ഈ കച്ചയിൽ ഇതിനോടകം മൈക്രോസ്കോപ്പീ, റേഡിയോഗ്രഫീ, ലേസർ മൈക്രോസ്കോപ്പീ, വെറ്റ് കെമിസ്ട്രീ തുടങ്ങീയ പരീക്ഷണങ്ങൾ നടത്തീ കഴിഞ്ഞൂ പക്ഷേ ഒരു പരീക്ഷണത്തിനും ഇത് ക്യത്രിമമായീ സൃഷ്ടിച്ചതാണെന്നോ, വരച്ച് ചേർത്തത് ആണോ എന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. തിരുകച്ചയിലെ പതിഞ്ഞിരിക്കുന്ന രൂപത്തീൽ വളരെ വ്യക്തമായീ രൂപം,മുൾമുടീ, പഞ്ചക്ഷതങ്ങൾ, കുത്തീതുറയ്ക്കപ്പെട്ട നെഞ്ച് എന്നിവ കാണാൻ സാധിക്കും
അവസാനം കാർബൺ-14 ഉപയോഗിച്ച് കച്ചയുടെ കാലപഴക്കം നിർണ്ണയിക്കുക ഉണ്ടായീ, കാർബൺ ടെസ്റ്റിലൂടെ കച്ചയുടെ പഴക്കം നിർണ്ണയിച്ചത് AD 1100 നും AD 1200 ഇടയീൽ ഉള്ളതാണ് എന്ന്, അതോടെ ക്യത്യമം ആണ് എന്ന വാദം ഉയരാൻ തുടങ്ങീ പക്ഷേ കാർബൺ ഡേറ്റിങ്ങ് തെറ്റാകാനും ചാൻസ് ഉണ്ട് എന്ന് ഒരു കൂട്ടർ വാദിക്കുന്നു, കാരണം 1532ൽ ഉണ്ടായ വൻ തീപിടുത്തതിൽ നിന്ന് കച്ച രക്ഷിച്ചെടുക്കുകയായിരുന്നു അപ്പോൾ കച്ച ഒരു ചെറിയഭാഗം കരിഞ്ഞുപോകുകയും കച്ചയീൽ കരീ പിടിക്കുകയും ചെയ്തിരുന്നു, ഇതാകാം കർബൺ ഫലം തെറ്റിക്കാൻ കാരണം എന്നും പറയുന്നു
1898 ൽ സെക്കോന്തോപിയ എന്ന ഇറ്റലിക്കാരാനായ ഫോട്ടോഗ്രാഫർ ആണ് കച്ചയുടെ ഫോട്ടോ ആദ്യമായീ എടുത്തത്
തിരുകച്ചയുടെ നെഗറ്റീവ് ഫിലിമിൽ പോസീറ്റീവ് ആയീ ചിത്രം കണ്ടത് അദ്ദേഹത്തേ വിസ്മയിപ്പിച്ചൂ, ഫോട്ടോഗ്രഫീ കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ് ' ഫോട്ടോനെഗറ്റീവ്' വരച്ചെടുക്കാൻ എത് ചിത്രകാരന് ആണ് കഴിയുക?
ഭൂമികുലുക്കത്തോടെ അനുബന്ധിച്ചുണ്ടായ ന്യൂട്രോൺ വികിരണമാകാം ക്രിസ്തുവിന്റെ ചിത്രം തിരുകച്ചയിൽ പതിക്കനിടയായത് എന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർ അവകാശപെടുന്നു, 1988 ലെ കാർബൺ ഡേറ്റിങ്ങ് തെറ്റാനും സീസ്മിക് ആക്ടിവിറ്റിയാണെന്നും ഇവർ വിലയിരുത്തുന്നു
ടൂറിനിലെ തിരുകച്ചയിലെ രഹസ്യം കണ്ടുപിടിക്കാൻ 1996 ൽ നിരവധീ പരീക്ഷണങ്ങൾ നടത്തീയ വ്യക്തീയാണ് ഡോ അഗസ്റ്റ അസെയ്റ്റ, അദ്ദേഹം തികഞ്ഞ നിരീശ്വരവാദിയയത് കൊണ്ട് പരിക്ഷണത്തിലുടെ അത് ക്യത്യമം ആയിട്ട് ഉണ്ടാക്കിയത് തെളിയിക്കുകയായിരുന്നു ലക്ഷ്യം അതുകൊണ്ട് വളരെ സൂക്ഷമതയീൽ ആണ് ചെയ്യതത് പക്ഷേ അനവധീ പരീക്ഷണങ്ങൾ നടത്തിയിട്ടും അദ്ദേഹത്തിനും തെളിയിക്കാൻ സാധിച്ചില്ല കച്ചയിലെ രഹസ്യം, അദ്ദേഹം അവസാനം യഥാർത്ഥമാണ് സമ്മതിച്ചൂ
ഇന്നും ധാരാളം പരീക്ഷണങ്ങളും അതുപോലെ വിവാദങ്ങളും ഉണ്ടാകുന്നുണ്ട് പക്ഷേ ഇന്ന് വരേയും ആർക്കും ഇതിന്റെ യഥാർത്ഥം കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല, ഇന്നും എങ്ങനെ ക്രിസ്തുവിന്റെ ചിത്രം പതിഞ്ഞിരിക്കുന്നത് ആർക്കും അറിയില്ല, ഇതു പോലെ ഒരെണ്ണം ഉണ്ടാക്കാനും സാധിക്കുന്നില്ല
ചുരുൾ അളിയാത്ത രഹസ്യം ആയീ ഇന്നും നിലനിൽക്കുന്നു
എന്തായിരിക്കാം ഈ ചിത്രത്തിന്റെ പിന്നിലെ രഹസ്യം?