ആങ്ഖോർ!!
തെക്ക് ഏഷ്യയിലെ ഒരു ജനവിഭാഗം ആയിരുന്നു ഖമർ. അവർ സ്ഥാപിച്ച ഖമർ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നിബിഢവനപ്രദേശമായ ആങ്ഖോർ. അഞ്ചുനൂറ്റാണ്ടോളം അതിമനോഹരമായ ഒരു സംസ്കാരം ഇവിടെ നിലനിന്നിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ഈ സംസ്കാരം പാടെ പൊലിഞ്ഞുപോയി. ജനങ്ങളും അപ്രത്യക്ഷരായി.സംസ്കാരത്തിന്റെ പൊടിപോലും കണ്ടുപിടിക്കാനായില്ല. ഇക്കൂട്ടർ എവിടെ മറഞ്ഞു പോയെന്നു ഗവേഷകർ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. 1860ൽ ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനായ, ഹെൻറി മൗഹോട്ട് ആണ് ഖമർ സംസ്‌കത്തിലേക് വെളിച്ചം വീശുന്ന ചില സൂചനകൾ ആദ്യമായി നല്കിയത്.പക്ഷികളെക്കുറിച്ചും പ്രാണികളെക്കുറിച്ചും ഗവേഷണം നടത്താൻ അദ്ദേഹം ഇൻഡോ -ചൈനയിലേക്ക് പര്യടനം നടത്തിയതിയിരുന്നു. അവിടെ അദ്ദേഹം പാകിഷികളെയും പ്രാണികളെയും ഒന്നും അല്ല കണ്ടത്. വിശാലമായ രാജപാതകൾ.കൃതൃമമായ ജലമാര്ഗങ്ങൾ, അതിമനോഹരമായ സൗധങ്ങൾ തുടങ്ങിയവ ആണ്,അദ്ദേഹത്തിനെ അവിടെ കാണാൻ സാധിച്ചത്. ഇവ സാധാരണ കെട്ടിടങ്ങൾ അല്ലെന്നും ഇതൊരു സംസ്കാരത്തിന്റെ അവശിഷ്ടമാണെന്നും ഹെൻറി മൗഹോട്ട് മനസിലാക്കി. "ഇത് ഗ്രീസിലെയോ റോമിലെയോ സംസ്കാരത്തെക്കാൾ മഹത്തരമാണ് "എന്നു അദ്ദേഹം പറയുകയുണ്ടായി.രോഗബാധിതനായ ഹെൻറി മൗഹോട്ട് മരിച്ചതു മൂലം അന്വേഷണം തുടരാൻ ആയില്ല. അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ നിന്നും എല്ലാവർക്കും ഒരു കാര്യം മനസിലായി -അവിടെ ഉജ്വലമായ ഒരു സംസ്കാരം നിലനിന്നിരുന്നുവെന്ന്. ഇതിന്റെ പ്രാധ്യാനത്തെ കുറിച്ച് പഠിക്കാൻ ഫ്രഞ്ച് ഗവണ്മെന്റ് ഒരു പര്യവേഷണ കമ്മീഷനെ അങ്ങോട്ട് അയച്ചു. 1885 ആയപ്പോഴേക്കും ഖമർ ഭരണാധികാരികളെ കുറിച്ചും അവിടെ ആങ്‌ഗോറിൽ അവർ കെട്ടിപടുത്തുയർത്തിയ അത്ഭുദനഗരിയെക്കുറിച്ചും കമ്മിഷൻ കഴിയുന്നത്ര വിവരങ്ങൾ ശേഖരിച്ചു. അഞ്ഞൂറുവര്ഷത്തോളം സൈനികമായും സാങ്കേതികമായും അവർ പുരോഗതി പ്രാപിച്ചിരുന്നു. എന്നാൽ പതിനഞ്ചാം നൂറ്റാണ്ടോടെ ഇത്തരമൊരു സംസ്കാരം മണ്ണ്മറഞ്ഞുപോയതെന്തുകൊണ്ടാണെന്നു അവർക്കും മറുപടി പറയാൻ കഴിഞ്ഞില്ല. ഇന്ത്യയും തെക്ക്കിഴക്കൻ ഏഷ്യയുമായുള്ള വാണിജ്യത്തിലൂടെയും മറ്റു ബന്ധങ്ങളിലൂടെയും ആണ് ഖമർ സംസ്കാരം വളരാനാരംഭിച്ചത്. ഈ സംസ്കാരം ഇന്ത്യയിൽ നിന്നാണ് ആത്മീയ പ്രേചോദനം ഉൾക്കൊണ്ടിരുന്നത്. അല്പം കൊല്ലങ്ങൾക്ക് മുൻപാണ് ആധുനിക കംബോഡിയ രൂപവൽകൃതമായത്. ഇതിന്റെ 'മല'എന്നർത്ഥമുള്ള 'നോം'എന്നോ 'ഫുനാൻ'എന്നോ ആണ് വിളിച്ചിരുന്നത്. കൗഡിന്യ എന്നൊരു ബ്രാഹ്മണൻ ആണ് ഫുനാൻ ന്റെ സ്ഥപകാൻ.ഇദ്ദേഹത്തിൽ നിന്നാണ് ഫുനാൻ ഭരണാധികാരികളുട തലമുറ ഉടലെടുത്തത്. അഞ്ചു നൂറ്റാണ്ടോളം ഈ വംശം സുഗമമായി ഭരിച്ചു. പിന്നീട് എ.ഡി. 550ൽ ഇവരെ ക്യാമ്പൊടിയേക്കർ അട്ടിമറിച്ചു.കംബുജ വംശകാരിലെ ഏറ്റവും മഹാനായ ഭരണാധികാരി ജയവർമൻ രണ്ടാമൻ ആയിരുന്നു. ഇദ്ദേഹത്തോടെയാണ് ഉജ്വലമായ ഖമർ സാമ്രാജ്യത്തിനും രാജകിയ വംശാധിപത്യത്തിനും ആരംഭം കുറിച്ചത്. ഈ വംശം അഞ്ഞൂറുകൊല്ലങ്ങളോളം പ്രതബപൈശ്വര്യങ്ങളോടെ ഭരിച്ചു. താൻ ഭഗവാൻ ശിവന്റെ പുനരവതാരമെന്നു അവകാശപ്പെട്ട് ജയവർമൻ തന്റെ സ്ഥാനം അരകെട്ടുറപ്പിച്ചു. തന്നെ ഭരണത്തിൽ സഹായിക്കാൻ പോരോഹിതന്മാരായും ഇദ്ദേഹം സജ്ജമാക്കിയിരുന്നു..48 കൊല്ലം ഭരിച്ച ജയവർമനുശഷം ഭരണം അനിയൻ ആയ ഇന്ദ്രവർമൻ ഒന്നാമൻ ഏറ്റടുത്തു. പതിനൊന്നു കൊല്ലം ഭരിച്ച ഇദ്ദേഹം നദിയിൽ ചിറകെട്ടി തടഞ്ഞുനിർത്തുകയും നിരവധി ജലസംഭരണ തടാകങ്ങൾ നിർമിക്കുകയും ചെയ്തു. ഇതോടെ കൃഷി അത്ഭുതകരമായി അഭിവൃദ്ധി പ്രാപിച്ചു. ഇന്ദ്രവര്മന്റെ പിൻഗാമിയും മകനുമായ യശോവർമാൻ തന്റെ അച്ഛന്റെ പാത പിന്തുടർന്ന് രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്കു നയിച്ചു. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിൽ രാജ്യം പുരോഗതിയുടെ നിറവിലായി. യശോവർമനു ശേഷം അതികാരത്തിലെത്തിയ സൂര്യവർമൻ പുരോഗതിയുടെ തീപ്പന്തം അണയാതെ സൂക്ഷിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം ഖമർ രാജ്യാവകാശികൾ ഇല്ലെന്നുള്ളതായിരുന്നു മുഖ്യ കാരണം. ഇതോടെ സിംഹാസനത്തിനു വേണ്ടിയുള്ള പോര് ആരംഭിച്ചു. മരിച്ച സൂര്യവർമാന്റെ സഹോദരൻ ജയവർമൻ ഏഴാമൻ അതികാരം പിടിച്ചെടുത്തു. ഇദ്ദേഹം രാജ്യമെമ്പാടും അതിമനോഹരങ്ങളായ ക്ഷേത്രങ്ങൾ പണിതു. അവയിൽ ബുദ്ധന്റെ പേരിലും സ്വന്തം പേരിലും പണിതവയും ഉണ്ടായിരുന്നു. ജയവർമൻ ഏഴാമൻ 1219ൽ അന്തരിച്ചു. പിന്നീട് സിംഹാസനത്തിൽ ഇരുന്നവരെല്ലാം ഖമർ രാജാക്കന്മാരിൽ ആരും തന്നെ മുൻഗാമികളെ പോലെ നിര്മാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടില്ല. അവർ ഭോഗാസക്തരും ദുർബലരും ആയിരുന്നു. പോരാത്തതിന് സാമൂഹികവും ആയ പല ഘടകങ്ങളും സാമ്രാജ്യത്തിന്റെ അധപതനത്തിനെ ആക്കംകൂട്ടി. ഖമർ സാമ്രജ്യത്തിൽ നല്ല വശങ്ങളും ചീത്ത വശങ്ങളും ഉണ്ടായിരുന്നു. അവിടെ അടിമത്തം നിലനിന്നിരുന്നു എന്നു ചൈനീസ് സഞ്ചാരി ചൗ താ രേഖപെടുത്തിയിട്ടുണ്ട്. പണക്കാരും പാവങ്ങളും തമ്മിലുള്ള വിടവ് വളരെയധികം കൂടിയിരുന്നു. മഹത്തായൊരു ജീര്ണതക്ക് ഇതും വഴിവെച്ചു. പതിമൂന്നാം നൂറ്റാണ്ടോടുകൂടി പൂർണമായും ആങ്ഖോർ നഗരം സയാമീസ് വംശക്കാർ കീഴടക്കി. അവർ നാടുമുഴുവൻ കൊള്ളയടിച്ചതിനു ശേഷം കൊള്ളമുതലും കൊണ്ട് തിരിച്ചുപോയി. ഒരു കൊല്ലത്തിനു ശേഷം അവർ മടങ്ങി വന്നു. പക്ഷെ അവർ കണ്ട കാഴ്ച വിസ്മയകരമായിരുന്നു. ഒരു നഗരം മുഴുവൻ വിജനമായി കഴിഞ്ഞിരുന്നു. ആങ്ഖോർ കാടുകളിൽ മഹത്തരമായൊരു സംസ്കാരം നിലനിന്നതിന്റെ ചെറിയ സൂചന പോലും അവശേഷിച്ചിരുന്നില്ല. അവിടുത്തെ ജനങ്ങൾ എന്തുകൊണ്ട് നാടുവിട്ടു ?, അവർ എങ്ങോട്ട് പോയി ?, ഈ ചോദ്യങ്ങൾക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല..