A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഹഷിമ ദ്വീപ് (ബാറ്റിൽഷിപ്പ് ദ്വീപ് )


ദക്ഷിണ ജപ്പാനിലെ നാഗസാക്കി നഗരത്തിൽ നിന്നും 15 കിലോമീറ്റർ (9 മൈൽ) അകലെ കിടക്കുന്ന ഒരു ദ്വീപ് ആണ് ഹഷിമ ദ്വീപ്. സാധാരണയായി ഗങ്കാൻജിമ എന്ന് വിളിക്കുന്നു (ബാറ്റിൽഷിപ്പ് ദ്വീപ് എന്നാണർത്ഥം). നാഗസാക്കി പ്രിഫെക്ചറിൽ 505 മനുഷ്യവാസമില്ലാത്ത ദ്വീപുകളിൽ ഒന്നാണ് ഇത്. ദ്വീപിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകൾ അതിന്റെ ഉപേക്ഷിക്കപ്പെട്ട കോൺക്രീറ്റ് കെട്ടിടങ്ങൾ, ചുറ്റുമുള്ള കടൽ മതിൽ എന്നിവയാണ്. ദ്വീപ് ജപ്പാനിലെ ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണത്തിന്റെ പ്രതീകമാണെങ്കിലും, രണ്ടാം ലോക മഹായുദ്ധത്തിനും അതിനുമുമ്പുള്ള ഇരുണ്ട ചരിത്രത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
6.3 ഹെക്ടർ (16 ഏക്കർ) ഉള്ള ദ്വീപ് അതിന്റെ ആഴക്കടൽ കൽക്കരി ഖനികൾക്ക് പ്രസിദ്ധമായിരുന്നു, 1887 ൽ ജപ്പാന്റെ വ്യാവസായിക കാലത്താനു ഈ ഖനികൾ സ്ഥാപിക്കപ്പെട്ടത്. 1974 ൽ കൽക്കരി നിക്ഷേപം കുറഞ്ഞതോടെ മൈൻ അടച്ചുപൂട്ടി, താമസിയാതെ അവിടെ ഉണ്ടായിരുന്ന ആൾക്കാരൊക്കെ ദ്വീപ് ഉപേക്ഷിച്ചു പോയി. അടുത്ത മൂന്നു പതിറ്റാണ്ടുകളായി ദ്വീപ് മനുഷ്യവാസമില്ലാതെ കിടന്നു.
2000 ൽ ചരിത്രാതീത കാലത്തെ അവശിഷ്ടങ്ങളാൽ ദ്വീപ് വീണ്ടും വാർത്തകളിൽ നിറഞ്ഞു, ക്രമേണ ദ്വീപ് ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറി. പിന്നീട് ചില തകർന്ന പുറം ഭിത്തികൾ പുനഃസ്ഥാപിച്ച ശേഷം 2009 ഏപ്രിൽ 22 നു ഹാഷിമയിലേക്കുള്ള വിനോദസഞ്ചാരം വീണ്ടും തുറന്നു.
ദ്വീപിന്റെ ചരിത്രം
--------------------------------
1810 ഇൽ ആണ് ദ്വീപിൽ കല്ക്കരി ഉള്ളതായി കണ്ടെത്തിയത്, 1887 മുതൽ 1974 വരെ ദ്വീപ് കൽക്കരി ഖനനകേന്ദ്രമായി തുടരുകയും ചെയ്തു. 1890 ൽ മിത്സുബിഷി ഗോശി കെയ്ഷ ഈ ദ്വീപ് ഏറ്റെടുത്ത് സമുദ്രകൃഷി (കൽക്കരി ഖനനം) ആരംഭിച്ചു കൂടാതെ ദ്വീപിനു ചുറ്റും മതിൽ നിർമിച്ചു. നാല് മൈൻ ഷാഫുകൾ (1 കിലോമീറ്റർ ആഴത്തിൽ വരെ) നിർമിക്കപ്പെട്ടു, ഇത് ഒന്ന് അയൽ ദ്വീപുമായി ബന്ധിപ്പിക്കുന്നു.1891 നും 1974 നും ഇടക്ക് 15.7 മില്ല്യൺ ടൺ കൽക്കരി ഖനികളിൽ ഖനനം ചെയ്തു. 1916 ൽ തൊഴിലാളികളെയും അവരുടെ കുടുംബത്തിനും വേണ്ടി ജപ്പാനിലെ ആദ്യത്തെ വലിയ റൈൻഫുസ് കോൺക്രീറ്റ് കെട്ടിടം (ഒരു 7 ഫ്ലോർ മിൻറൽ അപ്പാർട്ട് ബ്ലോക്ക്) കമ്പനി രൂപം നൽകി. അടുത്ത 55 വർഷത്തിനുള്ളിൽ അപ്പാർട്ട് ബ്ലോക്കുകൾ, സ്കൂൾ, കിൻഡർഗാർട്ടൻ, ഹോസ്പിറ്റൽ, ടൗൺ ഹാൾ, ഒരു കമ്മ്യൂണിറ്റി സെന്റർ എന്നിവ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിർമിക്കപ്പെട്ടു. വിനോദത്തിന് വേണ്ടി ക്ലബ് house , സിനിമ, സ്വിമ്മിംഗ് പൂൾ, rooftop ഗാർഡൻസ്, കടകൾ എന്നിവയും നിർമ്മിക്കപ്പെട്ടു.
1930 മുതൽ രണ്ടാം ലോകമഹായുദ്ധം വരെ, കൊറിയൻ സിവിലിയന്മാരും ചൈനീസ് തടവുകാരും വളരെ ക്രൂരമായ സാഹചര്യത്തിലും പണി ചെയ്യാൻ നിർബന്ധിതരായിരുന്നു. ഈ കാലയളവിൽ കൊറിയൻ ജോലിക്കാർക്കും നിർബന്ധിത തൊഴിലാളികൾക്കും സുരക്ഷിതമല്ലാത്ത അവസ്ഥയിലായിരുന്നു, (ഭൂഗർഭ അപകടങ്ങളും, ക്ഷീണം, പോഷകാഹാരക്കുറവും). അക്കാലത്ത് 1300 ജോലിക്കാരും ജാപ്പനീസ് ജോലിക്കാരും 122 കൊറിയൻ അടിമകളും മരണമടഞ്ഞു. 1959 ൽ ദ്വീപ് ജനസംഖ്യ 5,259 ആയിരുന്നു.
1960 ഇൽ ജപ്പാനിൽ കൽക്കരിക്ക് പകരം പെട്രോളിയം വന്നതോടെ കൽക്കരി ഖനികൾ രാജ്യത്തുടനീളം അടച്ചുപൂട്ടാൻ തുടങ്ങി. 1974 ജനുവരിയിൽ മിത്സുബിഷി ഔദ്യോഗികമായി മൈൻ അടച്ചു പൂട്ടി. ഏപ്രിൽ മാസത്തോടെ ദ്വീപ് നിവാസികൾ കൂടി ദ്വീപ് ഉപേക്ഷിച്ചു. ഇന്ന് അവിടത്തെ ശ്രദ്ധേയമായ സവിശേഷതകളാണ് കൂടുതലും ഭദ്രമായിട്ടുള്ള കോൺക്രീറ്റ് അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ, ചുറ്റുമുള്ള കടൽഭിത്തികൾ എന്നിവയാണ്.2005 ൽ ടാകിഷാമവുമായി ലയിച്ചതു മുതൽ ഈ ദ്വീപ് നാഗസാക്കി നഗരത്തിന്റെ ഭാഗമായി നടത്തപ്പെട്ടു. 35 വർഷത്തിനു ശേഷം, ഹാഷാമിയയിലേക്കുള്ള യാത്ര 2009 ഏപ്രിൽ 22 ന് വീണ്ടും തുറക്കപ്പെട്ടു.