A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചക്രവ്യൂഹം....പത്മവ്യൂഹം

ചക്രവ്യൂഹം....പത്മവ്യൂഹം
മഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസം കൗരവർ ചക്രവ്യൂഹം ചമച്ചു.


...ചക്രവ്യൂഹം.......
അകവും പുറവും ഒരേ സമയം ഒരു ഭ്രമണപഥത്തിലെന്നോണം മഹാരഥികള്‍ അവരവരുടെ യുദ്ധസ്ഥാനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സേനാവിന്യാസമാണു ചക്രവ്യൂഹം. യുദ്ധമുന്നണിയിലുള്ള ഒരു മഹാരഥനെ പിന്‍‌വലിച്ചു മറ്റൊരാള്‍ക്കു് എളുപ്പം പകരക്കാരനാവാം എന്നുള്ളതാണു പ്രധാന നേട്ടം. എതിരാളികള്‍ ഒരേ ദിശയില്‍ യുദ്ധം ചെയ്യുവാന്‍ നിര്‍ബന്ധിതരാകുകയും, വ്യൂഹം ചമച്ചവര്‍ക്കു തങ്ങളുടെ ഡിഫന്‍സീവ് പൊസിഷനിലുള്ളവരെ വേഗത്തില്‍ മാറ്റിക്കൊണ്ടു യുദ്ധമുന്നണി എല്ലായ്‌പ്പോഴും സജീവമാക്കി നിലനിര്‍ത്തുകയും ചെയ്യാം. ഇതുകൊണ്ടുതന്നെ ചക്രവ്യൂഹം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാല്‍ അതു ഭേദിക്കുന്നതു ദുഷ്കരമായ ഒരു പ്രവര്‍ത്തിയുമാകുന്നു.
ചക്രവ്യൂഹത്തിനുള്ളിലും പുറമെ നടക്കുന്നതിനു സമാനമായ നീക്കങ്ങളാണ് നടക്കുന്നതു്. ഇവിടെ വ്യൂഹത്തിനകത്തു ബന്ധിക്കപ്പെട്ട യോദ്ധാവിനു അവിശ്രമം മാറിമാറിവരുന്ന എതിരാളികളോടും സ്ഥിരമായി ദ്വന്ദം സ്വീകരിക്കേണ്ടിവരുന്നു. ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേര്‍ ആക്രമിക്കുകയില്ലെന്നതുകൊണ്ടും, പിന്നില്‍ നിന്നുള്ള ആക്രമണങ്ങള്‍ ഒഴിവാക്കുന്നതും കാരണം ചക്രവ്യൂഹം അധാര്‍മ്മികവുമല്ല. ഒരാള്‍ക്കു പലപേര്‍ എതിരാളികളായി വരുന്നതിന്റെ ക്രൂരതയുണ്ടെന്നുമാത്രം.
ഒരു അക്ഷൌഹിണിയുടെ സംഘ്യാബലം
തേരുകള്‍ – 21870
ആനകള്‍ – 21870
കുതിരകള്‍ – 65610
കാലാള്‍പ്പട – 109350....
അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിക്കുകയും ചെയ്തു. പക്ഷേ കൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് തന്ത്രപൂർവ്വം കൗരവർ മാറ്റുകയും, ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ മാത്രം അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കേണ്ടിവരുകയും ചെയ്തു. പക്ഷേ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കാതെ വന്നു.
ചക്രവ്യൂഹത്തിനുള്ളിൽ അകപ്പെട്ടുപോയ അഭിമന്യു , തിരിച്ചു പോകാനുള്ള വഴിയടഞ്ഞു എന്ന് കണ്ടപ്പോൾ , തന്റെ മരണം തീർച്ചപ്പെടുത്തി . ഇനി രക്ഷയില്ലെന്ന് മനസ്സിലാക്കിയ അഭിമന്യു കഴിവതും ശത്രുക്കളെ വധിച്ചു , അഭിമാനത്തോടെ മരിക്കുവാൻ തീരുമാനിക്കുന്നു . എന്നാൽ ഈ വിവരം അവൻ ആരോടും പറഞ്ഞില്ല . പിതാവായ അർജ്ജുനനെയും , അമ്മാവനായ കൃഷ്ണനെയും സ്മരിച്ചുകൊണ്ട് , തന്റെ വില്ലായ അജഗവം കയ്യിലെടുത്തു ഗർജ്ജിച്ചു കൊണ്ട് സൈന്യത്തിന് നേരെ വരുണാസ്ത്രം തൊടുത്തു വിട്ടു . ശേഷം ശത്രുനിരയിലെ സേനാപതികളെ കൊന്നുമുടിച്ചുകൊണ്ടു മുന്നേറുന്നു .പർവ്വതത്തിൽ നിന്നും ജലമൊഴുകും പോലെ അഭിമന്യുവിന്റെ രഥത്തിൽ നിന്നും ബാണങ്ങളുടെ പെരുമഴ പെയ്തുകൊണ്ടിരുന്നു . അതേറ്റു കൗരവപ്പട തകർന്നു . ദുര്യോധനൻ ഭാസ്കരാസ്ത്രം പ്രയോഗിച്ചു അഭിമന്യുവിന്റെ വരുണാസ്ത്രത്തെ അടക്കിയിട്ടു അവനോടു യുദ്ധത്തിലേർപ്പെട്ടു . എന്നാൽ ദ്രോണരും കർണ്ണനും സംയുക്തമായി പരിശ്രമിച്ചു അഭിമന്യുവിൽ നിന്നും ദുര്യോധനനെ രക്ഷിച്ചു .
അഭിമന്യൂ കൗരവസൈന്യത്തെ അക്ഷരാര്‍ത്ഥത്തില്‍ കൊന്നൊടുക്കുകയായിരുന്നു. ആര്‍ക്കും ആ യുവാവിന്റെ മുന്നേറ്റം തടുക്കാനായില്ല. ശല്യപുത്രനായ രുഗമരഥന്‍ അഭിമന്യുവിനെ വെല്ലുവിളിച്ചെങ്കിലും ഏറെത്താമസിയാതെ അഭിമന്യൂവാല്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന ശല്യരുടെ ഒന്നിലധികം പുത്രന്മാര്‍ അഭിമന്യൂവിനോടേറ്റുമുട്ടിയെങ്കിലും അഭിമന്യുവിന്റെ ശരാസ്‌ത്രങ്ങളാല്‍ പീഢിതരായി പോര്‍ക്കളം വിട്ടു.
അശ്വത്ഥാമാവ്‌, ദ്രോണര്‍, കൃപര്‍, എന്നിവരോട്‌ അഭിമന്യൂ നിര്‍ത്താതെ പൊരുതി. ഇടയ്‌ക്കെത്തിയ ജയദ്രഥനും കടുത്ത രീതിയില്‍ പ്രഹരമേറ്റു. തന്റെ കൂട്ടാളികളെ ക്രൂരമായി വഴിയില്‍ തടഞ്ഞത്‌ ഇയാളാണെന്ന ധാരണ അഭിമന്യൂവില്‍ ദൃഢമായിരുന്നു. ആറു മഹാരഥന്മാരോടും ആ യുവാവ്‌ ഒറ്റയ്‌ക്കു പോരാടി.
അതിനു ശേഷം , ദ്രോണർ , കർണ്ണൻ , കൃപൻ , ശല്യൻ , ബൃഹത്‌ബലൻ, ഹാർദ്ദിക്യൻ , അശ്വത്ഥാമാവ് എന്നിവരും അഭിമന്യുവിനെ എതിരിട്ടു . നിഷാദാരെയും , ബൃഹത്‌ബലനെയും, വൃന്ദാകരനെയും, ഇരുപതിനായിരം ക്ഷത്രിയരെയും , പതിനായിരം യോദ്ധാക്കളെയും , കലിംഗരുടെ ഗജസേനയെയും അഭിമന്യു സംഹരിച്ചു . കൂടാതെ കർണ്ണന്റെ ആറ് മന്ത്രിമാർ , സൂര്യഭാസ് , ചന്ദ്രകേതു , ശത്രുഞ്ജയൻ , അശ്വകേതു , മാർത്തികാവതൻ , കുഞ്ചരകേതു എന്നീ രാജാക്കളും കൊല്ലപ്പെട്ടു . കർണ്ണൻ വീണ്ടും ധീരമായി പോരടിച്ചെങ്കിലും , ഒടുവിൽ പിന്തിരിഞ്ഞു . ഇത്തരത്തിൽ നശിച്ചു തുടങ്ങിയ സൈന്യത്തെ കണ്ടു ശകുനി ഭയത്തോടെ ദുര്യോധനനോട് പറഞ്ഞു . "---------ഇവനെ ഇനി ബാക്കി വച്ചുകൂടാ ... എന്ത് തന്ത്രമെങ്കിലും പ്രയോഗിച്ചു ഇവനെ ഉടനെ കൊന്നില്ലെങ്കിൽ , നമ്മെയെല്ലാം ഇവൻ വധിക്കും ...യുദ്ധം ഇന്നത്തോടെ തീരുകയും ചെയ്യും ---"
അഭിമന്യുവിനോടൊപ്പം മറ്റുള്ളവർ ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാതിരിക്കാൻ ജയദ്രഥൻ തന്ത്രപൂർവ്വം ശ്രമിച്ചിരുന്നു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെടുകയും പിന്നീടുണ്ടായ യുദ്ധത്തിൽ( കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ലും തേരും തകർത്ത് എന്നും
അഭിമന്യുവിന്റെ ദിവ്യമായ രുദ്ര വില്ല് വെറും
തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. അവസാനം തേർചക്രവുമായി യുദ്ധംചെയ്തുവെങ്കിലും ചുറ്റും കൗരവർ വിദഗ്ധമായി അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും തുടർന്ന്
. ദുശ്ശാസന പുത്രനുമായുള്ള നേർക്ക് നേർ ഗദ യുദ്ധത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്.രണ്ടുപേരും ഏറ്റുമുട്ടലിനിടെ ഒരേസമയം നിലത്തു വീണു.ആദ്യം എണീറ്റ ദുശ്ശാസന പുത്രൻ ഗദയുമായി എണീക്കുകയായിരുന്ന അഭിമന്യുവിനെ തലക്കടിച്ചു വീഴ്ത്തി. ബോധം പോയ അഭിമന്യു പിന്നെ എണീറ്റില്ല.ഇതാണ് സംഭവം
അഭിമന്യുവിനെ കൊല്ലാൻ സഹായകമായത് ജയദ്രഥന്റെ യുദ്ധനൗപുണ്യമായിരുന്നു. തൻമൂലം അർജ്ജുനനു ജയദ്രഥനോട് വൈരം തോന്നുകയും പിറ്റേന്ന് സൂര്യാസ്തമനത്തിന് മുമ്പ് ജയദ്രഥനെ കൊല്ലുമെന്ന് ശപഥമെടുക്കുകയും ഉണ്ടായി.
അര്‍ജുനന്‍ ശപഥം ചെയ്‌തതറിഞ്ഞപ്പോള്‍ ജയദ്രഥന്‍ വല്ലാതെ പരിഭ്രാന്തനായി. ദുര്യോധന കര്‍ണന്മാരുടെ സമീപമെത്തി അയാള്‍ ആകുലപ്പെട്ടു. സഹോദരന്മാരേ, അര്‍ജുനന്‍ എന്നെ കൊല്ലുമെന്നു ശപഥം ചെയ്‌തിരിക്കുകയാണ്‌. എനിക്കു ഭയമാകുന്നു. മരണമടുത്തവന്റെയെന്നപോലെ എന്റെ ശരീരം തളരുന്നു. പാണ്ഡവരുടെ സന്തോഷത്തെപ്പറ്റി കേട്ടിട്ടാണ്‌ എനിക്കു കൂടുതല്‍ ഭയം തോന്നുന്നത്‌. അവര്‍ ഇപ്പോഴും ആര്‍ത്തു വിളിക്കുകയാണ്‌. ഞാനിനി യുദ്ധത്തിനില്ല. എവിടെയെങ്കിലും പോയൊളിച്ചേക്കാം.
അപ്പോള്‍ ദുര്യോധനന്‍ പറഞ്ഞു: ജയദ്രഥാ, നീയെന്തിനു ഭയപ്പെടണം! അര്‍ജുനന്റെ ശപഥം ഒരിക്കലും നിറവേറുകയില്ല. ദ്രോണരും കര്‍ണനും അശ്വത്ഥാമാവുമൊക്കെ നിന്നെ സംരക്ഷിക്കുമ്പോള്‍ ആര്‍ക്കാണു നിന്റെമേല്‍ കൈവയ്‌ക്കാന്‍ കഴിയുക? ധൈര്യമായിരിക്കുക, ഭയപ്പെടേണ്ട.
എന്നിട്ടും വിശ്വാസം പോരാഞ്ഞു ജയദ്രഥന്‍ ഗുരുവായ ദ്രോണരുടെ അടുത്തെത്തി ചോദിച്ചു: ഗുരുനാഥാ, എന്നെയും അര്‍ജുനനെയും അസ്‌ത്രവിദ്യ അഭ്യസിപ്പിച്ചത്‌ അങ്ങു തന്നെ. ഉന്നം, നോട്ടം, എയ്‌ത്തുദൂരം, കൈവേഗം, ലക്ഷ്യഭേദനം ഇവയില്‍ ഞങ്ങള്‍ക്കു തമ്മില്‍ എന്താണു വ്യത്യാസം?
അഭ്യാസം നിങ്ങളിരുവര്‍ക്കും തുല്യം തന്നെ. ദ്രോണര്‍ പറഞ്ഞു: പക്ഷേ, ജ്ഞാനം കൊണ്ടും പ്രയോഗം കൊണ്ടും നിന്നെക്കാള്‍ സമര്‍ത്ഥനാണു പാര്‍ത്ഥന്‍. പക്ഷേ, നീ ഭയപ്പെടേണ്ട. നിന്നെ ഞാന്‍ സംരക്ഷിക്കും. അര്‍ജുനനു ഭേദിക്കാനാവാത്ത വ്യൂഹം ചമച്ചു ഞാന്‍ നിന്റെ രക്ഷ ഉറപ്പു വരുത്തും.
.....പത്മവ്യൂഹം:.....
മുന്‍‌കൂട്ടിയുള്ള പടയൊരുക്കങ്ങളും സേനാവിന്യാസങ്ങളും
പ്രത്യക്ഷത്തിലുണ്ടാവാത്ത സൈനികവിന്യാസമാണ് പത്മവ്യൂഹം. വിശദമായി പറഞ്ഞാല്‍ " കൂമ്പടയുവാന്‍ തുടങ്ങുന്ന ഒരു താമരയുടെ രൂപത്തിലാണു് സേനാവിന്യാസം. ലക്ഷ്യത്തിലെത്തും തോറും താമരയുടെ ഉള്ളിലേക്കുള്ള പ്രവേശനം ചെറുതായി വരുന്ന രീതിയില്‍ പടനീക്കവും. ഭൃംഗം എപ്രകാരം അടഞ്ഞുപോയ താമരയുടെ ഉള്ളില്‍ പെടുന്നുവോ അപ്രകാരം എതിരാളിയെ ബന്ധനസ്ഥനാക്കുന്ന യുദ്ധതന്ത്രം " .
മഹാഭാരതയുദ്ധം പതിന്നാലാം നാള്‍ അവസാനിക്കുമെന്നാണ് കൌരവര്‍ കരുതിയത്‌. കാരണം അന്ന് സൂര്യാസ്തമയത്തിനകം ജയദ്രഥനെ വധിച്ചില്ലാ എങ്കില്‍ താന്‍ അഗ്നി പ്രവേശം ചെയ്യുമെന്നാണല്ലോ അര്‍ജ്ജുനന്‍ ശപഥം ചെയ്തത്. തലേനാള്‍ "ഒന്നരകൃഷ്ണന്‍-ഒന്നരപാര്‍ത്ഥന്‍" എന്ന് ലോകര്‍ വിലയിരുത്തിയിരുന്ന ബാലനായ അഭിമന്യുവിനെ വെറും 6 മഹാരഥന്‍മാര്‍ ചേര്‍ന്ന് ചക്രവ്യൂഹത്തിനകത്ത് വധിച്ച സ്ഥിതിക്ക് 70 വയസായ പാര്‍ത്ഥനെ 90 ലക്ഷം മഹാവീരന്മാരും അനേകം കോടി ചതുരംഗപ്പടയും ചേര്‍ന്ന് തീര്‍ച്ചയായും വധിക്കനാവും, അധവാ സാധിച്ചില്ലെങ്കില്‍ തന്നെ വേറെ രണ്ട് കാരണങ്ങള്‍ കൊണ്ടും അര്‍ജ്ജുനനു മരണം ഉറപ്പാണ്‌!(1) സൂര്യാസ്തമയം വരെ ജയദ്രഥനെ സംരക്ഷിച്ചാല്‍ മതി. (2) ജയദ്രഥന്‍റെ ശിരസ്സ് നിലത്തിടുന്നവന്‍റെ ശിരസ്സ് നൂറായിത്തകര്‍ന്നുപോകുമെന്ന് വരബലവും ഉണ്ടല്ലോ! അതായത്‌ ഏതു സാഹചര്യത്തിലായാലും പാര്‍ത്ഥനു അന്ത്യമാണ് എന്ന് കൌരവര്‍ കരുതി.
അന്ന് നിലനിന്നിരുന്ന സേനാ വിന്യാസരീതി പ്രകാരം ദേവേന്ദ്രന് പോലും ഒരു പകല്‍ കൊണ്ട് നശിപ്പിക്കാനാവാത്ത ഒരു തരം പുതിയ വ്യൂഹരചനയാണ് ദ്രോണാചാര്യര്‍ ചെയ്തത്. പകുതി ശകടവ്യൂഹവും പകുതി പത്മവും ചേര്‍ന്ന ഒരു മഹാവ്യൂഹം നിര്‍മ്മിച്ചിട്ട് ആ പത്മത്തിന്‍റെ മുകുളത്തില്‍ അഭേദ്യമായ ഒരു ഗര്‍ഭഗൃഹവും ഗര്‍ഭത്തിനുള്ളില്‍ അപ്രാപ്യമായ ഒരു സൂചിവ്യൂഹവും സൂചിയും ഗര്‍ഭവും ചേരുന്ന സന്ധിയില്‍ ഏഴ് കോണുകള്‍ നിര്‍മ്മിച്ച് മദ്ധ്യകോണില്‍ ജയദ്രഥന്‍റെ രഥം നിറുത്തിയിട്ട് നാലുപാടും ആറു കോണുകളില്‍ പാര്‍ത്ഥനു തുല്യരോ മേലെയോ ആയ ആറു മഹാരഥന്മാരെ നിറുത്തി ആ മഹാവ്യൂഹം കണ്ട് ആചാര്യന്‍ സ്വയം മതിമറന്നുപോയി. സാക്ഷാല്‍ ദേവേന്ദ്രനും ദേവസേനയും എത്ര കഠിനമായി പരിശ്രമിച്ചാലും ഒരു പകല്‍ കൊണ്ട് ആ വ്യൂഹം തകര്‍ത്ത്‌ അതിനുള്ളില്‍ നില്‍ക്കുന്ന ജയദ്രഥനെ സ്പര്‍ശിക്കാന്‍ കഴിയില്ലാ എന്ന് വ്യക്തമായിരുന്നു. കൌരവസേന അത് ആഘോഷിക്കുകതന്നെ ചെയ്തു.
12 വിളിപ്പാട് നീളത്തിലും (6 യോജന =48 മൈല്‍) 5 വിളിപ്പാട് വീതിയിലും (രണ്ടര യോജന = 20 മൈല്‍) രചിച്ച ആ വ്യൂഹത്തില്‍ 30 ലക്ഷം മഹാവീരന്മാരും 60 ലക്ഷം മറ്റ് വീരന്മാരും അനേകം കോടി ചതുരംഗ സേനയും നിറഞ്ഞുനിന്നിരുന്നു. ശകട മുഖത്ത്‌ ദ്രോണാചാര്യരും സ്വന്തം സേനയും നിലയുറപ്പിച്ചപ്പോള്‍ ആചാര്യന്‍റെ ഇടത് ഖണ്ഡ ങ്ങളില്‍ ദുശാസനനും ദുര്‍മ്മര്‍ഷണനും വലതില്‍ ദുര്യോധനനും വികര്‍ണ്ണനും അനേകലക്ഷം സേനാബലത്തോടെ നിലയുറപ്പിച്ചു. ദ്രോണരുടെ പിന്നില്‍ ഭോജരാജാകൃതവര്‍മ്മാവും അദ്ദേഹത്തിന്‍റെ ഇടം - വലം വശങ്ങളില്‍ മറ്റനേകായിരം വീര യോദ്ധാക്കളും അണിനിരന്നിരുന്നു. പത്മത്തിന്‍റെ മുകുളത്തിനുള്ളിലെ ഗര്‍ഭഗ്രഹത്തില്‍ പിന്മാറാത്ത 21,000 കാലാള്‍ പടയും അവരെ സംരക്ഷിച്ച് 15,000 അശ്വസേനയും അവരെ കാത്ത്കൊണ്ട് 18,000 മദയാനകളും സദാ ചുറ്റിക്കറങ്ങികൊണ്ടിരുന്നു. അതിനകത്ത്‌ സൂചിഗ്രഹത്തില്‍ ജയദ്രഥന് ചുറ്റുമായി ഇടതു കോണുകള്‍ കാത്ത്‌ അശ്വത്ഥാമാവും, ശല്യരും, കൃപാചാര്യരും നിന്നപ്പോള്‍ വലതു ഭാഗം കാത്തത്, കര്‍ണ്ണനും, ഭൂരിശ്രവസ്സും, വൃഷസേനനുമാണ്. തന്‍റെ മഹാരഥത്തില്‍ അവരുടെ മധ്യത്തിലായി ജയദ്രഥന്‍ സ്വന്തം അംഗരക്ഷകരോടൊപ്പം അര്‍ജ്ജുനനെ കാത്തു നിന്നു.
ജയദ്രഥ വധം
ധർമ്മയുദ്ധം പതിനാലാം ദിവസം.സൂര്യൻ ഏതാണ്ട് അസ്തമിച്ച മട്ടായി. കൗരവ
പക്ഷത്ത് ആശ്വാസനിശ്വാസങ്ങള് ഉതിർന്നു
തുടങ്ങി. അർജ്ജുനന് അതിനു
മുമ്പൊരിക്കലും ചെയ്യാത്ത രീതിയിൽ
യുദ്ധം ചെയ്തു. അദ്ദേഹം കനത്തരീതിയിൽ് കൗരവ മഹാരഥന്മാരെ പീഡിപ്പിചുകൊണ്ടിരുന്നു. അർജ്ജുനൻ ജയദ്രഥന്റെ അടുത്തു
പാഞ്ഞെത്തി, അസ്ത്ര പ്രയോഗം തുടങ്ങി.
എന്നാൽ കൗരവ മഹാരഥന്മാർ
അതിനെ ശക്തമായി പ്രതിരോധിച്ചു
കൊണ്ടിരുന്നു. അർജ്ജുന ശപഥം പാലിക്കപെടാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി!
അതുവരെ ജയദ്രഥനെ രക്ഷിക്കാൻ കഴിഞ്ഞാൽ അർജ്ജുനൻ തീയിൽ ചാടി മരിക്കും. പിന്നീട്‌ യുദ്ധം ഉണ്ടാവില്ല. ദുര്യോധൻ തന്നെ എന്നുമെന്നും ലോകാധിപതി!
ചിന്തയുടെ ചൂട് കൗരവപക്ഷത്തിന്റെ
കർമ്മകുശലതയെ കുറച്ചൊന്നുമല്ല
ഉന്മാദരാക്കിയത്.
സൂര്യാസ്തമയത്തിനു മുന്പ് ഈ
പ്രതിരോധങ്ങളെയെല്ലാം തരണം ചെയ്ത്
ജയദ്രഥനെ വധിക്കാനാവില്ലന്നു
കൃഷ്ണനും ബോദ്ധ്യമായി.
അദ്ദേഹം അർജ്ജുനനോട് പറഞ്ഞു. "അർജ്ജുനാ!
ഞാൻ എന്റെ 'യോഗശക്തി'
പ്രയോഗിക്കുകയാണ്. ഞാൻ
പറയുന്നതുപോലെ ചോദ്യങ്ങളില്ലാതെ
നീ എന്നെ അനുസരിക്കുക. നിന്റെ ശപഥം ഈ
കൃഷ്ണൻ് നിറവേറ്റി തന്നിരിക്കും. ഞാൻ
'പ്രക്ഷേപിക്കൂ!' എന്ന് കല്പിക്കുമ്പോള്
‍ നീ 'പാശുപതാസ്ത്രം' തൊടുക്കുക.
എന്റെ നിർദേശം മാത്രം അനുസരിക്കുക."
ഭഗവാന്റെ 'സുദർശന' ചക്രത്താൽ
സൂര്യബിംബം മൂടപെട്ടു. ഇരുട്ടു പരന്നു.
ഹർ്ഷോന്മത്തരായ കൗരവാദികളിൽ
നിശ്വാസം ഉണർന്നു. എല്ലാവരും മറഞ്ഞ
സൂര്യബിംബം നോക്കിനില്പ്പായി.
സന്തോഷതിമിർപ്പിൽ സംരക്ഷണത്തിൽ നിന്ന ജയദ്രഥൻ് തലപൊന്തിച്ചു. സംശയ
നിവർത്തിക്കായി സുര്യനെ വീണ്ടും വീണ്ടും തല ഉയർത്തി നോക്കി. കൃഷ്ണൻ് അതു കണ്ടു.അദ്ദേഹം നിർദേശിച്ചു,
"അതാ! ജയദ്രഥൻ!
അർജ്ജുനാ പ്രക്ഷേപിച്ചാലും!" അർജ്ജുനൻ
കൃഷ്ണ നിർദേശം പാലിച്ചു. നിമിഷത്തിനുള്ളിൽ പാശുപതാസ്ത്രം ജയദ്രഥന്റെ ശിരസ്സ് ഉടലിൽ
നിന്നും വേർപെടുത്തി.
കൃഷ്ണന്റെ അടുത്ത
നിർദ്ദേശം "ആ ശിരസ്സ്
താഴെ വീഴ്ത്താതെ അസ്ത്രത്തില്
തന്നെ നിർത്തി നീ ഞാൻ് നിർ്ദേശിക്കുന്ന
മാർഗ്ഗത്തിലൂടെ ചലിപ്പിച്ച്
അദ്ദേഹത്തിന്റെ അച്ഛന്റെ മടിയില്
നിക്ഷേപിക്കുക"
സ്യമന്തപഞ്ചകതിനടുത്തു
സന്ധ്യവന്ദനാദികളില് മുഴുകിയിരുന്ന
ജയദ്രഥന്റെ അച്ഛന്റെ മടിയില്
പുത്രന്റെ ശിരസ്സ് വീഴ്ത്തപ്പെട്ടു. പ്രാർ്ത്ഥനക്കു ശേഷം എഴുന്നേറ്റ
അദ്ദേഹത്തിന്റെ മടിയിൽനിന്നും പുത്രന്റെ ശിരസ് ഉരുണ്ടു നിലത്തു വീണു. ആ നിമിഷം ആ പിതാവിന്റെ ശിരസ്സ്
ആയിരം കഷ്ണങ്ങളായി ചിന്നിച്ചിതറി. ഘോര തപസ്സിലൂടെ ദുഷ്ടപുത്ര
സംരക്ഷണം ഉറപ്പാക്കിയ പിതാവിനു
കിട്ടേണ്ടതായ ഉചിതശിക്ഷ
തന്നെ കാലം നടപ്പാക്കി. ഭഗവാൻ
തന്റെ ചക്രായുധം പിൻവലിച്ചു. അസ്തമയ
സൂര്യൻ് ശക്തമായ പ്രഭ ഭൂമിയില് വാരിവിതറി, എനിക്കിനിയും സമയം ബാക്കി എന്ന് വിളിച്ചറിയിക്കും മട്ടില്.
ജയദ്രഥന് മരണപെട്ട
വസ്തുത കൗരവര് ഒരു
ഞെട്ടലോടെ മനസ്സിലാക്കി.
ഏറെ സംരക്ഷണം നല്കിയെങ്കിലും ജീവൻ
പിടിച്ചുനിർത്താൻ അവർക്കായില്ല. അതിനുള്ള
തന്ത്രം ഭഗവാന്റെ കൈകളില് മാത്രം!
ഈ പോസ്റ്റിലെ കമന്റ്‌ വായിക്കണം.... പോസ്റ്റിനേക്കാൾ മികച്ച കമന്റ്‌സ് ആണ്
മഹാഭാരതം... Pdf.....ആണ്... http://sreyas.in/vyasamahabharatham-gadyam-pdf