ഏഷ്യയിലെഹിമാലയത്തിലും റഷ്യയുടെ കിഴക്കൻ ഭാഗങ്ങളിലുംകാണപ്പെടുന്ന കൊമ്പില്ലാത്ത ചെറിയ ഇനം മാനാണ് ഇവ. പിത്താശയം (Gall bladder) ഉള്ള ഏക മാൻ വർഗ്ഗമാണ് കസ്തൂരിമാൻ. മനുഷ്യവാസമേഖലകളിൽ വരാതെ കാടുകളിൽ മാത്രമാണ് ഇവ വസിക്കുന്നത്. ഇവയിൽ ആൺ മാനുകൾ ഇണയെ ആകർഷിക്കാനായി പുറപ്പെടുവിക്കുന്ന സുഗന്ധവസ്തുവാണ് കസ്തൂരി. കറുപ്പോ ചുവപ്പു കലർന്ന ഇളം തവിട്ടു നിറത്തിലോ ഇവ കാണപ്പെടുന്നു.
പല സുഗന്ധലേപനങ്ങളുടെയും ഔഷധങ്ങളുടേയും അടിസ്ഥാന ഘടകമായി ഇവ വിസർജ്ജിക്കുന്ന ജൈവവസ്തുവായ കസ്തൂരി ഉപയോഗിക്കുന്നു.
പുറത്തേക്ക് തള്ളി നിൽക്കുന്ന കോമ്പല്ലുകൾ ഇവയിൽ ആണിന്റെ പ്രത്യേകതയാണ്.
പൃഷ്ഠഭാഗത്തും കാൽവിരലുകൾക്കുടയിലും ഗന്ധം പുറപ്പെടുവിക്കുന്ന
ഗ്രന്ധികളുണ്ട്. എന്നാൽ പ്രായപൂർത്തിയായ ആണിന്റെ വയറിന്റെ ഭാഗത്തുള്ള
ഗ്രന്ഥിയിൽ നിന്നാണ് കസ്തൂരി (Musk) ലഭിക്കുന്നത്. പരിണാമപരമായി ഇവ
മാനുകളുടെ മുൻതലമുറക്കാരാണെന്നാണ് ജീവശാസ്ത്രജ്ഞർ വിശ്വസിക്കുന്ന്ത്.
ഉത്തരാഖണ്ഡിലുള്ള കേദാർനാഥ് വന്യജീവി സങ്കേതത്തിലാണ് കസ്തൂരിമാനുകളെ
ഏറ്റവും സുലഭമായി കാണുന്നത്. ഉത്തരാഖണ്ഡിന്റെ സസ്ഥാന മൃഗവും ഇവയാണ്.