A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പാസ്ക്ക ഗൗള തട്ടിക്കൊണ്ടുപോകൽ

പാസ്ക്ക ഗൗള തട്ടിക്കൊണ്ടുപോകൽ
1973 ൽ സഹപ്രവർത്തകരായ ചാൾസ് ഹിക്ക്സൺ, കാൽവിൻ പാർക്കർ എന്നിവർ , മിസിസിപ്പിയിലെ പാസ്കഗൗല നദിയിൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കവേ , അന്യ ഗ്രഹ ജീവികൾ തട്ടിക്കൊണ്ടു പോയി എന്ന അവകാശവാദം ഉന്നയിച്ചിരുന്നു. അക്കാലത്തു ഈ സംഭവം ബഹുജന മാധ്യമശ്രദ്ധ നേടി
1973 ഒക്റ്റോബർ 11 ന് വൈകുന്നേരം സഹപ്രവർത്തകരായ ചാൾസ് ഹിക്ക്സൺ (42 ), കാൽവിൻ പാർക്കർ (19) എന്നിവർ ജാക്സൺ കൗണ്ടിയിലെ മിസിസിപ്പി ഷെരീഫ് ഓഫീസിലെത്തി , തങ്ങൾ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ,മുരളിച്ചയോടു കൂടിയ ശബ്ദം കേൾക്കുകയുണ്ടായി എന്ന് പറഞ്ഞു .അവർ നോക്കുമ്പോൾ രണ്ട് മിന്നുന്ന നീല ലൈറ്റുകളും , ഒരു ഓവൽ ആകൃതിയിലുള്ള ഒബ്ജക്ടും ഏകദേശം 30 മുതൽ 40 അടി വരെ അകലത്തിലും , 8-10 അടി ഉയരത്തിലും കാണപ്പെട്ടു . അവരുടെ അവകാശവാദ പ്രകാരം , തങ്ങൾക്കു ബോധം ഉണ്ടായിരുന്നു എങ്കിലും , ശരീരം ചലിപ്പിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു എന്നാണ് .ആ അവസ്ഥയിൽ മൂന്നു "ജീവികൾ" അവരെ ഓവൽ ആകൃതിയിൽ ഉള്ള ഒബ്ജക്റ്റിലേക്കു എത്തിക്കുകയും അവരെ വിട്ടയക്കുന്നതിനു മുമ്പ് ഏതോ പരീക്ഷണത്തിന് വിധേയരാ ക്കുകയും ചെയ്തു. ഈ ജീവികൾക്ക് ലോബ്സ്റ്റർ ക്ലോ ഹാൻഡ്‌സ് ആയിരുന്നു ഉണ്ടായിരുന്നത് എന്നുമവർ അവകാശപ്പെട്ടു .
ദിവസങ്ങൾക്കുള്ളിൽ, പസഗൗള ഒരു അന്തർദേശീയ വാർത്തയുടെ കേന്ദ്രമായിത്തീർന്നു . ഏരിയൽ ഫെനൊമെന റിസേർച്ച് ഓർഗനൈസേഷനിലെ ജെയിംസ് ഹാർഡ്റെർ ജെ അലൻ ഹൈനെക്കു എന്നിവർ രണ്ടു പുരുഷന്മാരുമായി അഭിമുഖം നടത്തി. ഹാർഡർ അവരെ ഹിപ്നോട്ടൈസുചെയ്യാൻ പരിശ്രമിച്ചു എന്നിട്ടു ഹിഡ്സൺ, പാർക്കർ എന്നിവർ "അന്യഗ്രഹ ജീവികളെ അഭിമുഖീകരിച്ചു" എന്ന നിഗമനത്തിൽ എത്തി . എന്നാൽ ഹൈനെക്ക് അവർക്ക് "ശരിക്കും ഭീതിദമായ ഒരു അനുഭവം ഉണ്ടായി " എന്നു മാത്രമാണ് പറഞ്ഞത്.
പിന്നീട് ഹിക്‌സൺ ടോക്ക് ഷോകളിൽ പ്രത്യക്ഷപ്പെടുകയും പ്രഭാഷണങ്ങളും അഭിമുഖങ്ങളും നൽകുകയും ചെയ്തു. 1983-ൽ UFO Contact at Pascagoula എന്ന പുസ്തകം എഴുതി പബ്ലിഷ് ചെയ്യുകയും ചെയ്തു. 1974 ഇൽ അന്യ ഗ്രഹ ജീവികളെ വീണ്ടും കണ്ടുവെന്നും , അവർ സമാധാന പ്രിയർ ആണെന്ന് പറഞ്ഞുവെന്നും ഹിക്‌സൺ അവകാശപ്പെട്ടു.
പാർക്കർ പിന്നീട് യു.എഫ്.ഒ കൺവെൻഷനുകളിൽ സംബന്ധിച്ചു. 1993-ൽ യു.എഫ്.ഒകളെക്കുറിച്ചുള്ള ടെലിവിഷൻ വാർത്തകൾ തയ്യാറാക്കാൻ "യു.എഫ്.ഒ ഇൻവെസ്റ്റിഗേഷൻസ്" എന്ന കമ്പനി ആരംഭിച്ചു. 2011 സപ്തംബർ 9 ന് ചാൾസ് ഹിക്കസൺ 80 ാം വയസ്സിൽ അന്തരിച്ചു.