ഫാക്ടറിയിലെ പെണ്‍കുട്ടിയുടെ പ്രേതം ..
പ്രേതാനുഭവങ്ങള്‍ എഴുതുന്ന ഒരാള്‍ എന്ന നിലയില്‍ ഒരുപാട് പേര്‍ എന്‍റെ ഇന്‍ബോക്സില്‍ വന്നു എന്നോട് പലതും ചോദിച്ചറിയാറും അനുഭവങ്ങള്‍ പറയാറും ഉണ്ട് ,അക്കുട്ടത്തില്‍ഒരു പെണ്‍കുട്ടി പറഞ്ഞ ഒന്നാണ് ഇവിടെ പറയുന്നത് ,എരണാകുളത്തു ഒരു ബ്രാണ്ടി ഉണ്ടാക്കുന്ന ഫാക്ടറിയില്‍ ഒരു കുറച്ചു പേര്‍ക്ക് ഉണ്ടായ അനുഭവം ആണ് ,വളരെ കാലം മുന്പ് അവിടെ ഒരു കൊലപാതകം നടന്നിരുന്നു ,അതിനു ശേഷംഅതിലെ റൂമുകള്‍ ഇടിച്ചു നിരത്തി വലിയ ഹാള്‍ ആക്കി , അതിനോട് ചേര്‍ന്ന് പല ബാത്ത്രൂമുകളും ഉണ്ട് പുറകുവശം വിജനമായി കിടക്കുന്ന സ്ഥലം ആണ് ,ഒരു പെണ്‍കുട്ടിയാണ് ഇവിടെ കൊല്ലപ്പെട്ടത് .അതിനുശേഷം പലരും ആ കുട്ടിയുടെ പ്രേതത്തെ കണ്ടിട്ടുണ്ട് എന്ന് പറയപ്പെടുന്നു , പ്രധാനമായും ആ സ്ഥാപനത്തിലെ സെക്യുരിറ്റി ജോലി ചെയ്യുന്ന ആള്‍ രാത്രി സമയത്ത് കണ്ടു എന്ന് പറയുന്നു
,ഒരു ദിവസ്സം രാത്രിയില്‍ ജോലികഴിഞ്ഞ് ആ പെണ്‍കുട്ടിയും കുട്ടുകാരിയും കുളിയ്ക്കാന്‍ ബാത്ത്രൂമില്‍ കയറിയപ്പോള്‍ ആരോ രണ്ടു ആളുടെയും വാതില്‍ ബാത്ത്രൂമിന്റെ പുറത്തു നിന്നും കുറ്റിഇട്ടു അടച്ചു , മിക്കവാറും ഉള്ള മറ്റു ആളുകള്‍ അപ്പോള്‍ മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്ന സമയം ആണ് അത് ,പെണ്‍കുട്ടികള്‍ ബഹളം കുട്ടിയപ്പോള്‍ ആളുകള്‍ ഓടിക്കുടി ബാത്ത്രൂം തുറന്നു കൊടുത്തു , അത് അങ്ങനെ ആര് ചെയ്തു എന്ന് ആര്‍ക്കും അറിയില്ല .
അതിനു ശേഷം മറ്റൊരു പെണ്‍കുട്ടി രാത്രിയില്‍ ബാത്‌റൂമില്‍ കയറിയപ്പോള്‍ ആരോ പുറത്തുനിന്നും വാതില്‍ കുറ്റിഇട്ടു അടച്ചു ,നിലവിളി കേട്ട് ഓടി വന്ന ആള്‍ക്കാര്‍ കണ്ടത് പേടിച്ചു ചിരിക്കുകയും കരയുകയും ചെയ്തു മാനസ്സിക നില തെറ്റിയ രീതിയില്‍ ആയി മാറിയ ആ കുട്ടിയെ ആണ് പേടി മൂലം , രാത്രിയില്‍ പലരുടെയും ബെഡിനു അടുത്ത് നിഴല്‍രൂപങ്ങള്‍ പലരും കണ്ടു ,പലരുടെയും കാലുകള്‍ രാത്രിയില്‍ പിടിച്ചു വലിയ്ക്കാറും ഉണ്ടെന്നു പറയപ്പെടുന്നു ,ആ സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്തരുത് എന്ന് ആ പെണ്‍കുട്ടി എന്നോട് പറഞ്ഞത് കൊണ്ട് പേരുവിവരം വെളിപ്പെടുത്തുന്നില്ല ഇവിടെ ,മരിച്ചാലും മരിക്കാത്ത പ്രതികാര ദാഹികള്‍ രാത്രിയുടെ യാമങ്ങളില്‍ അലഞ്ഞുനടക്കും എന്ന് പറയുന്നത് ശേരിയാകാം എന്ന് നമുക്കും വിശ്വസിക്കേണ്ടി വരും ഇതൊക്കെ കേള്‍ക്കുമ്പോള്‍ ...