തമിഴ്നാട് കേരളം തുടങ്ങി ലോകത്തിലെ പലഭാഗത്തെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു ആചാരമാണ് തീമിതി. തീക്കനലുകളിലൂടെ or
ചുട്ടുപഴുത്ത വിറകുകനലിലൂടെയോ കല്ലുകളിലൂടെയോ നഗ്നപാദനായി നടക്കുന്നതിനെ തീനടത്തം
ഈ ആചാരം. മഹാഭാരതത്തിലെ ചില ഭാഗങ്ങൾ പുനരവതരിപ്പിക്കപ്പെടുന്ന സങ്കല്പം ആണ് , രണ്ടു മാസം നീണ്ടു നില്ക്കുന്ന ചടങ്ങിന്റെ ഒരു ഭാഗമാണ് തീമിതി,. കുരുക്ഷേത്ര യുദ്ധശേഷം തന്റെ പരിശുദ്ധി തെളിയിക്കാൻ ദ്രൗപതി തീക്ക് മീതെ നടക്കുകയും പുറത്ത് വരുകയും ചെയ്ത സ്മരണപുതുക്കുന്നതാണു ഈ അനുഷ്ടാനം നടത്തുന്നത്
ലോകത്തിൻറെ പല ഭാഗങ്ങളിൽ നടന്നു വരുന്നതാണ് തീനടത്തം. ഒരു വ്യക്തിയുടെ മനബലം ശക്തി എന്നിവ അളക്കുന്നതിണോ ഒരാളിലുള്ള വിശ്വസ്തത പരീക്ഷിക്കുന്നത്തിനും ചുരുക്കം സമൂഹങ്ങൾ ഇതെല്ലാം തന്നെ ഉപയോഗിക്കാറുണ്ട്
കണ്ണൂർ കാസർകോട് ജില്ലയിൽ ...ഇവിടെയൊക്കെ തീകനലിൽ ഇരിക്കുന്ന തെയ്യ കോലങ്ങളും കിടക്കുന്ന തെയ്യ കോലങ്ങളും ഉണ്ട്(പൊട്ടൻ തെയ്യം ,ഉചിട്ട തെയ്യം,തീ ചാമുണ്ഡി) യൂട്യൂബിൽ വീഡിയോ ലഭ്യമാണ്... ആളി കത്തുന്ന തീയിലൂടെ ഓടുന്ന തെയ്യാവുമുണ്ട്...കണ്ഠനാർ കേളൻ... പിന്നെ കഴിയുമെങ്കിൽ യൂട്യൂബിൽ വീഡിയോ കാണുക......
നമ്മുടെ നാട്ടിൽ നടകുന്നത് ചെറുത് അതിൽ കൂടെ ഓടി ആണ് നടകുന്നത് ബട്ട് തമിഴ്‌നാട്ടിലെ മാ മാരിയമ്മൻ
ക്ഷേത്രങ്ങളിൽ ഇത് കുറച്ചു wild..ആയിട്ടാണ് നടകുന്നത് അവിടെ തി കത്തിനിൽക്കുന്ന ടൈമിൽ അതിനു മുകളിലൂടെ പതുക്കെ നടക്കുന്ന സീൻ പിന്നെ ഡാൻസ് ഇവ ഉണ്ട് അങ്ങനെ ചെയ്യുബോൾ വ്രതം എടുത്താൽ കാല് പൊള്ളില്ല എന്ന് പറയാറുണ്ട് അതിന്റെ രഹസ്യം ആർകും അറിയില്ല ക്ഷേത്രവിശ്വാസത്തിന്റെ ഭാഗമായി പൊള്ളല്‍ തനിയെ മാറും എന്ന വിശ്വാസം ഉണ്ട്
ചിലപ്പോൾ അപൂർവ്വമായി പൊള്ളലേറ്റ ഇവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന സീൻ ഉണ്ടാകാറുണ്ട്
?????============?(
പിന്നെ ഇവിടെ പറയുന്നത് ചെറിയ തീനടത്തം പിന്നെ തമിഴ് നാട്ടിലെ ഇവിടെ നടന്നാൽ പണികിട്ടും..
ഒരു അവസരം കിട്ടിയാൽ ചെയ്യാൻ മടിക്കരുത്.തീമിതി അത് നിങ്ങൾക്കു തരുന്ന സെല്ഫ് കോണ്‍ഫിഡൻസ് വളരെ വലുതാകും
ഈന്ന് ഒരു വ്യക്തിയുടെ ധീരം... ധൈര്യം.. ആത്മവിശ്വാസം..വ്യക്തിയുടെ മനബലം ശക്തി . വർധിപ്പിക്കുന്നതിനായി വ്യക്തിത്തവികസന പരുപടികളിൽ ഇപ്പോൾ ഇതൊക്കെ ഉൾപെടുത്തുതാറുണ്ട
..........
.........
...
സത്യത്തിൽ എന്താണു ഇതിനു പിന്നിലുള്ള ശാസ്ത്രം എന്ന് നോക്കാം.കടപ്പാട്.... ..... Baijuraj - ശാസ്ത്ര ലോകം
ഒരു ചെറിയ ഉദാഹരണത്തിൽ നിന്നും തുടങ്ങാം…
ഒരു പ്ലാസ്റ്റിക് ഗ്ലാസും, ഒരു സ്റ്റീൽ ഗ്ലാസും 2-3 മണിക്കൂർ ഫ്രിഡ്ജിന്റെ ഫ്രിസറിൽ വെക്കുക. എന്നിട്ട് 2 ഉം കൈയ്യിൽ എടുത്തു നോക്കുക. 2 നും ഒരേ തണുപ്പു ( താപനില ) ആണെങ്കിലും പ്ലാസ്റ്റിക് ഗ്ലാസിനു തണുപ്പു അധികം തോന്നില്ല. എന്താണു കാരണം ?? പ്ലാസ്റ്റിക്കിന്റെ പുറമേയുള്ള തണുപ്പു മാത്രമേ നമ്മുടെ കൈയ്യിൽ പ്രവേശിക്കുന്നുള്ളൂ. എന്നാൽ സ്റ്റീലിന്റെ ഉൾഭാഗത്തെ തണുപ്പു പുറമേയ്ക്കു വന്നുകൊണ്ടേ ഇരിക്കും. അതുകൊണ്ടു സ്റ്റീലിനു തണുപ്പു കൂടുതൽ എന്ന് തോന്നും. എന്ന് വച്ചാൽ… സ്റ്റീൽ ഒരു നല്ല താപ ചാലകം ( thermal conductor ) ആണു. എന്നാൽ പ്ലാസ്റ്റിക്, മരം, റബ്ബർ മുതലായവ ഒരു നല്ല താപ ചാലകം അല്ല.
തീ അണച്ചതിനു ശേഷം ഉള്ള കനലും ഇതുപോലെ ആണ്. ഏറ്റവും പുറം ഭാഗത്തുള്ള ചൂടു മാത്രമേ കാലിൽ ഏൽക്കൂ…
തീക്കനലിൽ അധികം സമയം നില്ക്കാതെ വേഗം വേഗം കാൽ മാറ്റി മാറ്റി ചവിട്ടിയാൽ കാൽ പൊള്ളില്ല. കാരണം .. കനലിന്റെ പുറം ഭാഗത്തെ ചൂടു മാത്രമേ കാലിൽ മുട്ടുന്നുള്ളൂ. കൂടാതെ കനലിനു മുകളിൽ ഒരു നിര ചാരം കൂടെ മിക്കവാറും ഉണ്ടായിരിക്കും. ഈ ചാരവും ഒരു താപ ചാലകം അല്ല.
അപ്പോൾ ഇതുപോലെ കനലിൽ നടക്കുന്നവരിൽ ചിലർക്ക് ചെറുതായെങ്കിലും പൊള്ളലേൽക്കാറില്ലേ എന്ന് ചിലർ ചോദിക്കാം.
ശരിയാണു . ചിലർക്ക് പൊള്ളൽ ഏൽക്കാറുണ്ടു. അതെന്തുകൊണ്ടാണെന്നു നോക്കാം..
തീക്കനലിൽ നടക്കുമ്പോൾ കാൽ വേഗം മാറ്റി മാറ്റി നടക്കണം എന്ന് പറഞ്ഞുവല്ലോ. ഇങ്ങനെ നടക്കുമ്പോൾ കനൽ നമ്മുടെ വിരലുകൾക്കിടയ്ക്കു കുരുങ്ങിപ്പോകാറുണ്ടു. അതുകൊണ്ടു വിരലുകള വിടര്ത്തിയും ചുരുക്കിയും കനൽ കുരുങ്ങാതെ ശ്രദ്ധിക്കണം. കൂടാതെ കനലിനു കൂടെ ഉരുകിയ പ്ലാസ്റ്റിക്കോ, ലോഹ പദാർതങ്ങളോ ഉണ്ടാവാം. അതും ശ്രദ്ധിക്കണം. കൂടാതെ കാൽ പാതം മാത്രം കനലിൽ മുട്ടുവാൻ പാടുള്ളൂ. പാദത്തിനു മുകളിലുള്ള സാധാരണ തൊലിയിൽ കനൽ നേരിട്ടു മുട്ടതിരിക്കാനും ശ്രദ്ധിക്കണം.
ഇത്രയും പറഞ്ഞതുകൊണ്ടു ആരും തീക്കനൽ ഉണ്ടാക്കി അതിൽ നടക്കാൻ ശ്രമിക്കണ്ട. എന്നാലും കനൽ നടത്തം എന്ന് കേൾക്കുമ്പോൾ ഒരു ചെറു പുഞ്ജിരിയോടെ അതിന്റെ പിന്നിലുള്ള ശാസ്ത്രം എനിക്കറിയാം എന്ന് ഓർത്താൽ മതി.