തിരുവനന്തപുരം നഗരത്തിനടുത്ത് ശ്രീകാര്യത്തുള്ള ഒരു നിർദ്ധന കുടുംബത്തിലാണ് സുരേഷ് ജനിച്ചത്. ചെറുപ്പം മുതൽക്കേ പാമ്പുകളോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന സുരേഷ് 12 വയസ്സിൽ ഒരു മൂർഖൻ കുഞ്ഞിനെ പിടികൂടി രഹസ്യമായി വീട്ടിൽ സൂക്ഷിച്ചിരുന്നു. പാമ്പുകളുടെ സ്വഭാവ രീതികൾ പഠിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം.
ഉരഗങ്ങളെ നന്നേ ചെറുപ്പം മുതൽ കൈകാര്യം ചെയ്ത് പോന്ന സുരേഷിന് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന് ശാസ്ത്രീയമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ല.
ചെറുപ്പം മുതൽ തുടർന്ന് പോരുന്ന നിരീക്ഷണങ്ങളിൽ നിന്നും ഉൾക്കൊണ്ട
പാഠങ്ങളാണ് ഇദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യാനുപയോഗിക്കുന്നത്. പാമ്പുകളെ
കണ്ടാൽ ഫോൺ വിളിച്ച് പറഞ്ഞാലുടൻ തന്നെ വാവ സുരേഷ് സ്ഥലത്തെത്തി പാമ്പിനെ
പിടികൂടും. ഇങ്ങനെ പിടി കൂടുന്ന പാമ്പിനെ പിന്നീട് വനത്തിൽ തുറന്ന്
വിടുകയാണ് പതിവ്.
ഒരിക്കൽ ഒരു മൂർഖൻ കടിയേറ്റതിനെത്തുടർന്ന് വാവ സുരേഷിന്റെ വിരലുകളിലൊന്ന് ശസ്ത്രകൃയയൈലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു. 2012 സർപ്പ ദംശനമേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ വലത് കൈവെള്ളയിലെ ചർമ്മം മാറ്റി വെയ്ക്കേണ്ടുന്നതായും വന്നു.
ഇതേ വരെ 30,000ലധികം പാമ്പുകളെ പിടി കൂടിയതായി വാവ സുരേഷ് പറയുന്നു. അതീവ വിഷമുള്ള അനേകം രാജ വെമ്പാലകളെയും ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
നിരവധി തവണ പാമ്പ് കടിയേറ്റിട്ടുള്ളതിനാൽ പാമ്പിൻ വിഷത്തിനെതിരായ ചില ആന്റിബോഡികൾ വാവ സുരേഷിന്റെ ശരീരത്തിലുള്ളതായി തെളിഞ്ഞിട്ടുണ്ട് .