യുദ്ധ വിമാനങ്ങൾ - പൗരാണികം മുതൽ അഞ്ചാംതലമുറ വരെ
അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ- സാങ്കേതിക വസ്തുതകൾ
പറക്കുന്ന യന്ത്രങ്ങൾ എല്ലാ കാലത്തും മനുഷ്യനെ അത്ഭുത പരവശനാക്കുകയും വിസ്മയിപ്പിക്കുകയും ചെയ്തിട്ടുണ്ട് .പുരാണങ്ങളിൽ പ്രതിപാദിച്ചിരുന്ന പുഷ്പക വിമാനം വൈശ്രവണന്റേതായിരുന്നു .വൈശ്രവണൻ (കുബേരൻ ) സമ്പത്തിന്റെ ദേവതയും സ്വയം അതിസമ്പന്നനും ആയിരുന്നു .സ്വർണം കൊണ്ടാണ് വൈശ്രവണൻ ലങ്കാനഗരം പണികഴിപ്പിച്ചത് .അന്നും അതി സമ്പന്നനായ ഒരാൾക്കുമാത്രമേ ഒരു പറക്കുന്ന യന്ത്രം സ്വന്തമാക്കാൻ കഴിയുമായിരുന്നുളൂ .സഹോദരനായ വൈശ്രവണനെ ലങ്കയിൽനിന്നോടിച്ചിട്ടാണ് രാവണൻ ലങ്കയും പുഷ്പകവിമാനവും സ്വന്തമാക്കിയത്.രാവണന്റെ ''സ്റ്റാറ്റസ് സിംബൽ ''ആയിരുന്നു പുഷ്പക വിമാനം .പുഷ്പക വിമാനം ശരിക്കും ഒരു മൾട്ടി പർപ്പസ് കോംബാറ്റ്എയർ ക്രാഫ്റ്റ് (MULTI PURPOSE COMBAT AIRCRAFT) ആയിരുന്നു .രാവണന്റെ സഞ്ചാരവും യുദ്ധവുമെല്ലാം പുഷ്പക വിമാനത്തിലായിരുന്നു .
.
മറ്റൊരുപൗരാണികമായ യുദ്ധ വിമാനമാണ് സാൽവന്റെ ''സൗഭം ''.സാൽവന് ശ്രീ കൃഷ്ണന്റെ സമകാലീകനായ രാജാവായിരുന്നു . പല കാരണങ്ങൾ കൊണ്ടും കൃഷ്ണന്റെ ശത്രുവായിരുന്നു സാൽവൻ.. ഭാഗവതത്തിൽ സാൽവനെപ്പറ്റിയും അദ്ദേഹത്തിന്റെ യുദ്ധവിമാനത്തെപ്പറ്റിയും അതിൽ കയറി സാൽവൻ ദ്വാരകയെ ആക്രമിച്ചതുമെല്ലാം വളരെ വിശദമായി വിവരിച്ചിട്ടുണ്ട് . സാൽവൻ തപസ്സു കൊണ്ട് നേടിയതാണ് അതിശക്തമായ ''സൗഭം'' എന്ന വിമാനം . ഫ്ലൈറ്റ് കാരക്ടറിസ്റ്റിക്സ് ഇൽ ഇന്നത്തെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കു സമാനമായിരുന്നു സൗഭം ..മറ്റുള്ളവർക് കാണാൻ കഴിയാത്ത (STEALTH).,അതിവേഗതയാർന്ന( SUPERCRUISE) പെട്ടന്ന് ഗതിമാറ്റാനാവുന്ന (SUPER MANEUVERABLE) സൗഭത്തെ നേരിടാൻ ഭഗവാൻ കൃഷ്ണൻ പോലും വിഷമിച്ചു . പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ സാൽവന്റെ സൗഭം തകർക്കാൻ ശ്രീ കൃഷ്ണന് കഴിഞ്ഞെങ്കിലും സാൽവന്റെ ആകാശാക്രമണം ദ്വാരകാ വാസികളെ ഭയ ചകിതരാക്കുകയും കാര്യമായ നാശം വിതക്കുകയും ചെയ്തിരുന്നു .
.
ഇക്കാലത്തെ യുദ്ധങ്ങളിലെയും ഗതിനിർണയിക്കുന്ന ഘടകമാണ് യുദ്ധ വിമാനങ്ങൾ ഏതാനും റഷ്യൻ യുദ്ധവിമാനങ്ങൾ എങ്ങിനെയാണ് സിറിയയിലെ യുദ്ധത്തിന്റെ ഗതി മാറ്റിയത് എന്ന് കഴിഞ്ഞ വര്ഷം നാം കണ്ടതാണ് .പുഷ്പകത്തെയും സൗഭത്തെയുംപോലെ വില പിടിച്ചതാണ് ഇന്നത്തെ യുദ്ധ വിമാനങ്ങൾ .ഒരു ആധുനിക യുദ്ധ വിമാനത്തിന്റെ ശരാശരിവില ആയിരം കോടി രൂപക്കടുത്തു വരും .വിമാനം ശുദ്ധ സ്വർണം കൊണ്ട് നിര്മിച്ചിരുന്നെങ്കിൽ വരുന്ന വില . അഞ്ചാം തല മുറ യുദ്ധ വിമാനങ്ങളുടെ കാലമാണ് വരാൻ പോകുന്നത് .അവ കൈയിലുള്ളവരാണ് പുതിയ ലോകശക്തികൾ ..ഇവയെ പറ്റിയുള്ള കൃത്യതയില്ലാത്ത പല റിപ്പോർട്ടുകളും പത്രങ്ങളിൽ വരാറുണ്ട് ..''വായിൽ തോന്നിയത് കോതക്ക് പാട്ട് '' എന്നതുപോലെയാണ് പല വാർത്തകളും .ഇത്തരുണത്തിലാണ് യുദ്ധവിമാനങ്ങളെ പറ്റി ഒന്നെഴുതാമെന്നു തോന്നിയത് .പൗരാണികമായ വിമാനങ്ങൾ നിർമിച്ച വിശ്വകർമ്മാവിനെയും .വൈശ്രവണനെയും പൗരാണികമായ ഫൈറ്റർ പൈലറ്റ് സാൽവനെയും സ്മരിച്ചുകൊണ്ട് യുദ്ധവിമാനങ്ങൾ കുറിച്ച ഒരു ചെറിയ കുറിപ്പ് എഴുതുന്നു .
.
----------
യുദ്ധ വിമാനങ്ങളുടെ തലമുറകൾ
----------
.
രണ്ടാം ലോക മഹായുദ്ധത്തിലും അത് മുൻപും ഉണ്ടായിരുന്ന പിസ്റ്റൺ എൻജിൻ കൊണ്ട് പ്രവർത്തിക്കുന്ന യുദ്ധ വിമാനങ്ങളെ സാധാരണ ഒന്നാം തലമുറ വിമാനങ്ങളായല്ല പരിഗണിക്കുന്നത് .അവയെ പ്രത്യേകമായി ഒരു തലമുറയിൽ പെടുത്താതെ പിസ്റ്റൺ എൻജിൻ യുദ്ധ വിമാനങ്ങൾ എന്ന പ്രത്യേക വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്
അഞ്ചു തലമുറ യുദ്ധ വിമാനങ്ങൾ രണ്ടാം ലോക മഹ്ഹായുദ്ധത്തിനു ശേഷം ഇതുവരെ യുദ്ധ മുഖത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .അവയുടെ ഏറ്റവും മുഖ്യമായ പ്രത്യേകതകൾ താഴെ വിവരിക്കുന്നു .
.
----------
ഒന്നാം തലമുറ : (1945-1995)
----------
.
ആദ്യകാല ജെറ്റ് യുദ്ധ വിമാനങ്ങളെയാണ് ഒന്നാം തലമുറ യുദ്ധ വിമാനങ്ങളാണ് കരുതുന്നത് .രണ്ടാം ലോക യുദ്ധത്തിന്റെ അവസാനമാണ് ഇവ പ്രത്യക്ഷപ്പെട്ടത് .ഇവയുടെ വേഗത ശബ്ദവേഗത്തിനടുത്തോ അതിനു താഴയോ ആയിരുന്നു .വിമാനത്തിൽ ഘടിപ്പിച്ച തോക്കുകൾ ആയിരുന്നു പ്രധാന ആയുധം ഭാരവാഹകശേഷി കുറവായതിനാൽ വലിയ ബോംബുകൾ വഹിക്കാനുള്ള കറുത്ത ഇത്തരം വിമാനങ്ങൾക്കുണ്ടായിരുന്നില്ല .ഒന്നാം തലമുറയിലെ ഏറ്റവും കരുത്തുള്ള യുദ്ധവിമാനങ്ങൾ അമേരിക്കയുടെ എഫ് 86 ഉം സോവിയറ്റ് യൂണിയന്റെ മിഗ് -17 ഉം ആയിരുന്നു .ഇതിൽ മിഗ് 17ഇന്റെ വകഭേദങ്ങൾ ചൈനയിലും ,ഉത്തരകൊറിയയിലും ഇപ്പോഴും വ്യോമസേനകളിൽ നിലനിൽക്കുന്നു.
.
-----------
രണ്ടാം തലമുറ (1955 മുതൽ)
-----------
.
അമ്പതുകളുടെ അവസാനത്തിലും അറുപതുകളിലുമാണ് രണ്ടാം തലമുറ യുദ്ധ വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടത് കൂടുതൽ ശക്തമായ അക്സിയൽ ടര്ബോജെറ് എൻജിനുകൾ ഘടിപ്പിച്ച ഇവ ശബ്ദവേഗത്തെ മറികടക്കുന്ന വേഗതയുള്ളവയായിരുന്നു .ഇവയിൽ പലതിന്റെയും പരമാവധി വേഗത ശബ്ദത്തിന്റെ രണ്ടു മടങ്ങിനോടടുത്ത(Mach 2) ആയിരുന്നു .മിസൈലുകൾ ആയിരുന്നു പ്രധാന ആയുധം .പലവയിലും റഡാര് സംവിധാനങ്ങൾ ഘടിപ്പിച്ചിരുന്നു. ആക്രമണങ്ങളുടെ കൃത്യത കൂട്ടാനും .വളരെ ദൂരെനിന്നു ശത്രു വിമാനങ്ങളെ കണ്ടുപിടിക്കാനും റഡാർ സംവിധാനങ്ങൾക്ക് കഴിഞ്ഞു . മനുഷ്യന്റെ കണ്ണുകളിൽനിന്നു റഡാറുകൾ നിരീക്ഷണത്തിന്റെ ചുമതല ഏറ്റെടുത്തത് രണ്ടാം തലമുറയിലൂടെയായിരുന്നു .സോവ്യേറ്റ് യൂണിയന്റെ മിഗ് 19 ,യു എസ് ഇന്റെ ഫ് 5 ,ഫ്രാൻസിന്റെ മിറാഷ് III തുടങ്ങിയവയാണ് പ്രമുഖ രണ്ടാം തലമുറ യുദ്ധ വിമാനങ്ങൾ. പരിഷ്കരിക്കപ്പെട്ട രണ്ടാമത്തെ തലമുറ യുദ്ധവിമാനങ്ങൾ ഇപ്പോഴും ധാരാളമായി വ്യോമസേനകളിൽ പ്രവർത്തിക്കുന്നുണ്ട്.
.
--------
മൂന്നാം തലമുറ:(1960- മുതൽ)
--------
.
എഞ്ചിനുകളുടെയും ആയുധങ്ങളുടെയും കാര്യത്തിൽ മൂന്നാം തല മുറ രണ്ടാം തലമുറയോട് സാമ്യം കാണിക്കുന്നു .എന്നാൽ റഡാറുകളുടെയും വിവര വിനിമയ സംവിധാനങ്ങളുടെയും കാര്യത്തിൽ മൂന്നാം തലമുറ രണ്ടാം തലമുറയെക്കാൾ ബഹുദൂരം മുന്നിലാണ് . കൃത്യതയാർന്ന ബോംബുകളും മിസൈലുകളും മൂന്നാം തലമുറയെ വ്യത്യസ്തമാക്കി . വേരിയബിൾ ജിയോമെറ്ററി (variable geometry wings)ചിറകുകളും ഈ തലമുറയിലെ എടുത്തുപറയപെട്ട പ്രത്യേകതയാണ് .വേരിയബിൾ ജിയോമെറ്ററി ചിറകുകളുള്ള യുദ്ധവിമാനങ്ങൾക് എല്ലാ പറക്കൽ വേഗതകളിലും സ്ഥിരതയോടെയും ഇന്ധന ക്ഷമതയോടും പറക്കാൻ പറ്റി അതോടെ യുദ്ധ വിമാനങ്ങളുടെ പറക്കൽ പരിധിയും(combat range) വർധിച്ചു .യുദ്ധവിമാനങ്ങൾ ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് മൂന്നാം തലമുറയുടെ വരവോടെയാണ് .മിഗ് 25 പോലെയുള്ള ചില മൂന്നാം തലമുറ വിമാനങ്ങൾ ശബ്ദത്തിന്റെ മൂന്ന് മടങ്ങുവരെ(mach 3) വേഗതയാർജിക്കാൻ കഴിവുള്ളവയാണ് . യു എസ് ഇന്റെ എഫ് 104 ,സോവിയറ്റ് യൂണിയന്റെ മിഗ് -23,മിഗ്-25 ,ഫ്രാൻസിന്റെ മിറാഷ് എഫ് -1 തുടങ്ങിയവയാണ് ചില പ്രസിദ്ധമായ മൂന്നാം തലമുറ യുദ്ധ വിമാനങ്ങൾ
.
---------
നാലാം തലമുറ യുദ്ധ വിമാനങ്ങൾ (1975 മുതൽ)
.
---------
.
ഇന്നത്തെ ശക്തമായ എല്ലാ വ്യോമസേനകളും നാലാം തലമുറ യുദ്ധവിമാനങ്ങളാണ് മുഖ്യമായും ഉപയോഗിക്കുന്നത് .1975 മുതലാണ് ഇത്തരം യുദ്ധവിമാനങ്ങൾ വ്യാപകമായി നിർമിച്ചു തുടങ്ങിയത് .നാലാം തലമുറ വിമാനങ്ങളുടെ മുഖ്യമായ ആയുധം ദൃശ്യപരിധിക്കു പുറത്തു (Beyond Visual Range)പ്രഹരശേഹിയുള്ള ദൂരപരിധിയുള്ള മിസൈലുകളാണ് .വളരെ സങ്കീർണമായ റഡാർ സംവിധാനങ്ങളാണ് ഇത്തരം വിമാനങ്ങൾ ഉപയോഗിക്കുന്നത് ..പല വിമാനങ്ങളിലും ഫെസെഡ് അറേ റഡാറുകളാണ്(PHASED ARRAY RADAR) ഉപയോഗിക്കുന്നത്. വിമാന നിയന്ത്രണ സംവിധാനം മുൻതലമുറകളിലെ ഹൈഡ്രൊലിക് സംവിധാനത്തിൽ(Hydraulic Systems) നിന്ന് വ്യത്യസ്തമായി കമ്പ്യൂട്ടർ നിയന്ത്രിത ഫ്ലൈ ബൈ വയർ(FLY BY WIRE) സംവിധാനമാണ് .ഇക്കാരണം കൊണ്ടുതന്നെ മുൻതല മുറ വിമാനങ്ങൾക്ക് കഴിയാതിരുന്ന തരത്തിൽ ഗതിമാറ്റം നടത്താൻ ( SUPER MANEUVARABILITY))ഇവക്കു സാധ്യമാണ് .അടുത്തിടെയായി അഞ്ചാം തലമുറ വിമാനങ്ങളിലെ സാങ്കേതിക വിദ്യ നാലാം തലമുറയിലേക്കു സന്നിവേശിപ്പിച്ച 4.5 തലമുറ യുദ്ധ വിമാനങ്ങളെയും രംഗത്തിറക്കിയിട്ടുണ്ട് .യു എസ് ഇന്റെ എഫ് -14,എഫ് 16 എഫ് 15 സോവിയറ്റു യൂണിയന്റെ മിഗ് -29 മിഗ് 31 സുഖോയ് 27 ,ഫ്രഞ്ച് മിറാജ് 2000, ,നമ്മുടെ തന്നെ തേജസ് എന്നിവയാണ് ചില പ്രമുഖ നാലാം തലമുറ യുദ്ധവിമാനങ്ങൾ .4.5 ആം തലമുറ യുദ്ധ വിമാനങ്ങളുടെ പട്ടികയിൽ സുഖോയ് 30MKI ,സുഖോയ്- 35S , എഫ് -15C ഫ്രഞ്ച് റാഫേൽ(RAFALE) ,യൂറോഫൈഹ്റെർ(EUROFIGHTER TYPHOON) എന്നിവയാണ് ചിലത് .
-------------------------
അഞ്ചാം തലമുറ യുദ്ധ വിമാനങ്ങൾ (2005 മുതൽ)
-------------------------
.
ഈ കാലത് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന അതി സങ്കീർണവും നൂതനവുമായ യുദ്ധ വിമാനങ്ങളെയാണ് അഞ്ചാം തലമുറ യുദ്ധ വിമാനമായി പരിഗണിക്കുന്നത് ..ഒരു കൂട്ടം നിബന്ധനകൾ പാലിക്കുന്ന യുദ്ധവിമാനങ്ങളെയാണ് സാധാരണ അഞ്ചാം തലമുറ യുദ്ധ വിമാനമായി വർഗീകരിക്കുന്നത്

------
.ഇനിയുള്ള യുദ്ധങ്ങളിൽ നിര്ണായകമാവുക അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളാണ് . അവയെ നാലാം തലമുറയിൽ നിന്ന് ഭിന്നമാക്കുന്ന പ്രധാന വിഷയങ്ങളെ പറ്റി അറിയുന്നത് നല്ലതാണ് .ആ പ്രത്യേകതകളെപ്പറ്റി വിശദമായ പ്രതിപാദിച്ചാൽ മാത്രമേ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളെ പറ്റിയുള്ള ചിത്രം പൂർണമാകൂ
--
അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ പ്രത്യേകതകൾ ഇവയാണ്
--
1. റഡാറുകൾക്കു അദൃശ്യമായിരിക്കാനുള്ള കഴിവ് (stealth)
.
2.ഇന്ധനം കൂടുതൽ ചെലവാക്കാതെ ശബ്ദവേഗതയെ കവച്ചു പറക്കാനുള്ള കഴിവ് .(supercruise)
.
3 അതിവേഗം ദിശ മാറ്റാനുള്ള കഴിവ് (Super Maneuverability)
.
4 ജാം ചെയ്യാൻ കഴിയാത്ത AESA റഡാര് സംവിധാനം (AESA radar)
.
5.കൂട്ടമായും ഒറ്റയ്ക്കും വിവര വിനിമയ സംവിധാനങ്ങളിലൂടെ വിവരങ്ങൾ കൈമാറി പ്രവർത്തിക്കാനുള്ള കഴിവ്.(networked multi role capability)
.
------
ഈ പ്രത്യേകതകളെപ്പറ്റി ചെറിയ ഒരവലോകനം നടത്താം
.-----

--------------
സ്റ്റെൽത് എന്നാൽ റഡാറുകൾക് പൂർണമായും അദൃശ്യമായിരിക്കാനുള്ള കഴിവല്ല . ഒരു വിമാനം എത്രത്തോളം റഡാറുകൾക്കു ദൃശ്യമായിരിക്കും എന്നത് നിര്വചിക്കാനുള്ള അളവാണ് റഡാർ ക്രോസ്സ് സെക്ഷൻ (RADAR CROSS SECTION)എന്ന സാങ്കേതിക പദം.ഒരുപ്രത്യേക അകലത്തിൽ ഒരു വസ്തുവിനെ ഒരു പ്രത്യേക ഫ്രീക്കൻസി യിൽ പ്രവർത്തിക്കുന്ന ഒരു റഡാർ എത്ര വലിപ്പത്തിൽ കാണുന്നു എന്നതാണ് ഈ പദത്തിന്റെ പ്രായോഗിക മൂല്യം .സാധാരണ നാലാം തലമുറ വിമാനങ്ങളെ എക്സ് ബാൻഡ് (X-BAND_ റഡാറുകൾ കാണുന്നത് 5-10 വരെ സ്ക്വയർ മീറ്റർ വലിപ്പമുള്ള വസ്തുക്കളായിട്ടാണ് ..വലിയ ബോംബർ വിമാനങ്ങളുടെ റഡാർ ക്രോസ്സ് സെക്ഷൻ 50 മുതൽ 100 സ്ക്വയർ മീറ്റർ വരെയാകാം .
റഡാര് ക്രോസ്സ് സെക്ഷൻ കുറച്ചാൽ റഡാറുകൾ വിമാനങ്ങളെ തീരെ ചെറിയ വസ്തുക്കളായി കാണും ..സാധാരണ ഒരു വലിയ പക്ഷിയുടെ റഡാര് ക്രോസ്സ് സെക്ഷൻ 0.01 സ്ക്വയർ മീറ്റർ ആണ് .ഒരു വിമാനത്തിന് ഈ ക്രോസ്സ് സെക്ഷൻ ആണെങ്കിൽ വിമാനത്തിന്റെ കണ്ടുപിടിക്കാനും അതിനെ ട്രാക് ചെയ്യാനും ബുദ്ധിമുട്ടായിരിക്കും .അപകടകരമാം വിധം അടുത്തെത്തിയിട്ടുമാത്രമേ ഒരു റഡാര് ക്രോസ്സ് സെക്ഷൻ കുറഞ്ഞ വിമാനത്തിന്റെ സാധാരണ റഡാറുകൾക് തിരിച്ചറിയാൻ കഴിയൂ .അതിനിടക്ക് വിമാനത്തിൽ നിന്നും തൊടുക്കുന്ന മിസൈലുകൾ റഡാറിനെ തകർത്തിട്ടുണ്ടാവും .റഡാര് ക്രോസ്സ് സെക്ഷൻ 0.1 സ്ക്വയർ മീറ്റർ ഇൽ താഴെയായ വിമാനങ്ങളെയാണ് സാധാരണ സ്റ്റെൽത് വിമാനങ്ങൾ എന്ന് പറയുന്നത് . റഡാര് ക്രോസ്സ് സെക്ഷൻ 0.1 സ്ക്വയർ മീറ്റർ ഇൽ കുറവായിരിക്കണം എന്നതാണ് അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളുടെ ഒരു സവിശേഷത .റഡാര് ക്രോസ്സ് സെക്ഷൻ കുറക്കുന്നത് വിമാനത്തിന്റെ അരികുകൾ ക്രമീകരിച്ചും ,റേഡിയോ തരംഗങ്ങളെ പ്രതിഭലിപ്പിക്കാത്ത തരം വസ്തുക്കൾ വിമാനത്തിന്റെ പുറം ഭാഗത്തു പെയിന്റ് ചെയ്തുമാണ് .അരികുകൾ ക്രമീകരിക്കുന്നത് റഡാറിൽ നിന്ന് വരുന്ന തരംഗങ്ങളെ റഡാറിലേക്കല്ലാതെ ഗതിമാറി പ്രതിഭലിപ്പിക്കാനാണ്. ഇങ്ങനെ അരികുകൾ ക്രമീകരിക്കുന്നത് വഴി വിമാനത്തിന്റെ ഫ്ലൈറ്റ് ചാരെക്ടറിസ്റ്റിക്സിൽ(FLIGHT CHARACTERISTICS) കുറവുകൾ വന്നുപറ്റും.ആ കുറവുകൾ പൂർണമായും പരിഹരിക്കാനാവില്ല . എക്സ് ബാൻഡ് റഡാറുകളെ വെട്ടിക്കാനായാണ് ഇപ്പോഴത്തെ സ്റ്റെൽത് സാങ്കേതികവിദ്യ ശ്രമിക്കുന്നത് . എക്സ് ബാൻഡ്(X- Band(8Ghz-12Ghz)) റഡാറുകൾക് അഗോചരമായിരുന്നാലും സ്റ്റെൽത് വിമാനങ്ങളെ പഴയ തരത്തിലുള്ള യു എച് എഫ് റഡാറുകൾ കൊണ്ട് കണ്ടുപിടിക്കാം ..യൂഗോസ്ലാവ് യുദ്ധകാലത് ഇങ്ങനെ മേരിക്കയുടെ ഒരു എഫ് -117(F-117) സ്റ്റെൽത് വിമാനത്തെ വെടിവച്ചിട്ടിരുന്നു ..യുദ്ധത്തിൽ ഇതുവരെ വെടിവച്ചിടപ്പെട്ടിട്ടുള്ള ഏക സ്റ്റെൽത് വിമാനവും അതുതന്നെ .സെർബ് വ്യോമ പ്രതിരോധ സൈന്യത്തിലെ കേണലായ സ്ളോടൻ ഡാനി (Zlotan Dani) യുടെ നേതൃത്വത്തിലാണ് അത് സംഭവിച്ചത്. കൂടാതെ കനത്ത മഴയത്തും ബോംബ് ബേകൾ(BOMB BAY) തുറക്കുമ്പോഴും സ്റ്റെൽത് വിമാനങ്ങളുടെ റഡാർ ക്രോസ്സ് സെക്ഷൻ പതിന്മടങ്ങു വർധിക്കാറുണ്ട് .പൂർണമായും റഡാറുകൾക് അഗോചരമായ ഒരു വിമാനവും ഇന്നുനിലവിലില്ല എന്നതാണ് യാഥാർഥ്യം ,യു എസ് ഇന്റെ F-22 ഇന്റെ റഡാര് കുരിശ് സെക്ഷൻ 0.01 ആണെന്നാണ് വിലായിരുത്തിയുട്ടുള്ളത്.റഷ്യയുടെ പാക്ഫാ യുടെ ക്രോസ്സ് സെക്ഷൻ ഇതിനേക്കാൾ വലുതാണ് എന്നാണ് പൊതുവെ വിലയിരുത്തുന്നത് ,ചൈനയുടെ ജെ 20(J-20) ഇന്റെ റഡാർ ക്രോസ്സ് സെക്ഷൻ ഇവയെ രണ്ടിനേക്കാളും പതിന്മടങ്ങു വലുതാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത് .
---------
2.ഇന്ധനം കൂടുതൽ ചെലവാക്കാതെ ശബ്ദവേഗതയെ കവച്ചു പറക്കാനുള്ള കഴിവ് .(Supercruise)
.
നാലാം തലമുറ യുദ്ധ വിമാനങ്ങളുടെയെല്ലാം എൻജിനുകൾ ''ടര്ബോഫാന് '' (TURBOFAN)വിഭാഗത്തിൽ പെടുന്ന ജെറ്റ് എഞ്ചിനുകളാണ് .രണ്ടു ,മൂന്ന് തലമുറ വിമാനങ്ങൾ ''ടര്ബോജെറ് '' (TURBOJET) തരത്തിൽപെട്ടതായിരുന്നു ഉപയോഗിച്ചിരുന്നത് . ടര്ബോഫാൻ എൻജിനുകൾ ടര്ബോജെറ് എഞ്ചിനുകളെക്കാൾ വളരെയധികം ഇന്ധന ക്ഷമതയുള്ളതാണ് .അതിനാലാണ് നാലാം തലമുറ യുദ്ധ വിമാനങ്ങളുടെ ''കോംബാറ് റേഞ്ച്''(COMBAT RANGE) മൂന്നാം തലമുറ വിമാനങ്ങളെക്കാൾ വലുതായിരുന്നത് .ഒരു യുദ്ധത്തിൽ ''കോംബാറ് റേഞ്ച്'' വളരെ പ്രാധാന്യമേറിയ ഒരു ഘടകമാണ്. ടര്ബോഫാന് എൻജിനുകൾ വളരെയധികം ഇന്ധന ക്ഷമമാണെങ്കിലും അവയുടെ ഇന്ധന ക്ഷമത ശബ്ദവേഗത്തിനു താഴെ യുള്ള വേഗതകളിൽ മാത്രമാണ് .ശബ്ദവേഗത മറികടക്കുന്നത് ''ആഫ്റ്റർ ബർണർ ''(AFTER BURNER)എന്ന സംവിധാനത്തിലേക്ക് അധിക ഇന്ധനം കടത്തിവിട്ട് അധികം ''ത്രസ്റ് ''(Thrust)ഉത്പാദിപ്പിച്ചിട്ടാണ് .. വളരെ ഇന്ധന ക്ഷമത കുറഞ്ഞ ഒരു സംവിധാനമാണ് ആഫ്റ്റർ ബർണർ .അതിനാൽ തന്നെ ശബ്ദവേഗത്തെ മറികടന്നു പറക്കുമ്പോൾ യുദ്ധവിമാനങ്ങളുടെ ''റേഞ്ച്'' വളരെ കുറവായിരിക്കും . അത്യാവശ്യമായ സാഹചര്യങ്ങളിൽ മാത്രമേ നാലാം തലമുറ വിമാനങ്ങൾ ശബ്ദ വേഗത്തെ മറികടക്കാരുളൂ. ആഫ്റ്റർ ബർണർ ഉപഗോഗിക്കാതെ ശബ്ദവേഗത്തെ മറികടക്കുന്നതിനെയാണ് ''സൂപ്പർ ക്രൂയിസ് '' (SUPERCRUISE)എന്ന് പറയുന്നത് .സൂപ്പർ ക്രൂയിസിങ് കഴിവുള്ള യുദ്ധ വിമാനങ്ങൾക്ക് ഇന്ധനം അധികം ചെലവാക്കാതെ തന്നെ ശബ്ദവേഗത്തിനു മുകളിൽ ദീർഘ നേരം പറക്കാൻ കഴിയും . സൂപ്പർ ക്രൂയിസിങ് കഴിവുള്ള വിമാന യന്ത്രങ്ങളുടെ നിർമാണം സാങ്കേതികമായി വളരെ സങ്കീർണമാണ് . പ്രായോഗിക തലത്തിൽ വിജയിച്ച സൂപ്പർ ക്രൂയിസിങ് ടര്ബോഫാൻ എൻജിനുകൾ പ്രാറ്റ് & വിട്നി -എഫ് 119 ,,എഫ് 135 (P&W 119,P&W 135) എന്നിവയും സാറ്റ്എൻ - എ എൽ 41(SATURN - AL41 ) ..ഉം മാത്രമാണ് .ഇതിൽ ആദ്യ രണ്ട് എൻജിനുകൾ യഥാക്രമം എഫ് 22 യിലും എഫ് 35 ലുമാണുപയോഗിക്കുന്നത് സാറ്റ്എൻ - എ എൽ 41 റഷ്യയുടെ പാകഫേയിലാണ് (PAKFA)ഉപയോഗിക്കുന്നത് ..ചൈന സൂപ്പർ ക്രൂയിസിങ് എൻജിൻ പോയിട്ട് നിലവാരമുള്ള ഒരു ടര്ബോഫാൻ എൻജിൻ പോലും തദ്ദേശീയമായി നിര്മിച്ചിട്ടില്ല .നിലവാരമുള്ള എൻജിനുകൾ അവർ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ് .ഇത്തരുണത്തിലാണ് ചൈനയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തെപ്പറ്റി സംശയങ്ങൾ ഉയരുന്നത്.
------------

സൂപ്പർ മനൂവറബിലിറ്റി യാണ് അഞ്ചാം തലമുറ വിമാനങ്ങൾക്ക് വേണ്ട മറ്റൊരു സവിശേഷത .അതിവേഗം ദിശയും വേഗതയും മാറ്റാനുള്ള കഴിവാണ് സൂപ്പർ മനൂവറബിലിറ്റി. മിസൈലുകളിൽ നിന്ന് രക്ഷ നേടാനാണ് ഈ കഴിവ് യുദ്ധവിമാനങ്ങൾക്കു തുണയാകുന്നത് . വിമാനം അതിവേഗം ദിശ മാറ്റിയാൽ വിമാനത്തിനെതിരെ വരുന്ന മിസൈലുകൾക്കു ഉന്നം തെറ്റാനുള്ള സാധ്യത ഏറും ..വിമാനം രക്ഷപെടുകയും ചൈയ്യും പോർവിമാനങ്ങൾ തമ്മിലുള്ള നേരിട്ടുള്ള യുദ്ധത്തിലും(DOG FIGHT) സൂപ്പർ മനൂവറബിലിറ്റി നിർണായകമായ ഘടകമാണ് ..സാധാരണ വിമാനങ്ങളുടെ ദിശ മാറ്റുന്നത് ചിറകിനോടും വാലിനോടും ഘടിപ്പിച്ച നിയന്ത്രണ സർഫേസുകളിലൂടെയാണ്(CONTROL SURFACES) ഇവ ചലിപ്പിക്കുമ്പോൾ വിമാനത്തിന്റെ ദിശയും മാറുന്നു .വാലിനോട് ഘടിപ്പിച്ച സർഫേസിനു റെഡ്ഡർ (RUDDER) എന്നും ചിറകുകളോട് ഘടിപ്പിച്ചവക്ക് എലെറോൺ(ALERON) എന്നുമാണ് പറയുന്നത് .ഇവ വഴിയുള്ള നിയന്ത്രണം ഫലപ്രദമാണെങ്കിലും വളരെ വേഗത്തിലുള്ള ഗതിമാറ്റത്തിന് ഇവ പര്യാപ്തമല്ല. അതിവേഗത്തിലുള്ള ഗതിമാറ്റത്തിനായി അഞ്ചാം തലമുറ യുദ്ധ വിമാനങ്ങൾ ത്രസ്റ് വെക്ടറിങ്(THRUST VECTORING) എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് . വിമാന എൻജിനിൽ നിന്നും വലിയ താപനിലയിലും വേഗതയിലും വരുന്ന വായുവിനെ വിവിധ ദിശകളിൽ തിരിച്ചുവിട്ടു വിമാനത്തിന്റെ ഗതിനിയന്ത്രിക്കുന്ന സംവിധാനമാണ് ത്രസ്റ് വെക്ടറിങ് നോസിൽ(THRUST VECTORING NOZZLE).നിയന്ത്രണ സർഫേസുകളെക്കാൾ വേഗത്തിൽ വിമാനത്തിന്റെ ഗതിയും ദിശയും നിയന്ത്രിക്കാൻ ഇത് മൂലം കഴിയുന്നു .റഷ്യൻ പാക്ഫാ(PAKFA) യുടെ എൻജിന് മൂന്നു ദിശകളിലും നിയന്ത്രണം സാധ്യമാണ് (THREE DIMENSIONAL THRUST VECTORING).യു എസിന്റെ എഫ് 22 ഇന്റെ എൻജിൻ രണ്ടു ദിശകളിൽ(TWO DIMENSIONAL THRUST VECTORING) മാത്രമേ നിയന്ത്രണം സാധ്യമായിട്ടുളൂ .നാലാം തലമുറ വിമാന മായ മമ്മുടെ സുഖോയ് 30 MKI (Su 30MKI) യിലും ത്രസ്റ് വെക്റ്ററിങ് എൻജിനുകൾ ഘടിപ്പിച്ചിട്ടുണ്ട് .
---------------

അഞ്ചാം തലമുറ വിമാനങ്ങളുടെ അവിഭാജ്യ ഘടകമാണ് ആക്റ്റീവ് ഇലക്രോണിക്കലി സ്റ്റീയേർഡ് അറേ റഡാർ (AESA റഡാർ).നാലാം തലമുറ യുദ്ധവിമാനങ്ങളിൽ ഉപഗോഗിച്ചിരുന്ന പാസ്സീവ് ഇലക്രോണിക്കലി സ്റ്റീയേർഡ് അറേ റഡാർ (PESA റഡാർ ) ഇന്റെ പരിഷ്കരിച്ച പതിപ്പാണ് AESA റഡാറുകൾ .ആദ്യമായി PESA റഡാറുകൾ ഉപയോഗിച്ചത് റഷ്യയുടെ മിഗ് -31 പോർ വിമാനംമായിരുന്നു . PESA റഡാറിൽ ഒരു മൈക്രോവേവ് പ്രഭവ കേന്ദ്രത്തിൽ (MICROWAVE SOURCE)നിന്ന് വരുന്ന റേഡിയോ തരംഗങ്ങളെ ഫേസ്(PHASE) വ്യത്യാസം വരുത്തി അനേകം ആന്റീന കളിലൂടെ പ്രസരിപ്പിക്കുന്നു . ഫേസ് വ്യത്യാസം ക്രമീകരിച്ച ആന്റീനയെ ചലിപ്പിക്കാതെ തന്നെ റഡാറിനു പല കോണുകളിൽ നിരീക്ഷ്യ്ക്കാൻ കഴിയുന്നു .PESA റഡാറിനു ഒരേ സമയം അനേകം ലക്ഷ്യങ്ങളെ കണ്ടെത്താനും പിന്തുടരാനും ,അവയിലേക്ക് മിസൈലുകൾ ഗൈഡുചെയ്യ്യാനും സാധിക്കും ..ഒരു PESA റഡാറിൽ അനേകം ഫ്രീ ഖൻസികൾ(FREQUENCIES) ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് AESA റഡാർ ആയി .PESA റഡാറിനെ പോലെ റഡാറിനെ ചലിപ്പിക്കാതെ റേഡിയോ സിഗ്നലുകളെ പല കോണുകളിൽ പ്രസരിപ്പിക്കാനും ഒരേ സമയം അനേകം ലക്ഷ്യങ്ങളെ കണ്ടെത്താനും പിന്തുടരാനും ,അവയിലേക്ക് മിസൈലുകൾ ഗൈഡുചെയ്യ്യാനും AESA റഡാറിനും സാധിക്കും.സർവ്വപ്രധാനമായി AESA റഡാറുകൾക് അവയുടെ പ്രസരണ ഫ്രീ കെൻസികൾ ഇടതടവില്ലാതെ മാറിക്കൊണ്ടിരിക്കും .ചുരുക്കത്തിൽ ഒരു എസ റഡാർ പ്രസരിപ്പിക്കുന്ന തരംഗ ദൈർഖ്യം ആ റഡാറിനു മാത്രമേ അറിവുണ്ടായിരിക്കുകയുളൂ . റഡാറുകളെ സാധാരണ ജാമ്ചെയ്യുന്നത് ചെയ്യുന്നത് അവ പ്രസരിപ്പിക്കുന്ന അതെ തരംഗദൈർഖ്യം ഉള്ള റേഡിയോ തരംഗങ്ങൾ അവയിലേക്ക് പ്രസരിപ്പിച്ചിട്ടാണ് .അങ്ങിനെ ചെയ്യുമ്പോൾ റഡാർ റീസിവറിന് .ശരിക്കുള്ള ലക്ഷ്യങ്ങളെ തിരിച്ചറിയാൻ പറ്റാതെ വരുന്നു . AESA റഡാറുകൾ പ്രസരിപ്പിക്കുന്ന റേഡിയോ തരംഗങ്ങളുടെ തരംഗദൈർഖ്യം പെട്ടന്ന് മാറുന്നതിനാലും മാറ്റത്തിന്റെ തോത് റഡാറിനു മാത്രം അറിയുന്ന രഹസ്യമായതിനാലും താത്വികമായി എസ് റഡാറുകളെ സാധാരണ മാര്ഗങ്ങള് കൊണ്ട് വഴിതെറ്റിക്കാൻ പറ്റില്ല ..അതീവ നൂതന മായ ഗാളിയും നൈട്രൈഡ് (GALLIUM NITRIDE)ട്രാന്സിസ്റ്ററുകൾ കൊണ്ട് മാത്രമേ AESA റഡാറുകൾ നിര്മിക്കാനാകൂ .അവയുടെ നിയന്ത്രണ സംവിധാനങ്ങളും (CONTROL SYSTEMS)അത്യന്തം വിപുലമാണ് .ഇക്കാരണങ്ങളാൽ തന്നെ അവയുടെ നിർമാണം വളരെ ചുരുക്കംരാജ്യങ്ങളുടെ കുത്തകയാണ് .ഇപ്പോഴത്തെ നിലയിൽ യുദ്ധ വിമാനങ്ങൾക്ക് വഹിക്കാൻ തക്ക ഭാരം കുറഞ്ഞ എസ റഡാറുകൾ യു എസ്,റഷ്യ ,ഫ്രാൻസ് എന്നീ രാജ്യങ്ങൾ മാത്രമേ നിര്മിക്കുന്നുളൂ.
-----
.
5).കൂട്ടമായും ഒറ്റയ്ക്കും വിവര വിനിമയ സംവിധാനങ്ങളിലൂടെ വിവരങ്ങൾ കൈമാറി പ്രവർത്തിക്കാനുള്ള കഴിവ്.(networked multi role capability)
.
.
അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക് ഒരു വലിയ യുദ്ധ സന്നാഹത്തിന്റെ ഭാഗമായി വിവരങ്ങൾ പരസ്പരം കൈമാറികൊണ്ട് പ്രവർത്തിക്കാൻ കഴിവുണ്ടായിരിക്കും .നെറ്റ്വർക്ക് സെന്ററെഡ് വാർഫെയർ(network centered warfare ) എന്നാണ് ഈ കാഴ്ചപ്പാടിനെ യുദ്ധ വിദഗ്ധർ കരുതുന്നത് . ഒരു അഞ്ചാം തലമുറ യുദ്ധ വിമാനത്തിന് കൂട്ടമായി വിവരങ്ങൾ പരസ്പരം സുരക്ഷിതമായ ടാറ്റ ലിങ്കുകളിലൂടെ കൈമാറി പ്രവർത്തിക്കാനുള്ള കഴിവുനേടാകും .ഉദാഹരണത്തിന് ഒരു വിമാനത്തിന്റർ റഡാർ വിവരങ്ങൾ ഉപയോഗിച്ച് കൂട്ടത്തിലുള്ള മറ്റൊരു വിമാനത്തിന് ഒരു ലക്ഷ്യത്തിനെതിരെ മിസൈലുകൾ തൊടുക്കാൻ കഴിയും .ഇത്തരം വിമാനങ്ങൾക് ഇലക്ട്രോണിക് കൌണ്ടർ കൌണ്ടർ മെഷറുകളും( electronic counter counter measures) സ്വീകരിക്കാനാവും .. റഡാർ ജാമിങ് ഇനെതിരെ പ്രവർത്തിക്കാനും അതോടൊപ്പം മറ്റുള്ള വിമാനങ്ങളുടെ സെന്സറുകളുടെ ജാമിങ് നടത്താനും അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളെക്കൊണ്ടാകും. ഒരു പരിമിത എയർബോൺ വാണിംഗ് ആൻഡ് കണ്ട്രോൾ (AWACS) വിമാനമായും പ്രവർത്തിക്കാനും അഞ്ചാം തലമുറ യുദ്ധ വിമാനങ്ങൾക്ക് കഴിയും.
----
Ref:
1. http://www.globalsecurity.org/…/…/fighter-aircraft-gen-1.htm
2. https://en.wikipedia.org/wiki/Jet_fighter_generations
3.http://www.ausairpower.net/APA-2010-01.html,http://www.ausairpower.net/aesa-intro.html
Blog: https://wordpress.com/post/rishidasblog.wordpress.com/23
.
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
--
.
ചിത്രങ്ങൾ : അഞ്ചാം തലമുറ: PAKFA(Su-57) ,നാലാം തലമുറ Su30MKI-,രണ്ടാം തലമുറ Mig-21: PW F-119 സൂപ്പർ ക്രൂയിസിങ് എഞ്ചിൻ ,ബെയേൽക്കാ AESA റഡാര് :ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്