നരഭോജിയുടെ മനോരാജ്യം
**************************
**************************
നരഭോജികളായ മനുഷ്യരുടെ ഭയപ്പെടുത്തുന്ന കഥകൾ പണ്ടുമുതലേ നാം കേൾക്കുന്നവയാണ്. ആധുനികമനുഷ്യനുമായി സമ്പർക്കമില്ലാത്ത ഗോത്രവർഗ്ഗങ്ങളുടെ പേരിലാണവർ കൂടുതലും അറിയപ്പെട്ടിട്ടുള്ളത്. എന്നാൽ അവർ നമ്മുടെ ഇടയിലുമുണ്ട്. ചിലപ്പോൾ ഇത് വായിക്കുന്നവരുടെ ഇടയിലുമുണ്ടാകാം . ഞാനോ നിങ്ങളോ ആകാം.കാരണം കാനിബലിസം ഒരു മാനസികഅവസ്ഥയാണ്. ഒരിക്കൽ അനുഭവിച്ചാൽ വീണ്ടും വീണ്ടും എത്തിച്ചേരാൻ തോന്നുന്ന ഒരുതരം ഉന്മാദാവസ്‌ഥ. .
നരഭോജികൾ പുരാതനകാലം മുതലേ സാന്നിദ്ധ്യമാറിയിച്ചിരുന്ന
എന്നാൽ ആധുനികകാലത്തിലും ഇവരുടെ സാന്നിദ്ധ്യം ഭയപ്പെടുത്തുന്ന ഒന്നാണ്.
ആധുനികകാലത്തെ നരഭോജികളെ രണ്ടായിതരംതിരിക്കാം. ഒന്ന് ഒരുതരം മതിഭ്രമത്തിന് അടിമപ്പെട്ട് നരഭോജികൾ ആവുന്നവർ. . മറ്റൊരുവിഭാഗം കാനിബലിസം ഒരു ലഹരിയായി കൊണ്ടുനടക്കുന്നവർ. ഇവർ തങ്ങൾ ചെയ്യുന്നത് എന്തെന്ന് തികച്ചും ബോദ്ധ്യമുള്ളവർ ആണ്.
നരഭോജികളുടെ രീതികളെപ്പറ്റി പറയുകയാണെങ്കിൽഒട്ടുമിക്ക നരഭോജികൾക്കും ഒരു പ്രത്യേക വിഭാഗമെന്നു തരംതിരിക്കാവുന്ന ഇരകളില്ല.
Its all about being at the wrong place at wrong time.
ഒട്ടുമിക്ക നരഭോജികളും മനുഷ്യമാംസം അസ്ഥികളിൽനിന്ന് വേർപ്പെടുത്തുന്ന അവസ്ഥ കാണുന്നതിലൂടെ ഒരുതരം സെക്ഷ്വൽ സാറ്റിസ്‌ഫാക്ഷൻ അനുഭവിക്കുന്നവരാണ്. അതവരെ തങ്ങൾ ശക്തരും മറ്റുള്ളവർക്ക് ചെയ്യാൻ സാധിക്കാത്തതുമായ എന്തോ ഒന്ന് ചെയ്യുന്നവരാണ് എന്ന തോന്നലുളവാക്കും. തലച്ചോറിൽ ചിന്തകൾ ഉണർത്തുന്ന ഭാഗത്തെ ഉദ്ദീപിപ്പിച്ച് ഒരുതരം ഇറെസിസ്റ്റബിൾ ആയ ഒരു ഫാന്റസി ഉണ്ടാക്കും ഒട്ടുമിക്ക നരഭോജികളും തികച്ചും ഏകാന്തതയാർന്ന ജീവിതം നയിക്കുന്നവർ ആയിരിക്കും ഈ ഏകാന്തതകൊണ്ട് ഏറ്റവുംകൂടുതൽ വേട്ടയാടപ്പെടുന്നവരും അവർ തന്നെയായിരിക്കും.
ഞങ്ങളുടെ ഇരകൾ അവരെ ഭക്ഷിക്കുന്നതിലൂടെ എപ്പോളും തങ്ങളുടെ കൂടെഉണ്ടാകും എന്ന മിഥ്യാധാരണയിൽ കഴിയുന്നവരായിക്കും മിക്കവരും. ഇങ്ങനെ തങ്ങളുടെ ഇരകളെ "എന്നെന്നും തന്റെകൂടെ തളച്ചിടുന്നതിലൂടെ തന്റെ ഏകാന്തതയുടെ മുകളിൽ താൻ മേൽക്കോയ്മ കൈവരിച്ചു എന്ന വിശ്വാസം അവരുടെ ഉള്ളിൽ ഉണ്ടാകും.
ഒരു നരഭോജിയെ വീണ്ടും ചെയ്യാൻ പ്രേരിപ്പില്ലിക്കാനും ഈ ചിന്ത മതിയാകും. ചെയ്യുന്ന തെറ്റിനെ ന്യായികരിക്കാനും ഉതകുന്ന ഒരുതരം ഉന്മാദാവസ്ഥ. അവനെ സംബന്ധിച്ച് ഓരോ ട്രോഫിയാണ്. വീണ്ടും വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കുന്നതുമായ ഒന്ന്!!
പല നരഭോജികളും തങ്ങളുടെ പ്രവർത്തികളിൽ ഊറ്റം കൊള്ളുന്ന ഒന്നായിരിക്കും. ഓർത്തുഅഭിമാനിയ്ക്കാവുന്ന ഒന്ന്. കാനിബലിസം പൊതുസമൂഹത്തിൽ പലപ്പോളും പ്രകടിപ്പിക്കണം എന്നില്ല . അത് മനസ്സിനുള്ളിൽ തന്നെ കുടുങ്ങികിടക്കാം. അനുയോജ്യമായഒരവസരം ഒത്തുവരുന്നവരെ. അതിനാൽ ഇവരെ തിരിച്ചറിയുക എളുപ്പമല്ല.