A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മനസ്സും ജലവും........

ജലം -30 സെൽഷ്യസിൽ താഴെ തണുപ്പിച്ച് കഴിയുമ്പോൾ ക്രിസ്റ്റൽ രൂപത്തിലാകും .

നല്ലതും ചീത്തയുമായ സന്ദേശങ്ങൾക്ക് ജലത്തിൻറെ ക്രിസ്റ്റൽ ഘടനയിൽ മാറ്റം വരുത്താൻ ആകുമെന്ന് ജാപ്പനീസ് ഗവേഷകനായ മസാരു ഇമോട്ടോ തെളിയിച്ചിട്ടുണ്ട്,
ഒരു ഗ്ലാസ്സിലെ ജലത്തിൽ നോക്കി കൊല്ലുക എന്ന് പറയുമ്പോൾ ജലത്തിൻറെ ക്രിസ്റ്റലുകൾക്ക് വികലരൂപമുണ്ടാകു
ന്നതായും സ്നേഹം , ദയ എന്നു പറയുമ്പോൾ ക്രിസ്റ്റലുകൾക്ക് മനോഹര രൂപമുണ്ടാകുന്നതായും അദ്ദേഹം ഒരു പരീക്ഷണത്തിലൂടെ തെളിയിച്ചു .
ഇത് മനുഷ്യന്റ്റെ മനസിനും ബാധകമാണ് .മനസിനെ ശക്തമാക്കിയ ശേഷം നാം ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ അത് സഫലമാകും . മനസിനെ ശക്തമാക്കിയ ശേഷം മഴ നനഞ്ഞാൽ പനി വരില്ല , മുറിവേറ്റാൽ വേദന കുറയും , ജോലി നേടണം എന്നു തീരുമാനിച്ചാൽ ജോലി നേടാനാകും , സ്വന്തമായി വീട് വയ്ക്കണം എന്നു വിചാരിച്ചാൽ വീടുവയ്ക്കാനാകും . മനശക്തിയിലെ ആകർഷണീയനിയമമാണ് ഇവിടെ പ്രവർത്തിക്കുന്നത് .
ഭൂരിഭാഗവും ജലം കൊണ്ട് നിർമിതമായ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനസ്സും ആയി ബന്ധപ്പെട്ടുകിടക്കുന്നതിന് ഇതും ഒരു കാരണമാണ്. ഒരു ദിവസം പുഞ്ചിരിയോട് കൂടി എഴുനേറ്റാൽ ആ ദിവസം മുഴുവൻ ഫ്രഷ് ആയിരിക്കും , എന്നാൽ രാവിലെ തന്നെ ഒരു കലഹത്തിൽ നിന്ന് തുടങ്ങിയാൽ പിന്നെ പറയേണ്ടല്ലോ....
മനസിന്റ്റെ നാല് അവസ്ഥകളിൽ രണ്ടാമത്തെ ഘട്ടമായ ആൽഫാ സ്റ്റേജിൽ ബോധമനസ്സും ഉപബോധമനസ്സും ഒരേ നിലയിലായിരിക്കും . അപ്പോൾ നാം ബോധമനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങളൊക്കെയും ഉപബോധമനസ്സിലേക്ക് ഫീഡ് ചെയ്യപ്പെടും . അങ്ങനെ ഉപബോധ മനസ്സിൽ ചെന്നെത്തുന്ന സന്ദേശങ്ങളൊന്നും അത് വിട്ടുകളയുകയില്ല . അത് സഫലീകരിക്കുന്നതിനായി ഉപബോധമനസ് സ്വയം പ്രവർത്തിച്ചു കൊണ്ടേയിരിക്കും .
ജോർജിലോസനോവിന്റ്റെ സജസ്റ്റോപീഡിയ എന്ന പഠനപദ്ധതി ഈ രീതിയിലാണ് ഉപയോഗിക്കുന്നത്. മനശക്തി പരിശീലനപദ്ധതിയിൽ അവലംബിക്കുന്നതും ഈ തന്ത്രമാണ് . ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത നമ്മുടെ ഉപബോധമനസിനെ ഉണർത്തിയെടുത്ത് ശാക്തീകരിച്ച് നേട്ടങ്ങൾ കൊയ്യാൻ മനശക്തി പരിശീലനം സഹായിക്കുന്നു.
ജലത്തിന്റെ ഈ കഴിവുകൾ വര്ഷങ്ങള്ക്ക് മുൻപേ കണ്ടെത്തിയവർ ഉണ്ട്.. കഠിന തപസ്സ് അനുഷ്‌ടിക്കുന്ന ഋഷി ജലമെടുത് ശപിച്ചശേഷം ആ ജലം ആരിൽ വീഴ്തുന്നുവോ ആ ശാപം ദേവന്മാർക്ക് പോലും താങ്ങാൻ സാധിച്ചിരുന്നില്ല.
(കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക)
http://www.masaru-emoto.net/english/water-crystal.html