A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഗിയസുദീന്‍ ബാല്‍ബന്റെ ആദ്യകാല ചരിത്രവും ചഹല്‍ഗാനി സംഘവും

ഗിയസുദീന്‍ ബാല്‍ബന്റെ ആദ്യകാല
ചരിത്രവും ചഹല്‍ഗാനി സംഘവും
_________________________
ഖുത്ബുദ്ദീൻ ഐബക്ക് (1206–1210) 4 വര്ഷം
ഷംസുദ്ദിൻ ഇൽത്തുമിഷ് (1211–1236), 25 വര്ഷം
റസിയത്തുദ്ദിൻ സുൽത്താന (1236–1240),4 വര്ഷം
ഗിയാസുദ്ദീൻ ബാൽബൻ (1266-1286), 20 വര്ഷം
തുര്‍ക്കിയില്‍ ജനിച്ച ഖുത്ബുദ്ദീൻ ഐബക്ക് ബാല്യത്തിലെ അടിമയാക്കി വില്കപെട്ടു...പല കൈമറിഞ്ഞ് അദേഹം മുഹമ്മദ്‌ ഘോറിയുടെ കയ്യില്‍ എത്തുകയും അടിമകളുടെ തലവന്‍ ആകുകയും ചയ്തു. ഘോറി ഒരിക്കലും ഇന്ത്യയെ സ്വന്തം രാജ്യമായി കണ്ടില്ല, ഇന്ത്യയെ സ്വന്തം രാജ്യത്തോട് ചേര്‍ക്കാനും അയാള്‍ മിനക്കെട്ടില്ല. സമ്പത്ത് കൊള്ളയടിക്കുക ആയിരുന്നു അയാളുടെ ലക്‌ഷ്യം. എന്നാല്‍ പ്രത്വിരാജ് ചൌഹാനെ ചതിയില്‍ പിടിച്ചു കൊല്ല്ലന്‍ കഴിഞ്ഞതോടെ ഡല്‍ഹി അയാള്‍ക് കിട്ടി.
വിശ്വസ്തനായ അടിമ ഖുത്ബുദ്ദീൻ ഐബക്കിനെ 1192ല്‍ ഇവിടെത്തെ ഗവര്‍ണര്‍ ആക്കി ഘോറി തിരിച്ചു പോയി.ഐബക് 1206 ല്‍ ഘോറിയുടെ മരണത്തോടെ ഡല്‍ഹി സുല്‍ത്താന്‍ ആയി മംലൂക്ക് വംശം (അടിമ വംശം ) സ്ഥാപിച്ചു.
സ്വയം ഒരു അടിമയായിരുന്ന ഐബക്കും പില്‍ക്കാലത്ത് അടിമ സമ്പ്രദായം തുടര്‍ന്നു. അദ്ദേഹം അടിമകളെ വാങ്ങിയ രണ്ടു സന്ദര്‍ഭങ്ങള്‍ പറയാം
ഒന്ന്:
ഒരുദിവസം പതിവുപോലെ അദ്ദേഹം തുര്‍ക്കിയില്‍നിന് വന്ന വ്യാപരികള്‍കളുടെ പുതിയ ചരക്കുകള്‍ വാങ്ങാനും വിശേഷങ്ങള്‍ പങ്കുവെക്കാനും പരിവാരസമേതം ചന്തയില്‍ എത്തി. വ്യാപാരികള്‍ അദേഹത്തിന് പലതും കഴ്ച്ചവെക്കുന്നും ഉണ്ട്. ഒരുവ്യാപരിയില്‍ നിന്നും അദ്ദേഹം കുറെ അടിമകളെ വാങ്ങി, പ്രായം കുറഞ്ഞ ചെളിപിടിച്ചു വിരൂപനായ ഒരു ബാലനെ അദ്ദേഹം ഒഴിവാക്കി.
അപ്പൊ ആ ആടിമബാലന്‍ സുല്‍ത്താനോട് തന്നെ കൂടി വാങ്ങാന്‍ അപേക്ഷിച്ചു.
"പണിയെടുക്കാന്‍ പ്രായമാകാത്ത നിന്നെ എനിക്ക് എന്തിനാണ്?" ഐബക്
തിരിച്ചു ചോദിച്ചു
"മറ്റുള്ളവരെ എല്ലാം അങ്ങ് ആര്‍ക്ക് വേണ്ടിയാണ് വാങ്ങിയത്" ബാലന്‍ തിരികെ ചോദിച്ചു. തന്നോട് ചോദ്യം ചോദിച്ചത് കേട്ടിട്ട് ചക്രവര്‍ത്തി അവനെ ഒന്ന് നോക്കി. പിന്നെ കളിയാക്കികൊണ്ട്‌ പറഞ്ഞു
"എനിക്ക് വേണ്ടി തന്നെ , അല്ലാതെ ആര്ക്?"
"എന്നാല്‍ എന്നെ ദൈവത്തിനു വേണ്ടി വാങ്ങിയാലും" എന്ന് ആ അടിമ ബാലന്‍ അദ്ദേഹത്തോട് പറഞ്ഞു. ആ ഉത്തരം കേട്ട പരിവാരങ്ങളും ചക്രവര്‍ത്തിയും അമ്പരന്നു, അങ്ങനെ ഒരു ഉത്തരം അടിമയായ ബാലനില്‍ നിനും ആരും പ്രതീക്ഷിച്ചില്ല. ചക്രവര്‍ത്തി ഒരു നിമിഷത്തെ മൌനത്തിനു ശേഷം "എന്നാല്‍ അങ്ങനെ തന്നെ ആകട്ടെ" എന്ന് പറഞ്ഞു
രണ്ട്:
ഇതുപോലെ ഖുത്ബുദ്ദീൻ ഐബക്, തന്റെ പിന്ഗാമി ആയ ഇല്തുമിഷിനെയും ഒരിക്കല്‍ അടിമയായി വാങ്ങിയത് ആണ്.
തുർക്കിയിലെ ഇൽബരി ഗോത്രത്തലവനായ ഈലം ഖാനാണ് ഇൽതുമിഷിന്റെ പിതാവ്. മറ്റു മക്കളെക്കാൾ ബുദ്ധിമാനും സുന്ദരനുമായിരുന്നു ഇൽതുമിഷ്. അസൂയ കാരണം മറ്റ് സഹോദരങ്ങൾ ഇദ്ദേഹത്തെ അടിമയാകി ഒരു വ്യാപാരിക്ക് വിറ്റു.പലതവണ കൈമാറി ഡൽഹി സുൽത്താനായ ഖുത്ബുദ്ദീൻ ഐബകിന്റെ കൈയിലെത്തിപ്പെട്ടു
ഘോറിയുടെ മരണശേഷം ഖുത്ബുദ്ദീൻ സുല്‍ത്താന്‍ ആയതു പലര്‍ക്കും രസിച്ചില്ല. മുള്‍ട്ടാന്‍ ഗവര്‍ണര്‍ നസറുദീന്‍ ഖുബാച്ച , ബംഗാള്‍ ഗവര്‍ണര്‍ അലി മര്‍ദാന്‍ ഖില്‍ജി, അഫ്ഗാന്‍ ഗവര്‍ണര്‍ യില്ഡിസ് തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടും.
ഇവരൊക്കെ നേരിട്ട് അദ്ദേഹത്തെ എതിര്‍ത്തില്ല എങ്കിലും കഴിയുന്നത്ര കുഴപ്പം ഖുത്ബുദ്ദീൻ ഐബക്കിന്റെ രാജ്യത്തു ഉണ്ടാക്കാന്‍ ശ്രമിച്ചു. അദേഹത്തെ പുറത്താക്കാന്‍ അദേഹത്തിന്റെ ആളുകളുമായി ഗൂടലോചനകള്‍ നടത്തി. പ്രത്യകിച്ചും ഹിന്ദു മുസ്ലിം പ്രശ്നം ഉദ്യോഗസ്ഥരില്‍ ഉണ്ടാക്കി രാജ്യത്തു ഭരണവും സമാധാനവും കെടുത്തുവാന്‍ ശ്രമിച്ചു
AD:1210ല്‍ ഖുത്ബുദ്ദീൻ മരിച്ചു. ബംഗാളിലെ സുല്‍ത്താന്‍ ആയി അലി മര്‍ദാന്‍ സ്വയം പ്രഖ്യാപിച്ചു. അതോടെ ഈ പ്രശ്നങ്ങള്‍ എല്ലാം അടുത്ത സുല്‍ത്താന്‍ ആയ ഷംസുദീന്‍ ഇല്തുമിഷിനു വന്നു ചേര്‍ന്നു..റോഡുകളുടെ നിര്‍മാണ തടസം, റോഡു കേന്ദ്രം ആക്കിയുള്ള കൊള്ള, നികുതികള്‍ പിരിക്കുന്നത് കിട്ടാതെ ആവുക ഒക്കെ സ്ഥിരം തലവേദന ആയി. ഇത് പല സ്ഥലത്തും തുടര്‍ന്നപ്പോള്‍ ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ ഇല്തുമിഷ് ശ്രമിച്ചു
പ്രധാനമായി ബംഗാളിലെ അലി മര്‍ദാന്റെ ഭീഷണി പ്രതിരോധിക്കാന്‍ ഡല്‍ഹിയില്‍ നിനും ബംഗാളിലേക്ക് ഒരു റോഡു നിര്‍മിക്കാന്‍ ഉള്ള പണികള്‍ ഇപ്രശ്നം കാരണം സ്ഥിരമായി തടസപ്പെടുന്ന സ്ഥിതി ആയി.
പില്‍ക്കാലത്ത് ഷേര്‍ഷ വികസിപ്പിച്ച ഇന്ന് ഇന്ത്യയിലെ പ്രധാന റോഡ്‌ ആയ കല്‍ക്കത -ഡല്‍ഹി റോഡ്‌ അല്ലെങ്കില്‍ ഗ്രാന്‍ഡ്‌ ട്രങ്ക് റോഡിന്റെ ആദ്യ കാല രൂപം ആയിരുന്നു അദേഹം നിര്‍മിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ഇരുന്നത്....
ഒടുവില്‍ അദ്ദേഹം വ്യത്യസ്തവും സ്ഥിരവും ആയിട്ടുള്ള ഒരു പരിഹാരം ഈ പ്രശ്നത്തിന് കണ്ടെത്തി.
തുര്‍ക്കിയില്‍ നിന്ന് കിട്ടിയ തന്റെ അടിമകളില്‍ മികച്ച നാല്‍പതു പേരെ അദ്ദേഹം തിരഞ്ഞെടുത്തു. തുര്‍ക്കിയില്‍ നിന് വന്ന അവര്‍ക്ക് ഇവിടെ സ്ഥാപിത താല്പര്യങ്ങള്‍ ഇല്ല എന്ന് സുല്ത്താന് അറിയാമായിരുന്നു. പിന്നെ ഏറ്റവും വിശ്വസ്തരും ആയിരുന്നു. യുദ്ധത്തിലും ഭരണത്തിലും കഴിവ് തെളിയിച്ചവരും.രാജ്യത്തെ പ്രധാന ചുമതലകള്‍ എല്ലാം അദ്ദേഹം ഇവരുടെ നേരിട്ട് ഉള്ള നിയന്ത്രണത്തില്‍ കൊണ്ട് വന്നു.
മുന്പ് പറഞ്ഞ അടിമ ബാലനെ കുതബുദീന്‍ ഐബക് വെള്ളം തേവുന്ന ജോലിയാണ് ഏല്‍പ്പിച്ചത്. പക്ഷെ പെട്ടന് തന്നെ ബാലന്‍ ബുദ്ധിമാന് ആണെന്ന് മനസിലായി. ഗിയസുദീന്‍ ബാല്‍ബന്‍ എന്ന ആ അടിമ പടിപടി ആയി ഉയര്‍ന്നു. അങ്ങനെ ഈ നാല്‍പതു പേരുടെ സംഘത്തില്‍ അദേഹവും ഉണ്ടായിരുന്നു. അധികം താമസിയാതെ ഭരണം ഈ നാല്പതു പേരുടെ നിയന്ത്രണത്തില്‍ ആയി, താന്‍ ഇവരുടെ കയ്യിലെ കളിപ്പാവ ആകാതെയും എന്നാല്‍ രാജ്യം സമധാനമായി ഭരിക്കാന്‍ വേണ്ട അധികാരം ഇവര്‍ക്ക് നല്‍കിയും കുതബുദീന്‍ ഐബക് ഭരണം നന്നായി ക്രമീകരിച്ചു.
ഇ സംഘത്തെ ചരിത്രത്തില്‍ അറിയപ്പെടുന്നത് അമീര്‍ ഈ "ചഹല്‍ഗാനി" , അല്ലെങ്കില്‍ "സുല്‍ത്താന്‍സ് ഫോര്‍ട്ടി" എന്നാണ്. AD 1236ല്‍ ഇല്തുമിഷിന്റെ മരണവരെയു രാജ്യം സമാധാനമായി നിലനില്‍ക്കാന്‍ ഈ പരിഷ്കാരം കാരണം ആയി. സുല്‍ത്താന്‍ നേരിട്ട് നിയമിച്ച അടിമകള്‍ ആയതുകൊണ്ട് ഇവര്‍ക്ക് ആരെയും വകവെക്കാന്‍ ഇല്ലായിരുന്നു. അവര്‍ രാജ്യത്തെ പ്രശ്നങ്ങള്‍ എല്ലാം ശക്തമായി തന്നെ അടിച്ചമര്‍ത്തി.
എങ്കിലും കാലം കഴിഞ്ഞതോടെ നാലപതു പേരുടെ സംഘത്തിലും പുഴുക്കുത്തുകള്‍ ഉണ്ടായി. വിവാഹവും മറ്റു സ്വാധീനങ്ങളും ഒക്കെ ഇവര്‍ക്കും മക്കള്‍ക്കും സ്ഥാപിത താല്പര്യങ്ങള്‍ ഉണ്ടായി . ഭരണം കയ്യാളിയിരുന്ന ഇവര്‍ പുതിയ രാജാവിനെ പോലും നിയന്ത്രിക്കാന്‍ ആണ് തുനിഞ്ഞത്.
ഇല്തുമിഷിന്റെ പുത്രി സുല്ത്താന റസിയ (AD 1236-1240), ചഹല്‍ഗാനിയുടെ കളിപ്പാവ ആകാന്‍ വിസ്സമാതിച്ചതോടെ ഇവര്‍ അവര്‍ക്ക് എതിരെ തിരയുകയും അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കി പിന്തുടര്‍ന്ന് കൊന്നു കളയുകയും ചെയ്തു.
റസിയ അധികാരത്തില്‍ ഇരുന്ന സമയത്ത് ബാല്‍ബന്‍ രാജകീയ നായാട്ടു സൈന്യത്തിന്റെ മേധാവി ആയിരുന്നു, റസിയയ്ക്കെതിരെ നിന്നവരില്‍ പ്രധാനി ആണ് ഇദ്ദേഹം
പിന്നെയും അശക്തരായ രണ്ടു സുല്‍ത്താന്‍മാര്‍ക്കു ശേഷം ചഹല്ഗാനി സംഘത്തിന്റെ പിന്‍ബലത്തില്‍ AD 1246ല്‍ നസറുദീന്‍ മുഹമദ് സുല്‍ത്താന്‍ ആയി, ഇദ്ദേഹം ഗിയസുദീന്‍ ബാല്‍ബന്റെ മകളെ ആണ് ഇദേഹം വിവാഹം കഴിച്ചത്. ചഹല്ഗാനിയുടെ നിയന്ത്രണത്തില്‍ വലിയ അധികാരം ഒന്നും സുല്‍ത്താന് ഉണ്ടായിരുന്നില്ല. പ്രധാനമായും രാജ്യകാര്യങ്ങള്‍ നോക്കിയിരുന്നത് അമ്മായിഅച്ഛന്‍ ആയ ബാല്‍ബനാണ്.
ചഹല്ഗാനി സംഘത്തിലെ തന്നെ ഒരു അംഗം എന്ന നിലയില്‍ അവരുടെ ഭീഷണി എത്രത്തോളം ശക്തം ആണെന്നും സംഘത്തിന്റെ ഉള്ളിലെ കളികളും ബാല്‍ബനു മനപാഠം ആയിരുന്നു. നസറുദീന്‍ മുഹമദിന്റെ പ്രതിനിധി ആയി ഭരിക്കുന്ന കാലം മുഴുവന്‍ അദ്ദേഹം തന്റെ ശത്രുക്കളെ നശിപ്പിക്കാന്‍ ആണ് ചിലവഴിച്ചത്. തന്റെ ബന്ധുക്കള്‍ ഉള്‍പെടെ ചഹല്ഗാനി സംഘത്തില്‍ തനിക് നേരെ തിരിയാന്‍ സാധ്യത ഉള്ളവരെഎല്ലാം അദ്ദേഹം ഇതിനിടയില്‍ കൊന്നൊടുക്കി.
രാജ്യത്തിന്‍റെ ശത്രുക്കള്‍ ആയ മഗോളുകളെ തടയുന്നതിലും അദേഹം വിജയിച്ചു. ഈ സമയം തുര്കി പിന്‍ബലം ഇല്ലാത്ത ഇന്ത്യന്‍ പ്രമുഖര്‍ രിഹാന്‍ എന്നാ കൊട്ടാരം ഉദ്യോഗസ്ഥന്റെ കൂടെ ചേര്‍ന്ന് അദേഹത്തെ പുറത്താക്കാന്‍ ശ്രമിച്ചു എങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യ ഭരണം താളം തെറ്റിയപോള്‍ ബാല്‍ബനെ തിരികെ കൊണ്ട് വരേണ്ടി വന്നു. അദ്ദേഹം അതിനു ശേഷം മാള്‍വ, രത്നംഭോര്‍ തുടങ്ങിയ പ്രദേശങ്ങള്‍ രാജ്യത്തോട് ചേര്‍ത്തു.
AD1266ല്‍ നസറുദീന്‍ മുഹമ്മദ്‌ മരിക്കുമ്പോള്‍ അധികാരത്തില്‍ എത്തിയ അദ്ദേഹം അടിമ വംശത്തിലെ ഏറ്റവും ശക്തനായ രാജാവ് ആയിരുന്നു, തന്റെ നേര്‍ക്ക്‌ ഉണ്ടാകാവുന്ന ഗൂഡാലോചനകളെ കുറിച്ച് വ്യക്തമായി അറിയാമായിരുന്ന അദ്ദേഹം ഇല്തുമിഷിന്റെ ചഹല്ഗാനി സംഘം പോലെ ബാല്‍ബനി എന്നൊരു പുതിയ സംഘത്തിനു രൂപം നല്‍കി. പക്ഷെ ഭരണ നിര്‍വഹണത്തിന് അപ്പുറം രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ക്ക് കൈകടത്താന്‍ കഴിഞ്ഞിരുന്നില്ല. അവരുടെ സഹയത്തോടെ രാജ്യ ദ്രോഹ പ്രവര്‍ത്തികള്‍ അദ്ദേഹം ഉരുക് മുഷ്ടി കൊണ്ട് അടിച്ചമര്‍ത്തി.
നികുതി പിരിക്കാനും യുദ്ധം ചെയ്യാനും ഭരണ നിര്‍വഹണത്തിനും വേണ്ട കഴിവുള്ള പ്രത്യേകമായ ഒരു വിഭാഗത്തെ കഴിവിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തി എടുക്കുന്ന സിവില്‍ സര്‍വീസ് പോലെ ഉള്ള സമ്പ്രദായത്തിന്റെ ആദ്യകാല രൂപങ്ങള്‍ ആണ് ചഹല്ബാരി സംഘവും ബാല്ബാനി സംഘവും ഒക്കെ.
No automatic alt text available.
No automatic alt text available.
Image may contain: sky and outdoor
Image may contain: one or more people and outdoor