ബയൊളജി പഠിച്ചവർക്ക് കുറച്ചുകൂടെ ലളിതമായി തൊന്നിയേക്കാം പക്ഷേ വളരെ നിഗൂഢമായ എന്തൊ ഒരു പ്രഹേളിക മനുഷ്യന്റെ വ്യത്യസ്‌തമായ വിരലടയാളങ്ങളുടെ(fingerprints) പിന്നിൽ ചുരുളഴിയാതെ ഒളിഞ്ഞുകിടക്കുന്നതായി എനിക്ക് പലപ്പൊഴും തൊന്നിയിട്ടുണ്ട്. ഇനി ഇത് ലൊകത്തിൽ ജീവിച്ചിരിക്കുന്ന ഇത്രമാത്രം ആളുകളുടെ ഇടയിൽ രണ്ടൊ മൂന്നൊ സാദൃശ്യം തൊന്നുന്നതുപൊലെ വന്നാൽതന്നെ മറ്റ് ഒരുപാടു കാര്യങ്ങൾ വിരലടയാളത്തെ വ്യത്യസ്‌തമാക്കുന്നുണ്ടല്ലൊ!
ഒന്നാമതായി ഇതെങ്ങനെ ഉണ്ടാകുന്നു? എന്ന ചൊദ്യത്തിനു മനുഷ്യനു മനസ്സിലാകുന്ന രീതിയിലുള്ള ഒരു ഉത്തരം ശാസ്ത്രത്തിനു പറഞ്ഞുതരാൻ കഴിഞ്ഞിട്ടുണ്ടൊ എന്ന് സംശയമാണു. ഇനി മരണാനന്തര കാലം നമ്മുടെ വിരളടയാളം പരിശൊധിച്ച് തിരിച്ചറിയുന്ന സംരംഭം ഉണ്ടൊ എന്നെനിക്ക് ബലമായ സംശയം ഉണ്ട്.(വിഷയം മാറ്റുന്നതല്ല, ദയവായി ആ വഴിക്ക് പൊകരുത്). പുനർജ്ജന്മം ഉണ്ടെന്നു പറയുന്നവരും വിശ്വസിക്കുന്നവരും ഈ കാര്യം ചിന്തിച്ചിട്ടുണ്ടൊ? എല്ലാ ജന്മത്തിലും വിരലടയാളം ഒരുപൊലെയായിരിക്കുമൊ? അങ്ങനെയായാൽ അടുത്ത ജന്മത്തിലെങ്കിലും എനിക്ക് ഇപ്പൊഴത്തെ എന്നെ കണ്ടുപിടിക്കാൻ കഴിയുമായിരിക്കും(dat wud b awsm in case I need another human life after this nd b4 heavens)..ശാസ്ത്രത്തിന്റെ പൊക്ക് കണ്ടിട്ട് അങ്ങനെയൊരു സാധ്യത തള്ളിക്കളയുന്നില്ല. നമ്മുടെ ആധാർ കാർഡിലുണ്ടല്ലൊ. ഇന്ത്യയിലാണു ജനിക്കുന്നതെങ്കിൽ system err' ഉണ്ടാകില്ലെ!!
'adermatoglyphia' എന്ന ഒരു ജനറ്റിക്ക് ഡിസൊഡർ ഉള്ള വിഭാഗത്തിനു വിരലുകളിൽ അടയാളം ഉണ്ടാകാറില്ല എന്നാണു അറിഞ്ഞത്. വിഭാഗം എന്നു പറഞ്ഞെങ്കിലും അതു പക്ഷേ ലൊകത്തിൽ ഇതുവരെ ചുരുക്കം ചില കുടംബക്കാർക്കു മാത്രമാണു സംഭവിച്ചിട്ടുള്ളത്. ഒരു 100 ലക്ഷത്തിൽ ഒരു കുടുംബം എന്നൊക്കെപ്പൊലെ വളരെ വിരളമായ ഒരു പ്രതിഭാസമാണു അത്. ചിലപ്പൊൾ ഭാവിയിൽ അവരുടെ കുടുംബങ്ങൾ പെറ്റുപെരുകി വിരളടയാളമില്ലാത്ത ഒരു സമൂഹം തന്നെ ഉണ്ടായിക്കൂടെന്നില്ല. അങ്ങനെ നൊക്കിയാൽ പാരംബര്യമായി വരുന്ന എന്തൊ ഒന്ന് ഇതിനെ ബാധിക്കുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ദൈവത്തിനു പറ്റിയ കയ്യബദ്ധം എന്നാണു എനിക്ക് തൊന്നുന്നത്. lmao 😂
അതിലും ഭയാനകമായ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് ഇത് ഒരു പ്രായമൊക്കെ കഴിഞ്ഞാൽ പിന്നെ വല്യ മാറ്റമൊന്നും വരാതെ(exception for scratches, wounds and so) ഏതാണ്ട് മരണം വരെ നിക്കുന്നു. ഒരു പ്രായം എന്നു പറഞ്ഞത് ഒരു 10 മാസം പ്രായമായ കുഞ്ഞിന്റെയൊന്നും വിരലടയാളം വ്യക്ത്മല്ലാത്തതുകൊണ്ടാണു..പിന്നെ കൈ വിരലുകൾ വളരേണ്ടതുമുണ്ടല്ലൊ? ഒരൊ ദിവസവും നാം ഈ കൈകൊണ്ട് എന്തൊക്കെ ചെയ്യുന്നു. ഒരു പണിയെടുക്കാത്തവരാണെങ്കിലും തിന്നാനെങ്കിലും എല്ലാ ദിവസവും കൈ വിരലുകൾ ഉപയൊഗിക്കുന്നുണ്ടല്ലൊ? വല്യ ഗട്ടൻസ് പണിയൊക്കെ എടുക്കുന്നവരുടെ കൈയൊക്കെ അൽപം പരുത്ത് അവിടെ ഇവിടെ മുറിഞ്ഞ് ഒക്കെ ഇരിക്കുമെങ്കിലും വിരളടയാളത്തിനു വല്യ കേടുകളൊ തെയ്മാനനൊ സംഭവിക്കുന്നില്ലല്ലൊ. തീകൊണ്ട് പൊള്ളി വീർത്തിരിക്കുന്ന വിരലുകളും കുറച്ചു കാലം കഴിയുംബൊൾ പഴയപടിയാകുന്നു. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു? ഇതിങ്ങനെ കേടുകൂടാതെ നിക്കുന്നത് എങ്ങനെയെന്നാണു ചൊദിച്ചത്!
ജീനുകളാണു ഇതിന്റെയൊക്കെ പിന്നിൽ എന്നു പറയുന്നു. എന്നാലും ഇങ്ങനെയുണ്ടൊ ജീന്ന്. ശരിക്കും എന്താനു Von Karman Vortex? ശ്രീ.രാമാനുജനു പൊലും മനസ്സിലാകാത്ത അതു ആരെങ്കിലും വൃത്തിയായി പറഞ്ഞാൽ തന്നെ എന്റെ പകുതി സംശയം തീരും എന്നു പ്രതീക്ഷിക്കുന്നു. അതറിയാതെ ജീനുകളുമായി ഇതിനെ എങ്ങനെയാണു ബന്ധപ്പെടുത്താൻ പറ്റുന്നത്?
ഭാവിയിലേക്കുള്ള സംശയങ്ങൾ...
> ജീനുകളിൽ ഘടനാവ്യത്യാസം വെരുത്തി എന്നെങ്കിലും വേണ്ടുന്ന വിരലടയാളമുള്ള കൈകൾ നേരത്തേ തീരുമാനിക്കാൻ പറ്റുമൊ?
> ശാസ്ത്രം വളർന്ന് ഒരു മനുഷ്യനെ സൃഷ്ടിക്കാറാകുംബൊൾ വിരളടയാളത്തിന്റെ കാര്യത്തിൽ എന്തു ചെയ്യും? ആ ബഗ്ഗ് design issue ആണെന്നു പറഞ്ഞ് തള്ളിക്കളയാനല്ലാതെ ഒരു സെറ്റ് ഫിങ്ങെർപ്പ്രിന്റ്സ് ഉണ്ടാക്കിയെടുക്കണമെങ്കിൽ ഒരു റൊബൊട്ട് മനുഷ്യനെ ശാസ്ത്രീയമായി ഉണ്ടാക്കുന്നതിലും കഷ്ടപ്പെടേണ്ടിവരില്ലെ?