A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

SENTINELESE (The Most Isolated People on Earth) ഭയാനകതയുടെ ദ്വീപ്‌!

Image may contain: one or more people and outdoor
ഒരു രീതിയിലും മറ്റുള്ളവരോട് പൊരുത്തപ്പെടാത്ത ഒരു ജനതയുടെ കഥ.
അന്യം നിന്ന് പോകുമോ എന്ന് കരുതുന്ന ഒരു ജനതയുടെ കഥയാണ് ഇത്. എട്ടോ പത്തോ വർഷത്തിനുള്ളിൽ ഭൂമുഖത്ത് നിന്ന് ചിലപ്പോൾ തുടച്ചു നീക്കപ്പെട്ടെക്കാവുന്ന ഒരു ജനത!. മറ്റ് ജനങ്ങളുമായി ഒരു സമ്പർക്കവുമില്ലാത്ത സെന്ടിനെലുകൾക്ക് 60000 വർഷം പഴക്കമുണ്ടെന്ന് കരുതുന്നു!. ശിലായുഗ കാലഘട്ടത്തിന്റെ അവസാനമുള്ള ഒരു ജനവിഭാഗമാണ് ഇവരെന്ന് കരുതുന്നു.
ആധുനിക സംസ്കാരവുമായി ഒരു ബന്ധമില്ലാത്ത ഒരു ജനവിഭാഗം. മ്യാൻമറിനും ഇന്തോനേഷ്യക്കും ഇടയിൽ ബംഗാൾ ഉൾക്കടലിലുള്ള ഗ്രേറ്റ് ആന്ടമാൻ ദ്വീപസമൂഹങ്ങളിൽ പെട്ട നോർത്ത് സെന്റിനെൽ ദ്വീപിലാണ് അവർ വസിക്കുന്നത്. ഇടതൂർന്ന വനപ്രദേശമാണിത്. യാതൊരു രോഗപ്രധിരോധ ശേഷിയും ഉള്ള ജനതയല്ലിത്. മറ്റ് ജനതയോട് ഒരു രീതിയിലും അടുക്കുന്ന കൂടരല്ല അവർ. കണ്ടാൽ കൊല്ലാനും മടിക്കാത്ത തീർത്തും അപരിഷ്കൃതർ ആയ ഒരു ജനവർഗ്ഗം എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല. പുറമേനിന്നു ആരു അടുക്കാൻ ശ്രമിച്ചാലും അവരുടെ അമ്പും വില്ലിന്റെയും ആക്രമണം ഉറപ്പാണ്.
വേട്ടയും മീൻ പിടിത്തവുമാണ് മുഖ്യ തൊഴിൽ. പിന്നെ കാട്ടുകിഴങ്ങുകളും കാട്ടുതേനും കടലാമയും ചെറിയ പക്ഷികളും തീരത്തടിയുന്ന തേങ്ങകളും വനത്തിൽ കാണുന്ന ഫലവർഗ്ഗങ്ങളും എല്ലാം ഭക്ഷണത്തിനായി അവർ ഉപയോഗിക്കുന്നുണ്ട്. കൃഷി ചെയ്യുന്നതായോ പാചകത്തിനായി തീ ഉപയോഗിക്കുന്നതായോ ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല!. അവരുടെ ഭാക്ഷയെന്താണെന്നുപോലും തരാം തിരിക്കപ്പെട്ടിട്ടില്ല!. അവരുടെ അയല്ക്കാരായ ജറവകളുടെ ഭാക്ഷയുമായിപോലും അവക്ക് സാമ്യമില്ല!. അവരുടെ ജനസംഖ്യ എത്രയുണ്ടെന്ന് അറിയില്ല!. 40 നും 500 നും ഇടയിൽ പ്രതീക്ഷിക്കാം!. 2001 ലെ Census of India യുടെ കണക്കെടുപ്പുപ്രകാരം 21 ആണും 18 പെണ്ണുമാണ് ഉണ്ടായിരുന്നത്!. എന്നാൽ 2011 ലെ കണക്കിൽ 12 ആണും 3 പെണ്ണുമാണ് ഉണ്ടായിരുന്നത്!. അടുത്ത് ചെല്ലാൻ അനുവദിച്ചിട്ട്‌ വേണ്ടേ കണക്കെടുക്കാൻ!.
2004 ൽ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയെ അവർ അതിജീവിച്ചോ ഇല്ലയോ എന്ന് ഒരു പിടിയും ഇല്ല. മുമ്പൊക്കെ കടൽത്തീരത് 20 മുതൽ 40 വരെയുള്ള കൂട്ടത്തെ കണ്ടിട്ടുണ്ട്. മറ്റ് രണ്ടവസരങ്ങളിൽ 40 മുതൽ 60 വരെയും. ആ നിഗമനത്തിൽ 2 മുതൽ 6 വരെയുള്ള സംഘങ്ങൾ അവിടെയുണ്ടെന്നു കണക്കാക്കുന്നു. അവരുടെ ഭക്ഷണത്തിന്റെ മുന്തിയ ഭാഗവും കടലിൽ നിന്നാണ്. ആ ദ്വീപിലെ ഏതെങ്കിലും ചെറിയ ഭാഗത്തുള്ളവരാന് അവരെന്നും കരുതപ്പെടുന്നു. നീഗ്രോകളുടെ പോലെ കറുത്ത ശരീരപ്രകൃതിയുള്ള ചുരുണ്ട മുടിയുള്ളവരാണിവർ. എന്നാൽ ശാരീരികമായി വലിപ്പക്കുറവും ഇവരുടെ പ്രത്യേകതയാണ്. എഴുത്തുകാരനും പര്യവേക്ഷകനുമായ Heinrich Harrer അവരെക്കുറിച്ച് വിവരിച്ചിരിക്കുന്നത് 5 അടി 3 ഇഞ്ച്‌ ഉയരമുള്ള വരും മിക്കവാറും പേരും ഇടംകൈയ്യന്മാരുമെന്നാണ്!. മറയില്ലാത്ത കുടിലുകളിലാണ് അവരുടെ താമസം. തറയിൽ ഓലകളും ഇലകളും വിരിച്ചാണ് അവരുടെ കിടപ്പ്. മൂന്നോ നാലോ പേർക്ക് കിടക്കാനും മറ്റ് സാധനങ്ങൾ സൂക്ഷിക്കാനുമുള്ള പരിമിത സൗകര്യം മാത്രമേ അതിനുള്ളൂ. വലിയ കുടുംബങ്ങളിൽ തറ കെട്ടി ഉയർത്തിയിരിക്കുന്നതായും കുടുംബ മുറികൾ വേർതിരിച്ചിട്ടും ഉണ്ട്. ആധുനികമായ ലോഹപ്പണികളിൽ അവർക്കുള്ള സാമർത്യത്തെക്കുറിച്ച് ഒരറിവുമില്ല. എന്നിരുന്നാലും കരയ്ക്ക് അടിയുന്ന സാധനങ്ങൾ ഉപയോഗിച്ച് കരവിരുതോടെ ആയുധങ്ങളും മറ്റ് സാധനങ്ങളും ഉണ്ടാക്കാൻ അവർ മിടുക്കരാണ്.
1980 ൽ കരക്കടിഞ്ഞ രണ്ട് കണ്ടൈനർ കപ്പലിൽ നിന്ന് ഇരുമ്പ് സാധനങ്ങളും മറ്റും അവർ കൈപ്പറ്റിയിരുന്നു.
1880 ൽ ആ ദ്വീപിലേക്ക് പര്യടനം നടത്തിയ Maurice Vidal Portman ന്റെ അഭിപ്രായത്തിൽ ഓന്ഗെസ് വംശത്തിന്റെ ഭക്ഷണ രീതികളോടാണ് അവർക്ക് സാമ്യം എന്ന് പറയുന്നു. അവരുടെ ആയുധങ്ങൾ കുന്തവും വളവില്ലാത്ത വില്ലും അമ്പും ആണ്. 10 മീറ്റർ അകലത്തിലുള്ള മനുഷ്യാകാരമുള്ള ഒരു വസ്തുവിൽ കൃത്യമായി കുന്തമേറിഞ്ഞും അമ്പ് എയ്ത് പിടിപ്പിക്കാനും അവർക്ക് കഴിയും!. 3 തരത്തിലുള്ള അമ്പുകളാണ്‌ അവർ ഉപയോഗിക്കുന്നത്. മീൻ പിടിത്തത്തിനും വേട്ടക്കും, പിന്നെ മുനയില്ലാത്തത് മുന്നറിയിപ്പിനും. മീൻ പിടിത്തത്തിനുപയോഗിക്കുന്ന അമ്പ് മുപ്പല്ലിപോലെയുള്ളതാണ്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന അമ്പ് മൂർച്ചവരുത്തിയതും അഗ്രഭാഗത്തെ മുനയൻ നീക്കം ചെയ്യാവുന്നതും ആണ്. അമ്പിന് 3 അടി നീളവും ചാട്ടുളിക്ക് 3 മീറ്റർ നീളവും ഉണ്ട്. വലിയ മത്സ്യങ്ങളെ പിടിക്കാൻ അമ്പിന്റെ രൂപത്തിലുള്ള വലിയ ചാട്ടുളികളാണു പയോഗിക്കുന്നത്. കത്തികൾ ഉണ്ടെങ്കിലും അതിനെക്കുറിച്ച് വ്യക്തതയില്ല. കൈക്കോടാലിയും (adzes ) ഈറ്റക്കുട്ടകളും അവർ ഉപയോഗിക്കാറുണ്ട്. താമസ സ്ഥലത്ത് കനൽ കെടാതെ അവർ സൂക്ഷിക്കാറുണ്ട്. മീൻപിടിത്തത്തിനു വലകളും ചെറിയ വള്ളങ്ങളും അവർ ഉപയോഗിക്കുന്നു.
20 വയസ്സുള്ള Maurice Vidal Portman ആയുധധാരികൾക്കൊപ്പമാണ് ആ പര്യടനം തുടങ്ങിയത്. അവർ ഒരു സെന്റിനെൽ വംശജനെ തടവുകാരനാക്കി. വളരെ നന്നായി അയാളോട് പെരുമാറി സമ്മാനങ്ങളൊക്കെ കൊടുത്ത് തിരിച്ചയച്ചു. അവരോടുള്ള ബ്രിട്ടീഷുകാരുടെ സൌഹൃദം പ്രകടമാക്കാനായിരുന്നു അത്. പോർട്ട്‌ മാന്റെ പര്യടനം പുറമെനിന്നുള്ള ആദ്യത്തെ ഒന്നായിരുന്നു. എന്നാൽ പുറമേ നിന്നുള്ളവരെ കണ്ട് സെന്റിനെൽ ഗോത്രക്കാർ കാട്ടിലേക്ക് ഉൾവലിഞ്ഞു!. എന്നാൽ കുറച്ചു ദിവസങ്ങൾക്കുശേഷം പോര്ട്മാന്റെ പര്യടന സംഘം പ്രായമായ ദമ്പതികളെയും 4 കുട്ടികളെയും കണ്ടെത്തി ,തടവുകാരാക്കി പോർട്ട്‌ ബ്ലയറിലേക്ക് കൊണ്ടുവന്നു!. ആ ദമ്പതികൾ പ്രതിരോധ ശേഷിയില്ലാതെ അസുഖം ബാധിച്ച് മരിച്ചുപോയി!. 4 കുട്ടികളെയും അവർ ദ്വീപിലേക്ക് സമ്മാനങ്ങൾ നൽകി തിരിച്ചയച്ചു. അവർ കാട്ടിലേക്ക് അപ്രത്യക്ഷരായി!. എന്നാൽ അതിനുശേഷം ബ്രിട്ടീഷുകാർ അവരുമായി ബന്ധപ്പെടാൻ ശ്രമിച്ചില്ല. പിന്നെ അവരുടെ ശ്രദ്ധ മറ്റ് ഗോത്രക്കാരിലെക്കായി!.
1896 ൽ ഒരു കുറ്റവാളി ജയിലിൽ നിന്ന് രക്ഷപെട്ടു ചങ്ങാടമുണ്ടാക്കി സെന്ടിനെൽ ദ്വീപിലെത്തി. കുറച്ച് ദിവസങ്ങൾക്കു ശേഷം അമ്പേറ്റ് തറഞ്ഞനിലയിലും കഴുത്ത് മുറിച്ച നിലയിലുമാണ് അയാളുടെ മൃതദേഹം കണ്ടെത്തിയത്!.
1970 മാർച്ച് 29 നു പണ്ടിറ്റിന്റെ നേതൃത്വത്തിലുള്ള നരവംശ ശാസ്ത്രജ്ഞൻമാരുടെ ഒരു സംഘം നോർത്ത് സെന്റിനെലിനും കൊൻസ്റ്റാൻ ദ്വീപിനുമിടയിൽ ഒരു പാറപ്പരപ്പിനു സമീപം കുറച്ച് സെന്ടിനെലുകളെ കണ്ടെത്തി. അവരെ വളരെ അടുത്ത് സൗകര്യ പ്രധാമായി കാണാൻ പാകത്തിന് അവർ ബോട്ട് ഒതുക്കി.
അതിൽ ഒരു ദൃക്സാക്ഷിയുടെ വിവരണം ഇങ്ങനെയായിരുന്നു
." അവരിൽ കുറച്ചുപേർ ആയുധങ്ങൾ താഴെയിട്ട് മത്സ്യം എറിഞ്ഞു കൊടുക്കാൻ ഞങ്ങളോട് ആഗ്യങ്ങൾ കൊണ്ട് ആവശ്യപ്പെട്ടു. കുറച്ചു സ്ത്രീകൾ കാടിന്റെ തണലിൽ നിന്ന് പുറത്തേക്ക് വന്നു ഞങ്ങളുടെ പ്രവർത്തികൾ നിരീക്ഷിച്ചു. കുറച്ച് ആണുങ്ങൾ വന്നു മീൻ പറുക്കി എടുത്തു....അവർ സംതൃപ്തരായി തോന്നി. എന്നാൽ അവരുടെ സ്വഭാവത്തിൽ ഒരു മൃദു ഭാവവും കണ്ടില്ല. അവർ ഒരുമിച്ച് മനസ്സിലാകാത്ത ഭാക്ഷയിൽ ഒച്ചപ്പാട് തുടങ്ങി. ഞങ്ങൾ തിരിച്ച് ഒച്ചപ്പാടുണ്ടാക്കി സുഹൃത്തുക്കലാനെന്നുള്ള ആഗ്യം കാട്ടി. ആ സമയം അസാധാരണമായ ഒരു സംഭവം നടന്നു. ഒരു സ്ത്രീ ഒരു പോരാളിയോടൊപ്പം മണലിൽ ഇരുന്നു ലൈംഗിക ആകർഷണത്തോടെ കെട്ടിപ്പിടിക്കാൻ ആരംഭിച്ചു!. ആ പ്രവർത്തി മറ്റ് സ്ത്രീകളും ആവർത്തിച്ചു. ഓരോരുത്തരും ഓരോ പോരാളിയും തന്റെതാണെന്നു അവകാശപ്പെട്ടു. കുറച്ചുനേരം അത് തുടർന്നു. ഉന്മത്തമായ ആ വികാരം കുറഞ്ഞപ്പോൾ അവർ കാടിന്റെ തണലിലേക്ക് മാറി. എന്നിരുന്നാലും കുറച്ചു പേര് കാവലിനായി നിന്നു. ഞങ്ങൾ തീരത്തോട് അടുത്ത് കുറച്ച് മത്സ്യങ്ങൾ കൂടി എറിഞ്ഞു കൊടുത്തു. കുറച്ചു ചെറുപ്പക്കാർ അത് കരസ്ഥമാക്കി. ഉച്ചകഴിഞ്ഞ് ഞങ്ങൾ കപ്പലിലേക്ക് തിരിച്ചുപോയി".
1974 വസന്തകാലത്ത് നാഷണൽ ജിയോഗ്രാഫിക് ക്രൂ ഒരു ഡോകുമെന്റരി ഫിലിം പിടിക്കാനായി ആ ദ്വീപിൽ എത്തി. Man in Search of Man എന്നായിരുന്നു ആ ഡോകുമെന്റരി ഫിലിമിന്റെ പേര്. അവർക്ക് പോലീസുകാർ അകമ്പടിയുണ്ടായിരുന്നു. മോട്ടോർ ബോട്ടുകൾ തീരത്തോടടുത്തപ്പോൾ സെന്ടിനെലുകൾ കാട്ടിൽനിന്നു പ്രത്യക്ഷപ്പെട്ടു. പിന്നെയൊരു ശരവർഷമായിരുന്നു!. അമ്പുകൾ എത്താത്തെയിടത്ത് അവർ നങ്കൂരമുറപ്പിച്ചു. പോലീസുകാർ പാഡുകൾ വച്ച ജാക്കറ്റും മറ്റും ധരിച്ച് കരക്കിറങ്ങി. മണലിലെക്ക് സമ്മാനങ്ങൾ വലിച്ചെറിഞ്ഞു. ഒരു ചെറിയ പ്ലാസ്റ്റിക് കാർ, കുറച്ച് തേങ്ങകൾ , കാലുകൾ കൂട്ടിക്കെട്ടിയ ഒരു പന്നി. ഒരു പാവക്കുട്ടി, പിന്നെ അലൂമിനിയ പാത്രങ്ങൾ എന്നിവയായിരുന്നു സമ്മാനങ്ങൾ!. പോലീസുകാർ ബോട്ടിലെക്ക് തിരിച്ച് വന്നു. സെന്ടിനെലുകളുടെ പ്രതികരണം കാത്തുനിന്നു. പ്രതികരണം അടുത്ത നിര അമ്പുകളുടെ പ്രവാഹമായിരുന്നു!. അതിലൊന്ന് ഡോകുമെന്റ റി ഡയരക്ടരുടെ ഇടതു തുടയിൽ തറച്ച് കയറി. അമ്പെയ്തവൻ അഭിമാനത്തോടെ പൊട്ടിച്ചിരിച്ച് തണലിലേക്ക് നീങ്ങി!. കുന്തപ്രയോഗത്തിനോപ്പം മറ്റുള്ളവർ പന്നിയെയും പാവക്കുട്ടിയും കുഴിച്ചുമൂടി!. പിന്നീടവർ തേങ്ങകളും അലൂമിനിയ പാത്രങ്ങളുമായി അവിടുന്ന് മറഞ്ഞു!.
1981 നു Primrose എന്ന കപ്പൽ ആഴം കുറഞ്ഞ സ്ഥലത്ത് ഉറച്ചുപോയി. കരയിൽ ആയുധധാരികളായ സെന്ടിനെലുകളെ കണ്ട് അവർ റേഡിയോ സന്ദേശം അയച്ചെങ്കിലും രക്ഷപ്രവത്തകർക്ക് അത് കിട്ടിയില്ല. എന്നാൽ കപ്പലിലെ ക്രൂ ഭാഗ്യമുള്ളവരായിരുന്നു. കടൽത്തിരയിൽ അവർ കരയിൽ നിന്നകന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം ഹെലികോപ്ട്ടരിൽ അവരെ രക്ഷപെടുത്തുകയാണ് ഉണ്ടായത്,
1990 കളിൽ സെന്ടിനെലുകൾ തീരത്തോട് ബോട്ട് അടുക്കുവാൻ അനുവദിച്ചിരുന്നു. ചിലപ്പോൾ ആയുധങ്ങളില്ലാതെ അഭിവാദനം ചെയ്തിരുന്നു. എന്നാൽ അടുത്ത നിമിക്ഷം തന്നെ മുനയനുകൾ നീക്കം ചെയ്ത അമ്പുകൾ കൊണ്ട് ആക്രമണം തുടർന്നു!.
2004 ലെ സുനാമിയുടെ സമയത്ത് അവർ ഉയർന്ന ഭാഗത്തേക്ക് മാറിയെന്നു കരുതുന്നു. സുനാമി കഴിഞ്ഞ് ഒരു ഇന്ത്യൻ നേവൽ ഹെലികൊപ്ട്ടർ പരിശോധനക്കായി പുറപ്പെട്ടു ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുകയുണ്ടായി. എന്നാൽ ഒരു മുന്നറിയിപ്പെന്നോണം കാട്ടിൽ നിന്ന് ഒരു പോരാളി വന്നു അമ്പും വില്ലും ഓങ്ങി. 2006 ൽ സെന്റിനെൽ വില്ലാളികൾ രണ്ട് മീൻ പിടുത്തക്കാരെ കൊല്ലുകയുണ്ടായി. അവർ അനധികൃതമായി ഞണ്ടിനെ പിടിക്കാൻ ആ ഭാഗത്ത് വന്നതാണ്. അവർ ഉറങ്ങിയപ്പോൾ നങ്കൂരമിട്ടതിലെ പരാജയം കാരണം ബോട്ട് ഒഴുക്കിൽ ആഴം കുറഞ്ഞയിടത്തെത്തി ഉറച്ചുപോയി. അവിടെ അവർ കൊലചെയ്യപ്പെട്ടു!. സെന്ടിനെലുകൾ അവരുടെ ശരീരം മറവു ചെയ്തു. ശരീരം വീണ്ടെടുക്കാനെത്തിയ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ സെന്റിനെൽ വില്ലാളികളുടെ അമ്പെയ്ത്ത് ഭയന്ന് ഒഴിവായി.
ഇന്ത്യയുടെ ഒരു ഭാഗമാണ് ഈ ദ്വീപ്‌. അങ്ങോട്ടേക്ക് ആരും തന്നെ അതിക്രമിച്ച് കയറാറില്ല. അവരുടെ വന്യമായ ആക്രമണോത്സുകതയും ആതിഥ്യ മര്യാദയുമാണു അതിനു കാരണം. ആരെങ്കിലും അതിക്രമിച്ച്കടന്നാൽ ആക്രമിക്കപ്പെട്ടെക്കാം അല്ലെങ്കിൽ കൊല്ലപ്പെട്ടെക്കാം!..
ഇന്ത്യ ഗവർമെന്റ് ആ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. 3 കിലോമീറ്റർ അടുത്തുവരെയേ പ്രവേശനമുള്ളൂ..
ഗ്രേറ്റ് ആണ്ടമാൻ ദ്വീപസമൂഹങ്ങളിൽ പെട്ട ഒന്ഗേസ്, ജറവ, ബ്രസീലിനും പെറുവിനും ഇടയിലുള്ള ജവരി താഴ്വരയിലെ കൊരുബൊ, ബ്രസീലിലെ മറ്റഗ്രാസോയിലെ കവാഹിയ, പിർപികുറ വംശജർ (‘Butterfly people’) എന്നീ ജനതതികളും സെന്ടിനെലുകളെ പോലെ ഭൂമുഖത്തുനിന്നു തുടച്ചു നീക്കപ്പെടാൻ സാധ്യതയുള്ള, മറ്റുള്ളവരോട് പൊരുത്തപ്പെടാത്ത ജന