ആത്മാക്കള്‍ തളച്ചിട്ട ഇടങ്ങള്‍
കേട്ടാല്‍ പേടിക്കുമെന്നറിയുമെങ്കിലും
പ്രേതകഥകള്‍ കേള്‍ക്കാന്‍ എക്കാലത്തും എല്ലാവര്‍ക്കും ഇഷ്ടമാണ്. അത്തരം
കഥകള്‍ കുട്ടികള്‍ കണ്ണടച്ച് വിശ്വസിക്കുകയും മുതിര്‍ന്നവര്‍ യുക്തിയുടെ
പക്ഷം പിടിച്ച് പുച്ഛിക്കുകയും ചെയ്യും. പണ്ട് കേട്ട മുത്തശ്ശിക്കഥകളില്‍
യക്ഷി ഒരു സ്ഥിരം കഥാപാത്രമായിരുന്നു. വാമൊഴിയായി ഒരു സങ്കല്‍പ്പത്താല്‍
തീര്‍ത്ത രൂപം കേള്‍ക്കുന്നവരുടെ മനസ്സില്‍ കഥ കേള്‍ക്കുമ്പോള്‍
തന്നെ തെളിഞ്ഞു വരും. ഹോസ്റ്റല്‍ മുറികളില്‍ നാല് പേര്‍ കൂടിയാല്‍
ചര്‍ച്ചാവിഷയം തട്ടിതടഞ്ഞ് ഓജോ ബോര്‍ഡിലെത്തും. പരീക്ഷണത്തിന് പലതവണ
മുതിരുന്നവരും ഭയം കൊണ്ട് പാതിവഴിയില്‍ തീരുമാനം വേണ്ടെന്നുവെക്കും.
കോളേജ് കാലഘട്ടം കഴിഞ്ഞ് മുതിര്‍ന്നവരോട് ഇടപഴകാന്‍ തുടങ്ങിയപ്പോഴാണ് അവരുടെ ലോകത്തും ഇത്തരം കഥകളൊക്കെ ഉണ്ടെന്ന് മനസ്സിലായത്. രാത്രി കാലങ്ങളില്‍ ജോലി കഴിഞ്ഞ് മടങ്ങവെ കേട്ട ശബ്ദങ്ങളും ചില വഴികളിലൂടെ പോകുമ്പോള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളും സ്ഥിരം സംഭവങ്ങളായിരുന്നു. എന്നാല്‍ ആ കഥകളില്‍ പ്രേതം എന്ന വാക്ക് ആത്മാക്കളെന്ന് മാറ്റപ്പെട്ടു. മാത്രമല്ല പ്രത്യക്ഷമല്ലാത്ത ചില കാര്യങ്ങളാകും അത്തരം കഥകളില്‍ ഭയപ്പെടുത്തുന്ന ഘടകം.
എന്തൊക്കെയാണെങ്കിലും ഇത്തരം കഥകള്‍ ഉണ്ടാക്കുന്ന നിമിഷ നേരത്തെ ഭയം രസമുളള ഒരു വികാരമാണ്. എന്നാല്‍ ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളെ ചുറ്റിപറ്റിയും ഇത്തരം കഥകള്‍ പ്രചരിക്കുന്നുണ്ടെന്നത് അല്പം കൗതുകമുളള കാര്യമാണ്.
സ്ഥലം കൊല്‍ക്കത്തയിലെ പ്രസിദ്ധമായ നാഷണല്‍ ലൈബ്രറി. ഇന്ത്യയുടെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തില്‍ എക്കാലവും ഇടംപിടിച്ച ഇടം. എന്നാല്‍ ലൈബ്രറിയെ ചുറ്റിപ്പറ്റി ഒരുകാലത്ത് ചില കഥകള്‍ പ്രചരിച്ചിരുന്നു. ഒരു കാലത്ത് രാത്രികാലങ്ങളില്‍ ലൈബ്രറിയ്ക്ക് കാവല്‍ നില്‍ക്കാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മടിച്ചിരുന്നു. ലൈബ്രറിയില്‍ അറ്റകുററപണി നടക്കവെ അതിന് വന്ന 12 തൊഴിലാളികള്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചതായിരുന്നു അവരുടെ ഭയത്തിന് കാരണം. മാത്രമല്ല ലൈബ്രറിയില്‍ പുസ്തകങ്ങള്‍ക്കിടയില്‍ അസ്വഭാവികമായി ഒരു വിദ്യാര്‍ത്ഥി മരിച്ചതും എല്ലാവരെയും കുറച്ച് കാലത്തേക്ക് ഭയത്തിലാക്കി. അതിനെക്കുറിച്ച് പേടിപ്പെടുത്തുന്ന കഥകളും വളരെപ്പെട്ടെന്ന് പ്രചരിച്ചു.
മുംബൈയിലെ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തില്‍ രാത്രി കാലങ്ങളില്‍ വരുന്ന സന്ദര്‍ശകര്‍ കാടിനടുത്ത് വെച്ച് സ്ഥിരമായി വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് വരുന്ന ഒരാളെ കാണുന്നുണ്ടെന്ന് പറയപ്പെടുന്നു.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മൂന്നു പേര്‍ പരസ്പരം യുദ്ധം ചെയ്ത് മരിച്ച ഗോവയിലെ ത്രീ കിങ്‌സ് പളളിയുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇപ്പോളും രാത്രികാലങ്ങളില്‍ പളളിയുടെ സമീപത്ത് കൂടെ പോകാന്‍ പേടിയാണ്.
ഖനിയിലെ വിഷവാതകം ശ്വസിച്ച് രക്തം ഛര്‍ദ്ദിച്ച് നിരവധി തൊഴിലാളികള്‍ മരിച്ച മുസ്സൂരിയിലെ ലാംബി ഡഹര്‍ കല്‍ക്കരി ഖനിയാണ് ഇന്ത്യയിലെ മറ്റൊരു പേടിപ്പെടുത്തുന്നയിടം. ഖനി നിര്‍മ്മിതിയില്‍ സംഭവിച്ച പാകപിഴയായിരുന്നു അത്തരമൊരു ദുരന്തം വരുത്തിവെച്ചത്.
കൊല്‍ക്കത്തയിലെ സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ രാത്രി കാലങ്ങളില്‍ ഒരുപാട് നിഴലുകള്‍ ദൃശ്യമാകുന്നുവെന്ന് പറയപ്പെടുന്നു. 1767ലാണ് സെമിത്തേരി സ്ഥാപിക്കപ്പെട്ടത്.
1980ല്‍ ദുരൂഹസാഹചര്യത്തില്‍ തീപടര്‍ന്ന് നശിച്ച മുകേഷ് മില്ലും ബോളിവുഡ് ഹൊറര്‍ സിനിമകളുടെ സ്ഥിരം ലൊക്കേഷനാണ്.
ഒരു രാത്രി നാട് കടത്തപ്പെട്ട ദമ്പതികളുടെ ശാപത്താല്‍ നശിച്ചു പോയെന്ന് കരുതപ്പെടുന്ന രാജസ്ഥാനിലെ കുല്‍ദാര എന്ന ഗ്രാമം ഇപ്പോള്‍ വിജനമായ ഒരിടമാണ്.
രാത്രികാലങ്ങളില്‍ കേള്‍ക്കുന്ന ഭയപ്പെടുന്ന അലര്‍ച്ചയാണ് പൂനെയിലെ റസിഡന്‍സി റോഡിലെ മാന്‍ഷന്‍ അടച്ചിടാന്‍ കാരണമായത്. ഇവിടെ രാത്രി ഒറ്റക്ക് പോകാന്‍ പ്രദേശവാസികള്‍ക്ക് ധൈര്യമില്ല.
സിംലയിലെ ടണല്‍33
ലോകത്തിലെ തന്നെ ശ്രദ്ധേയമായ സിംല-കല്‍ക്ക റെയില്‍പാതയിലെ തുരങ്കമാണ് ടണല്‍ 33. എന്നാല്‍ അത് നിര്‍മ്മിക്കാന്‍ ഇന്ത്യയിലെത്തിയ എഞ്ചിനീയര്‍ ക്യാപ്റ്റന്‍ ബരോങിന്റെ ആത്മാവ് ഇപ്പോഴും അവിടെയുണ്ടെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. തുരങ്കത്തിന്റെ പണി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന അദ്ദേഹം വിഷാദരോഗത്തിന് അടിമപ്പെട്ട് പാളത്തില്‍ വെച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.