A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ബികിനി (bikini) യുടെ ചരിത്രം


ലോകമെമ്പാടും പ്രചാരം നേടിയ ആധുനിക ബിക്കിനി രൂപം കൊണ്ടിട്ടു 71 വര്ഷം ആയി കൂടാതെ ലോക ബിക്കിനിദിനം ആയി ആഘോഷിക്കുന്നത് ജൂലൈ അഞ്ചാണ്,1946ല്‍ ആദ്യത്തെ ബിക്കിനി ജനിക്കുമ്പോള്‍ സ്ത്രീകള്‍ അത്ര അധികം മേനി പ്രദര്‍ശിപ്പിക്കുന്ന ഒരു വേഷം പൊതുസ്ഥലങ്ങളില്‍ ഉപയോഗിച്ചിടുണ്ടായിരുന്നില്ല. എന്നാല്‍ നാലാം നൂറ്റാണ്ടിലെ റോമന്‍ ജിംനാസ്റ്റുകള്‍ ഇത്തരത്തിലുള്ള ബിക്കിനി വേഷങ്ങള്‍ ഉപയോഗിച്ചിരുന്നു. ചരിത്രങ്ങള്‍ പറയുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോലും ഇത്തരമൊരുവേഷം സങ്കല്‍പ്പത്തിനതീതമായിരുന്നു. ബീച്ചില്‍ തങ്ങളുടെ ശരീരം ആരും കാണാതെ സൂക്ഷിക്കാന്‍ സ്ത്രീകള്‍ ഏറെ ബുദ്ധിമുട്ടുകളും സഹിച്ചിരുന്നു. അവര്‍ ഉടല്‍ മുഴുവന്‍ മൂടുന്ന കുളിയുടുപ്പുകള്‍ ഉപയോഗിക്കുകയും ചക്രങ്ങളുള്ള ഒരു തരം തടികൊണ്ടു നാലുവശവും മറച്ച ‘ബാതിംഗ് മഷീന്‍’ കൊണ്ടുനടക്കുകയും ചെയ്തു. കുളിക്കാന്‍ വന്ന സ്ത്രീ കുതിരകളോ ചിലപ്പോള്‍ മനുഷ്യരോ ഈ വണ്ടി വലിച്ച് തിരകള്‍ക്കെടുത്തെത്തിക്കും. അങ്ങനെ തീരത്തുനിന്നുള്ള നോട്ടങ്ങളില്‍ നിന്നൊഴിഞ്ഞ് ഈ വണ്ടിക്കുള്ളില്‍ വച്ചാണ് തന്റെ വേഷം മാറുക
കാലക്രമേണ കടല്‍ത്തീരവേഷം കുറെയധികം രൂപാന്തരപ്പെട്ടു.1907ല്‍ അമേരിക്കയില്‍ ഓസ്‌ട്രേലിയന്‍ നീന്തല്‍ താരവും നടിയുമായ അനെറ്റ് കെല്‍മാനെതിരെ മാന്യമല്ലാത്ത വേഷവിധാനത്തിന്റെ പേരില്‍ കേസ് ചാര്‍ജ് ചെയ്യുകയുണ്ടായി. അവര്‍ ഒരു സ്ളീവ്‌ലെസ് ടാങ്ക്‌സൂട്ട് ആണ് ധരിച്ചിരുന്നത്. അതിനുശേഷമുണ്ടായ നിയമയുദ്ധത്തിനോടുവില്‍ ബീച്ചുകളിലെ വേഷത്തില്‍ അമേരിക്ക നിയമപരമായിത്തന്നെ ഇളവുകള്‍ വരുത്തി. 1915 ആയപ്പോള്‍ അമേരിക്കന്‍ സ്ത്രീകള്‍ വളരെ സാധാരണമായിത്തന്നെ ഇത്തരം വേഷങ്ങള്‍ ധരിക്കാന്‍ തുടങ്ങി. ഇറുകിയ മേലുടുപ്പും പൊക്കിളും അരക്കെട്ടും മറയ്ക്കുന്ന അടിയുടുപ്പുമുള്ള ടൂപീസ് സ്വിംസൂട്ടിന് ബിക്കിനിയെക്കാള്‍ ആരാധകര്‍ കുറവായിരുന്നു. നാല്പതുകളുടെ തുടക്കത്തില്‍ തന്നെ നടിമാരായ ഏവ ഗാര്‍ഡിനര്‍, റീത്ത ഹേവര്‍ത്തധ, ലാന ടര്‍ണര്‍ തുടങ്ങിയവരൊക്കെ ടൂപീസ് ധരിക്കാന്‍ തുടങ്ങി. ഇത് അമേരിക്കയിലെ ബീച്ചുകളില്‍ ധാരാളമായി കാണാനും തുടങ്ങി. എന്തുകൊണ്ടായിരിക്കും പൊക്കിളിനുമുകളിലുള്ള തൊലിയേക്കാള്‍ പൊക്കിളിനുതാഴെയുള്ള ഏതാനും ഇഞ്ചുകളുടെ മേനി പ്രദര്‍ശനം ഇത്ര വിവാദമാകുന്നത്? ഹോളിവുഡിലെ ഹെയ്‌സ് പ്രൊഡക്ഷന്‍ തങ്ങളുടെ സിനിമകളില്‍ ടൂപീസ് ഗൌണുകള്‍ അനുവദിച്ചിരുന്നെങ്കിലും സ്‌ക്രീനില്‍ പൊക്കിള്‍ കാണിക്കാന്‍ അനുവദിച്ചിരുന്നില്ല
നാല്പ്പതുകളില്‍ ആകര്‍ഷകരായ സ്ത്രീകളെ ‘ബോംബ്‌ഷെല്‍’ എന്നും ‘ആറ്റമിക്ക്’ എന്നും ഒക്കെ വിശേഷിപ്പിക്കാന്‍ തുടങ്ങിയിരുന്നു. രണ്ടു ഫ്രഞ്ച് ഡിസൈനര്‍മാര്‍ 46-ലെ വേനലില്‍ ടൂപീസിനെ പരിഷ്‌കരിച്ചപ്പോള്‍ രണ്ടു ഡിസൈനുകള്‍ക്കും ന്യൂക്ളിയര്‍ വിളിപ്പേരുകള്‍ തന്നെ കിട്ടുകയും ചെയ്തു. 1946ലെ ആദ്യ കാന്‍ ചലച്ചിത്രമേളയില്‍ ടൂ പീസ് ബിക്കിനി അവതരിച്ചു. ജാക്ക് ഹീം ഡിസൈന്‍ ചെയ്ത കുട്ടിയുടുപ്പിന് പേര് ആറ്റം എന്നായിരുന്നു. ലൂയിസ് റീര്‍ദ് ഡിസൈന്‍ ചെയ്ത വേഷം പുറത്തിറങ്ങിയത് അമേരിക്ക ‘ബിക്കിനി അറ്റോളി’ല്‍ ന്യൂക്ളിയര്‍ ടെസ്റ്റിംഗ് നടത്തി അഞ്ചുദിവസം കഴിഞ്ഞും. വിദഗ്ധമായ ഒരു വിപണിതന്ത്രത്തിലൂടെ റീര്‍ദ് തന്റെ സൃഷ്ടിക്ക് ‘ലെ ബിക്കിനി’ എന്ന് പേരിട്ടു. പുതിയ ബോംബിന്റെ കണ്ടുപിടുത്തം പോലെ തന്നെ തന്ത്രപ്രധാനമാണ് ഈ വേഷവും എന്നായിരുന്നു ധ്വനി. ഇത് അണിയേണ്ടിയിരുന്ന ഫ്രഞ്ച് ഫാഷന്‍ മോഡലുകള്‍ ബിക്കിനിയിടാന്‍ വിസമ്മതിച്ചത് കൊണ്ട് ഒടുവില്‍ ഡിസൈനര്‍ ഒരു സ്ട്രിപ്പറേ ഉപയോഗിക്കുകയായിരുന്നു.
പ്രകോപനപരമായ പേരും രൂപവും കൊണ്ട് ബിക്കിനി രാജ്യാന്തര തലക്കെട്ടുകളില്‍ ഇടം നേടി. തന്റെ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ലൂയി റീഡ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫ്രഞ്ച് വനിതയായ മിഷേലിന്‍ബെര്‍ണാര്‍ഡിനിയാണ് ആദ്യമായി സ്ട്രിംഗ് ബിക്കിനിയണിഞ്ഞത് – 1946 ജൂലായ്‌ അഞ്ചിന്. ഇതാണ് പിന്നീട് ലോക ബിക്കിനി ദിനമായി മാറിയത്. ബിക്കിനി ധരിക്കാനായി റീര്‍ദ് കണ്ടെത്തിയ മിഷേലിന്‍ ബര്‍ണാര്‍ഡിനി എന്ന സ്ട്രിപ്പറുടെ ചിത്രങ്ങള്‍ ലോകം മുഴുവന്‍ പ്രചരിച്ചു. എന്നാല്‍ അമേരിക്കയില്‍ സിനിമാനടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരമ്പരാഗത ടൂപീസില്‍ തന്നെ ഉറച്ചുനിന്നു
1950ല്‍ ടൈം മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ സ്വിംസൂട്ട് ഭീമനായ ഫ്രെഡ് കോള്‍ ബിക്കിനിയെ തള്ളിപ്പറഞ്ഞു. ശരീരവലിപ്പം കുറഞ്ഞ ഫ്രഞ്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ നീളമുള്ള കാലുകള്‍ ഉണ്ടെന്നു തോന്നിക്കാനായി ഉണ്ടായതാണ് ഈ വേഷം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 1951ല്‍ ആദ്യത്തെ ലോകസുന്ദരി മത്സരത്തിലെ ജേതാവായ സ്വീഡന്‍കാരി കികി ഹകാന്‍സണ്‍ കിരീടം ചൂടാനെത്തിയത് ബിക്കിനിയിട്ടായിരുന്നു. ബിക്കിനിയിട്ട് മിസ് വേള്‍ഡ് കിരീടമണിഞ്ഞ ഒരേയൊരു വ്യക്തിയാണ് കികി ഹകാന്‍സണ്‍.57ല്‍ ഇറങ്ങിയ സ്പോര്‍ട്ട്സ് ഇല്ലസ്‌ട്രേറ്റഡ് മാസിക പറയുന്നത് മാനംമര്യാദയുള്ള ഒരു പെണ്‍കുട്ടിയും ഈ വേഷം ആണിയില്ല. അതുകൊണ്ടുതന്നെ അതെപ്പറ്റി എഴുതി വാക്കുകള്‍ പാഴാക്കണ്ട എന്നും.
എന്നാല്‍ വെറും മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ ബിക്കിനി ബീച്ചുകളില്‍ തന്റെ വരവറിയിച്ചു. സ്വകാര്യ നീന്തല്‍ കുളങ്ങളില്‍ ഈ വേഷം പരീക്ഷിച്ചുനോക്കാന്‍ സ്ത്രീകള്‍ തയ്യാറായി. 1960 ആയപ്പോഴേയ്ക്കും ബിക്കിനി ഒരു സംഭവമായി മാറിക്കഴിഞ്ഞിരുന്നു. ആ വര്‍ഷത്തെ ഹിറ്റ് പാട്ടുകളിലൊന്ന് ബ്രയാന്‍ ഹൈലാണ്ടിന്റെ ‘Itsy Bitsy, Teenie Weenie, Yellow Polka Dot Bikini‘ എന്നതായിരുന്നു. ബിക്കിനി അതിവേഗം തന്നെ സര്‍വവ്യാപിയായി. 1967ല്‍ 65 ശതമാനം യുവതികളും ബിക്കിനി ഉപയോഗിക്കുന്നതായി ടൈം മാസിക എഴുതി. 64ലെ സ്പോര്‍ട്ട്സ് ഇല്ലസ്‌ട്രേറ്റഡ് സ്വിംസൂട്ട് ലക്കത്തിന്റെ കവറില്‍ ഒരു വെളുത്ത ബിക്കിനി പ്രത്യക്ഷപ്പെട്ടു. അനെറ്റ് ഫ്യുനിചെല്ലോയുടെ ഹൌ ടു സ്ടഫ് എ വൈല്‍ഡ് ബിക്കിനി, രാക്കോല്‍ വെല്‍ഷിന്റെ വണ്‍ മില്യന്‍ ഇയെര്‌സ് ബിസി എന്നീ സിനിമകളിലും 62ലെ ബോണ്ട് സിനിമയായ ഡോക്ടര്‍ നോയിലും ബിക്കിനി പ്രത്യക്ഷപ്പെട്ടു.
ഇന്ത്യന്‍ സിനിമയില്‍ ബിക്കിനിയെ ശ്രദ്ധേയമായ തരത്തില്‍ ആദ്യമായി അവതരിപ്പിച്ചത് 1967ല്‍ ഷര്‍മിള ടാഗോറാണ്. ആന്‍ ഈവനിംഗ് ഇന്‍ പാരീസ് എന്ന ബോളിവുഡ് ചിത്രത്തില്‍. ഫിലിംഫെയര്‍ മാഗസിന് വേണ്ടി ആദ്യമായി ബിക്കിനി ധരിച്ച് ഫോട്ടോക്ക് പോസ് ചെയ്ത ആദ്യ ഇന്ത്യന്‍ നടി ഷര്‍മ്മിള ടാഗോറായിരുന്നു. ഷര്‍മ്മിള ടാഗോറിന്റെ ബികിനി ചിത്രം ഇന്ത്യയില്‍ തരംഗമായി മാറി.1981 ല്‍ സംഘര്‍ഷം എന്ന റാണി പദ്മിനിയാണ് മലയാള സിനിമയില്‍ ബിക്കിനി വേഷത്തില്‍ എത്തിയത്
90കളില്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ഫെഡറേഷന്‍ ബീച്ച് വോളി മത്സരങ്ങളില്‍ പങ്കെടുക്കുന്ന വനിതാ താരങ്ങള്‍ക്ക് ബികിന് നിര്‍ബന്ധമാക്കി.ലോകത്തെ ഏറ്റവും വില കൂടിയ ബിക്കിനി നിര്‍മ്മിച്ചത് സ്റ്റീന്‍മെറ്റ്‌സ് ഡയമണ്ട്‌സിന് വേണ്ടി സൂസന്‍ റോസനാണ്. മൂന്ന് കോടി ഡോളര്‍ (194.26കോടി രൂപ). മുഴുവന്‍ ഭാഗത്തും വജ്രങ്ങള്‍ തുന്നിച്ചേര്‍ത്ത ബിക്കിനിയാണിത്. 2006ലാണ് ഇത് അവതരിപ്പിച്ചത്. 150 കാരറ്റ് വരുന്ന ഡി ഫ്‌ളോലെസ് ഡയമണ്ടുകള്‍ ഇതിലുണ്ട്.ഫാഷന്‍ ഡിസൈനര്‍ ആന്‍ഡ്ര്യു ഷ്‌നീഡര്‍ ലോകത്തെ ആദ്യത്തെ സോളാര്‍ ബിക്കിനി നിര്‍മ്മിച്ചു. സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഈ ബിക്കിന് വച്ച് ഐ പോഡ് പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാം.ബിക്കിനിയുടെ ചരിത്രം ഇങ്ങനെയാണെങ്കിലും ഇപ്പോള്‍ ലോകമെമ്പാടും ആള്‍ക്കാര്‍ഈ വേഷത്തെ ഇഷ്ടപെടുന്നു