A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സോഡിയാക് കില്ലർ-2

സോഡിയാക് കില്ലർ(രണ്ട്)


ഏകദേശം 6 മാസങ്ങൾക്കു ശേഷം, 1969 ജൂലൈ 4 , ലേക് ഹെർമ്മൻ കൊലപാതകം നടന്ന സ്ഥലത്തു നിന്നും 6 കിലോമീറ്റർ അകലെ വല്ലേജോ എന്ന പ്രദേശത്തെ ബ്ലൂ റോക്ക് സ്പ്രിംഗ്സ് പാർക്ക്. സമയം അർദ്ധ രാത്രിയോടടുക്കുന്നു. പാർക്കിൽ നിർത്തിയിട്ട ഒരു കാറിൽ രണ്ടു കമിതാക്കൾ. പ്രണയ നിമിഷങ്ങൾ. നിശബ്ദമായ പാർക്കിലെ അന്തരീക്ഷത്തെ അലോസരപ്പെടുത്തിക്കൊണ്ട് അപ്പോൾ ഒരു കാർ അവരുടെ സമീപം വന്നു നിന്നു. ഏതാനും സെക്കൻഡുകൾക്കകം അതു ദൂരേയ്ക്ക് ഓടിച്ചു പോകുകയും ചെയ്തു. കമിതാക്കൾ അതു ശ്രദ്ധിച്ചില്ല.
ഏതാണ്ട് പത്തു മിനിട്ടുകൾക്കു ശേഷം ആ വീണ്ടും വന്നു. സാവകാശം അത് അവരുടെ കാറിന്റെ പിന്നിൽ നിശ്ചലമായി. ഡോർ തുറന്ന് ഒരാൾ വെളിയിലിറങ്ങി. അയാളുടെഇടതു കൈയിൽ ഒരു ഫ്ലാഷ് ലൈറ്റ് ഉണ്ടായിരുന്നു, വലതു കൈയിൽ 9 MM ലൂഗർ പിസ്റ്റളും. കമിതാക്കളുടെ കാറിനു സമീപമെത്തിയ അയാൾ ഗ്ലാസിൽ തട്ടി വിളിച്ചു. ഗ്ലാസ് തുറന്ന അവരുടെ കണ്ണുകളിലേയ്ക്കയാൾ ഫ്ലാഷ് ലൈറ്റ് ശക്തിയായി തെളിച്ചു. രണ്ടു പേരുടെയും കണ്ണു മഞ്ചിപ്പോയി. തുടർച്ചയായ അഞ്ചു വെടികൾ. ബുള്ളറ്റുകളുടെ പ്രവാഹം. രക്തം ചിതറി അവർ കാറിനുള്ളിൽ വീണു. കൊലപാതകി നിശബ്ദനായി തിരിഞ്ഞു നടന്നു. ഏതാനും ചുവടുകൾ വച്ചപ്പോഴാണു, കാറിൽ നിന്നും ഞരക്കം കേട്ടത് . അയാൾ തിരികെ വന്നു. അവരുടെ നേർക്ക് വീണ്ടും രണ്ടു വെടി കൂടി. ഞരക്കം നിശബ്ദമായി..
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, വല്ലേജോ പൊലീസ് സ്റ്റേഷനിലെ ടെലഫോൺ തുടർച്ചയായി ബെല്ലടിച്ചു തുടങ്ങി. ഫോണെടുത്ത ഓഫീസറോട് കനത്ത ശബ്ദത്തിൽ ഒരാൾ സംസാരിച്ചു തുടങ്ങി. ബ്ലൂ റോക്ക് പാർക്കിൽ രണ്ടു പേരെ താൻ വകവരുത്തിയിട്ടുണ്ടെന്ന് അയാൾ അറിയിച്ചു. കൂടാതെ ആറു മാസം മുമ്പ് ലേക് ഹെമ്മൻ റോഡിൽ വെച്ച് രണ്ട് കുട്ടികളെ കൊലപെടൂത്തിയതും താനാണെന്ന് അയാൾ അറിയിച്ചു.
പൊലീസ് ഉടൻ ബ്ലൂറോക്ക് പാർക്കിലെത്തി. വെടിയേറ്റു കിടന്ന രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചു. യുവതി അപ്പോഴേയ്കും മരിച്ചിരുന്നു. എന്നാൽ യുവാവ് രക്ഷപെട്ടു. കോൾ വന്ന ടെലഫോൺ പൊലീസ് കണ്ടെത്തി. ഒരു കോയിൻ ബൂത്തായിരുന്നു അത്.
ഡാർലീൻ ഫെറിൻ എന്ന 22 കാരിയായിരുന്നു മരിച്ച യുവതി. യുവാവ് മൈക് മഗാവു എന്ന 19 കാരനും.
പൊലീസ് അന്വേഷണമാരംഭിച്ചു. കൊലയാളിയെപ്പറ്റി മൈക് പൊലീസിനോടു വിവരിച്ചു. 30 വയസ്സ് തോന്നിയ്കുന്ന, വട്ടമുഖമുള്ള, ബ്രൗൺ മുടിയുള്ള ഒരാൾ..
ഡാർലീൻ വിവാഹിതയായിരുന്നു. അവളുടെ ഭർത്താവ് ഡീൻ ആയിരിയ്ക്കാം കൊലയാളി എന്നാണു പൊലീസ് സംശയിച്ചത്. ഒരു റെസ്റ്റോരന്റിൽ കുക്കായിരുന്നു അയാൾ. എന്നാൽ കൊലപാതകം നടക്കുന്ന സമയം അയാൾ ജോലിസ്ഥലത്തായിയിരുന്നു എന്നു സംശയാതീതമായി ബോധ്യപെട്ടതിനാൽ ഒഴിവാക്കപെട്ടു. കൂടുതൽ തെളിവുകളുടെ അഭാവത്തിൽ അന്വേഷണം വഴിമുട്ടി.
25 ദിവസങ്ങൾക്കു ശേഷം, 1969 ഓഗസ്റ്റ് 1.
വല്ലെജോ ടൈംസ് ഹെറാൾഡ്, സാൻഫ്രാൻസിസ്കോ ക്രോണിക്കിൾ, സാൻസ്ഫ്രാൻസിസ്കോ എക്സാമിനർ എന്നീ മൂന്നു പത്രങ്ങളുടെയും ഓഫീസിലേയ്ക്ക് ഓരോ കവറുകൾ എത്തി. ലേക്ക് ഹെർമ്മൻ റോഡിലേയും ബ്ലൂ റോക്ക് സ്പ്രിംഗ്സിലെയും ആക്രമങ്ങൾ താൻ നടത്തിയതാണെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. കത്തിനോടൊപ്പം രഹസ്യ കോഡുകളിലെഴുതിയ ഒരു പേജുമുണ്ടായിരുന്നു. മൂന്നു പേജു വരുന്ന ഒരു കത്തിന്റെ ഓരോ പേജുകളാണ് മൂന്നു കവറുകളിലായി മൂന്നു പത്രങ്ങൾക്കും ലഭിച്ചത്. 408 കോഡ് ചിഹ്നങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്.
താൻ ആരാണു എന്ന് ആ കോഡു വായിച്ചാൽ മനസ്സിലാകുമത്രേ. ഈ കോഡ് മൂന്നു പത്രങ്ങളിലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിയ്ക്കണമെന്നും, അല്ലാത്ത പക്ഷം ഓരോ രാത്രികളിലും താൻ ഇനിയും കൊല നടത്തുമെന്നും ഓരോ ആഴ്ചയിലും 12 പേരെ വീതം കൊല്ലുമെന്നും അതിൽ ഭീഷണിപ്പെടുത്തിയിരുന്നു. കത്തിന്റെ അവസാനം ഒപ്പിന്റെ സ്ഥാനത്ത് ഒരു വൃത്തവും അതിനു കുറുകെയായി കുരിശും ചേർന്ന അടയാളമാണുണ്ടായിരുന്നത്.
സാൻഫ്രാൻസിസ്കോ ക്രോണിക്കിൾ അവർക്കു കിട്ടിയ കോഡ് ലെറ്റർ പ്രസിദ്ധീകരിച്ചു. ഒപ്പം, കൊലയാളിയോടായി നഗരത്തിലെ പൊലീസ് മേധാവിയുടെ ഒരു അഭ്യർത്ഥന കൂടിയുണ്ടായിരുന്നു. ഈ കത്ത് അയച്ചയാൾ തന്നെയാണു കൊലയാളി എന്നതിനു സംശയരഹിതമായ തെളിവൊന്നുമില്ല എന്നും, ആളെ ഉറപ്പിയ്ക്കുന്നതിനു കൂടുതലായി എന്തെങ്കിലും തെളിവുകൂടി നൽകണമെന്നുമുള്ളതായിരുന്നു അത്.
ഒരാഴ്ചയ്ക്കു ശേഷം, സാൻഫ്രാസിസ്കോ എക്സാമിനർ എന്ന പത്രത്തിലേയ്ക്ക് മറ്റൊരു കത്ത് എത്തി.
“പ്രിയപെട്ട എഡിറ്റർ, സോഡിയാക് സംസാരിയ്ക്കുന്നു.“ എന്നായിരുന്നു അതിന്റെ തുടക്കം. പൊലീസ് മേധാവിയുടെ അഭ്യർത്ഥനയ്ക്കുള്ള മറുപടിയായിരുന്നു ഈ കത്ത്. ഇതിൽ നേരത്തെ സൂചിപ്പിച്ച കൊലപാതകങ്ങളുടെ കൂടുതൽ വിവരങ്ങളുണ്ടായിരുന്നു. പൊലീസ് ഇതേ വരെ പുറത്തു വിടാതിരുന്ന കാര്യങ്ങളായിരുന്നു അവ. ഈ കത്തോടെയാണ് അജ്ഞാതനായ കൊലയാളിയ്ക്ക് സോഡിയാക്ക് കില്ലർ എന്നു പേരു പതിയുന്നത്.
തൊട്ടടുത്ത ദിവസം തന്നെ, കാലിഫോർണിയക്കാരായ ഡൊണാൾഡിന്റെയും ബെറ്റിയുടെയും നിരന്തരശ്രമത്തിനൊടുവിൽ 408 കോഡുകളുള്ള ആ കത്ത് ഡീകോഡ് ചെയ്തു. നിരവധി അക്ഷരത്തെറ്റുകളോടെയുള്ള ഒരു പ്രസ്താവനയായിരുന്നു അത്.
“ആളുകളെ കൊല്ലുന്നത് ഞാനിഷ്ടപ്പെടുന്നു. കാട്ടിൽ മൃഗങ്ങളെ വേട്ടയാടുന്നതിനെക്കാൾ ആവേശകരമാണത്. കാരണം മനുഷ്യനാണു മൃഗങ്ങളെക്കാൾ അപകടകാരി. എന്റെ മരണശേഷം ഞാൻ പറുദീസയിൽ പുനർജനിയ്ക്കും. ഞാൻ കൊന്നവരൊക്കെ എന്റെ അടിമകളായി അവിടെ ഉണ്ടാകും. എന്റെ പേരു ഞാൻ നിങ്ങൾക്കു തരില്ല. കാരണം, അത് അടിമകളെ ശേഖരിയ്ക്കുന്ന എന്റെ ജോലിയെ നിങ്ങൾ തടസ്സപ്പെടുത്തുന്നതിനിടയാക്കും. (EBEORIETEMETHHPITI- ഈ വാക്ക് ഇതേ വരെ ഡീകോഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല).
വിചിത്രമായ വിശ്വാസങ്ങളുള്ള ഏതോ ഒരു മാനസിക രോഗിയായിരിയ്ക്കാം സോഡിയാക് കില്ലർ എന്നു പൊലീസും ജനവും വിശ്വസിച്ചു. കൊലയാളിയെ കണ്ടുപിടിയ്ക്കാൻ കഴിയാത്തതിൽ പൊലീസിനെതിരെ വലിയ വിമർശനമാണുണ്ടാക്കിയത്. സോഡിയാക് കില്ലറുടെ ആക്രമണം ഇനിയുമുണ്ടാകാമെന്നു ജനം ഭയന്നു.
ചൂണ്ടിയത് .