലയോരങ്ങളിലും ധാരാളം കുരുമുളക് വളരുന്നെണ്ടന്നു 12ആം നൂറ്റാണ്ടില്‍ ഇദ്ദേഹം രേഖപെടുത്തുന്നു."
4) റബ്ബി ബെഞ്ചമിന്‍: 1167ല്‍കൊല്ലത്തെത്തിയ യഹൂദ സഞ്ചാരിയായ ഇദ്ദേഹം. അദ്ധേഹത്തിന്റെ വിവരണം ഇങ്ങനയാണ്‌ "നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ആണ് കുരുമുളക് ഏറ്റവും ഉല്‍പാദിപ്പിക്കുന്നത്. മരത്തില്‍ പടര്‍ത്തുന്ന വള്ളിയിലാണ് കുരുമുളക് വളരുന്നത്‌. മുളക് പറക്കുമ്പോള്‍ ഉള്ള നിറമല്ല ഉണക്കുമ്പോള്‍ പറക്കുമ്പോള്‍ പച്ച നിറമായിരിക്കും. മൂപ്പെത്തിയ മുളക് കുലകള്‍ പറിച്ചെടുത്ത് വലിയൊരു പാത്രത്തിലിട്ട് അതിന് മുകളില്‍ തിളച്ച വെള്ളമൊഴിക്കും. നല്ലവണ്ണം വാടിയാല്‍ അതില്‍ നിന്നെടുത്തുവെയിലത്തിട്ടുണക്കും, അത് വഴി മുളകിന്, ഉറപ്പും, കറുപ്പും കൈവരുന്നു. വാട്ടി ഉണക്കുന്നതിനാല്‍ ദീര്‍ഘകാലം സൂഷിച്ച് വയ്ക്കുവാന്‍ സാധിക്കും. ഇവിടെ എല്ലാവര്‍ക്കും കുരുമുളക് ക്രിഷിയും, സംസ്കരണവും പരിജിതമാണ്‌."
5) ജോണ്‍ ഓഫ് മോണ്ടി കോര്‍വിനോവ്: 13ആം നൂറ്റാണ്ടില്‍ കേരളത്തില്‍ എത്തിയ ഇദ്ദേഹം ഇങ്ങനെ രേഖപെടുത്തുന്നു "മരത്തില്‍ പടന്നു കയറുന്ന ഒരു തരം വള്ളിയില്‍ കുരുമുളക് ഉണ്ടാകുന്നു. ഇത് ഇല്ല തോട്ടങ്ങളിലും സമ്രിധിയായി വളരുന്നുണ്ട്. കുരുമുളക് വള്ളിക്ക് മുന്തിരി വള്ളിയോടു സാമ്യമുണ്ട്‌. വിത്തുകള്‍ പാകി മുളപ്പിച്ചല്ല ശാഖകള്‍ മുറിച്ച് നട്ടാണ് കുരുമുളക് ചെടികള്‍ ഉണ്ടാക്കുന്നത്‌. ജൂതന്മാരും, ക്രിസ്ത്യാനികളും, ചൈനക്കരുമാണ് കുരുമുളക് കച്ചവടത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവരുടെ കുത്തക തകര്‍ന്നു കൊണ്ടിരിക്കുകയാണ് വിദേശ മുസ്ലിം മേധാവിത്വം ആ രംഗം കീഴടക്കി കൊണ്ടിരിക്കുകയാണ്."
6) മാര്‍ക്ക് പോളോ: 13ആം നൂറ്റാണ്ടില്‍ രണ്ടു പ്രാവിശ്യം ഇവിടെ എത്തിയ മാര്‍ക്ക് പോളോ ഇങ്ങനെ രേഖപെടുത്തുന്നു. "കുരുമുളക് കാട്ടു ചെടിയല്ല നട്ട് വളര്‍ത്തുന്നതാണ്. ഇതിന്‍റെ വിളവെടുക്കുന്നത് ജൂണ്‍, ജൂലായ്‌ മാസങ്ങളിലാണ്. ചൈനക്കാര്‍ ദിനം പ്രതി 10499 പൌണ്ട് കുരുമുളക് വാങ്ങുന്നുണ്ട്."
7) ഒഡോറിക്: 1322ല്‍ ഇവിടെയെത്തിയ അദ്ദേഹം ഇങ്ങനെ രേഖപെടുത്തുന്നു." താനെ വഴിയാണ് ഞാന്‍ മലബാറില്‍ എത്തിയത്. കുരുമുളക് വിളയുന്ന രാജ്യം ആണിത്. ഇവിടെയല്ലാതെ മറ്റൊരിടത്തും കുരുമുളക് വള്ളികള്‍ വളരുന്നില്ല. മലംബ്രധേശങ്ങളില്‍ നട്ട് വളര്‍ത്താതെ തന്നെ കുരുമുളക് വളരുന്നുണ്ട്‌. കുരുമുളക് കാട്ടിലൂടെ ഞാന്‍ 18 ദിവസം നടക്കുകയുണ്ടായി.അതിലൊന്ന് പന്തലായിനിയിലും മറ്റൊന്ന് കൊടുങ്ങല്ലൂരുമാണ്. കുരുമുളക് വ്യാപാരത്തിന് പ്രശസ്തിയാര്‍ജിച്ച പട്ടണങ്ങളാണ് ഇവ രണ്ടും. ഓരോ കുരുമുളക് ചെടിയിലും ധാരാളം മണികളുണ്ടായിരിക്കും. മൂപ്പെത്തിയാല്‍ ഇവ പറിച്ചെടുത്ത് വെയിലത്തിട്ട് ഉണക്കുന്നു. പറിക്കുന്നതിന് മുന്‍പ് മൂപ്പെത്തിയ കുരുമുളക്മണി പച്ച നിറവും, പഴുത്താല്‍ ചുമന്നതും, നന്നായി ഉണങ്ങിയാല്‍ കറുപ്പ് നിറവുമാണ്.കുന്നുകളും, മലകളും, നിറഞ്ഞ ഈ കുരുമുളക് കാടിനുള്ളില്‍ ധാരാളം നദികളും, തടാകങ്ങളും ഉണ്ട്.അവയില്‍ ധാരാളം ചീങ്കണ്ണികളും. കുരുമുളക് കാട്ടില്‍ വിവിധ ഇനം പാമ്പുകളുമുണ്ട്, കൂട്ടത്തില്‍ ഉഗ്ര വിഷം ഉള്ളതും. കുരുമുളക് ശേഖരിക്കുന്ന അവസരത്തില്‍ ചപ്പു ചവറുകള്‍ കൂട്ടിയിട്ടു തീ കത്തിച്ചും, പുകച്ചും പാമ്പുകളെ അകറ്റുന്നു".
8) ഇബ്നു ബത്തൂത്ത: 1340കളില്‍ ഇവിടെയെത്തിയ ഇബ്നു ബത്തൂത്ത ഇങ്ങനെ രേഖപെടുത്തുന്നു. "കുരുമുളക് വള്ളിക്ക് മുന്തിരി വള്ളിയോടു സാമ്യം ഉണ്ട്. തെങ്ങിന്റെ അരികില്‍ നട്ട് വളര്‍ത്തി അതിന്മേല്‍ പടരാന്‍ അനുവദിക്കുകയാണ് പതിവ്. ഇതിന്റെ ഇല ചിലത് കുതിര ചെവി പോലയും മറ്റു ചിലത് മുയല്‍ച്ചെവിയന്‍ ചെടിയുടെ ഇല പോലെയുമാണ്.ഈ വള്ളികളില്‍ കായ്ക്കുന്ന കുരുമുളക് കുലകള്‍ തക്കതായ മൂപ്പെത്തിയാല്‍ പറിച്ചെടുത്തു പായയില്‍ നിരത്തി വെയിലത്തിട്ട്‌ ഉണക്കുന്നു.ഏതാണ്ട് നമ്മള്‍ മുന്തിരി ഉണക്കുന്നത് പോലെ. നല്ല വണ്ണം ഉണങ്ങി കറുപ്പാകുന്നത് വരെ ഇളക്കി കൊണ്ടിരിക്കും. പിന്നീടത്‌ കച്ചവടക്കാര്‍ക് വില്‍ക്കുന്നു. നമ്മള്‍ പറയാറുള്ളത് പോലെ തീയില്‍ വറുത്തിട്ടല്ല കുരുമുളക് കറക്കുന്നത്‌. സൂര്യന്റെ ചൂടുകൊണ്ട് മാത്രമാണ്.കോഴിക്കോട് വച്ച് ഞാന്‍ കുരുമുളക് അളക്കുന്നത് കണ്ടു അത് നമ്മള്‍ ചോളമളക്കുന്നത് പോലെയാണ്".
9) അബ്ദുള്‍ റസാക്ക്: "15ആം നൂറ്റാണ്ടില്‍ തിമൂറിന്റെ മകന്‍ ഷാരൂഖ്‌ മിസ്ര സുല്‍ത്താന്റെ പ്രധിനിധിയായി കോഴിക്കോട് എത്തിയ അബ്ദുല്‍ റസാക്ക് ഇങ്ങനെ വിവരിക്കുന്നു. വളരേയേറെ ആളുകള്‍ താമസിക്കുന്ന ഒട്ടേറെ കെട്ടിടങ്ങളുള്ള തിരക്കേറിയ ഒരു തുറമുഖ പട്ടണമാണ് കോഴിക്കോട്. കുരുമുളക് കയറ്റികൊണ്ട്‌ പോകാനായി അബിസിനിയ, സഞ്ചുബാര്‍, സെര്‍ബാദു, മക്ക, മലാക്ക, ഹിജാസ് എന്നിവിടങ്ങളിലുള്ള വ്യാപാരികള്‍ ഇവിടെ തംബടിച്ചിട്ടുണ്ട്".
10) നിക്കോളോ കൊണ്ടി: "1421ല്‍ ഇവിടെയെത്തിയ അദ്ദേഹം ഇങ്ങനെ രേഖപെടുത്തുന്നു. ഭാരതത്തിന്റെ മഹത്തായ വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് കോഴിക്കോട് എന്നും. കോഴിക്കോട് നിന്ന് കണക്കില്ലത്ര അത്ര കുരുമുളക് കയറ്റി അയക്കുന്നുണ്ട്.ഏതു പണ്ടികശാലകളില്‍ കടന്നു നോക്കിയാലും അട്ടിയിട്ടു വച്ചിരിക്കുന്ന കുരുമുളക് ചാക്കുകള്‍ കാണാം. വിദേശികള്‍ക്ക് ഇത്ര ആനുകുല്യവും, സുരക്ഷിതത്വവും ലഭിക്കുന്ന മറ്റൊരു തുറമുഖം ലോകത്തില്‍ ഇല്ല".
11) സ്റ്റെഫാനോ: "1496ല്‍ കോഴിക്കൊടെത്തിയ ജനോവോക്കാരനായ സഞ്ചാരിയായ ഇദ്ദേഹം രേഖപെടുത്തുന്നു. കുരുമുളക് ചെടിക്ക് നമ്മുടെ നാട്ടിലെ ചില വള്ളി ചെടികളോടു സാമ്യമുണ്ട്‌. ഇവക്കു സ്വതന്ത്രമായി നില്‍ക്കാന്‍ ആവില്ല. സമീപത്തുള്ള മരങ്ങളില്‍ പടര്‍ന്നു കയറുന്ന വള്ളിച്ചെടിയാണിത്. കുരുമുളക് കുലകള്‍ക്ക് ഒരു വിരലില്‍ ഏറെ നീളമുണ്ട്. തൂങ്ങികിടക്കുന്ന കുലകള്‍ക്ക് ചുറ്റുമായി ഉരുണ്ട കുരുമുളകുമണികള്‍ തിങ്ങിനിരഞ്ഞിരിക്കും. നമ്മുടെ നാട്ടില്‍ കുരുമുളക് വള്ളികള്‍ വളരാതിരിക്കാന്‍ കാരണം അവയുടെ ക്രിഷി രീതി നമുക്ക് അറിയാത്തത് കൊണ്ടും, കാലാവസ്ഥ അനുയോജ്യമല്ലാത്തത് കൊണ്ടാണ്".

എം വി കൈരളി ഒരു ഓര്മ (M V kairali oru orma )



ടൈറ്റാനിക് കപ്പലും അതിന്റെ ദുരന്ത വാർത്തയും അറിയാത്ത ഒറ്റ മലയാളികൾ പോലും ഇല്ല എന്നാൽ എത്രപേർക്ക് അറിയാം നമ്മുക്കും സ്വന്തമായി ഒരു കപ്പൽ ഉണ്ടായിരുന്നുവെന്നും അതും ഒരു ദുരന്ത അവസാനമായിരുന്നു എന്നും .......
മലയാളിയുടെ ഓര്‍മകള്‍ മൂന്നരപതിറ്റാണ്ടിനപ്പുറത്തേക്കുപോയി; കേരളത്തിന് സ്വന്തമായി ഉണ്ടായിരുന്ന ഏക കപ്പലിലേക്ക്. അറുപത്തിമൂന്നടി ഉയരവും പത്തൊമ്പതിനായിരം ടണ്‍ ചരക്കുവാഹകശേഷിയുമുണ്ടായിരുന്ന എം വി കൈരളി. ഉടമസ്ഥര്‍ കേരള ഷിപ്പിങ് കോര്‍പറേഷന്‍. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകവും കപ്പലുടമകളായപ്പോള്‍ മത്സരബുദ്ധിയോടെ കേരളം സ്വന്തമാക്കിയ അഭിമാനനൗക. വില 5.81 കോടി രൂപ. 1979 ജൂണ്‍ 30ന് മര്‍ഗോവയില്‍നിന്ന് ജര്‍മനിയിലെ റസ്തോക്കിലേക്ക് തിരിച്ചതാണ് നമ്മുടെ കപ്പല്‍. ഇന്നും അത് മടങ്ങിവന്നിട്ടില്ല. കപ്പലിനും അതിലെ മലയാളി കപ്പിത്താന്‍, കോട്ടയം സ്വദേശി മേരിദാസ് ജോസഫടക്കം 51 ജീവനക്കാര്‍ക്കും എന്ത് സംഭവിച്ചുവെന്ന് ഒരു വിവരവുമില്ല. കടലിന്റെ വന്യഭാവങ്ങള്‍ക്കടിപ്പെട്ട് തകര്‍ന്നതാണോ? കടല്‍കൊള്ളക്കാരുടെ കൈയില്‍പ്പെട്ടതാണോ? അറിയില്ല. അറിയാന്‍ ശ്രമിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
കപ്പലില്‍നിന്ന് എല്ലാ ദിവസവും സന്ദേശമെത്തേണ്ടതാണ്. ആദ്യ മൂന്നുദിവസങ്ങളില്‍ അത് കൃത്യമായി ലഭിക്കുകയുംചെയ്തു. അവസാന സന്ദേശമെത്തുന്നത് ജൂലൈ മൂന്ന് രാത്രി എട്ടിന്. ശേഷം ശൂന്യമായ കടല്‍. കൈരളി അപ്രത്യക്ഷമായി. പക്ഷേ, ഉടമസ്ഥരായ ഷിപ്പിങ് കോര്‍പറേഷന്‍ അത് അറിഞ്ഞതേയില്ല. ഒരാഴ്ചയ്ക്കുശേഷം ഡിബൗട്ടി തുറമുഖവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മിറ്റ്കോട്സ് ഷിപ്പിങ് ഏജന്റിന്റെ അന്വേഷണം വരുമ്പോഴാണ് അവര്‍ അക്കാര്യം അറിയുന്നതുതന്നെ. എട്ടാംതീയതി ഡിബൗട്ടിയില്‍ ഇന്ധനം നിറയ്ക്കേണ്ടിയിരുന്നതാണ്. അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു മിറ്റ്കോട്സ്. പക്ഷേ, നിശ്ചിതസമയത്തോ അതിനുശേഷമോ കപ്പല്‍ എത്തിയില്ല. ഇതേത്തുടര്‍ന്നായിരുന്നു അവരുടെ അന്വേഷണം.
കൈരളി ഒരു പഴയ കപ്പലായിരുന്നു. നോര്‍വേയില്‍നിന്ന് വാങ്ങിയത്. ആദ്യ പേര് ഓസ്കാര്‍ സോര്‍ഡ്. അവിടെനിന്ന് ഫ്രാന്‍സിലെത്തിച്ച് പിന്നീട് ഇന്ത്യന്‍ തീരത്തേക്കു കൊണ്ടുവന്നതും മേരിദാസ് ജോസഫുതന്നെ. ചില്ലറ അറ്റകുറ്റപ്പണികള്‍ക്കും മോടിപിടിപ്പിക്കലിനുംശേഷം പേരുമാറ്റി വീണ്ടും നീറ്റിലിറക്കി. വാഹകശേഷിയേക്കാള്‍ അയ്യായിരം ടണ്ണിലധികം ചരക്കുമായിട്ടായിരുന്നു കപ്പലിന്റെ അവസാന യാത്ര. 20538 ടണ്‍ ഇരുമ്പയിര്. മനസില്ലാമനസ്സോടെയുള്ള ഒരു യാത്രയായിരുന്നു ക്യാപ്റ്റന്‍ ജോസഫിന്റേത്. റഡാര്‍ സംവിധാനം തകരാറിലായിരുന്നതിനാല്‍ നിശ്ചിത സമയത്തിന് നാലുദിവസമെങ്കിലും കഴിയാതെ യാത്ര പുറപ്പെടാനാവില്ലെന്ന് ക്യാപ്റ്റന്‍ കോര്‍പറേഷനെ അറിയിച്ചത്രെ. യാത്രയ്ക്ക് തലേദിവസം നടന്ന വിരുന്നിലും ഇക്കാര്യമുന്നയിച്ച് ജോസഫ് പൊട്ടിത്തെറിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തതായി വിവരമുണ്ട്. എന്തൊക്കെ തടസ്സമുണ്ടായാലും നിശ്ചിത ദിവസം യാത്രപുറപ്പെടാന്‍ കോര്‍പറേഷനിലെ ഉന്നതന്‍ ക്യാപ്റ്റന് അന്ത്യശാസനം നല്‍കിയതായി കൈരളി തിരോധാനത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടിയ ഡോ. ബാബു ജോസഫ് ചൂണ്ടിക്കാട്ടുന്നു.
കൈരളി വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെട്ട ദ്വയാംഗസമിതിയില്‍ അംഗമായിരുന്നു അദ്ദേഹം. കപ്പിത്താനെ മറികടന്നൊരു യാത്ര. നിഗൂഢതകള്‍ അവിടെ തുടങ്ങുന്നു. ജൂലൈ 15ന്റെ മലയാള ദിനപത്രങ്ങളില്‍ കപ്പല്‍ കാണാതായെന്ന വാര്‍ത്തകള്‍ വന്നു. സംഭവം സംബന്ധിച്ച കോര്‍പറേഷന്റെ സ്ഥിരീകരണം വന്നതുപോലും അതിനുശേഷംമാത്രം. എന്നിട്ടും കാര്യമായ തെരച്ചിലുകളൊന്നും നടന്നതുമില്ല. കപ്പല്‍ കണ്ടെത്തുന്നതിനേക്കാള്‍ തിടുക്കം ആറുകോടിയുടെ ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുന്നതിനായിരുന്നുവെന്നും ആരോപണമുണ്ട്.
എന്താണ് കൈരളിക്ക് സംഭവിച്ചത് എന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. കൊടുങ്കാറ്റിലോ പേമാരിയിലോപെട്ട് എണ്‍പതടിക്ക് മുകളിലേക്കെറിയപ്പെട്ട കപ്പലിലെ ചരക്ക് സ്ഥാനം മാറി, സാങ്കേതികവിദഗ്ധരുടെ ഭാഷയില്‍ കാര്‍ഗോ ഷിഫ്റ്റിങ്ങുണ്ടായി ഞൊടിയിടയില്‍ കപ്പല്‍ തകര്‍ന്നുപോയതാകാമെന്ന് ചിലര്‍. അങ്ങനെയെങ്കില്‍ അതിന്റെ അവശിഷ്ടങ്ങളെവിടെ എന്നാണ് മറുചോദ്യം. ഇരുമ്പയിര് മാത്രമല്ലല്ലോ പൊങ്ങിക്കിടക്കുന്ന എന്തെല്ലാം വസ്തുക്കളുണ്ട് കപ്പലില്‍. തിരക്കേറിയ ഒരു കപ്പല്‍ചാലില്‍ അതില്‍ ചിലതെങ്കിലും മറ്റ് കപ്പലുകാരുടെ ശ്രദ്ധയില്‍പ്പെടേണ്ടതല്ലേ എന്ന സംശയവും പ്രസക്തം. കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്തതാണെന്ന് വിചാരിച്ചാലോ. എങ്കില്‍ കപ്പല്‍ എവിടെയെങ്കിലും പൊളിക്കുകയോ രൂപം മാറ്റിയെടുക്കുകയോ ചെയ്യണ്ടേ? അത്തരം കേന്ദ്രങ്ങളിലേക്ക് അന്വേഷണം ശക്തമാക്കിയിരുന്നതായി രേഖകളില്ല. അതുകാരണം ആ വഴിക്കുള്ള വിവരങ്ങള്‍ കോര്‍പറേഷന് ലഭിച്ചില്ല.
ഇതിനിടെ ജൂലൈ 27ന് ജോര്‍ജ് ഡാനിയല്‍ എന്നൊരാളില്‍നിന്ന് ഷിപ്പിങ് കോര്‍പറേഷന് ഒരു സന്ദേശം ലഭിക്കുന്നു. പാന്‍ അറബ് ഷിപ്പിങ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടിങ് കോര്‍പറേഷന്റെ തലവനായ ജോര്‍ജിന്റെ വാഗ്ദാനം കപ്പല്‍ കണ്ടെത്തിക്കൊടുക്കാം എന്നതായിരുന്നു. പകരം 2.8 ലക്ഷം ഡോളര്‍ പ്രതിഫലം നല്‍കണം. തെരച്ചില്‍ ഫലപ്രദമായില്ലെങ്കില്‍ തുക നല്‍കുകയും വേണ്ട. പഴയ കപ്പലുകള്‍ പൊളിക്കുന്ന കമ്പനിയാണ് ജോര്‍ജിന്റെ പാന്‍ അറബ്. പക്ഷേ, തങ്ങള്‍ക്ക് ഒരു ബാധ്യതയുമില്ലാത്ത ആ ശ്രമത്തിനും കോര്‍പറേഷന്‍ തയ്യാറായില്ല എന്ന് ബാബു ജോസഫ് തന്റെ ബ്ലോഗ് ലേഖനത്തില്‍ വ്യക്തമാക്കുന്നു. നിഗൂഢതകള്‍ക്ക് കനം വയ്ക്കുന്നത് ഈ ഘട്ടത്തിലാണ്.
ജീവനക്കാരുടെ ബന്ധുക്കള്‍ ഇതോടെ ഒരു കൂട്ടായ്മ രൂപീകരിച്ചു. ബാബു ജോസഫും സെബാസ്റ്റ്യന്‍ പൈകടയും മുന്‍കൈയെടുത്ത് ചില പ്രതിഷേധങ്ങളും അന്വേഷണങ്ങളും നടത്തി. പക്ഷേ, ഒന്നും ഫലപ്രദമായില്ല. കപ്പല്‍ വീണ്ടെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ജീവനക്കാരുടെ ബന്ധുക്കള്‍ ഉള്‍പ്പെടുന്ന ഒരു സമിതി രൂപീകരിക്കാന്‍ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് കോര്‍പറേഷന്‍ തയ്യാറായി. പക്ഷേ, സൗദിഅറേബ്യയിലും കുവൈത്തിലും പോയി ചര്‍ച്ച നടത്താന്‍മാത്രമേ ഈ സമിതിക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. അതും പത്തുദിവസത്തേക്കുമാത്രം. ഡിബൗട്ടിപോലെ നിര്‍ണായകവിവരങ്ങള്‍ ലഭിക്കുമായിരുന്ന സ്ഥലങ്ങള്‍ ഒഴിവാക്കപ്പെട്ടതായി ബാബു ജോസഫ് പറഞ്ഞു. ജീവനക്കാരുടെ ബന്ധുക്കളില്‍ പലരും മരിച്ചു. മറ്റുള്ളവര്‍ വൃദ്ധരായി. ക്യാപ്റ്റന്‍ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി മരിക്കുവോളം ഭര്‍ത്താവിന്റെ മടങ്ങിവരവ് കാത്തിരുന്നു. ഫ്രാന്‍സില്‍നിന്ന് കൈരളി കൊണ്ടുവരുമ്പോള്‍ അവര്‍ ജോസഫിനൊപ്പമുണ്ടായിരുന്നു. അവസാനം മുംബൈയില്‍വച്ച് പിരിഞ്ഞു - മേരിക്കുട്ടി മക്കളുമായി കോട്ടയത്തേക്കും ജോസഫ് മര്‍ഗോവയിലേക്കും.
ജൂണ്‍ 26നാണ് ജോസഫ് മേരിക്കുട്ടിക്ക് അവസാനമായി കത്തെഴുതുന്നത്. കപ്പലിലെ റഡാര്‍ സംവിധാനം തകരാറിലാണെന്നും നാലാംതീയതിയല്ലാതെ യാത്ര പുറപ്പെടാനാവില്ലെന്നും കത്തിലുണ്ട്. കൈരളിയുടേത് ഒരൊറ്റപ്പെട്ട കഥയല്ല. കാരണങ്ങള്‍ പലതാകാം. പക്ഷേ, കാണാതായ വിമാനങ്ങളെയും കപ്പലുകളെയും ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ക്ക് ഓരേ മാനമാണുള്ളത്. 1948നുശേഷം 83 വിമാനങ്ങളെങ്കിലും യാത്രാമധ്യേ കാണാതായതായി ഏവിയേഷന്‍ സൊസൈറ്റി നെറ്റ്വര്‍ക്കിന്റെ കണക്കുകള്‍ പറയുന്നു. 14 യാത്രക്കാരിലധികം ശേഷിയുള്ള വാഹനങ്ങളുടേതാണ് ഈ കണക്ക്. സെസ്നയും ഡക്കോട്ടയും ഡോണിയറുംപോലെ ചെറുകിളികളെപ്പോലെ പറന്നുപറന്നു മറയുന്നവ ഇതിലുമെത്രയോ അധികം. മാഞ്ഞുപോകുന്ന ആകാശനൗകകളും കടല്‍യാനങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടെത്താറുണ്ട്.
M.V KAIRALI ക­പ്പൽ ഏ­തോ സം­ഘ­ങ്ങൾ ത­ട്ടി­യെ­ടു­ത്തു­വെ­ന്നാ­ണ്‌­ ചി­ല­ സ­മാ­ന്ത­ര­ അ­ന്വേ­ഷ­ണ­ങ്ങൾ­ സൂ­ചി­പ്പി­ക്കു­ന്ന­ത്‌.­ ക­പ്പൽ റാ­ഞ്ചി­യ­താ­കാൻ ഇ­ട­യു­ണ്ടെ­ന്ന വാ­ദ­ത്തി­ന്‌ ബ­ലം പ­ക­രു­ന്ന ചി­ല സ­ന്ദേ­ശ­ങ്ങൾ പി­ന്നീ­ട്‌ പു­റ­ത്തു­വ­രി­ക­യു­ണ്ടാ­യി. അ­മേ­രി­ക്കൻ ക­പ്പ­ലാ­ണെ­ന്ന്‌ സം­ശ­യി­ച്ച്‌ ക­പ്പൽ അ­റ­ബി­ക്ക­ട­ലിൽ വ­ച്ചു പ­ല­സ്‌­തീൻ ലി­ബ­റേ­ഷൻ ഓർ­ഗ­നൈ­സേ­ഷ­ന്റെ (പി­.എൽ­.ഒ.) ഒ­രു­വി­ഭാ­ഗം `കൈ­ര­ളി` പി­ടി­ച്ചെ­ടു­ത്തു­വെ­ന്ന്‌ മ­റ്റൊ­രു ക­പ്പ­ലി­ലെ ജീ­വ­ന­ക്കാ­രൻ സു­ഹൃ­ത്തി­ന്‌ അ­യ­ച്ച സ­ന്ദേ­ശം അ­ക്കാ­ല­ത്ത്‌ പു­റ­ത്തു­വ­ന്നി­രു­ന്നു. ക­ടൽ­ക്കൊ­ള്ള­ക്കാർ ക­പ്പൽ ത­ട്ടി­യെ­ടു­ക്കാ­നു­ള്ള സാ­ധ്യ­ത­യും വി­ശ­ദ­മാ­യി പ­രി­ശോ­ധി­ക്ക­പ്പെ­ട്ടി­ല്ല.
വർ­ഷ­ങ്ങൾ­ ഏ­റെ­ ക­ഴി­ഞ്ഞെ­ങ്കി­ലും­ ക­പ്പ­ലി­നൊ­പ്പം­ച­രി­ത്ര­ത്തി­ന്റെ­ തി­ര­ശീ­ല­യ്‌­ക്ക്‌­ പി­ന്നിൽ­ മ­റ­ഞ്ഞ­ പ്രി­യ­പ്പെ­ട്ട­വർ­ തി­രി­ച്ചു­വ­രു­മെ­ന്ന­ പ്ര­തീ­ക്ഷ­യി­ലാ­ണ്‌­ അ­വ­രു­ടെ­ കു­ടും­ബ­‍ാ­ം­ഗ­ങ്ങൾ.­ കൈ­ര­ളി­യു­ടെ­ തി­രോ­ധാ­ന­ത്തി­ന്‌­ 35 വ­യ­സ്‌­ തി­ക­യു­ന്ന­ ഈ­ ദി­നം­ അ­വർ­ക്ക്‌­ കാ­ത്തി­രി­പ്പി­ന്റെ­….­ വേ­ദ­ന­യു­ടെ­ 35 വർ­ഷ­ങ്ങൾ­ കൂ­ടി­യാ­ണ്‌.­
എന്നിരുന്നാലും കൈരളിയെ എല്ലാരും മറന്നിരിക്കുന്നു എന്നാണ് സത്യം നമ്മുടെ സർക്കാരിന് പോലും ഈകാര്യത്തിൽ വല്യ താല്പര്യം
ഇല്ലാന്ന് മീഡിയാ സ് റിപ്പോർട്ട് ചെയ്യുന്നു മലയാളികളുടെ മനസ്സിൽ ചുരുളഴിയാത്ത നൊമ്പരമായി എം വി കൈരളി ഇന്നും അവശേഷിക്കുന്നു.....

സമയത്തിന്റെ കഥ


1891ലെ വസന്തകാലത്ത് ഹെല്‍മത്ത് വോന്‍ മോള്‍ടേക്ക് റോസ് പ്രഭുവാണ് ലോകത്ത് ഏകീകൃത സമയക്രമം കൊണ്ടു വരേണ്ട ആവശ്യത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുന്നത്. 90 കാരനായ അദ്ദേഹം ജര്‍മ്മന്‍ പാര്‍ലമെന്റില്‍ ഈ ആവശ്യമുയര്‍ത്തുമ്പോള്‍ ലോകം അതിനെ അത്രഗൗരവമുള്ള വിഷയമായി കണ്ടിരുന്നില്ല. ലോകത്ത് ഓരോ പ്രദേശത്തും വിവിധ സമയം നിലനിന്നിരുന്ന കാലമായിരുന്നു അത്. സമയം മാത്രമല്ല, സമയം കണക്കാക്കുന്ന രീതിയും വ്യത്യസ്ഥമായിരുന്നു. വിവിധ മന്ത്രാലയങ്ങള്‍, റയില്‍വേ ഉദ്യോഗസ്ഥര്‍, നിയമനിര്‍മ്മാതാക്കള്‍ തുടങ്ങിയവരുമായി വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഏകീകൃത സമയം കൊണ്ടുവരാന്‍ ജര്‍മ്മനി തയ്യാറായി. എന്നാലിത് ജര്‍മ്മനിയുടെ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് മാത്രമാണെന്ന സംശയമുണ്ടായിരുന്നു തുടക്കത്തില്‍.
എന്നാല്‍, 1892ലും 1893ലുമായി ജര്‍മ്മന്‍ പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ ജര്‍മ്മന്‍ നിയന്ത്രണത്തിലുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഇത് ബാധകമാണെന്ന് വ്യക്തമാക്കിയിരുന്നു. ഗ്രീന്‍വിച്ചിനെക്കാള്‍ ഒരു മണിക്കൂര്‍ മുന്നിലായിരുന്നു അന്ന് ജര്‍മ്മനി. വോന്‍ മോള്‍ടേക്കിന്റെ ആശയങ്ങളെ സാംസ്‌കാരിക കൈമാറ്റത്തിന്റെ ചുവടായിട്ടാണ് യൂറോപ്പ് പിന്നീട് വായിച്ചത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പടിഞ്ഞാറേതര സമൂഹത്തിന്റെയും ഭാഗമായത് ഇത്തരത്തിലൊരു സാംസ്‌കാരിക കൈമാറ്റമായിരുന്നു. ലോകം ഒരു ഗ്ലോബല്‍ വില്ലേജായി ചുരുങ്ങിത്തുടങ്ങിയ കാലത്താണ് ഈ ആശയങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കുന്നത്. യൂറോപ്പിലും വടക്കന്‍ ആഫ്രിക്കയിലും ഇതിന്റെ സ്വാധീനങ്ങളുണ്ടായി. ഇത് മറ്റു ലോകരാജ്യങ്ങളിലേക്കും പിന്നീട് വ്യാപിച്ചു. യുറോപ്പില്‍ വന്‍ശക്തികളുടെ ഉദയം കണ്ടകാലമായിരുന്നു അത്. ജര്‍മ്മനി യൂറോപ്പിലെ സ്വാധീന ശക്തിയായി. ജപ്പാനും യു.എസ്സും ഏഷ്യന്‍ രാജ്യങ്ങളില്‍ സ്വാധീനം ചെലുത്തി തുടങ്ങി. ഓരോരാജ്യങ്ങളും തങ്ങളുടെ സമയം തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന അളവ് രീതി വ്യത്യസ്ഥമായിരുന്നു. ഇതിനൊരു ഏകീകൃത രീതിയില്ലാതെ ഏകീകൃത സമയം കൊണ്ടുവരിക സാധ്യമായിരുന്നില്ല.
അളവ് രീതി ഏകീകൃതമാക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടന്നത്. 19ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ സമയം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. തൊഴില്‍ സമയം സംബന്ധിച്ച് തൊഴിലാളികളും ജീവനക്കാരും സമരം തുടങ്ങിയ കാലമായിരുന്നു അത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സ്‌കുളുകള്‍, സൈന്യം, ഫാക്ടറികള്‍, മറ്റു സംവിധാനങ്ങള്‍ എന്നിവയില്‍ സമയം പാലിക്കുന്നതില്‍ ശ്രദ്ധാലുക്കളായിരുന്നു. ഈ ആശയങ്ങള്‍ പടിഞ്ഞാറേതര ലോകത്തുമെത്തി. 19ാം നൂറ്റാണ്ടില്‍ ശക്തിപ്രാപിച്ച മറ്റു രാജ്യങ്ങളും തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി സമയക്രമം ബാധകമാക്കി. ഇതിനായി യൂറോപ്യന്‍ രീതി തന്നെയാണ് അവരും സ്വീകരിച്ചത്. പടിഞ്ഞാറേതര രാജ്യങ്ങളില്‍ സമയം നിശ്ചയിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ടായിരുന്നു. എന്നാല്‍ യൂറോപ്പും അമേരിക്കയും ഒരേ രീതിയാണ് സ്വീകരിച്ചത്.
പലരാജ്യങ്ങളിലും പല സമയവും കലണ്ടറുകളുമുണ്ടായത് വ്യാപാരികള്‍ക്കാണ് വിനയായത്. അതുകൊണ്ട് തന്നെ അവരായിരുന്നു ഏകീകൃത സമയത്തിന്റെ ഏറ്റവും വലിയ ആവശ്യക്കാര്‍. ബ്രിട്ടീഷ് രീതിയിലുള്ള സമയം നിശ്ചയിക്കുന്നതില്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയില്‍ പ്രതിഷേധങ്ങളുണ്ടായി. അറബ് ലോകത്ത് എത്തിയ പടിഞ്ഞാറന്‍ വ്യാപാരികളും മിഷണറിമാരും തങ്ങളുടെ രാജ്യത്തെ സമയമാണ് പിന്തുടര്‍ന്നത്. അവരുടെ സ്ഥാപനങ്ങളിലും ഇതേ രീതിയായിരുന്നു.
Image may contain: outdoor

ആറന്മുള വള്ളസദ്യ; രുചിവൈവിദ്ധ്യങ്ങളിലൂടെ ലോകത്തെ അമ്പരപ്പിച്ച മലയാള നാടിന്റെ സ്വകാര്യ അഹങ്കാരം

ആറന്മുള വള്ളസദ്യ; രുചിവൈവിദ്ധ്യങ്ങളിലൂടെ ലോകത്തെ അമ്പരപ്പിച്ച മലയാള നാടിന്റെ സ്വകാര്യ അഹങ്കാരം


രുചിയുടെ മഹോത്സവമായി ആറന്മുള വള്ളസദ്യ ആരംഭിച്ചിക്കുന്നു...

ആറന്മുളയെ കുറിച്ച് വളരെയധികം പറയാനുണ്ട്. അതിന്റെ ചരിത്രത്തെ കുറിച്ച്, അതിന്റെ പൗരാണിക സങ്കല്പ്പങ്ങളെ കുറിച്ച്,
അവിടുത്തെ സാംസ്കാരിക പെരുമകളെ കുറിച്ച്, ആഘോഷങ്ങളെ കുറിച്ച്…
പക്ഷേ എടുത്തുപറയേണ്ട പ്രധാന കാര്യം ആറന്മുളയുടെ ലോക പ്രശസ്തമായ രുചിയെ കുറിച്ചാണ്. ആറന്മുളയുടെ തനതു രുചിയോ എന്ന ചോദ്യം ഉന്നയിച്ചേക്കാവുന്നവര്ക്ക് വളരെ ലഘുവായ മറുപടിയാണ് ആറന്മുള വള്ള സദ്യ.
അമ്പലപ്പുഴ പാല്പ്പായസം എന്ന ഒറ്റ വിഭവം ലോകപ്രശസ്തമാണനെങ്കില് ആറന്മുള സദ്യയിലെ മുപ്പത്തിയാറു വിഭവങ്ങളും കൂടി രുചിയുടെ ഒരുത്സവമാണ് തീര്ക്കുന്നത്.
രുചിയുടെ പെരുമ കൊണ്ടും,പങ്കെടുക്കുന്നവരുടെ പെരുമഴ കൊണ്ടും ഒരുപക്ഷെ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന ഈ ഭക്ഷണ മാമാങ്കത്തില് ഈ വര്ഷത്തെ ആറന്മുള വള്ള സദ്യ ഇന്ന് (July 15) ആരംഭിക്കുന്നു
ആറന്മുള വള്ള സദ്യ. വിഭവങ്ങളുടെ രുചി വൈവിദ്യം നുണയാന്‍ എല്ലാവര്‍ഷവും ഒരു ലക്ഷത്തിനു മേല്‍ ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു എന്നാണ് കണക്ക്.
വള്ളംകളി, ആറന്മുളക്കണ്ണാടി തുടങ്ങിയവയെപ്പോലെ വള്ള സദ്യയും ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന, പതിറ്റാണ്ടുകളായി ആഘോഷിച്ചു വരുന്ന ആചാരങ്ങളുടെ ഭാഗം തന്നെയാണ്. ആയിരങ്ങള് പങ്കു കൊള്ളുന്ന വിഭവ സമൃദ്ധമായ സദ്യ ഉണ്ണുമ്പോള് ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം.
കൃഷ്ണ ഭഗവാന്റെ ജന്മനാള് എന്നു വിശ്വസിക്കപ്പെടുന്ന അഷ്ടമി രോഹിണി നാളിലാണ് വള്ള സദ്യ നടക്കുക. അന്നേ ദിവസം നിര്മാല്യ ദര്ശനത്തിനുശേഷം പാര്ത്ഥസാരഥിയെ ഇഞ്ചയും എണ്ണയും ഉപയോഗിച്ച് തേച്ചു കുളിപ്പിക്കും. ക്ഷേത്രത്തിലും, മൂര്ത്തിട്ട ഗണപതി ക്ഷേത്രത്തിലും പുലര്ച്ചെ പ്രത്യേകപൂജകളും വഴിപാടുകളും നടത്തും. ഉച്ചപ്പൂജക്ക് ശേഷം എതാണ്ട് പതിനൊന്നു മണിയൊടെ തിരുമുമ്പില് തൂശനിലയില് സദ്യ വിളമ്പി ഭഗവാന് സമര്പ്പിക്കുന്
നതോടെയാണ് ചടങ്ങുകള് ആരംഭിക്കുന്നത്. തുടര്ന്ന് മതില്ക്കകം നിറഞ്ഞിരിക്കുന്ന ഭക്തര്ക്ക് സദ്യവിളമ്പും.
പമ്പയുടെ കിഴക്കും പടിഞ്ഞാറും കരയിലുള്ള, ഉത്രട്ടാതി വള്ളം കളിയില് പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങളും രാവിലെ തന്നെ ക്ഷേത്ര മധുക്കടവിലേത്തും. ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടങ്ങളെ ക്ഷേത്ര ഭാരവാഹികള് ദക്ഷിണ നല്കി അഷ്ടമംഗല്യത്തോടുകൂടി സ്വീകരിക്കും. തുഴകളുമായി ക്ഷേത്രത്തിന് വലം വച്ച് കിഴക്കെ നടയിലെത്തുന്നു. നിറപറകളും നിലവിളക്കുകളും കൊടിമരച്ചുവട്ടില് ഒരുക്കും. ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, അവിയല്, സാമ്പാര്, പച്ചടി, കിച്ചടി, നാരങ്ങ, ഇഞ്ചി, കടുമാങ്ങ, ഉപ്പുമാങ്ങ, വറുത്ത എരിശ്ശേരി, കാളന്, ഓലന്, രസം, ഉറത്തൈര്, മോര്, പ്രഥമന് (4 കൂട്ടം), ഉപ്പേരി (4കൂട്ടം), പഴം, എള്ളുണ്ട, വട, ഉണ്ണിയപ്പം, കല്ക്കണ്ടം, ശര്ക്കര, മുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരന്, തേന്, തകരത്തോരന്, നെല്ലിക്ക അച്ചാര്, ഇഞ്ചിത്തൈര്, മടന്തയിലത്തോരന്, പഴുത്തമാങ്ങാക്കറി, പഴം നുറുക്കിയത്. ചുക്കുവെള്ളം, എന്നു തുടങ്ങി മുപ്പത്താറോളം വിവിധ വിഭവങ്ങള് സദ്യയില് വിളമ്പും. സദ്യ വിളമ്പുമ്പോള് ആറന്മുളയപ്പന് എഴുന്നള്ളി വരുമെന്നും ചോദിക്കുന്നതെന്
തും വിളമ്പി നല്കുമെന്നുമാണ് വിശ്വാസം.
വിഭവ സമൃദ്ധമായ ഊണ് ആണ് ആറന്മുള വള്ള സദ്യയുടെപ്രത്യേ
കത. രുചികളിലെ നാനാ തരങ്ങള് അടങ്ങുന്ന ഒരു സമ്പൂര്ണ്ണ ആഹാരമാണ് ആറന്മുള വള്ള സദ്യ. ഇത് സസ്യാഹാരങ്ങള് മാത്രം അടങ്ങുന്നതായിരിക്കും.
ആറന്മുള ക്ഷേത്ര മതില്കെട്ടിനുള്ളില് വെറും മണലപ്പുറത്തു പണ്ഡിതനും പാമരനും, പാവപ്പെട്ടവനും പണക്കാരനും സമ ഭാവനയൊടെ ഈ സദ്യക്കായ് ഇരിക്കുന്നു. ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി ആറന്മുള വള്ള സദ്യയുണ്ണുന്നത്.
വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്.ഉള്ളിയോ വെളുത്തുള്ളിയോ പരമ്പരാഗതമായി കറികളായി ആറന്മുള വള്ള സദ്യയില് ഉപയോഗിക്കാറില്ല, എന്നാല് പണ്ട് പതിവില്ലാതിരുന്ന കാരറ്റ്, കൈതച്ചക്ക, പയര് ഇവകൊണ്ടുള്ള വിഭവങ്ങള് ഇന്ന് വിളമ്പുന്നുണ്ട്.
പ്രധാന സദ്യ അഷ്ടമി രോഹിണി ദിനത്തിലാണെങ്കിലും കർക്കിടകമാസം മുതല് മിക്ക ദിവസങ്ങളിലും ഭക്തരുടെ വഴിപാടായി വള്ള സദ്യ നടത്തി പോരുന്നു. സന്താനലബ്ദിക്കായ് വള്ള സദ്യ വഴിപാട് നേരുന്നവര് ധാരാളമുണ്ട്. വഴിപാടായി നടത്തുന്നവര് വഴിപാട് സദ്യ അര്പ്പിക്കാന് തീരുമാനിച്ച കരയിലെ കരപ്രമാണിയെ ഔദ്യോകിമായി സദ്യക്ക് ക്ഷണിക്കും. പ്രസ്തുത ദിവസം അലങ്കരിച്ച പള്ളിയോടത്തില് കരയിലെ പ്രമുഖര് പമ്പാനദീ മാര്ഗ്ഗം മധുക്കടവിലെത്തും. വഴിപാട് നടത്തുന്നയാള് വള്ളക്കര പ്രമാണിയെ വെറ്റിലയും അടക്കയും, നാണയവും ചേര്ത്ത ദക്ഷിണ നല്കി സ്വീകരിച്ച് ആനയിക്കുന്നു. വള്ളപ്പാട്ട് പാടി ക്ഷേത്രത്തിന് വലം വച്ച് തുഴക്കാര് ക്ഷേത്രത്തിന്റെ കിഴക്കെ നടയില് ഇരുന്നു സദ്യ കഴിച്ച് സന്തോഷം അറിയിച്ച് മടങ്ങും. സധാരണ വഴിപാട് വള്ള സദ്യകള് ഒന്നൊ രണ്ടോ വള്ളങ്ങള്ക്കാണ് നല്കാറ്. അന്നദാന പ്രിയനായ ആറന്മുള പാര്ത്ഥസാരഥിയുടെ നടയിലെ പ്രധാന വഴിപാടാണ് വള്ള സദ്യ.
ആനപ്പാടി കേളച്ചാരുടെ കോളപ്പയ്യുടെ പാളത്തൈരെ....
പാനം ചെയ്യാന്‍ കിണ്ടിപ്പാല്‍ കൊണ്ടുവന്നാലും.
അപ്പം അട അവല്‍പ്പൊതി കൊണ്ടുവന്നാലും.
പൂവന്‍ പഴം കുലയോടിഹ കൊണ്ടുവന്ന്-
ചേതം വരാതെ തൊലി നിങ്ങള്‍ കളഞ്ഞു തന്നാല്‍...
ഇങ്ങനെ തുടങ്ങുന്ന പാട്ട് വള്ളപ്പാട്ടീണത്തില്‍ ചൊല്ലി വിഭവങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇല്ല എന്ന് പറയുന്നത ഭഗവത് വിരോധത്തിന് കാരണമാകുമെന്നു വിശ്വസിക്കുന്നതിനാല്‍ ആറന്മുളയില്‍ അഷ്ടമി രോഹിണി ദിവസം വള്ള സദ്യക്കു പങ്കെടുക്കുന്ന എല്ലാ ഭക്തര്‍ക്കും സദ്യ വിളമ്പുക എന്നത് ഒരു ചടങ്ങ് എന്നതിലുപരി ക്ഷേത്ര വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്.
വിളമ്പുന്നവിധം
എല്ലാ സദ്യകളേയും പോലെ ആറന്മുള വള്ള സദ്യയ്ക്കും ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാ‍ക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികള്‍ (അവിയല്‍, തോരന്‍, കാളന്‍, തുടങ്ങിയവ‌) എല്ലാം വിളമ്പുന്നു. ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാര്‍) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. കുട്ടു കറികള്‍ എല്ലാം വിളമ്പിയാതിനു ശേഷമാണു ആളുകള്‍ ഇരിക്കുന്നതു. ആളുകള്‍ ഇരുന്നു കഴിഞ്ഞാല്‍ ചോറു വിളമ്പുകയായി.വിളമ്പുന്ന ചൊറ് ഇലയില്‍ നേര്‍ പകുതിയാക്കണം. വലത്തെ പകുതിയില്‍ പരിപ്പ് വിളമ്പും. പരിപ്പ് പപ്പിടവുമായി കൂട്ടിയുള്ള ഊണിനു ശേഷം അടുത്ത പകുതിയില്‍ സാമ്പാറ് വിളമ്പുകയായി. സാമ്പാറിനു ശേഷം പതുവു സദ്യകളുടേ ചിട്ടകല്‍ തെറ്റിച്ചു പായസം ആണു വിളാമ്പുന്നതു. നാലു കൂട്ടം പായസം കഴിയുമ്പൊള്‍ വീണ്ടും ചൊറു വിളമ്പും. ചൊറില്‍ ആദ്യം മൊരും , പിന്നീടു കാളനും ഒഴിച്ചു ചൊറൂണു കഴിയുമ്പൊള്‍ പഴം അകത്താകാം. ഇതാണു ആറന്മുള വള്ളസദ്യ വിളമ്പുന്ന രീതി.
സദ്യ ഉണ്ണുന്ന വിധം
ആറന്മുള വള്ള സദ്യ ഉണ്ണുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. നിരത്തിയിട്ട ഇലകളുടെ വരിയിലേക്ക് കടന്നിരുന്നാല്‍ ആദ്യം ഇടത്തെ മൂലയില്‍ വച്ചിരിക്കുന്ന വെള്ളം അല്‍പ്പം കൈകുമ്പിളില്‍ എടുത്ത് ഭഗവാനെ മനസില്‍ ധ്യാനിച്ച് ഇലയും പരിസരവും ശുദ്ധമാക്കുന്നു. പിന്നീട് ചോറു വിളമ്പുകയായി. വിളമ്പുന്ന ചോറിനെ കൈകൊണ്ട് രണ്ട് സമപകുതികള്‍ ആക്കണം. വലത്തെ പകുതിയിലേക്ക് ആവശ്യമുള്ള പരിപ്പ് വിളമ്പും. പപ്പിടവും പരിപ്പും ചേര്‍ത്ത് ഇളക്കിയ ചോറിലേക്ക് ഒരു തുള്ളി പശുവിന്‍ നെയ് കൂടി ചേര്‍ക്കുമ്പോഴേക്കും രുചി അതിന്റെ പാരമ്യതയില്‍ എത്തുന്നു. ആദ്യ പകുതി പരിപ്പും പപ്പിടവും, നെയ്യും ചേര്‍ത്ത് ഉണ്ടു തീരുമ്പോഴേക്കും സാമ്പാര്‍ വരികയായി. നീക്കി വച്ചിരിക്കുന്ന ബാക്കി പകുതിയിലേക്ക് സാമ്പാര്‍ പകരുന്നു. സാമ്പാറിനു ശേഷം പായസങ്ങള്‍ വിളമ്പുന്നത് ആറന്മുള വള്ള സദ്യയുടെ മാത്രം പ്രത്യേകതയാണ്. (ആറന്മുള വള്ള സദ്യയുടെ രീതി കടകൊണ്ട് ഇപ്പോള്‍ മദ്ധ്യതിരുവിതാംകൂര്‍ വിവാഹസദ്യകളില്‍ ഈ രീതി പിന്തുടരുന്നു). കുറഞ്ഞത് നാലുകൂട്ടം പായസങ്ങളെങ്കിലും ആറന്മുള വള്ള സദ്യയില്‍ കാണും. അടപ്രഥമന്‍ പഴവും (ചിലര്‍ പപ്പടവും)ചേര്‍ത്ത് ആണ് കഴിക്കുക. പായസം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും അല്‍പ്പം ചോറ് വിളമ്പും. അതിലേക്ക് ആദ്യം മോരും, പിന്നീട് പിന്നീട് കാളനും ചേര്‍ത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു.
സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).
സദ്യയിലെ വിഭവങ്ങൾ
അറുപത്തിമൂന്ന്[ ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയിൽ വിളമുന്നത്. പരമ്പരാഗത പാചകകലയുടെ നിദർശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈ കറികളിൽ പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും.
അച്ചാർ ഉപ്പേരി കൂട്ടുകറി തൊടുകറി മെഴുക്കുപുരട്ടി ഒഴിച്ചുകറി പായസം കൂടാതെ
കടുമാങ്ങ
ഉപ്പുമാങ്ങ
നാരങ്ങ
അമ്പഴങ്ങ
ഇഞ്ചി
നെല്ലിക്ക
പുളിയിഞ്ചി കായ വറുത്തത്
ചക്കഉപ്പേരി
ശർക്കര വരട്ടി
ഉഴുന്നുവട
എള്ളുണ്ട
ഉണ്ണിയപ്പം അവിയൽ
ഓലൻ
പച്ചഎരിശേരി]
വറുത്ത എരിശ്ശേരി
മാമ്പഴ പച്ചടി
കൂട്ടുകറി
ഇഞ്ചിതൈര്
കിച്ചടി
ചമ്മന്തിപ്പൊടി
തകരതോരൻ
ചീരത്തോരൻ
ചക്കതോരൻ കൂർക്കമെഴുക്കുപുരട്ടി
കോവയ്ക്കമെഴുക്കുപുരട്ടി
ചേനമെഴുക്കുപുരട്ടി
പയർമെഴുക്കുപുരട്ടി നെയ്യ്
പരിപ്പ്
സാമ്പാർ
കാളൻ
പുളിശ്ശേരി
പാളത്തൈര്
രസം
മോര് അമ്പലപ്പുഴ പാൽപ്പായസം
പാലട
കടലപായസം
ശർക്കരപായസം
അറുനാഴിപായസം പുത്തരി ചോറ്
പപ്പടം വലിയത്
പപ്പടം ചെറിയത്
പൂവൻപഴം
അട
ഉപ്പ്
ഉണ്ടശർക്കര
കൽക്കണ്ടം/പഞ്ചസാര
മലർ
മുന്തിരിങ്ങ
കരിമ്പ്
തേൻ
സദ്യയ്ക്കുശേഷം കൊടിമരച്ചുവട്ടിൽ പറതളിച്ച് കരക്കാർ ഭക്തനെ അനുഗ്രഹിക്കുന്നു. തുടർന്ന് മടക്കയാത്രയോട് കൂടിയാണ് ചടങ്ങുകൾ അവസാനിക്കുന്നത്.