16-19 നൂറ്റാണ്ടുകള്‍ക്കിടയില്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പരിതാലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു രത്ന ഖനിയാണ് "കൊല്ലൂര്‍ ഖനി". ഒരു കാലത്ത് ലോകത്തിന്റെ തന്നെ ശ്രദ്ധ കേന്ദ്രമായിരുന്ന കൊല്ലൂര്‍ ഖനിയിലെ അമൂല്യ രത്നങ്ങൾ "ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ഇറാൻ" മുതലായ രാജസ്ഥാനങ്ങളുടെ മുഖമുദ്രയായിരുന്നു. പഴയ ഗോള്‍ഗണ്ടയുടെ ഭാഗമായ ഗുണ്ടൂരിലെ രത്ന ഖനികളിലൂടെയാണു (16-18 നൂറ്റാണ്ടുകളിൽ കൊല്ലൂര്‍, പരിതാല, ഗൊല്ലപള്ളി, മല്ലവള്ളി, രാമല്‍കോട്ട, ബംഗാനപള്ളി എന്നി ഖനികള്‍ ഉള്‍പ്പടെ 38ഓളം രത്ന ഖനികൾ പ്രവർത്തിച്ചിരുന്നു) ഗോള്ഗണ്ടയെ കേന്ദ്രികരിച്ചു ഭരണം നടത്തിയിരുന്ന ഹൈദ്രബാദ് നൈസാമുകളും, കുത്തുബു ശാഹികളും ലോകത്തിലെ തന്നെ സമ്പന്ന ഭരണാധികാരികളില്‍ ഒരാളായി മാറിയത്. കൊല്ലൂര്‍ ഖനിയിൽ നിന്ന് കാകാത്തിയ രാജവംശത്തിന്റെ കാലത്ത് (1163-1323) ഖനനം ചെയിതെടുത്ത ലോകത്തിലെ തന്നെ പ്രശസ്തമായ രത്നങളിലൊന്നാണ് കോഹിനൂർ രത്നം. ലോക പ്രസിദ്ധ സഞ്ചാരികളായ മാര്‍ക് പോളോ, നിക്കോളോ ഡി കൊണ്ടി, ഡൊമിനോ പയസ്, ഫെര്‍ണാവോ നൂമിന്‍സ് എന്നിവര്‍ ഗുണ്ടൂരിലെ ഖനികള്‍ സന്ദര്‍ശിച്ചതായി കുറിക്കുന്നു. പതിനേഴാം നൂറ്റാണ്ടിൽ കുത്തുബു ഷാഹികളുടെ ഭരണ കാലഘട്ടത്തിൽ (1512–1687) ഗോൾകണ്ടയുടെ ഭാഗമായ ഗുണ്ടൂരിലെ ഖനികൾ സന്ദർശിച്ച ഫ്രഞ്ച് വാണിജ്യ പ്രമുഖനും, സഞ്ചാരിയുമായ ജീൻ ബാപിസ്റ്റെ ടവർണിയർ തന്റെ ടവർണിയർ ട്രാവെൽസ് ഓഫ് ഇന്ത്യ (1635-1677) എന്ന ഗ്രന്ഥത്തിൽ കൊല്ലൂർ ഖനിയിൽ മാത്രം ദിവസേന 60000ത്തോളം പേർ ജോലി ചെയ്തിരുന്നതായും, ഇവിടത്തെ ഖനികളിൽ ഖനനം ചെയ്യുന്നതിന് കുത്തുബു ഷായില്‍ നിന്നും അനുമതി ലഭിക്കുന്നതിനായി 300000 സ്വർണ പഗോഡയും, 44000 - 54000 കിലോഗ്രാം സ്വർണ കട്ടിയും നൽകേണ്ടി ഇരിന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. കൊല്ലൂരിൽ നിന്നും ടവർണിയർക്ക് ലഭിച്ച ഹോപ്പ് ഡയമണ്ട് ( ടവർണിയർ ബ്ലൂ) അദ്ദേഹം ഫ്രാൻസിലെ ലൂയി പതിനാലമന് 1668ൽ നൽകിയിരുന്നു. ഫ്രഞ്ച് വിപ്ലവത്തിൽ ടവർണിയർ ബ്ലൂ മോഷ്ടിക്കപ്പെടുന്നത് വരെയുളള 123 വർഷത്തോളം പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ അഭിവാജ്യ ഘടകമായിരുന്നു ഹോപ്പ് ഡയമണ്ട്.
കൊല്ലൂര്‍ ഖനിയിലെ പ്രശസ്ത രത്നങ്ങള്‍
⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡⟡
⟐ ദി ഗ്രേറ്റ് മുഗള്‍ ഡയമണ്ട്: 1650കളില്‍ കൊല്ലൂരില്‍ നിന്നും ഖനനം ചെയ്തെടുത്ത 280 കാരറ്റുള്ള (56 g) ഈ രത്നം 5മത്തെ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് അമീര്‍ ജമീല്‍ സമ്മാനിച്ചതാണ്. 1650ല്‍ ടവർണിയർ ഔറംഗസീബിന്റെ പക്കല്‍ ഒരിക്കല്‍ ഈ രത്നം കണ്ടതായി രേഖപെടുത്തിയിട്ടുണ്ട്. 1738ല്‍ മുഗള്‍ ചക്രവര്‍ത്തി മുഹമ്മദ് ഷായുടെ കാലത്ത് പേര്‍ഷ്യന്‍ ഭരണാധികാരി നാദിര്‍ ഷാ ഡല്‍ഹി കീഴടക്കി മുഗള്‍ ഡയമണ്ട് സ്വന്തമാക്കിയിരുന്നു. 1747ല്‍ നാദിര്‍ഷ കൊല്ലപെട്ടതോടെ ഈ രത്നം കാണാ മറയത്ത് മറഞ്ഞു.
⟐ റീജൻറ്റ് ഡയമണ്ട്: 140.64 കാരറ്റുള്ള (28.128 g) ഈ രത്നം 1698ല്‍ കൊല്ലൂരില്‍ നിന്ന് കണ്ടെടുത്തതാണ്. 61,440,000 യു.സ് ഡോളര്‍ വിലമതിക്കുന്ന ഈ രത്നം പോര്‍ച്ചുഗീസ് ചക്രവര്‍ത്തിമാരുടെ രാജമുദ്രകളില്‍ ഒന്നായിരുന്നു. ഇപ്പോള്‍ ഫ്രാന്‍സിന്റെ അധീനതയിൽ ലൂവ്രേ മ്യുസിയത്തില്‍ സുക്ഷിച്ചിരിക്കുന്നു.
⟐ നൈസാം ഡയമണ്ട്: 340 കാരറ്റുള്ള (68 g) ഈ രത്നം ഹൈദ്രബാദ് നൈസാമുകളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു.
⟐ ഒര്‍ലോവ് ഡയമണ്ട്: കോടികള്‍ വിലമതിക്കുന്ന 189.62 കാരറ്റുള്ള (37.924 g) രത്നം 1739ല്‍ കണ്ടെടുത്തു. ഇപ്പോള്‍ മോസ്കോ ക്രെംലിൻ ഡയമണ്ട് ഫണ്ടിനു സ്വന്തം.
⟐ ദാരിയ ഇ നൂര്‍: മങ്ങിയ പിങ്ക് കളറിലുള്ള 182 കാരറ്റുള്ള (36.4 g) ഈ രത്നം കാകാത്തിയ രാജവംശം കണ്ടെടുത്തതാണ്. നാദിര്‍ഷയിലൂടെ ഈ രത്നം പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. പിന്നീട് പലരിലൂടെയും മാറി മറിഞ്ഞ് വീണ്ടും ഈ രത്നം ഇറാന് സ്വന്തമായി.
⟐ ഹോപ്പ് ഡയമണ്ട് (ടവർണിയർ ബ്ലൂ) : 250 മില്യണ്‍ യുസ് ഡോളര്‍ വിലമതിക്കുന്ന ഈ രത്നം ജീൻ ബാപിസ്റ്റെ ടവർണിയർ ലൂയി പതിനാലാമന് നല്‍കിയതാണ്. 45.52 കാരറ്റുള്ള (9.104 g) ഫ്രെഞ്ചു കലാപത്തില്‍ മോഷ്ട്ടിക്കപെടുന്നത് വരെ ഫ്രാന്‍സ് ചക്രവര്‍ത്തിമാരുടെ അഭിമാനസ്തംഭമായിരുന്നു. ടവർണിയർ ബ്ലൂ എന്നറിയപെട്ട ഈ രത്നം പിന്നീട് രൂപമാറ്റം വരുത്തി ഹോപ്പ് ഡയമണ്ട് എന്ന പേരില്‍ അവതരിച്ചു. ഇപ്പോള്‍ അമേരിക്കൻ ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള ലോകപ്രശസ്തമായ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനമായ സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനു സ്വന്തം.
⟐ ട്രേസ്ഡന്‍ ഗ്രീന്‍ ഡയമണ്ട്: 1722ല്‍ കണ്ടെടുത്ത പച്ച നിറത്തിലുള്ള ഈ രത്നം 41 കാരറ്റുള്ള (8.2 g). പിന്നീട് പോളണ്ടിലെ ഓഗസ്റ്റസ് 3മന്‍ ഒരു ഡച്ച് വ്യാപാരിയില്‍ നിന്ന്‍ സ്വന്തമാക്കി. ഇപ്പോള്‍ ജര്‍മനനിയിലെ ട്രേസ്ഡന്‍ ഇംബീരിയല്‍ പാലസില്‍ സൂഷിച്ചിരിക്കുന്നു.
⟐ കോഹിനൂര്‍ ഡയമണ്ട്: കാകാത്തിയര്‍ 1304നടുത്ത് ഖനനം ചെയ്തെടുത്ത ഈ രത്നം 105.6 കാരറ്റ് (21.6 g) വരും. പേര്‍ഷ്യന്‍ ചക്രവര്‍ത്തി നാദിര്‍ഷയാണു കോഹിനൂര്‍ എന്ന പേര് നല്‍കിയതെന്ന് വിശ്വസിക്കപെടുന്നു. പലരിലൂടെയും മാറി മറഞ്ഞ് ഇപ്പോള്‍ ബ്രിട്ടന് സ്വന്തം.
⟐ സ്റ്റാന്‍സി ഡയമണ്ട്: 55 കാരറ്റോളം വരുന്ന ഈ രത്നം 1500കളില്‍ യുറോപ്പില്‍ എത്തുകയും. ഇപ്പോള്‍ ഫ്രാന്‍സിലെ അപ്പോളോ ഗ്യാലറിക്ക് സ്വന്തം.
⟐ ദി ഗ്രേറ്റ് ടേബിള്‍ ഡയമണ്ട്: 60 കാരറ്റ് (12 g) വരുന്ന ഈ പിങ്ക് ഡയമണ്ട് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ കീരിടം അലങ്കരിച്ചിരുന്നു. നാദിര്‍ഷ ഡല്‍ഹി കീഴടക്കി ഇത് സ്വന്തമാക്കുകയും. പിന്നീട് നാദിര്‍ഷയുടെ മരണത്തോടെ ടേബിള്‍ ഡയമണ്ട് അപ്രത്യക്ഷമാകുകയും ചെയ്തു.
⟐ ഫ്ലോറന്‍റ്റിന്‍ ഡയമണ്ട്: 137.27 കാരറ്റ് (27.454 g) വരുന്ന ഈ രത്നം 1657ല്‍ കണ്ടെടുത്തു. പിന്നീട് ഓസ്ട്രിയക്ക് സ്വന്തമാകുകയും ചെയ്തു.
⟐ ഷാ ഡയമണ്ട്: മുഗളരില്‍ നിന്ന് നാദിര്‍ഷ സ്വന്തമാക്കിയ ഈ രത്നം ലോകത്തിലെ തന്നെ ഏറ്റവും വിലമതിക്കുന്ന രത്നങ്ങളില്‍ ഒന്നാണ് . ഇപ്പോള്‍ മോസ്കോ ക്രെംലിൻ ഡയമണ്ട് ഫണ്ടിനു സ്വന്തം.
⟐ നൂറുല്‍ ഐന്‍ ഡയമണ്ട്: 1600കളില്‍ കണ്ടെടുത്ത ഈ രത്നം മുഗളരിലൂടെ നാദിര്‍ഷയുടെ പക്കല്‍ എത്തുകയും രത്നം ഇപ്പോള്‍ ഇറാന്റെ ഉടമസ്ഥതയിലാണ്.
⟐ വിറ്റല്‍സ്ബാച്ച് ഡയമണ്ട്: 1600കളില്‍ കണ്ടെടുത്ത 80 മില്യണ്‍ വിലമതിക്കുന്ന ഈ രത്നം ഇപ്പോള്‍ ഖത്തറിന്റെ ഹമദ് ബിൻ ഖലീഫ അൽത്താനിക്ക് സ്വന്തം.
⬖ ചിത്രങ്ങള്‍⬖
❖ നാദിര്‍ഷയുടെ കിരിടത്തില്‍ ദാരിയ ഇ നൂര്‍
❖ റീജൻറ്റ് ഡയമണ്ടുമായി നെപ്പോളിയന്‍
❖ ട്രേസ്ഡന്‍ ഗ്രീന്‍ ഡയമണ്ട്
⬖ കടപ്പാട്⬖