A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

വിമാനയാത്രയും ചില അജ്ഞാത രഹസ്യങ്ങളും


ഒരിക്കലെങ്കിലും വിമാനത്തില്‍ യാത്രചെയ്യണമെന്ന് ആഗ്രഹിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ ഇന്ന് പലര്‍ക്കും വിമാനയാത്ര അപ്രാപ്യമല്ല. എന്നാല്‍ നിരന്തരം വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കു പോലും ഇപ്പോഴും വിമാനയാത്രയില്‍ മറഞ്ഞുകിടക്കുന്ന പല കാര്യങ്ങളും അറിയില്ലെന്നതാണ് സത്യം.
പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ ഇക്കാര്യങ്ങളെ കുറിച്ച് അറിവുള്ളവരാണെങ്കില്‍ കൂടിയും യാത്രക്കാരുമായി പങ്കുവെയ്ക്കാറില്ല. യാത്രക്കാര്‍ കേട്ടിട്ടില്ലാത്ത വിമാനയാത്രയിലെ ചില അജ്ഞാത രഹസ്യങ്ങളെ കുറിച്ച് ഇവിടെ വായിക്കാം.
- ഇടിമിന്നല്‍ വിമാനം തകരാന്‍ കാരണമാകുമോ?
1967 ലായിരുന്നു അവസാനമായി മിന്നലേറ്റ് വിമാനം തകര്‍ന്ന സംഭവം രേഖപ്പെടുത്തിയത്. അതിനുശേഷം മിന്നലേല്‍ക്കാതിരിക്കാനുള്ള സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റ് പാസായിട്ടുള്ള വിമാനങ്ങള്‍ മാത്രമാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. മിന്നലിനെ പ്രതിരോധിക്കാനുള്ള സംവിധാനമുള്ളതിനാല്‍ മിന്നലേറ്റുള്ള അപകടങ്ങള്‍ കുറവാണ്.
പക്ഷികളുമായി വിമാനം കൂട്ടിയിടിക്കുമോ?
പക്ഷികള്‍ പറക്കുന്നതിനേക്കാള്‍ ഉയര്‍ന്ന ഓള്‍റ്റിട്യൂഡിലാണ് വിമാനം പറക്കുക എന്നതിനാല്‍ ഉയരത്തില്‍ വെച്ച് ഒരുകാരണവശാലും ഇതു സംഭവിക്കുകയില്ല. ടേക്ക് ഓഫ്, ലാന്റിംഗ് വേളയിലായിരിക്കും പക്ഷിയുമായി കൂട്ടിയിടിക്കാനുള്ള കൂടുതല്‍ സാധ്യത.
-വിമാനത്തില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നതിനുള്ള കാരണം?
വിമാനത്തിന്റെ ടേക്ക് ഓഫ് സമയത്ത് മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കാറുള്ളത് പതിവാണ്. വിമാനത്തിലെ നാവിഗേഷനുമായി ഫോണ്‍ സിഗ്‌നലുകള്‍ കൂടികലര്‍ന്ന് യാത്രയ്ക്ക് തടസം നേരിടുമെന്നായിരുന്നു പൊതുവിലുള്ള ധാരണ. എന്നാല്‍ നാവിഗേഷന്‍ സംവിധാനവുമായി കൂടികലരാനുള്ള ശക്തിയൊന്നും ഫോണ്‍ സിഗ്‌നലുകള്‍ക്ക് ഇല്ലെന്നുള്ളതാണ് വാസ്തവം. ആളുകള്‍ ഒന്നടങ്കം മൊബൈല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ അത് പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ക്ക് ശല്യമായേക്കാം എന്നതിനാലാണ് യാത്രക്കാര്‍ക്ക് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
-വിമാനത്തില്‍ പതിമൂന്നാം നമ്പര്‍ നിരയുണ്ടാകാറില്ലെന്നത് എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?
ചില ദുരന്തങ്ങളും നമ്പറുകളും തമ്മില്‍ ബന്ധമുണ്ടെന്നാണ് പാശ്ചാത്യ ലോകം വിശ്വസിക്കുന്നത്. ഇത് വെറുമൊരു വിശ്വാസം മാത്രമല്ല ചിലപ്പോഴൊക്കെ അതില്‍ കാര്യമുണ്ടെന്നു തന്നെ തോന്നിപ്പോകും. സംഖ്യകളില്‍ മിക്കവാറും പേര്‍ പേടിക്കുന്നത് 13നെയാണ്. സംഖ്യാശാസ്ത്രപ്രകാരം 12 ആണ് ഏറ്റവും ഭാഗ്യമുള്ള നമ്പര്‍. പൂര്‍ണത നിറഞ്ഞ പന്ത്രണ്ടില്‍ ഒന്ന് കൂട്ടുന്നത് അപൂര്‍ണതയായി കണക്കാക്കുന്നു. ദൗര്‍ഭാഗ്യമാണെന്ന് കരുതി മിക്ക വിമാനത്തിലും പതിമൂന്നാം നമ്പര്‍ നിര ഒഴിവാക്കാറുണ്ട്. അന്തവിശ്വാസങ്ങളെ ഭയക്കാത്തതോ എന്തോ അലാസ്‌ക എയര്‍ലൈന്‍സാണ് 13 നമ്പര്‍ സീറ്റ് നിരയുമായി പറക്കുന്ന ഒരേയൊരു വിമാനം. പതിമൂന്നാം നമ്പര്‍ നിര ഇതുവരെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ അടുത്തവണയൊന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
-വിമാനത്തില്‍ പുകവലി നിരോധിച്ചിട്ടുണ്ട്, പിന്നെ എന്തിനാണ് ആഷ് ട്രെ?
15 വര്‍ഷത്തിലധികമായി വിമാനത്തില്‍ പുകവലി നിരോധിച്ചിട്ട്. എങ്കിലും സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങളില്‍ ആഷ് ട്രെ നിര്‍ബന്ധമാക്കിയിരിക്കുന്നത്. 1973-ല്‍ ഉണ്ടായ ഒരു വിമാനദുരന്തത്തെ തുടര്‍ന്നാണ് ആഷ് ട്രെകള്‍ നിര്‍ബന്ധമാക്കിയത്. ഒരു യാത്രക്കാരന്‍ കത്തിച്ച സിഗരറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വിമാനത്തില്‍ തീപിടിത്തമുണ്ടായി. അതിനുശേഷമാണ് പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും ആഷ് ട്രെകള്‍ നിര്‍ബന്ധമാക്കാനുള്ള പ്രധാന കാരണം.
-വിമാനങ്ങള്‍ ബര്‍മുഡ ട്രയാംഗളിന് മുകളിലൂടെ പറക്കാറുണ്ടോ?
അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ നിഗൂഢതകള്‍ നിറഞ്ഞൊരു ഭാഗമാണ് ബര്‍മുഡ ട്രയാംഗിള്‍. ഇതിന് മുകളിലൂടെ പറന്ന പല വിമാനങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. വിമാനങ്ങള്‍ മാത്രമല്ല നിരവധി കപ്പലുകളുടെ തിരോധാനത്തിനും ബര്‍മുഡ ട്രയാംഗിള്‍ കാരണമായിട്ടുണ്ട്. അറിയാതെയെങ്കിലും നിങ്ങളുടെ പൈലറ്റ് ഈ ഭാഗത്ത് കൂടി കടന്നുപോവുകയാണെങ്കില്‍ അവരോട് ഒന്ന് പൊറുക്കാനെ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. ശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഈ ചെകുത്താന്‍ ട്രയാംഗിളില്‍ നിന്നും 1,800 മൈല്‍ ദൂരത്തേക്ക് വഴിമാറിപോകാനുള്ള നിര്‍ദേശമാണ് പൈലറ്റുമാര്‍ക്കുള്ളത്.
-പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ തുറന്നാല്‍?
വിമാനം പറന്നുകൊണ്ടിരിക്കുന്ന വേളയില്‍ ആര് ചെന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചാലും തുറക്കുകയെന്നത് സാധിക്കാത്ത കാര്യമാണ്. നൂറോളം വരുന്ന ബോഡിബില്‍ഡര്‍മാരുടെ ശക്തി ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചാലും കഴിയുകയില്ല. പ്ലഗ് ഡോര്‍ എന്നറിയപ്പെടുന്ന വാതിലുകളായിരിക്കും വിമാനത്തില്‍ ഉപയോഗിക്കുക. വായുമര്‍ദ്ദത്താല്‍ ഡോര്‍ സീല്‍ചെയ്യപ്പെടുമെന്നതിനാല്‍ തുറക്കുക എന്നത് നടക്കാത്ത കാര്യമാണ്.
-ക്യാബിന്‍ ക്രൂവിന് പ്രത്യേക ഭാരം, വലുപ്പം വേണമെന്നുണ്ടോ?
ഉണ്ട്, ക്യാബിന്‍ ക്രൂവിന് 5 അടി 2 ഇഞ്ച് നീളമെങ്കിലും വേണം. ആറടി പൊക്കമുള്ള കംപാര്‍ട്ടുമെന്റുകളില്‍ നിന്നും സാധനങ്ങള്‍ എടുക്കണമെങ്കില്‍ അഞ്ചടി ഉയരമുള്ളവര്‍ക്കെ സാധിക്കുകയുള്ളൂ. കൂടാതെ അത്യാഹിത ഘട്ടത്തില്‍ എമര്‍ജന്‍സി എക്‌സിറ്റ് വഴി ആളുകളെ രക്ഷപ്പെടുത്തണമെങ്കിലും ഈ നിശ്ചിത ഉയരമുള്ളവര്‍ക്കെ കഴിയൂ.
-പ്ലെയിനിനകത്ത് വെടിവെച്ചാല്‍?
വിമാനത്തിനകത്ത് വെടിവെച്ചാല്‍ വെടികൊള്ളുന്ന സ്ഥലവുമായി ബന്ധപ്പെട്ടിരിക്കും അപകടത്തിന്റെ തീവ്രത. വിന്റോ വഴിയാണ് വെടിയുണ്ട പോകുന്നതെങ്കില്‍ കുഴങ്ങും. കാരണം ക്യാബിനകത്തെ എല്ലാ മര്‍ദ്ദവും ഒരുമിച്ച് വിന്റോയുടെ ഭാഗത്തേക്ക് വരികയും ബെല്‍റ്റ് ഉറപ്പിച്ച് നിര്‍ത്താത്തതെന്തും ആ വായുപ്രവാഹത്തിനൊപ്പം പുറത്തേക് തള്ളപ്പെടുകയും ചെയ്യും. ഇനി വിമാനത്തിന്റെ ചട്ടകൂടിനാണ് വെടിയേല്‍ക്കുന്നതെങ്കില്‍ വലിയ സ്‌ഫോടനം തന്നെ സംഭവിക്കും.
-വിമാനത്തിലെ ഓക്‌സിജന്‍ മാസ്‌കിന്റെ ഉപയോഗം?
ഏതെങ്കിലും സാഹചര്യത്തില്‍ വിമാനത്തില്‍ ശ്വസനവായു ഇല്ലാതായാലും കുഴപ്പമില്ല അതിനെ നേരിടാന്‍ ഓക്സിജന്‍ മാസ്‌കുണ്ടെല്ലോ എന്നു കരുതി സമാധാനിക്കാന്‍ വരട്ടെ. ഈ മാസ്‌ക് ഉപയോഗിച്ച് വെറും 15 മിനുറ്റ് മാത്രമേ ശ്വസിക്കാനാവൂ എന്നതാണ് വാസ്തവം. ഇതറിയുമ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടിയേക്കും. ഉയര്‍ന്ന ഓള്‍റ്റിട്യൂഡിലൂടെ വിമാനം പറക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ശ്വസന തടസമുണ്ടാകുന്നത് സാധാരണമാണ്. ഓള്‍റ്റിട്യൂഡില്‍ മാറ്റം വരുത്തി പൈലറ്റുമാര്‍ക്കിത് പരിഹരിക്കാന്‍ കഴിയുന്നതിനാല്‍ പലരും ബുദ്ധിമുട്ടും അപകടവും നേരിടുന്നില്ലെന്ന് മാത്രം. അല്ലാതെ ഈ ഓക്‌സിജന്‍ മാസ്‌ക് കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല.
-പൈലറ്റിന് ടോയ്‌ലെറ്റില്‍ പോകേണ്ടി വരുമ്പോള്‍ ആരും എഴുന്നേറ്റ് നടക്കാന്‍ പാടില്ലാത്തത് എന്തു കൊണ്ട്?
സീറ്റ് ബെല്‍റ്റ് സൈന്‍ തെളിഞ്ഞ് കാണുകയാണെങ്കില്‍ ബെല്‍റ്റ് മുറുക്കി എല്ലാവരും സീറ്റിലിരുന്നിരിക്കണം എന്ന നിയമമാണ് വിമാനത്തിലുള്ളത്. പൈലറ്റിന് കോക്പിറ്റില്‍ നിന്ന് ടോയ്‌ലെറ്റിലോ മറ്റോ പോകേണ്ടതായി വരുമ്പോഴാണ് വിമാനത്തില്‍ ഈ സൈന്‍ തെളിയിക്കാറുള്ളത്. പൈലറ്റില്ലാത്തപ്പോള്‍ കോക്പിറ്റില്‍ കേറി അക്രമം നടത്താതിരിക്കാനും പൈലറ്റിനെ അകത്തിട്ട് പൂട്ടാതിരിക്കാനുമാണ് ഇത്തരം നിയമങ്ങള്‍ പാലിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് അത്തരം സന്ദര്‍ഭങ്ങളില്‍ ഡെക്ക് ഡോര്‍ വഴിയുള്ള പ്രവേശനവും അനുവദിക്കാറില്ല.
-വിമാനത്തിലിരുന്ന് മദ്യപിച്ചാല്‍ വേഗം തലയ്ക്ക് പിടിക്കുമോ?
വിമാനത്തില്‍ ഓക്‌സിജന്‍ അളവ് കുറവാണ് എന്നതിനാല്‍ ലഹരി പെട്ടെന്ന് തലയ്ക്കുപിടിക്കുമെന്നാണ് പറയാറ്. എന്നാല്‍ വിമാനത്തിലിരുന്ന് മദ്യപിച്ചാല്‍ പ്രകടമായ വ്യത്യാസമൊന്നും ഉണ്ടാകാറില്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
കടപ്പാട് :