നാം മറന്നുകളഞ്ഞ ഒരു 'ആയിഷ'യെ കുറിച്ച്
'ആയിഷ' എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മ വരിക വയലാറിന്റെ അതേ പേരിലുള്ള ഖണ്ഡകാവ്യത്തിലെ നായികയെ ആണ്. ക്രൂരനും ഇറച്ചിവെട്ടുകാരനുമായ അദ്രുമാന്റെ മകളായ ആയിഷ. ഈ മിടുക്കിക്കുട്ടിയെ ബാല്യത്തിൽ തന്നെ ധനികനായ ഒരാൾ തന്റെ ഏഴാമത്തെ മണവാട്ടിയാക്കുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ തന്റെ ആവശ്യം കഴിഞ്ഞ അവളെ അയാൾ മൊഴി ചൊല്ലുകയും ഗർഭിണിയായ ആയിഷ തെരുവിൽ പ്രസവിക്കുകയും ചെയ്യുന്നു.
തെരുവ് പെണ്ണുങ്ങൾ കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞു കുഞ്ഞു മരണപ്പെട്ടപ്പോൾ
ചെയ്യാത്ത കുറ്റത്തിന് ആയിഷ ജയിലിലാവുകയും അവിടെ വെച്ച് ഗർഭം ധരിച്ചു റഹീം എന്നൊരു മോനെ പ്രസവിക്കുകയും ചെയ്യുന്നു. മകനെ നല്ല നിലയിൽ വളർത്താൻ വേശ്യയായി മാറുന്ന ആയിഷയുടെ കഥയാണ് 1952 ൽ പ്രസിദ്ധീകരിക്കപ്പെട്ട വയലാറിന്റെ ഈ കൃതി. സാംബശിവൻ ഇത് കഥാപ്രസംഗം ആക്കിയതോടെ മലയാളികൾക്ക് സുപരിചിതയായി മാറിയ കഥാപാത്രമാണ് 'ആയിഷ'.
ഇനി മലയാളികൾക്ക് ഏറെയൊന്നും അറിയാത്ത 'ആയിഷ' എന്ന ജീവിച്ചിരുന്നൊരു മലയാളിപ്പെൺകുട്ടിയുണ്ട്. പോർച്ചുഗീസ് ഭാഷയിലെ 'ആയിഷ' എന്ന വിലാപകാവ്യത്തിലെ നായിക. കോഴിക്കോട്ടെ പറങ്കികളുടെ അധിനിവേശ കാലത്ത് വാസ്കോഡഗാമയുടെ പടയാളികൾ പിടിച്ചു കൊണ്ടുപോയ ആയിഷ എന്ന മാപ്പിള പെൺകുട്ടി. അവളെ തോണിയിൽ കയറ്റി വെള്ളിയാങ്കല്ലിൽ കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്തും, ക്രൂരമായി പീഡിപ്പിച്ചും കടലിലേക്ക് വലിച്ചെറിഞ്ഞു കൊന്നുകളയുകയായിരുന്നു പോർച്ചുഗീസ് പട്ടാളക്കാർ. ഈ ക്രൂരത കണ്ടു നിൽക്കാനാവാതെ ചോദ്യം ചെയ്ത കൂട്ടത്തിലെ ഒരു പട്ടാളക്കാരനെ ബന്ദിയാക്കുകയും, രാജ്യദ്രോഹക്കുറ്റം ചുമത്തി പോർച്ചുഗലിലേക്ക് തിരിച്ചയച്ചു അവിടെ ലിസ്ബൻ ജയിലിൽ തടവുകാരനാക്കുകയും ചെയ്തു. ഏകാന്തമായ ആ തടവു ജീവിത കാലത്ത് അദ്ദേഹം രചിച്ചതാണ് 'ആയിഷ' എന്ന വിലാപകാവ്യം. നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ട ഈ നാടോടി വിലാപകാവ്യത്തെ കുറിച്ച് നമ്മുടെ നാട്ടുകാർ ഏറെ പഠനങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്നതാണ് ഖേദകരം.
ചരിത്രത്തിന്റെ മണ്ണടരുകളിൽ മാഞ്ഞുപോയ ഇങ്ങനെ എത്രയോ ആയിഷമാരെ കണ്ടെത്താൻ ആരാണ് മുന്നിട്ടിറങ്ങുക. ആയിഷ അനശ്വരയായി മാറേണ്ടത് ഈ മണ്ണിലാണ്. അക്ഷരങ്ങളിലൂടെയെങ്കിലും. വിദ്യാർഥികളും ചരിത്രകാരന്മാരും എഴുത്തുകാരും മരിച്ചശേഷവും നടുകടത്തപ്പെട്ട ആയിഷയെയും കരളിൽ കവിതയുടെ നന്മയും മനുഷ്യത്വവും പേറിയ ആ പട്ടാളക്കാരനെയും തിരിച്ചു കൊണ്ടുവരാൻ മുന്നിട്ടിറങ്ങുമോ?