A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മനുഷ്യൻ ഒരു അന്യഗ്രഹ ജീവി :-

മനുഷ്യൻ ഒരു അന്യഗ്രഹ ജീവി :-

ഈ വിഷയത്തെ കുറിച്ച് ഒരുപാട് ചർച്ചകളും നിരീക്ഷണങ്ങളും നടന്നു കൊണ്ടിരിക്കുന്നുണ്ട്.
ഈ പറയുന്നതെല്ലാം എന്റെ വെറും ഊഹാപോഹങ്ങൾ മാത്രമാണ്, എന്നാലും വളരെയധികം ചിന്താ വിഷയവും ആണ്.
മനുഷ്യനാണ് ബുദ്ധിയുള്ള ജീവി എന്ന് പറഞ്ഞു അഹങ്കരിച്ചു നടക്കുമ്പോൾ, ചന്ദ്രനിലും ചൊവ്വയിലും എത്തി എന്ന് പറയുന്നെകിൽ പോലും അവൻ കണ്ടുപിടിച്ചതോന്നും കാക്കത്തൊള്ളായിരം കോടി അംശത്തിൽ ഒരാംശം പോലും കണ്ടെത്തിയിട്ടില്ല എന്ന് തന്നെവേണം പറയുവാൻ. പുറമെയുള്ള കണ്ടുപിടുത്തങ്ങൾക്ക് പുറമെ അവന്റെ ഉള്ളിലുള്ള കാര്യങ്ങൾ വരെ അങ്ങനെതന്നെ.
എന്തുകൊണ്ടാണ് അന്യഗ്രഹജീവിയാണ് മനുഷ്യനെന്ന് പറയുന്നതിനുള്ള കാരണം?
മറ്റുജീവികളിൽ നിന്നും അവന്റെ പ്രവർത്തികൾ നോക്കി നിരീക്ഷിച്ചാൽ തന്നെ അതിനുള്ള ഉത്തരം ലഭിക്കും!
വീടുണ്ടാക്കി, വസ്ത്രങ്ങൾ ധരിച്ച്, ഭക്ഷണം പാചകം ചെയ്ത്, ഡ്രൈവ് ചെയിതു, കച്ചവടം ചെയ്ത്,ആയുധങ്ങൾ ഉണ്ടാക്കി, കണ്ടുപിടുത്തങ്ങൾ നടത്തി അങ്ങനെ പലതരത്തിലുള്ള രീതിയിൽ അവൻ ഭൂമിയിലെ മറ്റു ജീവജാലകങ്ങളിൽ നിന്നും വ്യത്യസ്ഥനാകുന്നു.
മനുഷ്യന് ചിന്തിക്കാനുള്ള കഴിവുണ്ട്,അവനു ബുദ്ധിയുണ്ട് എന്നു പറഞ്ഞു വേണമെകിൽ ഈ വിഷയത്തെ നിങ്ങക്ക് വിമർശിക്കാം.
ഭൂമിയിലുള്ള മറ്റു ജീവികൾക്കും അങ്ങനെയുണ്ടാവില്ല എന്ന് സ്ഥിതികരിക്കാൻ കഴിയുമോ?
ഇല്ല! അവർക്കും ബുദ്ധിയുണ്ട്, ചിന്തിക്കാനുള്ള കഴിവുണ്ട്‌.
ഒരു ഉദാഹരണം പറയാം മനുഷ്യനെ പോലെ ഭൂമിയിലുള്ള എല്ലാ കുഞ്ഞു ഉറുമ്പുകളും ബുദ്ധി ഉപയോഗിച്ച് കൂട്ടമായി ചിന്തിച്ചു, മനുഷ്യനെ ഭൂമിയിൽ നിന്ന് ഇല്ലായിമ ചെയ്യണമെന്ന്. അങ്ങനെ വിചാരിച്ചാൽ ആയുധങ്ങൾ ഇല്ലാതെതന്നെ അവരുടെ ശക്തിയിൽ 800 കോടിയിൽ താഴെയുള്ള മനുഷ്യരെ മുഴുവനായും ഇല്ലാതെയാക്കുവാൻ വെറും ഒരുമാസം മതിയാകും.
പക്ഷെ എന്തുകൊണ്ട് അവർ മനുഷ്യനെപ്പോലെ ആവുന്നില്ല. അവർ ജീവിക്കുന്നത് ഭൂമിയുടെ നിയമങ്ങൾക്കനുസരിച്ചാണ്. ഭൂമി അവരുടെ ആണെന്ന് തോന്നൽ അവരുടെ ജീനുകളിൽ ഉള്ളതുകൊണ്ട്. ഭൂമിയെ നശിപ്പിക്കുവാൻ അവർ ശ്രമിക്കുന്നില്ല.
മനുഷ്യന് നേരെ മറിച്ചും, അവരുടെ ജീനുകളിൽ ഭൂമി അവരുടേതല്ല. അങ്ങനെയാണ് പ്രോഗ്രാമിങ് ചെയിതു വച്ചിരിക്കുന്നത് എന്നുള്ളതുകൊണ്ടുതന്നെ.
ഭൂമി അവന്റെയല്ല എന്ന തോന്നൽ ഉള്ളതുകൊണ്ടാണ് അവൻ അവന്റെ യഥാർത്ഥ ഗ്രഹങ്ങൾ തേടിയുള്ള കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വേണമെകിൽ ചിന്തിക്കാം.

ഇനിയാണ് ഒരു രസകരമായ കാര്യം പറയാൻ പോകുന്നത്.
മനുഷ്യൻ എന്ന് പറയുന്നത് അന്യഗ്രഹ ജീവിയുടെ ഒരു അടിമകളാണ്. അതായത് നമ്മൾ ഗിനി പന്നികളെയും മറ്റും പരീക്ഷണം നടത്തുന്നത് പോലെ അവർ നമ്മളെ വച്ച് പരീക്ഷണങ്ങൾ നടത്തിയിരുന്നത്. ഒരുപക്ഷെ ഇതിനു വേണ്ടി അവർ മനുഷ്യരെ നിർമിച്ചതും ആവാം. എന്താണെന്നു വച്ചാൽ അന്യഗ്രഹ ജീവികൾക്ക് ഭൂമിയിലെ ഓക്സിജൻ ശ്വസിക്കാൻ പറ്റിയെന്നു വരില്ല, അവർക്കു ജീവൻ നില നിർത്തുന്ന വാതകം വേറെ എതെകിലും ആയിരിക്കാം. അവർ ഭൂമി കണ്ടെത്തിയതിനു ശേഷം അവരുടെ പേടകത്തിൽ അവരുടെ ശ്വസന
വാതകവുമായി പലതവണ ഇവിടെ വന്നിരിക്കാം. സ്ഥിരമായി പരീക്ഷണങ്ങൾ നടത്തുവാൻ പറ്റാത്തത് കാരണം അവർ ഇവിടത്തെ നിരീക്ഷങ്ങൾക്കു വേണ്ടി മണ്ണിൽ നിന്നും മനുഷ്യനെ ക്ളോണിങ് ചെയ്തു ഉണ്ടാക്കിയതായിരിക്കാം. ബഹിരാകാശത്തേക്ക് നായയെയും, കുരങ്ങനെയുംനമ്മൾ വിടുന്നത് പോലെ മനുഷ്യനെ ഭൂമിയിൽ അയച്ചത്.
അതുകൊണ്ടാവാം ബൈബിളിലെ പഴയ നിയമത്തിലെ ഉല്പത്തിയിൽ ദൈവം മനുഷ്യനെ മണ്ണുകൊണ്ടുണ്ടാക്കി എന്ന് എഴുതിയിരിക്കുന്നത്. മഹാഭാരതയിലും പറക്കുന്ന വാഹനത്തെ കുറിച്ച് പറയുന്നുണ്ട്. അതൊരുപക്ഷേ അന്യഗ്രഹ പേടകമായിരിക്കാം. ഒരുപക്ഷെ ആയിരകണക്കിന് ഭാരമുള്ള ഈജിപ്തിലെ പിരമിഡിലെ ഓരോ കല്ലുകളും ഇടുത്തു വെക്കുവാനും പിരമിഡ് ഉണ്ടാക്കുവാനും ആ പേടകത്തിന്റെ സഹായത്തിലായിരിക്കാം.
മഹാഭാരതവും, പഴയനിയമവും ഏകദേശം 5000 - 10000 അതിനു മേലെ വര്ഷങ്ങളുടെ പഴക്കമുണ്ട്.
അങ്ങനെയെങ്കിൽ അടുത്തതായി ആ പേടകങ്ങളും അന്യഗ്രഹ ജീവികളും എവിടെയെന്ന ചോദ്യമുണരാം.
അതിനു പല കാരണങ്ങൾ ഉണ്ട് പറയുവാൻ.
ഒന്നുകിൽ ഭൂമിയിലെ ധൗത്യം അവർ ഉപേക്ഷിച്ചു കാണാം,
അല്ലെകിൽ ആ ഗ്രഹത്തിൽ എതെകിലും തരത്തിലുള്ള ദുരന്തങ്ങൾ വന്നുകാണാം.
ഇപ്പൊ ഭൂമിയിൽ ഒരു ദുരന്തം വന്നാൽ ഇവിടത്തെ നാസയുടെയും ഐ സ് ർ ഓ യുടെയും എല്ലാ സംവിധാനങ്ങളും നശിച്ചു എന്ന് വിചാരിക്കുക. അപ്പൊ നമ്മുടെ ചന്ദ്രൻ, ചൊവ്വ, സൂര്യൻ, ബഹിരാകാശ ധൗത്യങ്ങൾ അപ്പാടെ നിലക്കും എന്ന പോലെ തന്നെ.
അല്ലെകിൽ ഭൂമിയിലെ മനുഷ്യർ രാജ്യങ്ങൾ ആയി തമ്മിലടിക്കുന്ന പോലെ അവിടെയും തമ്മിലടിച്ചു മഹായുദ്ധങ്ങളിൽ തകർന്നു കാണുമെല്ലാം.
അല്ലെകിൽ ആ ഗ്രഹത്തെ വേറെ ഗ്രഹത്തിലെ അന്യഗ്രഹ ജീവികൾ കീഴടക്കി കാണും, നശിപ്പിച്ചു കാണും.
അങ്ങനെ വന്നപ്പോൾ മനുഷ്യർ സ്വതന്ത്രരായി. എന്നാലും അന്യഗ്രഹ ജീവികളുടെ സ്വഭാവം മനുഷ്യർ തുടരുന്നു. കണ്ടു പിടുത്തങ്ങൾ തുടരുന്നു. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും കീഴടക്കിയ മനുഷ്യർ ഇനി അടുത്ത ഗ്രഹങ്ങളില്ലേക്ക് ചേക്കേറുമ്പോൾ സ്റ്റീഫൻ ഹോക്കിങ് പോലെയുള്ള ശാസ്ത്രജ്ഞർപറയുന്നു നമ്മൾ ചെയുന്നത് മണ്ടത്തരമെന്ന്. എന്ത് കൊണ്ടെന്നാൽ നൂറ്റാണ്ടുകൾ വർഷങ്ങൾ മുന്ന് തന്നെ മനുഷ്യരേക്കാൾ ബുദ്ധികൊണ്ടും എന്തുകൊണ്ടും ശക്തർ ആ ഗ്രഹജീവികൾ തന്നെ ആയിരിക്കും.
ഇവിടെ പറഞ്ഞതെല്ലാം ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.
ഇതെല്ലം പറഞ്ഞതിൽ എന്റെ പ്രധാനമായ ഒരു ഉദ്ദേശം അഥവാ വിലപ്പെട്ട സന്ദേശം എന്തെന്ന് വച്ചാൽ :-
മനുഷ്യർ ബുദ്ധിയുള്ളവരാണ്. നമ്മൾ പ്രകൃതിയിലെ ജീവികളെയും സസ്യങ്ങളെയും ഒരുപാട് നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. അവരുടെകൂടെ ഭൂമിയായ ഈ മണ്ണിനെ ഇനിയും നശിപ്പിക്കരുത്. മണ്ണിനെ സംരക്ഷിക്കുക.
अभिलाष