ദേ..ഇവനാണ് അവൻ മനസ്സിലായോ? പലരും പലവട്ടം ചോദിച്ചിട്ടുണ്ട് കരയിലെ ഏറ്റവും കൂടിയവിഷമുളള പാമ്പ് ഏതാണെന്ന് അതിന്റെ ഉത്തരമാണ് 'ഡെത്ത് അഡ്ഡെർ'. നമുക്കൊന്ന് പരിചയപ്പെടാം ഈ അപകടകാരിയെ . സ്വദേശം ആസ്ത്രേലിയ . തടിച്ചുരുണ്ട ശരീരം, ചാര നിറത്തിൽ കടുവയുടെ വരപോലെ തോന്നിപ്പിക്കുന്ന വരകൾ , അണലിയുടേതിന് സമാനമായ ത്രികോണാകൃതിയിലുളള തല , തല മുതൽ വാല് വരെ ശരീരത്തിന് ഒരേ വലിപ്പമാണ്, വാല് എലികളുടെ വാലുകൾക്ക് സമാനമാണ്. രണ്ട് അടി മുതൽ മൂന്നടി വരെ മാത്രമാണ് നീളം. ചെറുതാണെന്ന് വെച്ച് ആളെ അത്ര ചെറുതാക്കേണ്ട . ഇത്ര ചെറിയ പാമ്പിന് ഇത്ര വലിയ വിഷമോ ? പലർക്കും സംശയമാകും ചിലർപറയും ഇൻലൻറ് തയ്പാൻ ആണ് വിഷപട്ടികയിൽ ഒന്നാമൻ എന്ന് . അതല്ല ടൈഗർ സ്നേക് ആണെന്നും, ബ്ലാക്ക് മാംബ ആണെന്നുമൊക്കെ പറയാറുണ്ടെങ്കിലും ഡെത്ത് അഡ്ഡറിനെ കവച്ച് വെക്കാൻ ആവില്ല കരയിലെ ഒരു പാമ്പിനും . കാഴ്ച്ചയിൽ ' Tiger Snake 'ടൈഗർ സ്നേക്കുമായി നല്ല സാമ്യമുണ്ട് . ചിലർക്ക് രണ്ടാളെയും മാറിപ്പോകാറുമുണ്ട് . Neurotoxin ആണ് വിഷം. ഒറ്റക്കൊത്തിന് 150ഓളം ആരോഗ്യമുളള മനുഷ്യരെ ഈസിയായി കൊല്ലാൻ കഴിയുന്ന മാരക വിഷം. അണലിയുടെ ജീവിത രീതിയുമായി ബന്ധമുണ്ടിവക്ക് . അണലിയെപ്പോലെ വേദനാജനകമായ കടിയേൽപ്പിക്കുന്നു. കടിയേറ്റ ഭാഗം ശക്തമായ കടച്ചിലനുഭവപ്പെടും, കടിയേറ്റ ഭാഗം നീര് വന്ന് വീർക്കും, വളരെ പെട്ടെന്ന് തന്നെ കടിയേറ്റ സ്ഥലം നീല നിറം ആകും. പ്രസവിക്കുന്ന ഇനമാണ് ഡെത്ത് അഡ്ഡർ . തണുപ്പ് കാലത്താണ് ഇണചേരൽ . 20ഓളം കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. പ്രസവിച്ചയുടനെ കുഞ്ഞുങ്ങൾക്ക് ഇളം മഞ്ഞ നിറത്തിൽ ബ്രൗൺ വരയാണ് ഉണ്ടാകുക പിന്നീട് പ്രായം കൂടുന്നതിനനുസരിച്ച് നിറം ഇരുണ്ട് വരുന്നു . അണ്ണാൻ, തവള , ചെറു പക്ഷികൾ എന്നിവയൊക്കെയാണ് ഭക്ഷണം . ഇഷ്ടഭക്ഷണം എലിയാണ് . ഇംഗ്ലീഷിൽ S എന്ന് എഴുതിയ പോലെ എപ്പോഴും ചുരുണ്ട് കൂടിയിരിക്കാനാണ് മൂപ്പർക്കിഷ്ടം . കണ്ണിന് മുകളിൽ ചെറിയ ഭിത്തിയുണ്ട് അതിനാൽ ആരേയും ഭയപ്പെടുത്തുന്ന തുറിച്ച് നോക്കുന്ന മുഖഭാവമാണ് പാമ്പുകളിലെ ഈ രാജാവിന്. കടിയേറ്റാൽ ആശുപത്രിയിൽ കൊണ്ടു പോവുന്നത് അപൂർവമാണ്. കൊണ്ടു പോയാലും കടിയേറ്റയാൾ രക്ഷപ്പെടാൻ സാധ്യത കുറവാണ്.
ഡെത്ത് അഡ്ഡെർ:[Death Adder]