A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നോർത്ത് ‍കൊറിയ.! ചില കാര്യങ്ങള്‍

നോർത്ത് ‍കൊറിയ.!

നോര്‍ത്ത് കൊറിയ എന്ന രാജ്യത്തെ പറ്റി പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.ആഴ്ചയില്‍ ഒരിക്കലെങ്കിലും പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍കുന്ന ഒരു പേരാണ് നോര്‍ത്ത് കൊറിയ,കാരണം ആഴ്ചയിൽ ഒരിക്കലാണ് ലവന്മാര് ഒരാവശ്യവുമില്ലാതെ തലങ്ങും വിലങ്ങും മിസൈല്‍ വിട്ടു കളിക്കുന്നത്.
ഒരു ഏകാധിപത്യ രാജ്യമാണ് നോര്‍ത്ത് കൊറിയ. അതായത് – ‘താന്‍ കൂടുതലൊന്നും പറയേണ്ട.. ഞാന്‍ പറയും..താന്‍ അതങ്ങ് കേട്ടാല്‍ മതി.’ – ആ ഒരു ലൈന്‍. മൊത്തം മൂന്ന് ഭരണാധികാരികളില്‍ രണ്ടു പേര്‍ മരിച്ചു, മൂന്നാമന്‍ ഇപ്പൊ നാട് ഭരിച്ചു മുടിക്കുന്നു. മൂന്നു പേരും അങ്ങോട്ടും ഇങ്ങോട്ടും അച്ഛനും മക്കളുമൊക്കെ തന്നെയാ. ഇവരുടെ പേരുകള്‍,പറയാനും,ഓര്‍മിക്കാനും,എഴുതാനുമൊക്കെ വല്യ പാടാന്നെ..ഈ ചെമ്പ് പാത്രമില്ലേ..അത് കമഴ്ത്തി വച്ചിട്ട്,നല്ല സ്റ്റീല്‍ തവി കൊണ്ടടിച്ചാല്‍ ഉണ്ടാകുന്ന ശബ്ദങ്ങള്‍ ഇല്ലേ..ചിംഗ്..കിംഗ്‌..ജുന്ഗ്..ചാങ്ങ്.. ആ ഏതാണ്ട് അതുപോലിരിക്കും. അതുകൊണ്ട് നമുക്ക് തല്‍കാലം,
ആദ്യത്തെ ആളെ ആനയെന്നും,രണ്ടാമത്തെ ആളെ മാങ്ങയെന്നും,മൂനാമനെ ചേനയെന്നും വിളിക്കാം. ആന നേരത്തെ ചരിഞ്ഞു. ഒരു മൂന്ന്-നാല് കൊല്ലം മുന്‍പ്, മാങ്ങയും പഴുത്തു വീണു.ചേനയാണ് ഇപ്പൊ വിളവെടുത്ത പോലെ ഓടി ചാടി നടക്കുന്നത്. മൂന്നും പ്രാന്തന്മാര്‍ തന്നെ ആണ്,പക്ഷേ ചേനയ്ക്ക് കുറച്ച് കൂടുതലാണോ എന്നൊരു സംശയം...അതായത്...ഇപ്പൊ എങ്ങനാ പറയുക...
ആഹ്...ഇപ്പൊ നമ്മളെ ഒരു പേപ്പട്ടി കടിക്കാന്‍ ഓടിച്ചു എന്ന് കരുതുക.നമ്മള്‍ എന്ത് ചെയ്യും? അടുത്ത് കിടക്കുന്ന ഒരു ചെറിയ കല്ലെടുത്ത്‌,’പ്രമുഖ ആങ്കര്‍’ ചേച്ചിയെ മനസ്സില്‍ വിചാരിച്ച്..ഒരൊറ്റ ഏറു കൊടുക്കും...എന്നാ..ഈ ചേന എന്താകും ചെയ്കാ എന്നറിയോ? മിസൈല്‍ വിടും മിസൈല്‍..അമ്മാതിരി പ്രാന്താണ് ആ ചങ്ങാതിക്ക്.!!
ചേനയുടെ പരിഷ്കാരങ്ങളും,ഭരണവും, ജനങ്ങളുടെ അവസ്ഥയെ പറ്റിയുമൊക്കെ വല്ല പിടിയുമുണ്ടോ? ഒരു ഏകദേശ രൂപം ഞാന്‍ തരാം.!
-അവിടെ ഇപ്പൊ വര്‍ഷം 2017 അല്ല..ആന ജനിച്ച വര്ഷം തൊട്ടാണ് ഇപ്പോഴത്തെ വര്‍ഷം അവര് കണക്ക് കൂട്ടുന്നത്. അതായതു ഇന്ന്, അവിടത്തെ സ്കൂളിലെ ഏതോ ഒരു ക്ലാസ്സ്‌ ലീഡര്‍ ബോര്‍ഡില്‍ - 07/07/105 എന്നായിരിക്കും എഴുതിയിരിക്കുന്നത്.ടൈറ്റാനിക് മുങ്ങിയ അതേ ദിവസം,അതേ വര്‍ഷം തന്നെയാണ് ഈ ദുരന്തവും ജനിച്ചത്‌.
-ഈ മിസൈല്‍ വിട്ടു കളിക്കുന്നത് ഇടയ്ക്കിടെ വാര്‍ത്തകളില്‍ വരുന്നതും, ചേന ചിരിച്ചുകൊണ്ട് ഇരിക്കുന്നതുമൊക്കെ കാണുമ്പോ,നമ്മള്‍ കരുതും ഏതോ വല്യ കൊണാണ്ടര്‍ രാജ്യമാണ് നോർത്ത് കൊറിയ എന്ന്. എവടെ!..രാജ്യത്തിലെ പകുതിയില്‍ കൂടുതലും ജനങ്ങളും പട്ടിണിയിലാണ്.
-മുകളില്‍ പറഞ്ഞ, ആന ജനിച്ച വര്‍ഷം – 1912. വെറുതെ ആലോചിച്ച് കൂട്ടണ്ട..
-ഏകാധിപത്യം ആണെങ്കിലും,ഓരോ അഞ്ചു കൊല്ലങ്ങള്‍ കൂടുമ്പോ ഇലക്ഷന്‍ നടക്കാറുണ്ട്.പക്ഷെ ഒരാളുടെ പേര് മാത്രമേ ബാല്ലറ്റ് പേപ്പറില്‍ ഉണ്ടാകുള്ളൂ – ചേനയുടെ.അങ്ങേര്‍ക്ക് വോട്ട് ചെയ്യണം എന്ന് നിര്‍ബന്ധം ഒന്നുമില്ല.താല്പര്യമില്ലാത്തവര്‍ക്ക് ബാല്ലറ്റ് പേപ്പറില്‍ നിന്നും പേര് വെട്ടിയിട്ട് പോകാം.പക്ഷേ..അങ്ങനെ വെട്ടണമെങ്കില്‍, അവിടെ ചേനയുടെ മൂന്ന്-നാല് ശിങ്കടികള്‍ ഉണ്ടാകും. അവരുടെ മുന്‍പില്‍ വച്ചു വേണം വെട്ടാന്‍. അങ്ങനെ വെട്ടിയിട്ടു പോയാല്‍,വീടെത്തുന്നതിനു മുന്‍പ് തന്നെ ഇവന്മാര് വെട്ടി അടുത്ത മിസൈല്‍’ന്‍റെ കൂട്ടത്തില്‍ അങ്ങ് വിടും എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ട് , ജനങ്ങള്‍ ആരും അങ്ങനെ വെട്ട് കൊടുത്ത് വെട്ട് വാങ്ങാറില്ല.
-നൂറ് ശതമാനം സാക്ഷരതയാണ് അവിടത്തെ ജനങള്‍ക്ക് – എന്നാണ് ചേന പറയുന്നത്. എന്നാല്‍,പകുതിയില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്കും,മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയ വിവരം പോലും അറിയില്ല എന്നതാണ് വാസ്തവം.
-മുടിവെട്ടാന്‍ കടയില്‍ ചെന്ന് കയറിയിട്ട് – ‘ചേട്ടോയ്..ഈ സൈഡ് ദേ ഇങ്ങനെ..ആ സൈഡ് ദോ അങ്ങനെ..മുടി ദാ ഇതുപോലെ..’എന്നൊന്നും പറയാന്‍ പറ്റില്ല. ചേന അംഗീകരിച്ച കുറച്ചു സ്റ്റൈലുകലുണ്ട്. ആണായാലും,പെണ്ണായാലും അതീന്നെ വെട്ടാന്‍ പാടുള്ളൂ.
25000 km’കളോളം റോഡുകളുള്ളതില്‍ വെറും 750 km’കളോളം മാത്രമേ ടാര്‍ ഇട്ടിട്ടുള്ളൂ. ചേനയുടെ ഭാര്യ വീടും,കുടുമ്പ വീടും,സെറ്റപ്പ്’ന്‍റെ വീടുമൊക്കെ ആ വഴിയാകും ചിലപ്പോ.! ജനങ്ങള്‍ കുലുങ്ങിയാലും,ചേന കുലുങ്ങാന്‍ പാടില്ല. അതിലാണ് കാര്യം.!
-മാങ്ങ, പണ്ട് നല്ല ഭീകര വെള്ളമടി ആയിരുന്നു. കൊനിയാക്കേ കുടിച്ചൂ.! വര്‍ഷത്തില്‍ ഏതാണ്ട് ഏഴു ലക്ഷം പൌണ്ട് ആയിരുന്നു പുള്ളിയുടെ വെള്ളമടി ചെലവ് മാത്രം.പിന്നെ ടച്ചിങ്‌സ് 'ന്റെ കാശു വേറെയും.ഒരു സാധാരണ കൊറിയന്‍ പൗരന്റെ വരുമാനത്തിന്‍റെ എണ്ണൂറു ഇരട്ടിയായിരുന്നു ഇത്. അവസാനം വെള്ളമടിച് പഴുത്തു തന്നെയാണ് മാങ്ങ വീണത്‌.
-അങ്ങനെ വീണ മാങ്ങയെ അവിടെ എംബാം ചെയ്തു വച്ചിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ ആദ്യം അത് വന്നു കണ്ടിട്ട് വേണം അടുത്ത സ്ഥലങ്ങളിലേക്ക് പോകാന്‍. പിന്നെ ഫോട്ടോ.! തോന്നും പോലെ ഓടി നടന്ന് ചറ പറാന്നു എടുക്കാനൊന്നും പറ്റില്ല. ഗൈഡ് പറയും, -ഏതൊക്കെ എടുക്കണം ഏതൊക്കെ എടുക്കേണ്ട എന്ന്. അതങ്ങ് കേട്ടാല്‍ മതി. അല്ല എനിക്ക് മനസ്സിലാകാത്തത്, ഇവന്മാരൊക്കെ എന്തിനാ നോര്‍ത്ത് കൊറിയ തന്നെ സന്ദര്‍ശിക്കുന്നത് എന്നാ? ചിലപ്പോ ജീവിതം മടുതിട്ടായിരിക്കും.! ഞാന്‍ എങ്ങാനും ആയിരുന്നെങ്കില്‍..ട്രാൻസിറ്റിനു പോലും അവരുടെ ഏഴു അയലത്ത് ചെല്ലില്ല..!
-സ്കൂളില്‍ പഠിക്കാന്‍ വരുന്ന പിള്ളാര്,പുസ്തകങ്ങള്‍ക്ക് മാത്രമല്ല.. കസേരക്കും, ടെസ്കിനും,തണുപ്പ് കാലത്ത് തീ കായാനുള്ള വിറകിനു വരെ കാശ് കൊടുക്കണം. അവിടെയുള്ള എല്ലാ അധ്യാപികമാരും നിര്‍ബന്ധമായും അക്കൊര്‍ടിയോണ്‍ വായിക്കാൻ പഠിച്ചിരിക്കണം..അതായതു ഈ വീണ പോലെ തോളില്‍ ചാരി വച്ചിട്ട്,കയ്യില്‍ കൊണ്ട് നടക്കുന്ന പിയാനോ ഇല്ലേ..ആ അത് തന്നെ.
-കൃഷി ഒരു പ്രധാന തൊഴിലാനെങ്കിലും,അതിനു വേണ്ട വളങ്ങലോന്നും അവിടെ കിട്ടില്ല. അതുകൊണ്ട് മനുഷ്യവിസര്‍ജനമാണ് വളമായിട്ടു അവിടെ ഉപയോഗിക്കുന്നത്. അതും ആവശ്യത്തിനു കിട്ടാതെയായപ്പോ,ചേന ഓരോ വീട്ടില്‍ നിന്നും ഇത്ര അളവില്‍ എന്നും വേണമെന്ന് ഉത്തരവിട്ടു. പകുതിയില്‍ കൂടുതല്‍ പേരും പട്ടിണിയിലാണ്. വയറ്റില് നേരെ ചൊവ്വേ കഞ്ഞി പോയങ്കിലല്ലേ, പിറ്റേന്നു ചേന പറയണ അളവൊക്കെ എടുത്തു കൊടുക്കാന്‍ പറ്റുള്ളൂ. അല്ലാണ്ട്,പുഴുങ്ങി എടുക്കണ സാധനം ഒന്നുമല്ലല്ലോ..!
-രണ്ടരക്കോടിയോളം ജനങ്ങളുള്ള ഒരു രാജ്യമാണ് നോര്‍ത്ത് കൊറിയ. പക്ഷെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് വെറും എഴുന്നൂറോളം പേര്‍, അതും അവര്‍ സ്വന്തമായി നിര്‍മ്മിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം – റെഡ് സ്റ്റാറിലൂടെ മാത്രം.
-ബൈബിള്‍ കയ്യില്‍ വയ്ക്കുക, അയല്‍വക്കക്കാരുടെ (സൌത്ത് കൊറിയ) സിനിമകള്‍ കാണുക, A പടങ്ങള്‍ കാണുക – ഇതിനൊക്കെ വധ ശിക്ഷയാണ് അവിടെ നടപ്പാക്കുക. അയല്‍വക്കക്കാര്‍ ആണെങ്കിലോ,ഇതിലും ഗംഭീര ടീമുകള്‍ ആണ്. വെറുതെ ചേനയെ ചൊറിയാന്‍ വേണ്ടി, ബൈബിളുകള്‍ ചെറിയ പാരചൂട്ടില്‍ ആക്കി അപ്പുറത്തേക്ക് വിടും. മഴ പെയ്യുമ്പോ പുറത്തിറങ്ങി, ‘ ഹൈയ്‌,മഴ വന്നേ’എന്നും പറഞ്ഞ് രണ്ടു കൈകളും മുന്‍പോട്ടു നീട്ടി നില്‍ക്കുമ്പോഴായിരിക്കും പാരചൂട്ടും ബൈബിളും കയ്യില്‍ വന്നിരിക്കുന്നത്. ഇതെങ്ങാനും ചേനയോ,ചേനയുടെ ശിങ്കടികളോ കണ്ടാല്‍.. “മഴ,ആക്രാന്തം,കളി’ എന്നൊന്നും പറഞ്ഞിട്ട് ഒരു രക്ഷയും ഉണ്ടാകില്ല. ഉണ്ട നെഞ്ചിലിരിക്കും.
- ആനയുടെ മുപ്പത്തിനാലായിരം പ്രതിമകള്‍ അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഓരോ മൂന്നര കിലോമീട്ടറിലും ഓരോന്ന്. ഭൂമി കുലുക്കാമോ,തീ പിടിത്തമോ, യുദ്ധമോ,എന്തു തന്നെ വന്നാലും സ്വന്തം ഭാര്യ,മക്കള്‍,മിക്സി ഇതൊക്കെ എടുത്തോണ്ട് ഓടുന്നതിന് മുന്‍പേ,ആദ്യം പോയി ആ പ്രതിമകളെയൊക്കെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. അതിനായി പ്രത്യേക ബങ്കറുകള്‍ അവിടവിടായി സ്ഥാപിച്ചിട്ടുണ്ട്.
- അത്യാവിശം കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ ആണെങ്കില്‍..പാവം- അവര് പെട്ടു.! അവരെയൊക്കെ പിടിച്ച് പ്ലഷര്‍ സ്ക്വാഡില്‍ ഇടും. അതായത് ഉയര്‍ന്ന ഉദ്യോഗസ്ഥരെ സേവിക്കുക. അവര് പറയുന്ന എന്തും ചെയ്തു കൊടുക്കുക. ഇപ്പൊ ഏതാണ്ട് രണ്ടായിരത്തോളം പെണ്‍പ്പിള്ളാര് ആ സ്ക്വാടിലുന്ദ്.
ആ അതൊക്കെ ചെയ്തു കൊടുക്കണം.!
-ജീന്‍സ് ഇടാനേ പാടില്ല. കര്‍ശനമായിട്ടു നിരോധിച്ചിരിക്കുകയാണ്. അമേരിക്കന്‍ പരിഷ്കാരങ്ങള്‍ ഒന്നും അവിടെ വേണ്ട എന്നാണ്..മാങ്ങ-ചേനമാരുടെ ഉത്തരവ്.!
-ശിക്ഷ വിധിച്ച് ഒരാളെ ജയിലില്‍ അടച്ചാല്‍, അയാളുടെ മൂന്ന് തലമുറകളും ആ ശിക്ഷ അനുഭവിക്കണം. അതായതു,അച്ഛന്‍.. മകന്‍..ചെറുമകന്‍..എല്ലാരും അകത്താകും.
ആഹാ.എത്ര മനോഹരമായ ആചാരങ്ങള്‍..!
പിന്നെ കന്ജാവ്- അത് പിന്നെ പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ. അതെങ്ങാനും വില്കുകയോ,വാങ്ങുകയോ,വളര്‍ത്തുകയോ ചെയ്‌താല്‍..എന്‍റെ പോന്നു മോനെ...ഒരു കുഴപ്പവുമില്ല.സത്യം.ഒരു കുഴപ്പവുമില്ലന്നെ.!! ആന-മാങ്ങ-ചേനമാര്‍ക്ക് ഒന്നും ഒരു പ്രശ്നവുമില്ല. അതവിടെ നിയമപരമായി അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, മിക്ക റോഡ്‌ സൈഡ്’ലും, കന്ജാവ് ചെടികള്‍ ആള്‍ക്കാരെ നോക്കി ചിരിച്ചു ആടിയാടി നില്‍പ്പുണ്ടാകും.
മദ്യപാനം – കന്ജാവ് വളര്‍ത്തുന്നതില്‍ പ്രശ്നമില്ല,അതുപോലെ തന്നെയാണ് മദ്യപാനവും – എന്ന് കരുതരുത്. ചില പ്രത്യേക ദിവസങ്ങളില്‍ മാത്രമേ ജനങ്ങള്‍ മദ്യപിക്കാന്‍ പാടുള്ളൂ. മറ്റ് ദിവസങ്ങളില്‍ മദ്യപിച്ച ഒരു പാവം ഉദ്യോഗസ്ഥനു അവസാനം ഒരു ‘ഉല്‍ക’ ആകേണ്ടി വന്നു.! –
ഉൽക്കെ?- ആഹ്.. അത് വഴിയെ മനസ്സിലാകും.
-ഒരാഴ്ചയില്‍ , ആറു ദിവസം ജോലിയെടുക്കണം അവിടെ.പിന്നെ അത് കൂടാതെ,ഒരു ദിവസം സ്വമേധയാ ഭരണകൂടത്തിനു വേണ്ടിയും ജോലിയെടുക്കണം. ബാക്കിയുള്ള ദിവസങ്ങളില്‍ ജനങ്ങള്‍ക്ക്‌ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്.🤔
-സ്വന്തം അമ്മാവനെതിരെ,രാജ്യദ്രോഹം, പീഡനം,അഴിമതി – ഇതൊക്കെ ആരോപിച്ച്,പൂര്‍ണ്ണ നഗ്നനാക്കി പട്ടിണിക്കിട്ടിരുന്ന വേട്ടപ്പട്ടികള്‍ക്ക് ഇട്ടു കൊടുത്തു നമ്മുടെ ചേന.!
അടിപൊളി.!! നമ്മുടെ നാട്ടില്‍ രാത്രി ഒരു മണിക്ക് ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്‌താല്‍ എങ്ങനിരിക്കും? ആ അത് തന്നെ – പട്ടികള്‍ കടിച്ചു കീറി.!!
‘എന്നാലും നീ നിന്‍റെ അമ്മാവനെ കൊന്നു കളഞ്ഞല്ലോടാ’എന്ന് ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്ന അമ്മാവിക്കും കൊടുത്തു പണി – നൈസ് ആയിട്ട് വിഷം കൊടുത്ത് അങ്ങ് തട്ടി.
-തൊണ്ണൂറുകളില്‍,മാങ്ങ ഒരായിരം വോള്‍വോ കാറുകള്‍ ഇറക്കുമതി ചെയ്തിരുന്നു. പക്ഷേ പത്ത് പൈസ ഇന്നേവരെ കൊടുത്തിട്ടില്ല. ഏകദേശം മുന്നൂറ് മില്യണ്‍ പൌണ്ട് വരും അതിന്‍റെ വില. ‘അണ്ണാ...അണ്ണോ..’ എന്ന് വോള്‍വോ വിളിക്കുമ്പോഴൊക്കെ ‘കമ്പിളി പോതപ്പേ..നല്ല ഉഗ്രന്‍ കമ്പിളി പുതപ്പ്’ ഈ ഒരു രീതിയിലായിരുന്നു മാങ്ങ-ചേനമാര് പെരുമാറിയിരുന്നത്.
-അവിടെ സഭയില്‍ ഒരിക്കല്‍ ചില പ്രധാന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്നപ്പോ, കരസേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചെറുതായിട്ട് ഒന്നുറങ്ങി പോയി. പ്ലഷര്‍ സ്ക്വാഡ് ഒക്കെയുള്ളതല്ലേ..ഉറക്കം വരും.സ്വാഭാവികം.! ചേന ഇത് കണ്ടുവെങ്കിലും,ചര്‍ച്ചകള്‍ തീരുന്നതുവരെ കാത്തിരുന്നു.
അതിനിടയ്ക്കാണ്, വേറൊരു പഹയന്‍ കയറി – ‘ അല്ല മിസ്ടര്‍ ചേന..എന്‍റെ അഭിപ്രായം എന്താണെന്ന് വച്ചാല്‍.....’ ആഹാ സ്വന്തം അഭിപ്രായമൊക്കെ ഇവിടെ പറയാന്‍ തുടങ്ങിയോ?
‘ആരവിടെ...’
അടിയന്‍..
‘രണ്ടിനേം തൂക്കിയെടുത്ത് പുറത്ത് കൊണ്ട് വാ..’
എന്നിട്ടേ..ഒരു തോക്കെടുത്ത് അങ്ങ് കാച്ചി. ഈ തോക്കെന്നു പറയുമ്പോ ഏഴിന്ജ് നീളമുള്ള അരയില്‍ വെക്കണ തോക്കല്ല. നല്ല ഒന്നാന്തരം ആന്റി എയര്‍ ക്രാഫ്റ്റ് ഗണ്‍. അതായത്..ഈ ഫയ്ടര്‍ വിമാനങ്ങളെയൊക്കെ വെടി വച്ചിടുന്ന സാധനം. അതെടുത്ത് , അവരെ കുറച്ച് അങ്ങോട്ട്‌ മാറ്റി നിറുത്തിയിട്ട്‌ അങ്ങ് പൊട്ടിച്ചു.. ശ്ശൊ..ഒന്നാലോചിച്ചു നോക്കിയേ..രണ്ടും ഉല്‍ക പോണപോലെ പോയിട്ടുണ്ടാകും.!
-ഇങ്ങനെയൊക്കെ ആയതുകൊണ്ട് , അഴിമതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അഫ്ഗാനിസ്ഥാന്‍റെ ഒപ്പമെത്താന്‍,ചേനക്ക് ഒരു മാരത്തോണ്‍ ഓടേണ്ട ആവശ്യം ഒന്നും വന്നില്ല. ലോക രാഷ്ടങ്ങള്‍ മനസ്സറിഞ്ഞ് ആ പതക്കം അങ്ങ് കൊടുത്തു. – ‘ഇന്നാ പഹയാ ഇരിക്കട്ടെ അനക്കും ഒരെണ്ണം’
ഇത്രയും കേട്ടപ്പോള്‍,നിങ്ങളില്‍ കുറച്ചു പേരെങ്കിലും, ‘ശ്ശെടാ ഇതിപ്പാ എന്താ കഥ’എന്നലോചിക്കുന്നുണ്ടാകും. അങ്ങനെയാണെങ്കില്‍, ഇനി പറയാന്‍ പോകുന്നത് കേട്ടാല്‍ ചിലപ്പോ ചെറുതായിട്ട് തല കറങ്ങാനുള്ള സാധ്യതയുണ്ട്. തല്‍കാലത്തേക്ക് എവിടേലും പിടിച്ചിരുന്നോ..
അതായത്..
രണ്ടു മഴവില്ലുകള്‍ ഒരുമിച്ചു നിന്ന സമയത്താണ് ആന ജനിച്ചത്‌. ആ സമയത്ത് തന്നെ ദോ അങ്ങ് ദൂരെ ആകാശത്ത് ഒരു പുതിയ നക്ഷത്രം തെളിഞ്ഞു വന്നു. ആറു മാസത്തിനുള്ളില്‍ തന്നെ നടക്കാനും സംസാരിക്കാനും പഠിച്ചു. പുള്ളിയുടെ മൂഡ്‌ അനുസരിച്ച് കാലാവസ്ഥ മാറ്റാനുള്ള കഴിവ് ആനക്ക് ഉണ്ടായിരുന്നു. നൂറു കണക്കിന് പുസ്തകങ്ങള്‍ എഴുതി. ലോകത്തിലെ മറ്റേതു കൃതിയേക്കാളും അത് മികച്ചു നിക്കും.- എന്നൊക്കെയാണ് ഭരണകൂടം പുറത്തിറക്കിയ ആനയുടെ ജീവചരിത്രത്തില്‍ പറയുന്നത്..!!
ഹൊ..എന്താല്ലേ..!
ശരിക്കും ഒരു ട്രെയിന്‍ ‘തള്ളണ’ പോലുണ്ട്..!!
ഈ അടുത്ത് , ചേന വിട്ട ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഇങ്ങ് വീടിന്‍റെ ഉമ്മറം വരെ വേണമെങ്കിലും എത്തും എന്നറിഞ്ഞത് തൊട്ട്, കിളിപോയി നടക്കുകയാണ് അമേരിക്കകാര്‍..അയല്‍ പക്കത്തുള്ളവര്‍ ദീപാവലിക്ക് ഒരു ചെറിയ ലക്ഷ്മി വെടി പൊട്ടിച്ചാലും, ‘ അള്ളോ..മിസൈല്‍..മിസൈല്‍’ എന്നും പറഞ്ഞ് ചേന ഓടി ചെന്ന് സ്വിച്ച് ഇടും,എല്ലാം തീരും. ആ ഒരു അവസ്ഥയില്‍ ആണിപ്പോ.
ചേന,ബോംബോ മിസൈലോ വിട്ടാല്‍ നമ്മള്‍ എങ്ങനെ അറിയും.?
അറിയാം – പൊട്ടുമ്പോ അറിയും.അപ്പൊ ഓടാന്‍ പറ്റുമെങ്കില്‍ ഓടാം. അല്ലാതെ വേറെ മാര്‍ഗമൊന്നും ഇതുവരെ ഇല്ല..
ഇതൊക്കെ കേട്ടപ്പോ, നമ്മുടെ രാജ്യം എത്ര സുന്ദരമാണ് എന്ന് തോന്നുന്നുണ്ട് ഇല്ലേ..തോന്നുന്നുണ്ടെങ്കില്‍ ഒന്നും നോക്കണ്ട..കണ്ണാടിയുടെ മുന്‍പേ ചെന്ന് നിന്ന്...ഒരു ‘വന്ദേ മാതരം’ എന്ന് വിളിച്ചോ..ഹാ..ചുമ്മാ വിളിക്കെന്നെ..ഇപ്പൊ അല്ലാണ്ട് പിന്നെ എപ്പോ വിളിക്കാന്‍? ആ കിഴങ്ങന്‍ സ്വിച്ച് ഇടുമ്പോഴോ?