പഞ്ചാബിലെ കപുർത്തല സ്വദേശിയായ ഹർബച്ചൻസിങ്ങ് 1962 ൽ പഞ്ചാബ് റജിമെൻ്റിൽ സിപ്പായി ആയി ഇന്ത്യൻ ആർമിയിൽ ചേർന്നു. കോവർകഴുതകളുടെ ഒരു പറ്റത്തെ നയിച്ചു കൊണ്ട് 1968 ഒക്ടോബർ 4 ന് തൻ്റെ ഹെഡങക്വാർട്ടേഴ്സായ തുക്ളയിൽ നിന്ന് ഡെങ്ദുക്ലേക്കു പോകുമ്പോൾ മലമുകളിൽ നിന്നും അഗാധമായ നദിയിലേക്കു വീണു മരണമടഞ്ഞു.
.കുറച്ചു നാളുകൾക്കു ശേഷം നാഥുല ചുരത്തിൽ കാവൽ നിന്നിരുന്ന പട്ടാളക്കാർ ഹർബച്ചൻസിങ്ങ് ആ ഭാഗത്തു പട്രോളിങ്ങ് നടത്തുന്നത് കണ്ടപ്പോൾ അത്ഭുതസ്തബ്ധരായിപ്പോയി !!
.പിന്നീട് പലർക്കും അദ്ദേഹം സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് നിർദ്ദേശങ്ങൾ നൽകുവാൻ തുടങ്ങി. .അധികം താമസിയാതെ ചുരത്തിനു താഴെ വിശാലമായ കുന്നിൻ ചെരുവിൽ വിശാലമായൊരു സ്മാരക മന്ദിരം ഇന്ത്യൻ ആർമി പണികഴിപ്പിച്ചു.
.ക്രമേണ അതൊരു ആരാധനാലയമായി മാറി (ബാബാ മന്ദിർ) . ഗ്രാനൈറ്റും മാർബിളും ഉപയോഗിച്ച് ക്ഷേത്ര സമുച്ചയം മോടിപിടിപ്പിച്ചു.
.ഹർബച്ചൻസിങ്ങിൻ്റെ ഓഫീസ് മുറിയും താമസിക്കാനുള്ള മുറിയും ക്ഷേത്രത്തോടു ചേർന്നു തന്നെ പണിയിച്ചു. ഹർബച്ചൻസിങ്ങിന് അനുവദനീയമായ എല്ലാ ഉദ്യോഗക്കയറ്റങ്ങളും ഇന്ത്യൻ ആർമി നൽകി. അദ്ദേഹത്തിൻ്റെ ശമ്പളം മാസം തോറും മുടങ്ങാതെ പഞ്ചാബിലെ കപൂർത്തലയിൽ എത്തുന്നുണ്ട്. വർഷത്തിലൊരിക്കൽ 2 മാസത്തെ അവധിയിൽ അദ്ദേഹം നാട്ടിൽ പോകുന്നു. അദ്ദേഹത്തിൻ്റെ പടം , അലങ്കരിച്ചു വച്ച ഒരു ആർമി വാഹനത്തിൽ , അകമ്പടിയോടുകൂടി സില്ലിഗുരിയിലെ എൻ.ജെ.പി റെയിൽവേ സ്റ്റേഷനിൽ കൊണ്ടുചെന്ന് യാത്രയാക്കുന്നു. ഇപ്പോൾ അദ്ദേഹത്തിൻ്റെ ഔദ്യോദിഗ പദവി ഹോണററി ക്യാപ്റ്റൻ ആണ്.
.ബാബമന്ദിറിനോടു ചേർന്നുള്ള ഹർബച്ചൻസിങ്ങിൻ്റെ കിടപ്പുമുറി എല്ലാദിവസും ഓർഡർലി വളരെ വൃത്തിയോടെ സൂക്ഷിക്കുന്നു. വൈകുന്നേരം കിടക്കവിരി വടിവോടെ വിരിച്ചിട്ട് തലയിണകൾ യഥാസ്ഥാനത്ത് വച്ച് മുറിപൂട്ടി പോരുന്നു. രാവിലെ മുറി തുറന്നു നോക്കുമ്പോൾ ചുക്കിച്ചുളിഞ്ഞ കിടക്കവിരിയും സ്ഥാനംതെറ്റിയ തലയിണകളുമാണ് കാണുക !! തലേദിവസം മിന്നുംപോലെ പോളിഷ് ചെയ്തു വച്ച ഷൂസ് മഞ്ഞിൽ നടന്നു നനഞ്ഞ പോലെയും കാണാം.!!
.ബാബയുടെ അനുഗ്രഹം തേടി നിരവധിപേർ ഇവിടെ എത്തുന്നുണ്ട്. മാറാരോഗങ്ങൾ പിടിപെട്ടവരും മറ്റു അവശതകൾ അനുഭവിക്കുന്നവരും ഇവിടെ വന്ന് പ്രാർഥിച്ച് സുഖപ്പെട്ടുപോരുന്നു.
.ഇന്ത്യൻ ആർമിയുടെ എല്ലാ റെജിമെൻ്റുകളും ബാബയുടെ അനുഗ്രഹം സിദ്ധിച്ചതിൻ്റെ സ്മരണയ്ക്കായി റജിമെൻ്റിൻ്റെ പേരു കൊത്തിയ മനോഹരമായ ഫലകങ്ങൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ വരുന്ന തീർത്ഥാടകർക്ക് ആർമിയുടെ വക സൗജന്യ ഭക്ഷണവും ലഭിക്കുന്നു.
.1962 ലെ ഇന്തോ - ചൈന യുദ്ധത്തിനു ശേഷം സ്ഥിരമായി അടച്ചിട്ടിരുന്ന സിൽക്ക്റൂട്ട് 2004 ൽ ആണ് വീണ്ടും തുറന്നത്. നാഥുല ചുരം വഴി ഒരു കടന്നുകയറ്റത്തിന് ചൈന പലതവണ ശ്രമം നടത്തി എങ്കിലും എന്തോ അഞ്ജാത കാരണത്താൽ അത് ഉപേക്ഷിക്കുകയാണുണ്ടായത്. ഹർബച്ചൻസിങ്ങ് ബാബയുടെ അദൃശ്യ രൂപമാണ് ഈ മഹത്തായ സേവനം ചെയ്യുന്നതെന്ന് ഔദ്യോദിഗമായിട്ടല്ലെങ്കിലും ഭാരതസർക്കാർ സമ്മതിക്കുന്നുണ്ട്.
.
.കടപ്പാട് -- തപോഭൂമി - ഉത്തരഖണ്ഡ് (എം.കെ രാമചന്ദ്രൻ)