ഞാന്‍ നൃത്തംചെയ്യാന്‍ വരുന്നില്ല”. “എല്ലാവരും നന്നായി നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ കാരണം നമ്മുടെ നൃത്ത മത്സരം മോശമാവരുത്”.സ്റ്റേജില്‍ കയറേണ്ട സമയം ആയപ്പോള്‍ അവള്‍ ടീച്ചറെ അറിയിച്ചു. “നീ നൃത്തം ചെയ്യും അതും ഏറ്റവും മുന്പില്‍ നിന്ന് കൊണ്ട്”. അവളുടെ ടീച്ചര്‍ അതിനു മറുപടി കൊടുത്തു .അവള്ക് ഏറ്റവും പ്രിയപ്പെട്ട ടീച്ചര്‍ അവളുടെ സ്വന്തം ടീച്ചര്‍ പറഞ്ഞത് കൊണ്ട് മാത്രം അവള്‍ സ്റ്റേജിലേക്ക് പേടിച്ചു പേടിച്ചു നടന്നു കയറി.അവള്‍ വന്നപ്പോ എല്ലാവരും അല്പം പിന്നിലേക്ക് മാറി കൊടുത്തു. കൂട്ടുകാര്ക്കു ഒപ്പം നിന്ന് കൊണ്ട് അവള്‍ നൃത്തം ചെയ്തു.നൃത്തം നടന്നുകൊണ്ടിരുന്നപ്പോള്‍ കാണികളില്‍ എല്ലാവരുടെയും കണ്ണുകള്‍ ആ ബാലികയില്‍ മാത്രം ആയിരുന്നു.നൃത്തം കഴിഞ്ഞപ്പോള്‍ നിലക്കാത്ത കയ്യടി.എല്ലാവരും സ്റ്റേജിനു പുറകിലോട്ടു ഓടി
അവളെ ഒന്ന് അഭിനന്ദിക്കാന്‍. അത്രമാത്രം മനോഹരമായി അവള്‍ നൃത്തം ചെയ്തു.അതും രണ്ട് കൈകള്‍ ഇല്ലാഞ്ഞിട്ടു പോലും. ജെസിക്ക കോക്സ്.
അമേരിക്കയിലെ എരിസോണ(Arizona)യില്‍ ഫിലിപ്പൈന്‍ വംശജരായ വില്യം കോക്സ് ഐനെസ കോക്സ് ദമ്പതികള്ക്ക് പിറന്ന രണ്ടാമത്തെ കുട്ടി ജെസിക്ക കോക്സ്ന(Jessica Cox ) ഫെബ്രുവരി 2ന് ജനിച്ചു. അവളുടെ അമ്മ അവളെ ഗര്ഭംസ ധരിച്ചപ്പോള്‍ പതിവു പരിശോധനകളൊക്കെ നടത്തി. കുട്ടിക്കു യാതൊരു കുഴപ്പവുമില്ല എന്ന് ഡോക്ടര്മാര്‍ വിധിയുമെഴുതി. എന്നാല്‍ അവള്‍ ജനിച്ചപ്പോള്‍ രണ്ടു കൈകളുമില്ലായിരുന്നു എന്നാല്‍ അവളെ അവളുടെ രക്ഷിതാക്കള്‍ സ്നേഹപൂര്‍വ്വം വളര്ത്തി . എല്ലാ കുട്ടികളേയും പോലെ അവളും കളിച്ചു ചിരിച്ചു വളര്ന്നു . അസാധാരണമായ ആത്മവിശ്വാസത്തോടെ അവള്‍ ജീവിതത്തെ നേരിട്ടു. രണ്ടു കൈകള്‍ ഇല്ലെങ്കിലെന്ത്? എനിക്ക് നല്ല രണ്ടു കാലുകളില്ലേ എന്നായിരുന്നു . കൈകള്‍ ഉപയോഗിച്ച് ചെയ്യേണ്ട ജോലികള്‍ എല്ലാം തന്നെ അവള്‍ കാലുകള്‍ കൊണ്ട് ചെയ്യാന്‍ ശീലിച്ചു ,ക്രമേണ അനായാസം ആയി കാലുകള്‍ കൊണ്ട് എല്ലാ ജോലികളും ചെയ്തു തുടങ്ങി,തലമുടി ചീകുന്നത്തിനും ആഹാരം കഴിക്കുന്നതിനും ഒന്നിനും അവള്‍ പരസഹായം തേടാറില്ലായിരുന്നു,വളര്ച്ചനയുടെ ഓരോ ഘട്ടത്തിലും അവള്‍ ഓരോരോ കഴിവുകള്‍ സ്വായത്തം ആക്കിക്കൊണ്ടിരുന്നു ,രണ്ടു കയ്യും ഉള്ള ആളുകള്‍ ചെയ്യുന്ന പല കാര്യങ്ങളും തന്റെ വൈകല്യത്തെ മറി കടന്നു കൊണ്ട് അവള്‍ പരിശീലിച്ചു ,ഡ്രൈവിംഗ്, സ്വിമ്മിംഗ് ഡാന്‍സിംഗ്,സര്ഫിംഗ്,കീബോര്ഡ്‍ ,പിയാനോ, അങ്ങനെ പല മേഖലകളിലും അവള്‍ കഴിവ് തെളിയിച്ചു കൊണ്ടിരുന്നു ഒരു മിനിറ്റില്‍ 25 വാക്ക് ടൈപ്പ് ചെയ്യാന്‍ കഴിയും, ആംഗികൃത സ്കൂബ ഡ്രൈവ് കൂടിയാണ്
.പത്തു വയസുവരെ അവള്‍ കൃത്രിമ കൈകള്‍ പിടിപ്പിചിട്ടുണ്ടായിരുന്നു ,സ്വയം ചിന്തിക്കാറായാതോടെ ,അവ ബുദ്ധിമുട്ട് ആണെന്ന് അവള്‍ മനസിലാകി അത് ഉപേക്ഷിച്ചു . പത്താം വയസു മുതല്‍ ആയിരുന്നു അവള്‍ ഈ ആയോധന കല അഭ്യസിച്ചു തുടങ്ങി.ഇരു കൈകളും ഇല്ലാതെ കരാട്ടെ പഠിക്കുന്നത് നിങ്ങള്ക്ക് ചിന്തിക്കനാകുമോ ..?? എന്നാല്‍ അമേരിക്കന്‍ തായ്കോണ്ട (Taekwondo) അസ്സോസ്സിയെഷനില്‍ നിന്നും ടെയ്ക്ക് വാന്ഡോലയില്‍ (ഇത് കരാട്ടെക്ക് സമാനം ആയ കൊറിയന്‍ ആയോധന കല ആണ് )പതിന്നാലാം വയസില്‍ ബ്ലാക്ക് ബെല്റ്റ് നേടി .ഈ നേട്ടം കൈവരിക്കുന്ന(?) കൈകള്‍ ഇല്ലാത്ത ആദ്യ വ്യക്തി ആയീ ഈ മിടുക്കി ..!! ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്ത്തി യാക്കിയ അവള്‍ മനശാസ്ത്രത്തില്‍ ബിരുദം എടുത്തു ,ബിരുദ പഠന സമയത്തും അവള്‍ തന്റെ പരിശീലനങ്ങള്‍ തുടരുനുണ്ടായിരുന്നു .ഈ കാലഘട്ടത്തില്‍ തന്നെ തായ്കോണ്ട അസ്സോസ്സിയെഷനില്‍ നിന്നും രണ്ടാമത്തെ ബ്ലാക്ക് ബെല്റ്റും അവള്‍ നേടി .!
അവള്‍ നന്നായി പഠിക്കുകയും ചെയ്തു. അരിസോണ യൂണിവേഴ്സിറ്റിയില്‍ നിന്ന് മന:ശാസ്ത്രത്തില്‍ ഡിഗ്രിയെടുത്ത ജെസിക്ക ഇടക്കിടയ്ക്ക് പ്രചോദന പ്രസംഗകയായും മറ്റുള്ളവര്ക്ക് ആത്മവിശ്വാസം പകര്ന്നു നല്കിഇ. എനിക്ക് ഇത്രയൊക്കെ സാധിക്കും; പിന്നെ നിങ്ങള്ക്കെഗന്തുകൊണ്ടു സാധിക്കുകയില്ല എന്ന് അവള്‍ ചോദിക്കുമ്പോള്‍ ആര്ക്കാ്ണ് പ്രചോദനം ഉണ്ടാകാതിരിക്കുക?
അമേരിക്കയിലെ ടക്സണ്‍ പ്രദേശത്ത് താമസിക്കുന്ന ജെസിക്ക അവിടെ ഒരു റോട്ടറി ക്ളബ്ബ് യോഗത്തില്‍ പ്രസംഗിക്കുന്നത് ഒരു കേണല്‍ കേട്ടു. 2005 ആഗസ്റിലായിരുന്നു ആ സംഭവം. റൈറ്റ് ഫ്ളൈറ്റ് ഇന്കോക (wright flight inc) എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറായിരുന്നു റോബിന്‍ സ്റൊഡാര്‍ (Robin Stoddard) എന്ന ആ കേണല്‍. “നിങ്ങള്ക്ക്യ എന്തുകൊണ്ടൊരു വിമാനം പറപ്പിച്ചുകൂടാ?” അദ്ദേഹം ജെസിക്കയോടു ചോദിച്ചു. “ഞാന്‍ ജീവിതത്തില്‍ ഏറ്റവും ഭയപ്പെടുന്ന പണിയാണത്” എന്നായിരുന്നു ജെസിക്കയുടെ ആദ്യ പ്രതികരണം. പക്ഷേ പിന്നീടവര്‍ ആ വെല്ലുവിളി ഏറ്റെടുത്തു. ,ഒട്ടേറെ കടമ്പകളും വെല്ലുവിളികളും നേരിടേണ്ടി വരും എന്ന് അവള്ക്കു നല്ല ഉറപ്പുണ്ടായിരുന്നു .എന്നാല്‍ ജെസ്സിക്കയെ അടുത്ത് അറിയാവുന്നവര്ക്ക് അറിയാം അവളുടെ നിശ്ചയദാര്ഢ്യുത്തിനും ആത്മ വിശ്വാസത്തിനും മുന്നില്‍ ഒരു വെല്ലുവിളികള്ക്കും സ്ഥാനം ഇല്ല എന്ന് .അവസാനം അവള്‍ പരിശീലനത്തിന് ചേര്ന്നു ..കൂടെ ഉള്ളവര്ക്കൊ ക്കെ ആറുമാസം കൊണ്ട് തന്നെ ലൈസന്സ്ാ കിട്ടി ,ജെസ്സീക്ക മൂന്നരവര്ഷം. കൊണ്ട് മൂന്നു ഇന്സ്ട്ര ക്ടര്‍ മാരുടെ കീഴിലായി പരിശീലനം പൂര്ത്തി യാക്കിയത് . ആദ്യം ആയി ഇന്സ്ട്രക്റെര്‍ ഫ്ലൈറ്റിന്റെ കണ്ട്രോള്സ്ര ഏല്പ്പിംക്കുമ്പോള്‍ ചെറിയ ഭീതി ഉണ്ടായിരുന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ അത് തരണം ചെയ്തു ജെസ്സിക്ക ,അതായിരുന്നു ലോകത്തിലെ ഏറ്റവും മനോഹരം ആയ അനുഭൂതി ഏന് ജെസ്സിക്ക പറയുന്നു .നീണ്ട മൂന്നര വര്ഷോത്തെ പരിശീലനത്തിന് ശേഷം അവള്‍ വിമാനം പറപ്പിക്കുന്നത് കണ്ട അധികാരികള്‍ പറഞ്ഞത് ,അവള്ക്കു മുന്കരുതലോടെയും സുരക്ഷിതമായും വിമാനം പറത്താന്‍ കഴിയുകയും പരീക്ഷകളും മറ്റും പാസ്സായ സ്ഥിതിക്കും അവളുടെ വൈകല്യത്തിന്റെ പേരില്‍ മാറ്റി നിറുത്താന്‍ തങ്ങള്‍ തയാറല്ല എന്നാണ് .!അങ്ങനെ 2008 ഇല ലൈറ്റ് വെയിറ്റ് എയര്ക്രാ ഫ്റ്റ് ലൈസന്സ്ാ നേടിയ ജെസ്സിക്ക ഗിന്നസ് ബുക്കിലും ഇടം നേടി ..! മനശാസ്ത്രത്തില്‍ ബിരുദം നേടിയ ജെസ്സിക്ക പ്രൈമറി സ്കൂളിലെ വിദ്യാര്ത്ഥിികള്ക്ക്ന മനശാസ്ത്ര ക്ലാസുകളും ,മാനസികോത്തെജന പ്രാഭാഷണങ്ങളും എടുത്തു തുടങ്ങി,ക്രമേണ ആ മേഖലയില്‍ ജെസിക പ്രസിദ്ധ ആയീ . ഇന്ന് അമേരിക്കന്‍ മിലട്ടരിക്കും എയര്ക്രാ ഫ്റ്റ് ഓണേഴ്സ് ആന്ഡ്ന പൈലറ്റ് അസ്സോസ്സിയേഷനും വരെ പ്രസ്തുത ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്..!,ഇരുപതോളം രാജ്യങ്ങളില്‍ പ്രചോദന പ്രസംഗകയായി പോയിട്ടുണ്ട് തന്റെ അച്ഛനും അമ്മയും തന്നെ ഒരു വിധിയുടെ ബലിമൃഗം ആയി കാണാതെ ജീവിതത്തില്‍ നല്കിഛയ പിന്തുണയാണ് തന്റെ ജീവിത വിജയത്തിന് പിന്നില്‍ എന്ന് ജെസ്സിക്ക പറയുന്നു ..!തന്റെ ജീവിത സഖി ആയീ തിരഞ്ഞെടുത്തത് തായ്കോണ്ട ഇന്സ്ട്രുക്ടര്‍ പാട്രിക് നെ ആണ് ജീവിത വിജയതിനായി ജെസ്സിക്ക പറയുന്ന ചില കാര്യങ്ങള്‍ ചുവടെ ചേര്ക്കുനന്നു 1:സ്വയം അംഗീകരിക്കാന്‍ പഠിക്കുക .. അത് നമുക്ക് സാധിച്ചു കഴിഞ്ഞാല്‍ നമ്മള്‍ പൂര്ണ്രാവും .. പിന്നെ എന്തും ചെയ്യാന്‍ സാധിക്കും എന്ന വിശ്വാസത്തില്‍ മുന്നേറാന്‍ നമുക്ക് സാധിക്കും 2:ദൈവത്തില്‍ വിശ്വാസം അര്പ്പി ക്കുക... വിഷമ ഘട്ടങ്ങളില്‍ ആ വിശ്വാസം നിങ്ങള്ക്ക് കൂടുതല്‍ കരുത്ത് പകരും ... 3 മുന്നില്‍ വരുന്ന എല്ലാ വെല്ലുവിളികളെയും സ്വീകരിച്ചു അതിനെ തരണം ചെയ്യുക 4 മറ്റുളവര്ക്ക് ധൈര്യം പകരുക പ്രത്യേകിച്ച് നിങ്ങളുടെ മക്കള്ക്ക് .. അവരില്‍ വിശ്വാസം അര്പ്പി ക്കുക എന്നിട്ട് അതിരുകളില്ലാത്ത ഈ ലോകത്തെ കുറിച്ച് അവരെ ബോധ്യപെടുത്തുക ... 5: ഭീതിക്ക് നിങ്ങള്‍ കീഴടങ്ങരുത് .. കാരണം ഭീതി നമ്മളിലെ നമ്മെ പുറത്തേക്കു കൊണ്ട് വരില്ല