A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ബുദ്ധമതം


ബുദ്ധമത പാരമ്പര്യങ്ങൾ പ്രകാരം ചരിത്രപുരുഷനായ സിദ്ധാർത്ഥൻ എന്ന ഗൗതമബുദ്ധൻ മഗധസാമ്രാജ്യത്തിന്റെ (ക്രി.മു. 546–324) ആരംഭകാലത്ത്‌ ശാക്യവംശത്തിലാണ്‌ ജനിച്ചത്‌. ദക്ഷിണ നേപ്പാളിലുള്ള ലുംബിനിയാണ്‌ സിദ്ധാർത്ഥന്റെ ജന്മസ്ഥലം. “ശാക്യവംശജാതനായ ഋഷി” എന്നർത്ഥം വരുന്ന ശാക്യമുനി എന്നപേരിലും അദ്ദേഹം അറിയപ്പെടുന്നു. ഗൗതമം എന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്‌. സഹോദരി ഗൗതമിയും.
പിൽകാലത്ത്‌ മഗധസാമ്രാജ്യത്തോടു ചേർക്കപ്പെട്ട കപിലവസ്തുവിലെ ശുദ്ധോധനരാജാവായിരുന്നു അദ്ദേഹത്തിന്റെ പിതാവ്‌. കൊട്ടാരത്തിലെ സുഖസൗകര്യങ്ങളിൽ ചെലവഴിച്ച ആദ്യനാളുകൾക്ക്‌ ശേഷം സിദ്ധാർത്ഥൻ സാമാന്യലോകയാഥാർത്ഥ്യങ്ങൾ അനുഭവിച്ചറിയുകയും ലോകജീവിതം ഒഴിച്ചുകൂടാനാവാത്ത ദുരിതദുഃഖങ്ങളുമായി ഇഴപിരിഞ്ഞതാണെന്ന്‌ മനസ്സിലാക്കുകയും ചെയ്തു. അതോടെ ആഡംബരജീവിതം ഉപേക്ഷിച്ച്‌ അദ്ദേഹം സന്യാസം സ്വീകരിച്ചു. ആത്യന്തികമായി സന്യാസവും അർത്ഥശൂന്യമാണെന്ന്‌ തിരിച്ചറിഞ്ഞ സിദ്ധാർത്ഥൻ, അമിതമായ സുഖലോലുപതയും അമിതമായ ആത്മപരിത്യാഗവും ഒരുപോലെ കൈവെടിഞ്ഞ്‌ മധ്യപാത ജീവിതചര്യയാക്കി.
ബോധിവൃക്ഷം എന്ന്‌ അറിയപ്പെടുന്ന ഒരു പിപ്പലമരച്ചുവട്ടിൽ വച്ച്‌ പരമമായ സത്യം കണ്ടെത്തുന്നതുവരെ അവിടം വിട്ടു പോകില്ല എന്ന്‌ അദ്ദേഹം തീരുമാനിച്ചു. 35 വയസ്സുള്ളപ്പോൾ അദ്ദേഹത്തിനു ജ്ഞാനോദയം ലഭിച്ചു. അതിനുശേഷം ഗൗതമബുദ്ധൻ എന്നും ശ്രീബുദ്ധൻ എന്നും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. ജ്ഞാനോദയം ലഭിച്ചയാൾ എന്നാണ്‌ ബുദ്ധൻ എന്ന പദത്തിന്റെ അർത്ഥം.
ജീവിതത്തിലെ ശേഷിച്ച 45 വർഷക്കാലം മധ്യ ഭാരതത്തിലെ ഗംഗാനദീതടത്തിലുടനീളം സഞ്ചരിച്ച്‌ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള മനുഷ്യരെ തന്റെ ദർശനവും അതിന്റെ പ്രയോഗവും അദ്ദേഹം പഠിപ്പിച്ചു. ഈ കാലഘട്ടമാണ്‌ യഥാർത്ഥത്തിൽ ബുദ്ധമതത്തിന്റെ തുടക്കം ആയി കരുതാവുന്നത്.
തനിക്കൊരു പിൻഗാമിയെ നിയമിക്കാനും തന്റെ ദർശനങ്ങൾ നിയതരൂപത്തിൽ സമാഹരിക്കുവാനും ശ്രീബുദ്ധനുണ്ടായിരുന്ന വൈമുഖ്യം അദ്ദേഹത്തിന്റെ മരണത്തിനു ശേഷമുള്ള നാലു നൂറ്റാണ്ടുകളിൽ ബുദ്ധദർശനത്തിൽ അധിഷ്ഠിതങ്ങളായ വിവിധ സംഘടനകൾ രൂപംകൊള്ളുന്നതിന്‌ കാരണമായി. ആദ്യം രൂപമെടുത്ത നികായബുദ്ധമതത്തിന്റെ ചിന്താധാരകളിൽ തേർവാദം മാത്രമേ ഇന്ന്‌ അവശേഷിക്കുന്നുള്ളൂ. [അവലംബം ആവശ്യമാണ്] പിന്നീട് സർവ്വം ബുദ്ധമയം എന്ന തത്ത്വത്തിലും വിശുദ്ധഗ്രന്ഥങ്ങളിലും അധിഷ്ഠിതമായ മഹായാന ബുദ്ധമതം രൂപം കൊണ്ടു.
ആദിമ ബുദ്ധമതം
ക്രിസ്തുവിനു മുൻപ്‌ മൂന്നാം നൂറ്റാണ്ടിൽ മഹാനായ അശോകചക്രവർത്തി ബുദ്ധമതത്തിന്റെ പ്രചാരണം ഏറ്റെടുക്കുന്നതിനു മുൻപ്‌ താരതമ്യേന ചെറിയ ഒരു വിഭാഗമായിരുന്നു അത്‌. ബുദ്ധമതത്തിനു രൂപം കൊടുത്ത സംഭവവികാസങ്ങളെക്കുറിച്ച്‌ നമുക്കുള്ള ചരിത്രാധിഷ്ഠിതമായ അറിവ്‌ വളരെ പരിമിതമാണ്‌. ഇക്കാര്യത്തിൽ നിർണ്ണായകപങ്കുവഹിച്ച രണ്ട്‌ ആലോചനാസമിതികൾ നടന്നതായി കരുതപ്പെടുന്നുണ്ടെങ്കിലും അവയെക്കുറിച്ച്‌ നമുക്ക്‌ ലഭിച്ചിരിക്കുന്ന വിവരങ്ങൾ വളരെക്കാലത്തിനുശേഷം എഴുതപ്പെട്ടവയാണ്‌. ബുദ്ധമതദർശനത്തിനു നിയതരൂപം നൽകുന്നതിനും, ബുദ്ധമതത്തിനുള്ളിൽ തന്നെ വിവിധചിന്താധാരകൾ ഉറവെടുക്കുന്നതിനും ഈ കാര്യസമിതികൾ കാരണമായി എന്ന്‌ അനുമാനിക്കാവുന്നതാണ്‌.
ഒന്നാം ബുദ്ധമത കാര്യസമിതി
ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ, ശ്രീബുദ്ധന്റെ മരണശേഷം അധികകാലം കഴിയുന്നതിനു മുന്നേ, മഗധചക്രവർത്തിയായിരുന്ന അജാതശത്രുവിന്റെ ആഭിമുഖ്യത്തിൽ രാജഗൃഹം (ഇപ്പോൾ രാജ്‌ഗിർ‍) എന്ന സ്ഥലത്തുവച്ചാണ്‌ ഒന്നാം ബുദ്ധമത കാര്യസമിതി നടന്നത്‌. മഹാകാശ്യപൻ എന്ന സന്യാസിയായിരുന്നു അദ്ധ്യക്ഷൻ. ശ്രീബുദ്ധസൂക്തങ്ങൾ രേഖപ്പെടുത്തുക, സന്യാസനിയമങ്ങൾ (വിനയം) ക്രോഡീകരിക്കുക എന്നിവയായിരുന്നു ഉദ്ദേശ്യം. ശ്രീബുദ്ധന്റെ പിതൃസഹോദരപുത്രനും ശിഷ്യരിൽ പ്രമുഖനുമായിരുന്ന ആനന്ദൻ ശ്രീബുദ്ധന്റെ പ്രബോധങ്ങൾ ഉരുവിടുവാൻ നിയുക്തനായി. തഥാഗതന്റ്റെ ശിഷ്യരില് പ്രമുഖനായ ഉപാലി വിനയപിടകം ചൊല്ലികൂട്ടി. സംഘത്തിന്റെ നടപടിക്രമങ്ങളും നിയമങ്ങളുമൊക്കെയാണതിലെ പ്രതിപാദ്യം. ആനന്ദനാണ്‌ സുത്തപിടകം ക്രോഡീകരിച്ചത്. ബുദ്ധധര്മ്മത്തെക്കുറിച്ച് ഭഗവാന്റെ പ്രഭാഷണങ്ങളില് നിന്നുള്ള വസ്തുതകളാണ്‌ അതിലെ ഉള്ളടക്കം. ബുദ്ധമതചരിത്രത്തിൽ ഉടനീളം അംഗീകരിക്കപ്പെട്ട പ്രാമാണികഗ്രന്ഥമായിത്തീർന്ന പാലി സംഹിതക്ക്‌ അടിസ്ഥാനമായിത്തീർന്നത്‌ ഇവയാണ്‌.
രണ്ടാം ബുദ്ധമത കാര്യസമിതി
ക്രി.മു. 383 ൽ , അതായത് ഒരു നൂറ്റാണ്ടിനുള്ളിൽ തന്നെ വൈശാലി യിൽ വച്ച് ബുദ്ധഭിക്ഷുക്കളുടെ രണ്ടാമത്തെ സമിതി ചേരുകയുണ്ടായി. ഈ സമ്മേളനത്തില് പിളര്പ്പിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. തങ്ങളുടെ നിയമാവലിയിലും ആചാരസംഹിതകളിലും അയവു വരുത്തണമെന്ന് ഒരു വിഭാഗം വാദിച്ചു. ബുദ്ധമതത്തിലെ പാരമ്പര്യവാദികളും പുരോഗമനവാദികളും തമ്മിലുള്ള ഈ തർക്കങ്ങളെ തുടർന്ന് അശോകരാജാവാണ്‌ വൈശാലി യിൽ രണ്ടാം ബുദ്ധമത കാര്യസമിതി വിളിച്ചുചേർത്തത്‌.[1] പരമ്പരാഗത ചിന്താധാരകൾ ശ്രീബുദ്ധനെ ജ്ഞാനോദയം ലഭിച്ച മനുഷ്യവ്യക്തിയായേ പരിഗണിച്ചിരുന്നുള്ളൂ. ഈ ജ്ഞാനോദയമാകട്ടെ, സന്യാസ നിയമങ്ങൾ യഥാവിധി അനുഷ്ഠിക്കുകയും സംസാരദുഃഖത്തെ മറികടക്കുന്നതിനും അർഹതപദം പ്രാപിക്കുന്നതിനുമുള്ള പ്രബോധനങ്ങൾ അനുസരിക്കുകയും ചെയ്യുന്ന ഏത്‌ സന്യാസിക്കും സുപ്രാപ്യമാണെന്നും അവർ വിശ്വസിച്ചിരുന്നു. മഹാസാംഘികർ എന്നറിയപ്പെട്ടിരുന്ന മറുവിഭാഗം മേൽപ്പറഞ്ഞ കാഴ്ച്ചപ്പാട്‌ കേവലം വ്യക്ത്യധിഷ്ഠിതവും സ്വാർത്ഥപരവും ആണെന്ന് കരുതിപ്പോന്നു. അർഹത സ്ഥാനംബുദ്ധമതചര്യയുടെ പൂർണത അല്ലെന്നും പരമബുദ്ധപദം പ്രാപിക്കുകയാണ്‌ ആത്യന്തിക ലക്ഷ്യമെന്നും അവർ പഠിപ്പിച്ചു. ഈ ചിന്താധാര പിൽക്കാലത്ത്‌ മഹായാനദർശനംരൂപംകൊള്ളുന്നതിന് കാരണമായിട്ടുണ്ട്‌. സന്യാസനിയമങ്ങൾ കൂടുതൽ ലളിതമാക്കി സന്യസ്ഥരും ലൗകികരുമായി വലിയൊരു ജനവിഭാഗത്തെ ആകർഷിക്കാൻ അവർക്ക്‌ സാധിച്ചു. "വലിയ" അല്ലെങ്കിൽ "ഭൂരിഭാഗ" സംഘമെന്ന് അർത്ഥമുള്ള മഹാസാംഘികർ എന്ന് അവർ അറിയപ്പെട്ടതിന്റെ കാരണമിതാണ്‌.
മഹാസാംഘികരുടെ വാദഗതികൾ തള്ളിക്കളഞ്ഞുകൊണ്ടാണ്‌ രണ്ടാം കാര്യസമിതി അവസാനിച്ചത്‌. അവർ കാര്യസമിതി ബഹിഷ്കരിച്ചു. മറ്റൊരു സമിതി വിളിച്ചു കൂട്ടുകയും ചെയ്തു. അതിനു ശേഷം ന്യൂനപക്ഷം 'ഥേരാ വാദികൾ' (സ്ഥാവിര) എന്നും ഭൂരിപക്ഷം 'മഹാസാംഘികർ' എന്നും അറിയപ്പെടാൻ തുടങ്ങി. ഥേരവാദികളുടെ ഒരു ശാഖ ഹീനയാനമെന്നും മഹാസാംഘികരുടെ ശാഖ മഹായാനമെന്നും പിൽകാലത്ത് അറിയപ്പെടാൻ തുടങ്ങി.
പുരാതന ഓക്സൂസ് നദിയുടെ (ഇന്നത്തെ ആമുദര്യ)അരികിലുള്ള ഖരോഷ്ഠി യിൽ നിന്ന് ലഭിച്ച ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതങ്ങളിൽ നിന്നു മനസ്സിലാകുന്നത്‌ മധ്യപടിഞ്ഞാറൻ ഇന്ത്യയിലും മധ്യേഷ്യയിലും ഈ വിഭാഗം നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു എന്നാണ്‌.
അശോകന്റെ മതപരിവർത്തനം
പ്രധാന ലേഖനം: അശോകചക്രവർത്തി
മൗര്യ സാമ്രാജ്യചക്രവർത്തിയായ അശോകൻ രക്തരൂഷിതമായ യുദ്ധത്തിലൂടെ ഇന്നത്തെ ഒറീസ്സയിലെ കലിംഗ എന്ന പ്രദേശം പിടിച്ചടക്കിയ ശേഷം മാനാസാന്തരം വന്ന് ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുകയണ്ടായി. യുദ്ധത്തിന്റെ ഭീകരതയിൽ അങ്ങേയറ്റം ഖിന്നനും പശ്ചാത്താപവിവശനുമായ അശോകചക്രവർത്തി അക്രമം പരിത്യജിക്കുവാനും മുഴുവൻ ജീവജാലങ്ങളുടെയും ജീവനെ ആദരിച്ചു കൊണ്ട് സ്തംഭങ്ങളും സ്തൂപങ്ങളും സ്ഥാപിച്ച് ബുദ്ധമതം പ്രചരിപ്പിക്കുവാനും ജനങ്ങളെ ധർമ്മത്തിന്റെ പാതയിൽ അണിചേർക്കുവാനും തീരുമാനിച്ചു. ഇത്തരത്തിൽ സ്ഥാപിച്ച സ്തൂപങ്ങളുടെ ഏറ്റവും മികച്ച മാതൃക ഭോപ്പാലിനടുത്ത് സാഞ്ചി യിൽ പണികഴിപ്പിച്ച മഹാസ്തൂപമായിരിക്കണം. ബി.സി. മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിച്ച ഈ സ്തൂപം പിന്നീട് വിപുലീകരിക്കുകയുണ്ടായി. തോഹൻഎന്നറിയപ്പെടുന്ന അതിന്റെ കൊത്തുപണിയോടു കൂടിയ കവാടങ്ങൾ ഇന്ത്യയിലെ ബുദ്ധകല യുടെ മകുടോദാഹരണമായി ഗണിക്കപ്പെടുന്നു. ബുദ്ധമത പ്രചരണത്തിനായി നിരവധി രാജ്യങ്ങളിലേക്ക് ദൂതന്മാരെ അയക്കപ്പെട്ടതായി ഫലകങ്ങളും സ്തംഭങ്ങളുമടങ്ങുന്ന അശോകന്റെ രാജശാസനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഗ്രീസ്, ഗ്രീക്കോ-ബാക്ട്രിയൻ രാജ്യങ്ങൾ, മറ്റു പാശ്ചാത്യരാജ്യങ്ങൾ തുടങ്ങി മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ വരെ ദൂതന്മാർ പോവുകയുണ്ടായി എന്ന് വിശ്വസിക്കപ്പെടുന്നു.
മൂന്നാം ബുദ്ധസഭ
ബി.സി. ഇരുനൂറ്റി അമ്പതോടു കൂടി അശോകചക്രവർത്തി പാടലീപുത്രയിൽ (പാറ്റ്‌ന) മൂന്നാം ബുദ്ധസഭ വിളിച്ചു ചേർത്തു. മൊഗാലിപുത്ത എന്ന സന്യസിയാണിതിനു നേതൃത്വം നൽകിയത്. ഇക്കാലത്ത് ചെറു സംഘങ്ങൾ ബുദ്ധമതത്തില് തലപൊക്കിത്തുടങ്ങി. "സംഘം ഭേധിക്കരുത് അത് ശിക്ഷാര്ഹമാണ്" എന്ന് അശോകന് പിന്നേയും പിന്നേയും ഓര്മ്മപ്പെടുത്തിക്കൊണ്ടിരുന്നു. ബുദ്ധമതത്തിലെ വ്യത്യസ്തശാഖകളെ ഇണക്കിച്ചേർക്കുകയും രാജപിൻബലത്താൽ അവസരവാദനിലപാടുകൾ സ്വീകരിച്ച കലഹപ്രിയരിൽ നിന്നും ബുദ്ധപ്രസ്ഥാനത്തെ സംശുദ്ധീകരിക്കുകയും അറിയപ്പെടുന്ന മുഴുവൻ ഭൂപ്രദേശങ്ങളിലേക്കും ബുദ്ധമതപ്രചാരകരെ അയക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏകോപിക്കുകയും ചെയ്യുക എന്നതായിരുന്നു മൂന്നാം ബുദ്ധസഭയുടെ ലക്ഷ്യങ്ങൾ.
ബുദ്ധനിൽ നിന്ന് നേരിട്ട് പകർന്നു കിട്ടിയത് എന്നു കരുതപ്പെടുന്ന, പാരമ്പര്യബുദ്ധസങ്കല്പ രേഖകൾ ഉൾക്കൊള്ളുന്ന പാലി നിയമങ്ങൾ പ്രമാണമായി രൂപപ്പെടുന്നത് ഇക്കാലത്താണ്. തിപിഠക, (സംസ്കൃതത്തിൽ 'മൂന്നു കൂടകൾ' എന്നർത്ഥം) സൂത്രപിഠക എന്ന അനുശാസനവും വിനായക പിഠക എന്ന ആശ്രമസംബന്ധമായ ശിക്ഷണരീതികളും അഭിധർമ്മ പിഠക എന്ന ഗഹനമായ തത്ത്വചിന്തകളും ഉൾപ്പെടുന്നതാണ് പാലി നിയമങ്ങൾ. ബുദ്ധവിശ്വാസങ്ങൾ സംശുദ്ധീകരിക്കാനുള്ള അശോകന്റെ ശ്രമങ്ങൾ അന്ന് ഉയർന്നു വന്നിരുന്ന മറ്റ് ബുദ്ധപ്രസ്ഥാനങ്ങൾ ഒറ്റപ്പെടുന്നതിനും കാരണമായി. ഇതോടെ തേരവാദ സമ്പ്രദായപ്രകാരം മൂന്നാം ബുദ്ധസഭയാൽ നിരാകരിക്കപ്പെട്ടിരുന്ന സർവ്വാഷ്ടി വാദിൻ സംഘവും ധർമ്മഗുപ്തക ശാഖയും വടക്കുകിഴക്കേ ഇന്ത്യയിലും മധ്യേഷ്യയിലും കനത്തസ്വധീനം നേടി. ക്രിസ്തുവർഷത്തിന്റെ ആദ്യനൂറ്റാണ്ടുകളിൽ കുശാനസാമ്രാജ്യസംസ്ഥാപനം വരെ ഈ സ്വാധീനം നിലനിന്നിരുന്നു.
ധർമ്മഗുപ്തക ശാഖക്കാ‍രുടെ വിശ്വാസപ്രകാരം ശ്രീബുദ്ധൻ മറ്റു ബുദ്ധസമൂഹത്തിൽ നിന്നും വേറിട്ട് ഉയർന്നു നിൽക്കുന്നവനായിരുന്നു. ഭൂതവും ഭാവിയും വർത്തമാനവുമെല്ലാം ഏകകാലികമാണെന്നായിരുന്നു സർവ്വാഷ്‌ടിവാദി ശാഖക്കാരുടെ വിശ്വാസം.
അശോകന്റെ കാലമായപ്പോഴേക്കും ഇന്ത്യയിലെങ്ങും ബുദ്ധമതക്കാരുടെ സ്തൂപങ്ങളും ചൈത്യങ്ങളും വിഹാരങ്ങളും ധാരാളമായി പെരുകി. കാലം ചെല്ലുന്തോറും പുതിയ പുതിയ സംഘങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. അവയ്ക്ക് ധാരാളം അനുയായികളും ഉണ്ടായി. കനിഷ്കന്റെ കാലത്ത്കാശ്മീരില് നടന്ന നാലാം സമ്മേളനത്തില് വച്ച് ബുദ്ധമതം ഹീനയാനമെന്നും മഹായാനമെന്നും രണ്ടായി പിളര്ന്നു.
ഹെല്ലനിക ലോകം
അക്കാലത്ത് ഇന്ത്യ മുതൽ ഗ്രീസ് വരെ പരന്നു കിടന്നിരുന്ന ഹെലിനിക ലോകം മുഴുവൻ ബുദ്ധമതം വ്യാപിപ്പിക്കനുള്ള അശോകന്റെ ശ്രമങ്ങളെ കുറിച്ച് കല്ലിൽ കൊത്തി വച്ചീട്ടുള്ള അശോകന്റെ കല്പനകളിൽ ചിലത് പറയുന്നുണ്ട്. ഹെല്ലനിക ദേശത്തിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയ്യെ കുറിച്ചുള്ള വ്യക്തമായ മനസ്സിലാക്കൽ അശോകന്റെ കല്പനകളിൽ നിന്നും കിട്ടുന്നു: അക്കാലത്തെ പ്രധാനപ്പെട്ട ഗ്രീക്ക് ഏകാധിപതികളുടെ പേരും സ്ഥലവും തിരിഞ്ഞറിഞ്ഞിട്ടുണ്ട്, ഇവരെല്ലവരും തന്നെ ബുദ്ധമത പരിവർത്തനത്തിന്റെ സ്വീകർത്താക്കളായിരുന്നു: സെല്യൂസീഡ് രാജ്യത്തിലെ അന്ത്യോക്യസ് രണ്ടാമൻ തിയോസ്,(261–246 ക്രി.പി), ഈജിപ്തിലെ ടോളമി രണ്ടാമൻ (285–247 ക്രി.പി), മാസിഡോണിയയിലെ ആന്തിഗോണാസ് ഗൊനാറ്റേസ് (276–239 ക്രി.പി), സൈരിനേകയിലെ (ഇപ്പോഴുള്ള ലിബിയ) സൈറീനിന്റെ മാഗസ് (288–258 ക്രി.പി)ഐഫൈറസിലെ (ഇപ്പോഴുള്ള അൽബേനിയ) ഐഫൈറസിന്റെ അലക്സാണ്ടർ രണ്ടാമൻ എന്നിവർ ഇവരിൽ പെടുന്നു.
ബുദ്ധമത വ്യാപനം അശോകന്റെ കാലത്ത്(260–218 BCE), അശോകന്റെ കല്പനകൾ അധികരിച്ച്.
“അതിർത്തികളിൽ, 600 (5,400–9,600 കി.മി) യോജന ദൂരെയുള്ള ഗ്രീക്ക് രാജാവ് അന്ത്യോക്യസ് ഭരിക്കുന്നിടത്ത്, ടോൾമി, ആന്തിഗോണാസ്, മാഗസ്, അലക്സാണ്ഡർ എന്നീ 4 രാജാക്കന്മാർ ഭരിക്കുന്നയിടത്തിനുമപ്പുറം, അതുപോ‍ലെ തന്നെ തെക്ക് ചോളരുടെയും പാണ്ഡ്യരുടേയും ഇടയിലും പിന്നെ താമരപർണ്ണിയിലും(ശ്രീലങ്ക) ധർ‍മ്മത്തിനെ ദിഗ്വിജയം ജയിച്ചിരിക്കുന്നു.” [2]
കൂടുതലായി നോക്കിയാൽ, അശോകന്റെ ചില സന്ദേശ വാഹകർ ഗ്രീക്ക് ബുദ്ധ സന്യാസികളായിരുന്നു എന്നതും രണ്ട് സംസ്കാരങ്ങളും തമ്മിൽ മതപരമായി അടുത്ത വിനിമയം ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാണിക്കുന്നു:
“ജേതാവിന്റെ (അശോകന്റെ) മതത്തെ പ്രബുദ്ധമാക്കിയിരുന്ന തേറ (മൂത്തവൻ) മൊഗ്ഗാലിപുട്ട കൌൺസലിനു(മൂന്നാമത്തെ) ഒരു അവസാനം കൊണ്ടു വന്നപ്പോൾ (...) ഒരാളേ ഇവിടേയും മറ്റൊരാളെ അവിടേയുമായി നാല് തേറകളെ അവൻ അയച്ചു: (...) അപാരണ്ടകയിലേയ്ക്ക് ( ഗുജറാത്തും സിന്ധും പ്രതിനിധീകരിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ)ധമാരഖിത എന്ന് പേരായ ഗ്രീക്ക് (യോന) കാരനേയും അവൻ അയച്ചു.
അശോകൻ ഗ്രീക്കിലും അരമായിക ഭാഷയിലും കല്പനകൾ പുറപ്പെടുവിച്ചിരുന്നു. കാന്ദഹാറിനടുത്ത് കാണപ്പെട്ട അത്തരത്തിലൊരു കൽപ്പനയിൽ മതഭക്തി (ഗ്രീക്കിൽ ധർമ്മം എന്നത്തിനുള്ള യൂസേബിയ എന്ന വാക്കുപയോഗിച്ചു) ദത്തെടുക്കേണ്ടതിനെ പറ്റി ഗ്രീക്ക് സമൂഹത്തോട് നിർദ്ദേശിക്കുന്നു.
“10 വർഷം പൂർത്തിയാക്കിയപ്പോൾ (ഭരണത്തിന്റെ) പയോഡസ്സെസ് രാജാവ് (അശോകൻ) മതഭക്തി എന്തെന്ന് (പ്രബോധനങ്നളിൽ) ജനങ്ങളേ അറിയിച്ചു(ഗ്രീക്ക്:εὐσέβεια, Eusebeia); ഈ നിമിഷം മുതൽ അവൻ ജനങ്ങളെ കൂടുതൽ ദൈവഭക്തിയുള്ളവരാക്കുകയും ലോകം മുഴുവനുമുള്ള സർവതും അഭിവൃദ്ധിപ്പെടുകയും ചെയ്തു.“ [3] )
ഈ ഇടപെടൽ എന്തുമാത്രം സ്വാധീനം ഉണ്ടാക്കി എന്ന് വ്യക്തമല്ലെങ്കിലും ചില തലത്തിലുള്ള മിശ്രണം ഹെലിനിസ്റ്റിക് ചിന്താരീ‍തിയും ബുദ്ധമതവും തമ്മിൽ അക്കാലത്ത് ഹെലിനിസ്റ്റിക് ഭൂപ്രദേശത്ത് തുടങ്ങിയിരിക്കണം എന്നാണ് ചില എഴുത്തുകാരുടെ അഭിപ്രായം. ആ കാലയളവിൽ ഹെലിനിസ്റ്റിക് ലോകത്തിനു ചുറ്റും ഉണ്ട്റ്റായിരുന്ന ബുദ്ധസമൂ‍ഹത്തിന്റെ സാന്നിദ്ധ്യം അവർ ചൂണ്ടി കാട്ടുന്നു, പ്രത്യേകിച്ചും അലക്സാണ്ട്രിയും (അലക്സ്രാണ്ട്രിയായിലെ ക്ലമന്റെ എന്ന് സൂചിപ്പിക്കുന്ന)ക്രിസ്ത്യാനികൾക്കു മുൻപുണ്ടായിരുന്നതും, ബുദ്ധസന്യാസിമാരുടെ അദ്ധ്യയന രീതികളിൽ ന്നിന്നും അഭ്യാസ്യങ്ങളിൽ നിന്നും ഏതാണ്ട് പൂ‍ർണ്ണമായും പ്രചോദനം ഉൾകൊണ്ടീട്ടുള്ളവനുമായ തെറാപ്യൂട്ടെയുടെ ( “തെറവാദ എന്ന പാലി വാക്കിന്റെ വ്യതിചലിച്ച രൂപമാകാൻ സാദ്ധ്യതയുണ്ട്) സന്യാസ ക്രമവും(റോബർട്ട് ലിൻസ്സെൻ)
ടോളാമിയുടെ കാലത്തെ ബുദ്ധസന്യാസിമാരുടെ ധർമ്മ ചക്രം (വിവർത്തനം, ഇന്ത്യയിലേയും ബാക്ട്രിയയിലേയും ഗ്രീക്കുകാർ) എഴുതിയലങ്കരിച്ച ശവക്കലറകൾ അലക്സാണ്ഡിയയിൽ കണ്ടെത്തിയിരുന്നു. അലക്സാണ്ട്രിയയിൽ ഇപ്പോഴുള്ള ബുദ്ധമതക്കാരെകുറിച്ച് പറയുകയാണെങ്കിൽ, ചില പഠിതാക്കൾ ചൂണ്ടിക്കാണിക്കുന്നത് “ഇതേ സ്ഥലം തന്നെയാണ് പിന്നീട് ക്രിസ്തുമതത്തിന്റെ ഏറ്റവും ഊർജ്ജിതമായ കേന്ദ്രം സ്ഥപിക്കപ്പെട്ടതെന്നാണ്“ [4]
തങ്ങളുടെ ഗ്രീക്ക് ചിന്താഗതിയിലുള്ള സ്വാധീനത്തിന് കാരണം ബാക്ട്രിയൻ ബുദ്ധമതക്കാരും ഇന്ത്യൻ താപസികൾ ആണെന്ന് ക്രിസ്ത്യൻ മത പ്രചാരകൻ അലക്സാണ്ട്രിയയിലെ ക്ലെമന്റ് ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടിൽ തിരിച്ചറിയുന്നുണ്ട്.
“അങ്ങനെ ഏറ്റവും അധികം ഉപയോഗമുള്ള, അപരിഷ്കൃതരുടെ പഴമയിൽ അഭിവൃദ്ധിപ്പെട്ട തത്ത്വചിന്ത അതിന്റെ വെളിച്ചം രാജ്യങ്ങളിൽ മുഴുവൻ പരത്തുന്നു. അതിനു ശേഷം അത് ഗ്രീസിലെത്തി. അതിന്റെ സ്ഥാനത്തിൽ ആദ്യം ഈജിപ്തിലെ പ്രവാചകന്മാണ്; പിന്നെ അസ്സീറിയാക്കാരിലെ കാലട്യൻമാരും, ഗുളരിലെ ഡ്രൂയിഡുകളും; ബാക്ട്രിയനുകളിലെ ശ്രാമണന്മാരും;സെൽറ്റ്സിലെ തത്ത്വ ചിന്തകരും; രക്ഷ്കന്റെ ജനനം പ്രവചിക്കുകയും നക്ഷത്രം വഴീകാട്ടി യൂദയയിൽ എത്തുകയും ചെയ്ത പേർഷ്യക്കാരിലെ മാഗിയും ഉൾപ്പെടുന്നു. ഇന്ത്യൻ താപസികളും മറ്റ് അപരിഷ്കൃതരായ തത്ത്വചിന്റ്തകരും ഈ അക്കങ്ങളിൽ ഉണ്ട്. ഇവരിൽ രണ്ട് തരക്കാർ ഉണ്ട്; ചിലർ ശ്രമണന്മാർ എന്നും മറ്റ് ചിലർ ബ്രാഹ്മണന്മാരെന്നും വിളിക്കപ്പെടുന്നു.” (അലക്സാണ്ട്രിയയിലെ ക്ലമന്റ്, “ [5])
ക്രിസ്ത്യൻ ബ്രിട്ടണു മുൻപ് ബുദ്ധമതക്കാർ ഡ്രൂയിഡുമായി ഇടകലർന്ന് നിലനിന്നിരുന്നു എന്ന് ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടിൽ വിശുദ്ധ ഓറിഗെൻ പ്രസ്താവിച്ചു.
“ദൈവത്തിന്റെ ഏകത സ്വാധീനിക്കപ്പെട്ടിരുന്ന ഡ്രൂയിഡുകളുടേയും ബുദ്ധമതക്കാരുടേയും സിദ്ധാന്തങ്ങൾ ദ്വീപിനെ (ബ്രിട്ടൺ) അതിനു (ക്രിസ്തീയതയ്ക്ക്) വേണ്ടി മുന്നൊരുക്കിയിരുന്നു.“ [6].)
ഓറിഗൻ തന്നെയാണ് രണ്ടാം ജന്മത്തിന്റേയും പുനർജന്മത്തിന്റേയും ഉപജ്ഞാതാവ് എന്ന് കരുതപ്പെടുന്നു.[5] ഓറിഗെന്റെ സിദ്ധാന്തങ്ങൾ നേരിയ വ്യതാസത്തിന് 325 ലെ നിഖ്യാ കൌൺസലിൽ തിരസ്കരിക്കപ്പെട്ടു.
ഏഷ്യയിൽ ആദ്യകാലത്തുണ്ടായ പ്രചാരം
ശ്രീലങ്കയിൽ അശോകന്റെ മകൻ മഹേന്ദ്രനും ആറ്‌ കൂട്ടാളികളും ചേർന്ന് രണ്ടാം നൂറ്റാണ്ടിൽ നിർബന്ധപൂർവ്വം മതപരിവർത്തനം ചെയ്യിപ്പിക്കുകയായിരുന്നു. അവർ രാജാവായ ദേവനമ്പിയ ടിസ്സയേയും അദ്ദേഹത്തിന്റെ അനവധി വിശ്വസ്തരേയും മതം മാറ്റിച്ചു. ശ്രീലങ്കയിലെ ഐതിഹ്യമനുസരിച്ച് ബി.സി.ഇ. 4-ആം നൂറ്റാണ്ടിൽ അശോകന്റെ പുത്രനായ മഹേന്ദ്രൻ ഒരു പരവതാനിയിൽ പറന്ന് ശ്രീലങ്കയിലെത്തുകയും മിഹിന്റേൽ കുന്നിൽ വച്ച് ടിസ്സയുമായി സന്ധിച്ചു എന്നാണ്‌[7]‌. ഈ കാലഘട്ടത്തിലാണ് സിംഹള യഥാസ്ഥിതികത്വത്തിന്റെ പീഠമായ മഹാവീര സന്ന്യാസിമഠം നിർമ്മിക്കപ്പെട്ടത്. പാലി സൂക്തങ്ങൾ രാജാവായ വിറ്റാഗമണിയുടെ (r. 29–17 BCE) ഭരണകാലത്താണ് എഴുതപ്പെട്ടത്. ഇക്കാലത്ത് ഥേരവാദ പാരമ്പര്യമാണ് അവിടെ നിലനിന്നിരുന്നത്. പ്രാസംഗികരായ ബുദ്ധഘോഷ (–5 നൂറ്റാണ്ട്) ഇക്കാലത്ത് അവിടെ ജീവിച്ചിരുന്നു. മഹായാന ബുദ്ധമതം ഇക്കാലത്ത് അവിടെ കൂടുതലായി പ്രചരിച്ചുവെങ്കിലും ഥേരവാദമായിരുന്നു അവസാനം നിലനിൽക്കുകയുണ്ടായത്. അങ്ങനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിന്റെ ശക്തികേന്ദ്രമായി മാറി. 11-ആം നൂറ്റാണ്ടിൽ ഥേരവാദ ബുദ്ധമതം ദക്ഷിണകിഴക്കൻ ഏഷ്യയിലേക്ക് വ്യാപിക്കാൻ തുടങ്ങി.
ഇന്ത്യൻ ഉപഭൂഗണ്ഡത്തിന്റെ കിഴക്കുള്ള പ്രദേശങ്ങളിൽ‍ (ആധുനിക ബർമ്മ, തായ്‌ലാൻഡ്), ഭാരതീയ സംസ്കാരം മംഗോളിയന്മാരായ മോൺസിനെ ശക്തമായി സ്വാധീനിച്ചു. മൂന്നാം നൂറ്റാണ്ടിൽ മഹായാന ബുദ്ധിസവും ഹിനയാന ബുദ്ധമതവും ഇടചേരുന്നതിനുമുൻപ് ബുദ്ധമതത്തിലേയ്ക്ക് അശോക ചക്രവർത്തി മതം മാറ്റിയവരാണ് ഇവർ. മധ്യ ബർമ്മയിലുള്ള പൈക്താനോ പോലെയുള്ള ആദ്യകാല ബുദ്ധ പള്ളികൾ ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടക്ക് നിർമ്മിക്കപ്പെട്ടവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മോൺസുകളുടെ ബുദ്ധ കലാരൂപങ്ങൾ ഭാരതീയ കലാരൂപങ്ങളാ‍യ ഗുപ്തകാലം, അതിനു ശേഷമുള്ള കാലഘട്ടങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളവയാണ്. അഞ്ചാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിൽ മോൺസിന്റെ രാജധാനിയുടെ വളർച്ചയോടുകൂടി, ദക്ഷിണകിഴക്കൻ ഏഷ്യയിലേക്ക് ഈ കലാരൂപം വ്യാപകമായി പ്രചരിച്ചു. മോൺസിന്റെ പ്രചാരത്താൽ ദക്ഷിണകിഴക്കൻ ഏഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ തെരവാട വിശ്വാസം പ്രചാരം പ്രാപിച്ചുവെങ്കിലും ആറാം‍ നൂറ്റാണ്ടോടുകൂടി മഹായാന ബുദ്ധമതം ഈയിടങ്ങളിൽ തെരവാടയെ മാറ്റി കടന്നുവന്നു.
അശോകവദന പ്രകാരം (ക്രി.വ. 2-)ം നൂറ്റാണ്ട്), ഹിമാലയം വഴി വടക്കോട്ട് തരീം തടത്തിലെ ഖോട്ടാനിലേയ്ക്കും പിന്നീട് ഒരു പ്രത്യേക ഭാരതീയ-യൂറോപ്യൻ ഭാഷ സംസാരിക്കുന്നവരായ ടൊചാറിയാന്മാരുടെ നാട്ടിലേയ്ക്കും അശോകൻ പ്രവാചകനെ അയയ്ക്കുകയുണ്ടായി.
ശുംഗവംശത്തിന്റെ ഉദയം (ക്രി. മു. രണ്ടാം നൂറ്റാണ്ട് - ഒന്നാം നൂറ്റാണ്ട്)
ശുംഗ രാജവംശം സ്ഥാപിക്കപെട്ടത് അശോകന്റെ മരണത്തിനു ശേഷം ഏതാണ്ട് അമ്പതു വർഷം കഴിഞ്ഞു ക്രി.മു.185 ലാണ്. മൗര്യ വംശത്തിലെ അവസാന രാജാവായിരുന്ന ബൃഹദ്രഥനെ വധിച്ച് പട്ടാള മേധാവിയായിരുന്ന പുഷ്യമിത്ര ശുംഗൻ‍ രാജഭരണം ഏറ്റെടുക്കുകയായിരുന്നു. അശോകവദന പോലുള്ള ബുദ്ധമത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത് ഒരു യാഥാസ്ഥിതിക ബ്രാഹ്മണനായ പുഷ്യമിത്രൻ ബുദ്ധമതം നശിപ്പിക്കാനും ബുദ്ധമത വിശ്വാസികളെ തടവിലാക്കാനും ശ്രമിച്ചിരുന്നുവെന്നാണ്. പുഷ്യമിത്രൻ സന്യാസിമഠങ്ങൾ നശിപ്പിച്ചെന്നും സന്യാസികളെ വധിച്ചെന്നും [8], അശോകൻ സ്ഥാപിച്ച 84,000 ബുദ്ധസ്തൂപങ്ങളെ തകർത്തുവെന്നും (ആർ. താപ്പർ) ഒരു ബുദ്ധമത സന്യാസിയുടെ തലയ്ക്ക് 100 സ്വർണനാണയങ്ങൾ വാഗ്ദാനം ചെയ്തെന്നും [9] എന്നുമെല്ലാം ബുദ്ധമത വിശ്വാസികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നളന്ദ, ഗയ, സാരനാഥ്, മഥുര പോലുള്ളിടങ്ങളിലെ നിരവധി ബുദ്ധമത വിഹാരങ്ങളെ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയെന്നും ബുദ്ധമത വിശ്വാസികൾ ആരോപിച്ചിട്ടുണ്ട്.
ബുദ്ധമതത്തിനു അശോകൻ നൽകിയ സംഭാവനകൾക്കു ശേഷം ശുംഗ ഭരണ കാലത്ത് ബുദ്ധസ്ഥാപനങ്ങൾ തകർച്ചയെ നേരിട്ടിരിക്കണമെങ്കിലും അതിനു തക്ക തെളിവുകളൊന്നും തന്നെ നിലവിലില്ല. ബെൽജിയൻ ചരിത്രകാരനായ എറ്റീൻ ലാമോന്റെ അഭിപ്രായം പുഷ്യമിത്രനെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കണമെന്നാണ്. [10]. മറ്റൊരു പ്രമുഖ ചരിത്രകാരനായ റോമില താപ്പർ രേഖപ്പെടുത്തിയിരിക്കുന്നത് ബുദ്ധമത ഗ്രന്ഥങ്ങളിൽ പറയുന്നതു പോലെ 84000 ബുദ്ധസ്തൂപങ്ങൾ നശിപ്പിച്ചിരിക്കില്ലെന്നാണ്. മൗര്യ വംശത്തിനു നേരെ പുസ്യമിത്രൻ നടത്തിയ ആക്രമണത്തെ അനുകൂലിക്കാതിരുന്ന ബുദ്ധമത വിശ്വാസികളുടെ പ്രതിഫലനമായിരിക്കാം ബുദ്ധമതത്തിനുണ്ടായ പ്രാധാന്യം കുറഞ്ഞതിൽ സംഗഭരണത്തെ പ്രതിസ്ഥാനത്ത് നിർത്തിയതെന്നാണ് താപ്പർ കരുതുന്നത്. [11].
ഈ കാലഘട്ടത്തിൽ ബുദ്ധസന്യാസികൾ ഗംഗാതീരത്തിന്റെ തെക്കുവശത്തു നിന്നും വടക്കു വശത്തു നിന്നുമായി ഒഴിഞ്ഞു പോയി. [6] അതിന്റെ ഫലമായി, ബുദ്ധകലാകരന്മാരുടെ കലാസൃഷ്ടികൾ പഴയ മഗഥയിൽ അവസാനിക്കുകയും വടക്കു പടിഞ്ഞാറുള്ള ഗാന്ധാരത്തിലും മഥുരയിലും പിന്നെ തെക്കു കിഴക്കായുള്ള അമരാവതിയിലും തുടരുകയുമാണുണ്ടായത്. സംഗ ഭരണം ചെന്നെത്താത്ത മധ്യേന്ത്യയിലെ ഭർഹാത്ത് പോലുള്ളിടങ്ങളിലും കലാസൃഷ്ടികളുണ്ട്.
ഗ്രീക്ക്-ബുദ്ധമത സമ്പർക്കം
ക്രിസ്തുവിന്‌ മുൻപ്‌ 326 ൽ അലക്സാണ്ടർ ചക്രവർത്തിയുടെ (Alexander the Great) ദ്വിഗ്‌വിജയത്തോടുകൂടി, ഇൻഡ്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്ക്‌ ബാക്ട്രിയയിൽ (ഇന്നത്തെ വടക്കൻ അഫ്ഗാനിസ്ഥാൻ) ഗ്രീക്ക്‌ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടിരുന്നു (ക്രിസ്തുവിന്‌ മുൻപ്‌ 323 വരെ സെല്യൂക്കിഡ് സാമ്രാജ്യവും, 250 വരെ ഗ്രീക്കോ ബാക്ട്രിയൻ സാമ്രാജ്യം)
ഗ്രീക്‌-ബാക്ത്രിയൻ രാജാവായിരുന്ന ഡിമെട്രിസ്‌ ഒന്നാമൻ ക്രിസ്തുവിന്‌ മുൻപ്‌ 180 ാ‍മാണ്ടിൽ ഇൻഡ്യയെ പാടലീപുത്രം വരെ കീഴടക്കുകയും[അവലംബം ആവശ്യമാണ്], ക്രിസ്തുവിന്‌ മുൻപ്‌ ഒന്നാം നൂറ്റാണ്ടിന്റെ അവസാനം വരെ നീളുന്ന ഒരു ഇൻഡോ-ഗ്രീക്ക്‌ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഇൻഡോ-ഗ്രീക്ക്‌ രാജാക്കന്മാരുടെ കീഴിൽ ബുദ്ധമതം തഴച്ചു വളരുകയുണ്ടായി. മൗര്യ സാമ്രാജ്യത്തോടുള്ള കൂറ്‌ പ്രകടിപ്പിക്കാനും, ബുദ്ധമതവിശ്വാസത്തെ സംഗവംശക്കാരുടെ അപവാദ പീഡനങ്ങളിൽ നിന്നും രക്ഷിക്കാനുമായിരുന്നു അവരുടെ ഇൻഡ്യൻ അധിനിവേശം എന്നു പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നു (185-73 BC)
ഇൻഡോ-ഗ്രീക്ക്‌ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തനായിരുന്നു ക്രിസ്തുവിന്‌ മുൻപ്‌ 160-135 കാലഘട്ടത്തിൽ ഭരിച്ചിരുന്ന മെനെൻഡർ. പ്രത്യക്ഷമായും ബുദ്ധമതാനുയായി ആയി പരിവർത്തനം ചെയ്യപ്പെടുകയുണ്ടായ അദ്ദേഹത്തെ മഹായാന പാരമ്പര്യത്തിൽ, അശോകനും, കുശാനരാജാവയിരുന്ന കനിഷ്കനും തുല്യനായ അചാര്യനായി അവതരിപ്പിക്കപ്പെട്ടു പോരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തെ നാണയങ്ങളിൽ രക്ഷകനായ രാജാവ്‌ (Saviour King) എന്ന്‌ ഗ്രീക്ക്‌ ഭാഷയിൽ ആലേഘനം ചെയ്തിരുന്നു, ചിലപ്പോൾ എട്ട്‌ കാലുകളുള്ള രഥചക്രത്തിന്റെയും. ക്രി.മു. 160 ൽ നടന്ന മെനെൻഡറുടെയും, നാഗസേന മുനിയുടെയും സംവാദമായ മിലിന്ദ പന്ന(Milinda Panha)യിൽ പ്രത്യക്ഷമായ സാംസ്കാരികാ കൂടിച്ചേരൽ പോലും നിർദ്ദേശിക്കപ്പെട്ടിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന്മേൽ, അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലുണ്ടായിരുന്ന നഗരങ്ങൾ അവകാശവാദം ഉന്നയിക്കുകയും, സ്തൂപങ്ങളിൽ വിശുദ്ധമായി സംസ്കരിക്കുകയും ചെയ്തു. മെനെൻഡറുടെ അനേകം ഇൻഡോ-ഗ്രീക്ക്‌ പിൻഗാമികൾ ഖരോഷ്ടി സ്ക്രിപ്റ്റിലെ (Kharoshthi Script) പ്രസ്താവ്യമായ 'ധർമ്മത്തിന്റെ പിന്തുടർച്ചക്കാരൻ' (follower of Dharma) എന്ന്‌ നാണയങ്ങളിൽ ആലേഘനം ചെയ്യുകയും, അവരുടെ ജീവിതവും, ദിവ്യത്വവും വിതർക്ക മുദ്ര(vitarka mudra) രൂപപ്പെടുത്തുകയും ചെയ്യുന്നതായി ചിത്രീകരിക്കുകയും ചെയ്തു പോന്നു.
ഹെല്ലനിക ദേവന്മാരെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള മാനുഷിക-ദൈവിക ഭാവമുള്ള ബുദ്ധ സങ്കൽപ്പവും, സങ്കീർണ്ണമായ സൈദ്ധാന്തിക സമീപനത്തിൽ നിന്നും ഉരുത്തിരിഞ്ഞ വിശ്വാസവും, മഹായാന പ്രസ്ഥാനത്തിന്റെ രൂപവത്കരണത്തിന്‌ വളരെയേറെ സഹായകരമായി എന്നു വിശ്വസിക്കപ്പെടുന്നു. ഏകദേശം ആ കാലത്ത്‌ തന്നെയായിരുന്നു ബുദ്ധന്റെ മനുഷ്യ-ദൈവ സങ്കൽപ്പം യതാതഥമായ ഗ്രീക്ക്‌-ബുദ്ധിസത്തിൽ ആദ്യമായി കാണപ്പെട്ടത്‌: “തികഞ്ഞ മനുഷ്യകാരത്തിൽ ദൈവികത കണ്ടെത്തുന്ന മനുഷ്യദൈവ സങ്കൽപ്പം പാശ്ചത്യർക്കു സുപരിചിതവും അവരുടെ ദൈവിക സങ്കൽങ്ങളോട് സാദൃശ്യമുള്ളതുമാണ്. ഈ രൂപപ്പെടലിന്റെ പ്രധാന കാരണവും അതായിരിക്കണം“ ([12]
മദ്ധ്യേഷ്യയിലെ വളർച്ച
പ്രമാണം:TilliaTepeBuddhistCoin.jpg
ടില്യ ടെപെയിൽ നിന്ന് കണ്ടെടുത്ത ബുദ്ധിസ്റ്റ് സ്വർണ നാണയം.
ഇന്ത്യയിൽ നിർമിച്ച ഒരു ബൗദ്ധനാണയം വടക്കൻ അഫ്ഗാനിസ്ഥാനിൽ പുരാവസ്തുഗവേഷണം നടക്കുന്ന ടില്യ ടെപെ എന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തു. അതിന്റെ ഒരു വശത്ത് നന്ദിപടത്തോടുകൂടിയ(മൂന്ന് രത്നങ്ങൾ) ഒരു സിംഹത്തിന്റെ ചിത്രവും ഖരോഷ്ടി ലിപിയിൽ സിഹോ വിഗതഭയോ(Sih[o] vigatabhay[o]- ഭയത്തെ ഇല്ലാതാക്കിയ സിംഹം എന്നർത്ഥം) എന്നും ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത് ച്ലാമി എന്ന് പേരുള്ള ഒരുതരം ഹെലനിക മേലങ്കിയും പെറ്റാസസ് എന്ന് പേരുള്ള തൊപ്പിയും മാത്രം ധരിച്ച നഗ്നനായ ഒരു മനുഷ്യൻ ധർമചക്രം കറക്കുന്നതിന്റെ ചിത്രമാണുള്ളത്. ഈ ചിത്രത്തിന് ഗ്രീക്ക്/റോമൻ ദേവനായ ഹേംസ്/മെർക്കുറിയുടെ രൂപത്തോട് സാമ്യമുണ്ട്. "ധർമചക്രപ്രവതകോ"(Dharmacakrapravata[ko]-ധർമ്മത്തിന്റെ ചക്രം തിരിച്ചവൻ എന്നർത്ഥം) എന്ന എഴുത്തും ആ ചിത്രത്തോടൊപ്പം ആലേഖനം ചെയ്തിരിക്കുന്നു. ഇത് ബുദ്ധന്റെ ഒരു ആദ്യകാല പ്രതിരൂപങ്ങളിൽ ഒന്നായിരിക്കാമെന്ന് സൂചിപ്പിക്കപ്പെട്ടു.
മഹായാന ബുദ്ധമത തത്ത്വങ്ങളുടെ ഉദയം (ക്രി.മുൻപ് ഒന്നാം നൂറ്റാണ്ടു മുതൽ ക്രി.ശേഷം രണ്ടാം നൂറ്റാണ്ട് വരെ).
ഒന്നാം നൂറ്റാണ്ടിലുണ്ടായ മഹായാന ബുദ്ധമതത്തിന്റ്റെ ഉദയം ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ മേഖലകളിലുണ്ടായ വളരെ സങ്കീർണമായ രാഷ്ട്രീയ മാറ്റങ്ങളോടനുബന്ധമായിട്ടായിരുന്നു. ഇന്തോ-ഗ്രീക്ക് സാമ്രാജ്യങ്ങളൊക്കെ തകർ‌ന്നടിയുകയും പ്രസ്തുത സം‌സ്കാരങ്ങളെല്ലാം പിന്നീട് ഇന്തോ-സിത്തീയൻ സംസ്കാരത്തിലും തുടർ‌ന്ന് യ്‌വേഴി (ക്രിസ്തുവിനു ശേഷം പന്ത്രണ്ടാം നൂറ്റാണ്ടിൽ കുഷാൻ രാജവംശം സ്ഥാപിച്ച സംസ്കാരമാണിത്)സം‌സ്കൃതിയിലേക്കും കൂട്ടിച്ചേർക്കപ്പെട്ടു.
ബുദ്ധമതാനുയായികളായിരുന്നു കുശാനർ. കുശാനചക്രവർ‌ത്തിയായിരുന്ന കനിഷ്കൻ ക്രിസ്തു വർഷം 100 ന് അടുപ്പിച്ച് ജലന്ധറിലോ, കാശ്മീരിലോ വച്ച് ഒരു നാലാം ബുദ്ധ സഭ സംഘടിപ്പിക്കുകയുണ്ടായി. തെരവാദ ബുദ്ധമതധാരയിൽ നിന്നുമ് പിരിഞ്ഞ് ഔദ്യോഗികമായി മഹയാന ശാഖ വളർ‌ന്നു തുടങ്ങിയത് ഈ സമ്മേളനം മുതലാണെന്നു കരുതപ്പെടുന്നു. തെരവാദ ബുദ്ധിസം ഈ സഭയുടെ ഔദ്യോഗികത അംഗീകരിച്ചിട്ടില്ല. വിമത സന്യാസിമാരുടെ കൂട്ടായ്മയെന്നാണ് അവർ പലപ്പോഴും ഈ സഭയെ വിശേഷിപ്പിക്കാറുള്ളത്.
ബുദ്ധനെ ദൈവസമാനനായി കാണുന്നതായിരുന്നു പുതുതായുരുത്തിരിഞ്ഞ ബുദ്ധമത രൂപങ്ങൾ. എല്ലാ ജീവജാലങ്ങളിലും ബുദ്ധസ്വഭാവമുണ്ടെന്നും ബുദ്ധനാവാൻ പരിശ്രമിക്കേണ്ടത് അതിനാൽ തന്നെ പ്രധാനമാണെന്നുമുള്ള ചിന്തകൾ ഇങ്ങനെ രൂപപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും കുഷാന സാമ്രാജ്യത്തിലും നിലനിന്നിരുന്ന പല തരം ആചാരങ്ങളും സംസ്കാരങ്ങളുമെല്ലാം കൂടിച്ചേർന്നതും ഈ വിശ്വാസങ്ങളെ വിപുലീകരിച്ചു കൊണ്ടിരുന്നു

രണ്ട് നാലാം ബുദ്ധ സഭകൾ
നാലാം ബുദ്ധസഭ കുശാനരാജാവായിരുന്ന കനിഷ്കന്റെ ഭരണകാലത്ത് (ക്രിസ്തു വർഷം 100 നോട് അടുത്ത്) ജലന്ധറിൽ വച്ചോ കാശ്മീരത്തിൽ (സർവസ്തിവാദിൻ) വച്ചോ ആണ് നടത്തിയതായി കരുതപ്പെടുന്നത്. തെരവാദ ബുദ്ധമതാനുയായികൾ ശ്രീലങ്കയിൽ വച്ച് അവരുടേതായ ഒരു സമാന്തര സഭയും വിളിച്ചു കൂട്ടുകയുണ്ടായി. അങ്ങനെ രണ്ട് നാലാം ബുദ്ധസഭകൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
കാശ്മീരത്തിൽ വച്ചു നടത്തപ്പെട്ട നാലാം ബുദ്ധ സഭയിലേക്ക് വസുമിത്രന്റെ നേതൃത്വത്തിൽ ഏതാണ്ട് അഞ്ഞൂറോളം ബുദ്ധസന്യാസിമാരെ കനിഷ്കൻ വിളിച്ചു വരുത്തിയെന്നാണ് പറയപ്പെടുന്നത്.അഭിധർമ്മ തത്ത്വങ്ങളുടെ വിശദമായ വ്യാഖ്യാനങ്ങൾ ഈ സഭയിൽ വച്ച് സംഗ്രഹിക്കപ്പെട്ടു. നിലനിന്നിരുന്ന നിയം സംഹിതയെ തിരുത്തിയെഴുതുകയാണുണ്ടായതെന്ന ഒരു വാദവും നിലവിലുണ്ട്. മൂന്നു ലക്ഷത്തോളം ശ്ലോകങ്ങളും(വരികളും), തൊണ്ണൂറു ലക്ഷത്തിൽ പരം വാക്യങ്ങളും ഈ സഭയിൽ വച്ചു സംഗ്രഹിക്കപ്പെട്ടതായി കരുതപ്പെടുന്നു. പന്ത്രണ്ട് കൊല്ലങ്ങൾ കൊണ്ടാണ് നാലാം ബൌദ്ധസഭ പരിസമാപിച്ചത്. ആദി ബുദ്ധ നിയമങ്ങളടങ്ങിയ പാലി സംഹിത(തിപിതിക)യെയല്ല ഈ സഭ പ്രമാണമാക്കിയത്. പകരം മഹായാന തത്ത്വങ്ങളുടെ അടിസ്ഥാന രൂപങ്ങളും പുതിയ പ്രമാണ കൃതികളും സൃഷ്ടിക്കപ്പെട്ടു.