പ്രേതഭൂതാദികളെക്കുറിച്ച് വളരെയധികം സംശയങ്ങൾ പലരും പ്രകടിപ്പിക്കുന്നുണ്ട് .അവർക്കൊരു സഹായമാവട്ടെ എന്നുകരുതി വിവിധയിനം പ്രേതങ്ങൾ പിശാചുക്കൾ എന്നിവയെക്കുറിച്ചുള്ള ഒരു ലഘുവിവരണം ഇടുന്നു .
ആൽപ് - ദുസ്വപ്നങ്ങൾ കാ ണിക്കുന്ന പിശാച്
ബജംഗ് - ചിലപ്പോൾ കറുത്ത പൂച്ചയുടെ രൂപം ധരിക്കും
ഗോർഗൻ - പെണ്ണ് പിശാചാണ് .തലമുടി എല്ലാം പാമ്പുകളായിരിക്കും
ഇൻകുബസ് - ഒരുതരം ആൺ പിശാചുക്കൾ .ഇവ ഉറക്കത്തിൽ മനുഷ്യരുമായി ലൈംഗിക ബന്ധത്തിന് ശ്രമിക്കും
ജിക്കിനിക്കി - ശവക്കോട്ടകളിൽ കാണും ഇവ .ചിലപ്പോൾ മൃതശരീരങ്ങൾ ഭക്ഷിക്കും
ജിൻ - മനുഷ്യരുടെയോ മൃഗങ്ങളുടെയോ ഒക്കെ രൂപമെടുക്കാൻ പറ്റും .പലപ്പോഴും സുന്ദരികളായ സ്ത്രീകളുടെ രൂപമെടുത്തു ചുറ്റിനടക്കും
കാപ്പ - പച്ചക്കണ്ണുകളുള്ള ഒരുതരം പിശാച്
സക്കബ്സ് -ഉറക്കത്തിൽ മനുഷ്യരുമായി ലൈംഗികബന്ധത്തിനു ശ്രമിക്കുന്ന പെൺ പിശാചുക്കൾ
യക്ഷി - സാധാരണ സുന്ദരികളായ സ്ത്രീകളുടെ രൂപത്തിൽ ഒഴുകി നടക്കും .കാലുകൾ നിലത്തു തൊടില്ല
പ്രേതം -മരിച്ചവരുടെ ഗതികിട്ടാത്ത ആല്മാവ് ചുറ്റിത്തിരിഞ്ഞു നടക്കുന്നത് .ഇവയിൽ പലതും കുരിശുകണ്ടാൽ ഓടും .കയ്യിൽ കുരിശില്ലെങ്കിൽ രണ്ടുകയ്യും കുരിശിന്റെ രൂപത്തിൽ ആക്കിക്കാണിച്ചാലും മതി .
ചാത്തൻ -ഉപകാരികളാണിവർ
വാമ്പയർ - ഇവറ്റകളുടെ ആഹാരം മനുഷ്യരക്തമാണ്
കിറ്റ് സൂൺ - കുറുക്കനായും മനുഷ്യനായും രൂപം ധരിക്കാനുള്ള കഴിവുണ്ട് ഇത്തരം പിശാചുക്കൾക്ക്
വെൻഡിഗോ -മനുഷ്യമാംസം ഭക്ഷിക്കുന്ന ഒരുതരം പിശാച് .വളരെ ശക്തിയുള്ള ടൈപ്പാണ്.