"റാസൽ ഖൈമയിലെ ജിന്നുകളുടെ പാലസ്. "
ഒരു സഞ്ചാരി എന്ന നിലയിൽ എന്നെ കൊതിപ്പിച്ചിരുന്നത് നിഗൂഡതകൾ നിറഞ്ഞതും പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്നതുമായ സ്ഥലങ്ങളാണ്.
ദുബായിൽ ജോലി ചെയ്യാൻ തുടങ്ങിയ കാലം മുതലെ കേൾക്കാൻ തുടങ്ങിയതാണ് റാസൽ ഖൈമയിലെ ജിന്ന് ബാധയുള്ള പാലസ്.
അങ്ങനെ വീണു കിട്ടിയ 3 ദിവസത്തെ ഒഴിവ് ദിനങ്ങളിൽ പോയി കണ്ടു കണ്ടു കളയാം എന്നുറപ്പിച്ച് ഞാനും എന്റെ 3 ചങ്ങാതിമാരും റാസൽ ഖൈമയിലേക്ക് പുറപ്പെട്ടു. വൈകുന്നേരം ഏതാണ്ട് 4 മണിയോട് കൂടി ഞങ്ങൾ പാലസിൽ എത്തിച്ചേർന്നു. ആ സമയത്ത് ഒരു പാട് സഞ്ചാരികൾ ഉള്ളതിനാൽ സെക്യുരിറ്റി ഞങ്ങളെ അകത്ത് കടത്തിവിടാൻ അനുവദിച്ചില്ല. അവസാനം അയാളുമായി കുറേ സംസാരിച്ച് രാത്രി കടത്തിവിടാം എന്ന ധാരണയിൽ ഞങ്ങൾ പിരിഞ്ഞു. പുറത്തിറങ്ങി ഒന്നു ചുറ്റയടിച്ച് ഓരോ ചായയും കുടിച്ച് ഞങ്ങൾ ഇരുട്ടാകുന്നവരെ കാത്തിരുന്നു.
എതാണ്ട് രാത്രി 9 മണിയോടെ ഞങ്ങൾ പാലസിലേക്ക് തിരിച്ചെത്തി ആ സമയത്ത് വേറെ സഞ്ചാരികളൊന്നും ഇല്ലാത്തതിനാലാകാം ഞങ്ങൾക്ക് അകത്തേക്ക് പ്രവേശനം കിട്ടി.
വലിയ ചുറ്റുമതിലിനുള്ളിൽ ചെറിയ കുന്നിൻ മുകളിൽ നാല് നിലകളിലായി പണികഴിപ്പിച്ച പാലസ്. മൊത്തത്തിൽ ഒരു ഭീകരത ഫീൽ ചെയ്തെങ്കിലും ധൈര്യത്തോടെ ഞങ്ങൾ അകത്തോട്ട് നടന്നു. കാവൽക്കാരൻ പറഞ്ഞ പ്രകാരം 1970 കളിലോ മറ്റോ പണി കഴിപ്പിച്ച പാലസ് കുറേ വർഷങ്ങളായി ആരും താമസിക്കാതെ വെച്ചിരിക്കയാണ്.
പാലസിനകത്തേക്ക് മൊബൈൽ ഫ്ലാഷ് ലൈറ്റിന്റെ സഹയത്തോടെയാണ് കയറിയത് വലിയ കൂറ്റൻ ഹാളുകളും കുറേയേനെ മുറികളും ടൈൽസ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു.. പാലസിനെ വ്യത്യസ്തമാക്കുന്നത് മനോഹരവും എന്നാൽ ഭീകരത തോന്നിക്കുന്നതുമായ ചുമർ ചിത്രങ്ങളും കിടിലൻ ഇന്റീരിയർ വർക്കുകളുമാണ്. കുറേയേറെ കൂറ്റൻ മേശകളും ഫർണിച്ചർ സെറ്റുകളും ഉപയോഗശൂന്യമായി പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നുണ്ട്. പാലസിലെ അമൂല്യ വസ്തുക്കൾ എന്നു പറയാവുന്ന ഏതാണ് 7 അടി വലിപ്പമുള്ള 2 കൂജകൾ വ്യത്യസ്തമായൊരു കാഴ്ച്ചയാണ്. ഇടുങ്ങിയ കോണിപ്പടികൾ മൊബൈൽ വെട്ടത്തിന്റെ സഹായത്തോടെ കയറിച്ചെല്ലുമ്പോൾ ഏതൊക്കെയോ ഹൊറർ സിനിമകൾ മനസിലൂടെ കടന്നു പോയി. ഏതാണ്ട് ഒരു മണിക്കൂറോളം പാലസ് മുഴുവൻ ചുറ്റിയടിച്ചു കണ്ടു.
തിരിച്ചിറങ്ങുമ്പോൾ ഒന്നേ മനസിലുണ്ടായിരുന്നു ഒരു രാത്രി മുഴുവനും ഈ ജിന്ന് പാലസിനകത്ത് താമസിക്കണം. ആ പ്രതീക്ഷയോടെ കാവൽക്കാരന്റെ നമ്പർ വാങ്ങി പുറത്തിറങ്ങി.
ജിന്നിനെ മാത്രം കാണാൻ പറ്റിയില്ലെങ്കിലും പാലസിന കത്തെ ആമ്പിയൻസ് ശരിക്കും എൻജോയ് ചെയ്തു.