A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സുകുമാര കുറുപ്പ് -ചുരുളഴിയാത്ത കഥ

ചുരുളഴിയാത്ത കഥ -സുകുമാര കുറുപ്പ് 



 

സുകുമാരക്കുറുപ്പിന കണ്ടവരുണ്ടോ....? പിടികിട്ടാപ്പുള്ളി ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ വാറണ്ട് പുറപ്പെടുവിച്ച്‌ മാവേലിക്കര കോടതി; 33 വര്‍ഷത്തിന് ശേഷവും കാണാമറയത്തുള്ള കുറുപ്പിനെത്തേടി പൊലീസിന് ഇനിയും അലയേണ്ടി വരുലോക കുറ്റാന്വേഷണ ചരിത്രത്തിലെ അത്ഭുതമായ കുറ്റവാളി സുകുമാരക്കുറിപ്പിനെത്തേടി മാർച്ച് രണ്ടിന് മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 16/1989 ആയുള്ള ലോങ്‌പെൻഡിങ് കേസുമായി ബന്ധപ്പെട്ട വാറണ്ടാണ് ഇത്. ആളെ നമ്മൾ അറിയും. അതേ കുറുപ്പ് തന്നെ.
സുകുമാരക്കുറുപ്പ്. 1984 ജനുവരി ഒന്നിന് ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ കാറിലിട്ട് കത്തിച്ചു കൊന്ന ശേഷം പൊലീസ് പിടിയിൽനിന്നുവഴുതി യാത്ര തുടരുന്ന സുകുമാരക്കുറുപ്പ്. മാവേലിക്കര പൊലീസ് ക്രൈം നമ്പർ 22/84 ആയി രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതി ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ പുത്തൻവീട്ടിൽ ശിവരാമക്കുറുപ്പ് മകൻ സുകു എന്നും സുകുമാരക്കുറുപ്പ് എന്നും വിളിക്കുന്ന സുകുമാരനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത് പ്രത്യേക അന്വേഷണ സംഘമായ തിരുവനന്തപുരം സിബിസിഐഡിയിലെ ഡിറ്റക്ടീവ് ഇൻസ്‌പെക്ടറോടാണ്.
120 ബി, 302, 201, 202, 404, 34 ഐപിസി എന്നിവയാണ് ചുമത്തിയിട്ടുള്ള വകുപ്പുകൾ. സുകുമാരക്കുറുപ്പ് മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നൊന്നും പൊലീസിന് പോലും അറിയില്ല. പക്ഷേ, ചെറിയനാട്ടെ കുറുപ്പിന്റെ വീട് ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഒമ്പതു വർഷം മുൻപ് തിരുവല്ലയിൽ വന്ന് കുറുപ്പിന്റെ മകന്റെ വിവാഹം നടന്നപ്പോഴും പന്തലിൽ പൊലീസ് പടയുടെ വൻ സാന്നിധ്യമുണ്ടായിരുന്നു. കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നു, അയാളുടെ വീട്ടിൽ വന്നു പോകുന്നു എന്നൊക്കെയാണ് നാട്ടുകാരുടെ സംസാരം. പക്ഷേ, പൊലീസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുറുപ്പിന്റെ പൊടിപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
1984 ജനുവരി 21 നാണ് കുറുപ്പും അളിയനും ഡ്രൈവറും ചേർന്ന് ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശ്യം.
ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് അയാൾ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയശേഷം കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തി ആളൊഴിഞ്ഞ വഴിയരുകിൽ കാറുൾപ്പെടെ കത്തിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് - പൈനുമ്മൂട് റോഡിനരുകിൽ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിൽ, കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്.
സുകുമാരക്കുറുപ്പ് ഭാര്യയോടൊപ്പം ഏറെ വർഷം അബുദാബിയിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് വേഗത്തിൽ പണക്കാരനാകാനുള്ള ആഗ്രഹം മനസിൽ ഉദിച്ചത്. അതിനായി പദ്ധതി തയാറാക്കുകയാണ് പീന്നിടുണ്ടായത്. ഏകദേശം 30 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 30,1616 ദിർഹത്തിനുള്ള ഒരു ഇൻഷുറൻസ് പോളിസി അവിടെ അയാൾ എടുത്തു. തുടർന്ന്, താൻ കൊല്ലപ്പെട്ടുവെന്ന് വരുത്തി തീർക്കും. കേസിന്റെ ഫോർമാലിറ്റി എല്ലാം കഴിയുമ്പോൾ വൻതുകയ്ക്കുള്ള ഇൻഷ്വറൻസ് തന്റെ ഭാര്യയ്ക്ക് ലഭിക്കും...ഈ പദ്ധതി മറ്റു മൂന്നു പേരോടു കൂടി സുകുമാരക്കുറുപ്പ് പങ്കു വച്ചു.


പിന്നീട് കേസിൽ ഒന്നാം പ്രതിയായ സുകുമാരക്കുറുപ്പിന്റെ അളിയൻ, രണ്ടാം പ്രതിയായ വിശ്വസ്തനായ ഡ്രൈവർ, പിന്നെ അബുദാബിയിലെ കമ്പനിയിലെ ഒരു പ്യൂൺ എന്നിവരായിരുന്നു അത്. 1984 ജനുവരി ആദ്യ ആഴ്ച സുകുമാരക്കുറുപ്പും ഒന്നാം പ്രതിയും പ്യൂണിനോടൊപ്പം തിരുവനന്തപുരത്തെത്തി. ചെറിയനാടുള്ള സുകുമാരക്കുറുപ്പിന്റെ ഭാര്യ വീടായ ്‌സ്മിതഭവനിൽ ഒത്തുചേർന്ന് പദ്ധതി ആസൂത്രണം ചെയ്തു. തങ്ങളുടെ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി, ആലപ്പുഴ മെഡിക്കൽ കോളജ് ലബോറട്ടറിയിൽ നിന്ന് അവർ അല്പം ഈതർ കൈക്കലാക്കി. കുറുപ്പിന്റെ നീളവും വണ്ണവും ഒത്ത ഒരു മൃതദേഹം സംഘടിപ്പിക്കാനും ശ്രമം നടന്നു. ഇതിനായി ആശുപത്രി മോർച്ചറികളും സെമിത്തേരികളും സംഘം അരിച്ചു പെറുക്കി. പക്ഷേ, ഒന്നും നടന്നില്ല. ഒടുവിൽ കുറുപ്പിന്റെ ആകാരവടിവുള്ള ഒരാളെ കൊന്ന് കത്തിക്കാൻ തീരുമാനമായി.
ജനുവരി 21 ന് സംഘം ദേശീയപാതയോരത്തുള്ള ഹോട്ടൽ കല്പകവാടിയിൽ ഒത്തുചേർന്നു. സുകുമാരക്കുറുപ്പ് തന്റെ കെഎൽവൈ 5959 അംബാസിഡർ കാറിലാണ് അവിടെ എത്തിച്ചേർന്നത്. മറ്റുള്ളവർ ഒന്നാം പ്രതിയുടെ കെ.എൽ.വൈ 7831 നമ്പർ കാറിലും. കുറുപ്പ് ഒരു കാറിലും മറ്റു പ്രതികൾ അവർ വന്ന കാറിലുമായി ദേശീയപാതയിലൂടെ തെക്കുഭാഗത്തേക്ക് യാത്രതിരിച്ചു. സുകുമാരക്കുറുപ്പിനോട് വലിപ്പസാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ഓച്ചിറ വരെ സഞ്ചരിച്ചിട്ടും അങ്ങനെ ഒരാളെ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. തിരിച്ചുവരുന്ന വഴി കരുവാറ്റ എത്തിയപ്പോൾ ഒരാൾ അവരുടെ കാറിനു നേരേ കൈ കാണിച്ച് ലിഫ്റ്റ് അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ട ചാക്കോ ആയിരുന്നു അത്. വീട്ടിലേക്കു പോകാൻ ഒരു വാഹനം കാത്തുനില്ക്കുകയായിരുന്നു ചാക്കോ. അയാൾക്ക് സുകുമാരക്കുറുപ്പിന്റെ വലിപ്പം ഉണ്ടെന്നു തോന്നിയ ഗൂഢാലോചനക്കാർ കുറുപ്പിന്റെ കാറിൽ ചാക്കോയ്ക്ക് ലിഫ്റ്റ് നല്കി. യാത്രയ്ക്കിടെ ചാക്കോയ്ക്ക് മദ്യം നൽകാൻ ഇവർ ശ്രമിച്ചു. പക്ഷേ, അയാൾ അത് നിരസിച്ചു. പക്ഷേ, നിരന്തരമായി നിർബന്ധിച്ച് അവർ ചാക്കോയെക്കൊണ്ട് ഈതർ കലർത്തിയ ബ്രാണ്ടി കഴിപ്പിച്ചു. നിമിഷങ്ങൾക്കകം തന്നെ ഒന്നാംപ്രതി ചാക്കോയുടെ കഴുത്ത് ഒരു ടവ്വൽ കൊണ്ട് ബലമായി മുറുക്കുകയും കഴുത്ത് ഒടിക്കുകയും ചെയ്തു.
പിന്നീട് അവർ സ്മിതാ ഭവനിലേക്ക് യാത്രയായി. ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, അവർ സുകുമാരക്കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ആ ശരീരത്തിൽ ധരിപ്പിച്ചു. തുടർന്ന് അവർ മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി യാത്രയാരംഭിച്ചു. കൊല്ലകടവിൽ എത്തിയപ്പോൾ അവർ ചാക്കോയുടെ ശരീരം എടുത്ത് ഒന്നാം പ്രതിയുടെ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയ ശേഷം സമീപത്തെ നെൽവയലിലേക്ക് തള്ളിവിട്ടു. അകത്തും പുറത്തും പെട്രോൾ തളിച്ചിരുന്ന കാറിന് തീ കൊടുക്കുകയും ചെയ്തു. തീ ആളിപ്പടർന്നതോടെ കുറുപ്പിന്റെ കാറിൽ കയറി എല്ലാവരും സ്ഥലം വിട്ടു. തീ കൊടുക്കാനുള്ള ശ്രമത്തിനിടെ ഒന്നും രണ്ടും പ്രതികൾക്ക് പൊള്ളലേറ്റിരുന്നു. അവിടെ ഓടി രക്ഷപ്പെടുമ്പോൾ, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാൻ അവർ ശ്രദ്ധിച്ചുമില്ല.
പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഇത്. നാട്ടുകാർ ഓടിക്കൂടി മാവേലിക്കര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് കേസിന് ഒരു പൂർണരൂപമായത്. സുകുമാരക്കുറുപ്പിന്റെ പ്യൂൺ മാപ്പുസാക്ഷിയാവുകയും പ്രോസിക്യൂഷന്റെ ഒന്നാം ദൃക്‌സാക്ഷിയായി തെളിവ് നല്കുകയും ചെയ്തു. സംവങ്ങളെല്ലാംതന്നെ നടന്നതുപോലെ അയാൾ വിശദീകരിച്ചു. ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ കിട്ടി. ചാക്കോ മരിക്കുന്ന സമയത്ത് ആറുമാസം ഗർഭിണിയായിരുന്ന ഭാര്യ ശാന്തമ്മയ്ക്ക് സർക്കാർ താൽക്കാലിക ജോലി നൽകിയിരുന്നു. അടുത്ത കാലത്താണ് ഇവരുടെ മകന്റെ വിവാഹംകഴിഞ്ഞത്.
കൊലപാതക ശേഷം പലായനം ചെയ്ത സുകുമാരക്കുറുപ്പിനെ തേടി പൊലീസ് നടക്കാൻ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടായി. പല കഥകളും ഇതേപ്പറ്റി പ്രചരിച്ചു. വടക്കേ ഇന്ത്യയിൽ കുറുപ്പ് ചികിൽസയിൽ കഴിഞ്ഞിരുന്നിടം വരെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന ജോർജ് ജോസഫ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. പലതവണ കുറുപ്പ് പൊലീസ് പിടിയിലായിട്ടുണ്ടെന്നും എന്നാൽ, അത് കുറുപ്പാണെന്ന് മനസിലാകാതെ വിട്ടയച്ചിട്ടുണ്ടെന്നും കഥകൾ പറയുന്നു. എന്തായാലും കുറുപ്പിന്റെ കേസ് പൊലീസും കോടതിയും ഇതു വരെ ക്ലോസ് ചെയ്തിട്ടില്ല. കുറുപ്പ് ജീവിച്ചിരിക്കുന്നുവെന്ന് ബന്ധുക്കളെപ്പോലെ അവരും വിശ്വസിക്കുന്നു

കടപ്പാട്
source:marunadan malayali