ട്രയാങ്കുലo ഗാലക്സി(Triangulam Galaxy).--
ക്ഷീരപഥം അംഗമായിട്ടുള്ള ലോക്കൽ ഗ്രൂപ്പ് ഗാലക്സികളിലെ നമുക്ക് സുപരിചതമായ മറ്റൊരു ഗാലക്സിയാണ് ട്രയാങ്കുലo ഗാലക്സി(M33) .ഭൂമിയിൽ നിന്ന് ഏകദേശം 3 മില്യൺ പ്രകാശ വർഷങ്ങൾക്ക് അകലെയാണ് ട്രയാങ്കുലം ഗാലക്സി സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽ നിന്നും നേരിട്ട് ഈ ഗാലക്സിയെക്കുറിച്ചുള്ള പഠനങ്ങൾക്ക് പരിധിയുണ്ട്. ഹബിൾ/ചന്ദ്ര/സ്പ്ലിറ്റർ പോലെയുള്ള ബഹിരാകാശ ദൂര ദർശിനികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രയാങ്കുലം എന്ന ലോക്കൽ ഗ്രൂപ്പ് ഗാലക്സികളിലെ മൂന്നാമത്തെ വലിയ ഗാലക്സിയെക്കുറിച്ചുള്ള പഠനം വിലയിരുത്തപ്പെടുന്നത് .
സർപ്പിളാകൃതിയിലുള്ള മൂന്നു വലിയ ഗാലക്സികളിലൊന്നാണ് നമ്മുടെ മിൽകി വേ. മൂന്നാമത് ട്രയാങ്കുലമാണ്. et മെസ്സിയർ 33(M33) അല്ലെങ്കിൽ NGC 598 എന്ന കാറ്റഗറിയിലാണ് M33 ഗാലക്സി. ദൂര ദർശിനിയുടെ കണ്ടുപിടുത്തത്തിന് മുൻപ് ഇങ്ങനെയൊരു ഗാലക്സിയെ കണ്ടെത്തിയിരുന്നതായി ചരിത്രപരമായുള്ള രേഖകൾ ഒന്നും തന്നെയില്ല. ദൂര ദർശിനികൾ കണ്ടുപിടിച്ചതിനു ശേഷമുള്ള പതിനേഴാം നൂറ്റാണ്ടിൽ ജിയോവാനി ബാറ്റിസ്റ്റാ എന്ന ഇറ്റാലിയൻ ജ്യോതി ശാസ്ത്രജനാണ് ട്രയാങ്കുലത്തെ കണ്ടെത്തിയത് 1764 ൽ ചാൾസ് മെസ്സിയറാണ് ആ കണ്ടുപിടുത്തത്തിന് ഒരു അടിത്തറയിട്ടത്.
ട്രയാങ്കുലo ഗാലക്സിയുടെ കണ്ടെത്തലിന്റെ ചരിത്രം പരിശോധിച്ചാൽ യുറാനസിനെ കണ്ടെത്തിയ വില്യം ഹെർഷലിന്റെ അഭിപ്രായത്തിൽ ട്രയാങ്കുലo ക്ഷീരപഥത്തിന്റെ ഭാഗമായിട്ടുള്ള ഒരു നക്ഷത്രകൂട്ടായ്മയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ 1920 ൽ എഡ്വിൻ ഹബിളാണ് ആ വാദം തിരുത്തി ട്രയാങ്കുലതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. ജ്യോതി ശാസ്ത്രപ്രകാരം ട്രയാങ്കുലത്തിന്റെ ഡയമീറ്റർ 60000 പ്രകാശ വര്ഷമായിട്ടാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 40ബില്യൺ നക്ഷത്ര സമൂഹങ്ങൾ ട്രയാങ്കുലത്തിൽ അംഗങ്ങളാണ്. ട്രയാങ്കുലത്തിന്റെ ആകെഭാരം 10 നും 50 നും ഇടയിലുള്ള ഏതോ ഒരു സംഖ്യയുടെ ബില്യൺ മടങ്ങു സൗരഭാരത്തിനു(Solar Masses) നു തുല്യമാണ് എന്നു അനുമാനിക്കപ്പെടുന്നു.
നമ്മുടെ തൊട്ടു അയൽ ഗാലക്സിയായ ആൻഡ്രോമീഡയുടെ നേർക്ക് ട്രയാങ്കുലo സഞ്ചരിക്കുന്നതായി കണക്കാക്കപെടുന്നു ,ആൻഡ്രോമീഡ മിൽകി വേയുടെ നേർക്കും സഞ്ചരിക്കുന്നു. അയണീകരിച്ച ഹൈഡ്രജൻ മേഘ പടലങ്ങളുടെ സാന്നിധ്യമാണ് ഈ ഗാലക്സിയുടെ എടുത്തു പറയേണ്ട സവിശേഷത( HII Region). അയണീകരണ ഹൈഡ്രജൻ മേഖലകളിലാണ് നക്ഷത്രങ്ങൾ കൂടുതലായും ജന്മമെടുക്കുന്നതെന്നു കരുതുന്നു. ട്രയാങ്കുലത്തിന്റെ സർപ്പിളാകൃതിയുള്ള കൈവഴികളിൽ നിന്നും അതി ശക്തമായ വാതം കേന്ദ്ര ഭാഗത്തേക്ക് ഉണ്ടാകുന്നു. ഈ കൈ വഴികളിൽ ഭീമാകാരമായ അയണീകരിച്ച ഹൈഡ്രജൻ മേഘങ്ങളുടെ സാന്നിധ്യമുണ്ട്. അവിടെ ആയുസ് കുറഞ്ഞതും എന്നാൽ ഭാരം കൂടിയതുമായ നക്ഷത്രങ്ങൾ ജന്മമെടുക്കുന്നു. വളരെ തിളക്കമേറിയ ഇത്തരം നക്ഷത്രങ്ങളിൽ നിന്നും ഉത്സർജിക്കപ്പെടുന്ന വളരെ ശക്തിയേറിയ അൾട്രാ വയലറ്റ് വികിരണങ്ങൾ പ്രദേശത്തെ തന്മാത്ര രൂപത്തിലുള്ള ഹൈഡ്രജൻ അയണീകരിക്കുന്നു. ഇത് മേഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്നു. ടെലിസ്കോപ്പിലൂടെ നിരീക്ഷിക്കുമ്പോൾ ഗാലക്സിയുടെ കൈവഴികളിലെ ചുവപ്പ് തിളക്കത്തിന് കാരണമിതാണ്.
വടക്കൻ യൂറോപ്പിലെ ചില ജ്യോതി ശാസ്ത്രകാരന്മാരുടെ അഭിപ്രായത്തിൽ ആൻഡ്രോമീഡയിൽ നിന്നുള്ള അതിശക്തമായ ഗുരുത്വാകർഷണ ബലത്താൽ മണിക്കൂറിൽ 100,000 കിലോമീറ്റർ വേഗതയിൽ ആൻഡ്രോമീഡയുടെ അടുത്തേക്ക് സഞ്ചരിക്കുന്നതായി അവർ അഭിപ്രായപ്പെടുന്നു. ട്രയാങ്കുലത്തിലെ പ്രായം കുറഞ്ഞ യുവ നക്ഷത്രങ്ങളിലെ താപനില ഏകദേശം 72,000 ഡിഗ്രി ഫാരൻഹീറ്റാണ്. മാത്രമല്ല ഗാലക്സിയിലെ ഏറ്റവും വലിയ നക്ഷത്രത്തിന് സൂര്യനെക്കാൾ 120 മടങ്ങു വലുപ്പമുണ്ട്. ട്രയാങ്കുലത്തിന്റെ കൈവഴിയിലെ ഏകദേശം 200 ഓളം വരുന്ന നക്ഷത്രങ്ങളിൽ നിന്നും ഉത്സർജിക്കപ്പെടുന്ന അതി ശക്തമായ ഊർജതരംഗങ്ങൾ ചുറ്റുപാടുമുള്ള ഹൈഡ്രജൻ അടക്കമുള്ള വാതകങ്ങളെ അയണീകരിക്കുകയും ശക്തിയേറിയ വാതക പ്രളയത്തിന് വഴിവെക്കുകയും ചെയ്യുന്നു. ഇതിനാൽ ചില കൈവഴികളിൽ തിളക്കം കൂടുതലാണ്.
ഇനി ട്രയാങ്കുലത്തിന്റെ വിപുലീകരിച്ച പുതിയ നിരീക്ഷണ വസ്തുതകളിലേക്ക് കടക്കാം. പ്രകാശത്തിലെ ഇൻഫ്രാറെഡ് തരംഗങ്ങളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ അറിയുവാൻ സാധിക്കുന്ന ടെലിസ്കോപ്പുകളിൽ ഉപയോഗിക്കുന്ന വൈഡ് ഫീൽഡ് ഇൻഫ്രാറെഡ് സർവേ എക്സ്പ്ലോറർ(Wide Field Infrared Survey Explorer or (WISE) എന്ന ഉപകരണം ഉപയോഗിച്ചുള്ള കണ്ടെത്തലിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗാലക്സിയുടെ ചില കൈവഴികൾ തണുത്ത ചില വാതക പടലങ്ങളാൽ മറയ്ക്കപ്പെട്ടു എന്നു കണ്ടെത്തിയിരുന്നു. ഇൻഫ്രാറെഡ് വികിരണത്തിലൂടെ മാത്രമേ അവ നിരീക്ഷിക്കാൻ സാധിക്കുകയുള്ളു കാരണം ഈ പടലങ്ങൾ ദൃശ്യപ്രകാശത്തെ കടത്തി വിടുന്നില്ല.
ഗാലക്സിയുടെ കേന്ദ്രഭാഗത്ത് നക്ഷത്രങ്ങൾ ജന്മമെടുക്കുന്നില്ല എന്നാണ് പറയപ്പെടുന്നത്. അത് എന്തുകൊണ്ടാണെന്നുള്ള കാരണം ഇന്നും അന്യമാണ്. ഭൂമിയിൽ നിന്നും 54° ചരിവിലാണ് ട്രയാങ്കുലo കാണുവാൻ സാധിക്കുക. ഗാലക്സിയുടെ കേന്ദ്രാന്തര ഭാഗത്തെ വാതക മേഘങ്ങളിൽ നിന്നും ശക്തിയേറിയ X റേ തരംഗങ്ങൾ ഉത്സർജിക്കപ്പെടുന്നു. ലോക്കൽ ഗ്രൂപ്പിലെ ഗാലക്സികളിൽ വച്ച് ഏറ്റവും ശക്തിയേറിയ X റേ തരംഗങ്ങളുടെ ഉറവിടവും ട്രയാങ്കുലത്തിന്റെ കേന്ദ്രഭാഗത്തുള്ള ഡിസ്‌കിൽ നിന്നാണ്. പൊതുവെ ഗാലക്സികളുടെ കേന്ദ്രഭാഗത്തു കാണുന്ന സൂപ്പർ മാസ്സിവ് തമോദ്വാരം(Super Massive Black hole) ട്രയാങ്കുലത്തിന്റെ കേന്ദ്രഭാഗത്തു കണ്ടെത്തിയിട്ടില്ല. ഏകദേശം 3000 മടങ്ങു സൗരഭാരം വരുന്ന നക്ഷത്രങ്ങൾ കേന്ദ്ര ഭാഗത്തു സ്ഥിതി ചെയ്യുന്നുണ്ട്.
ഗാലക്സിയുടെ കേന്ദ്രഭാഗത്തുള്ള പടലങ്ങളിലെ അറ്റോമിക വാതകങ്ങൾ മോളിക്യൂലർ വാതകങ്ങളായി രൂപാന്തരപ്പെടുകയും തൽഫലമായി അതിശക്തമായ കാർബൺ മോണോസൈഡ് വാതകം ഉണ്ടാകുകയും ചെയ്യുന്നു. ഈ പ്രക്രിയയിലൂടെ ഗാലക്സിയുടെ കേന്ദ്രഭാഗത്ത് മാസ്സ് കൂടിയ മോളിക്യൂലർ മേഘപടലങ്ങൾ ജന്മമെടുക്കുന്നു. ആൻഡ്രോമീഡയെ അപേക്ഷിച്ച് ട്രയാങ്കുലത്തിൽ നക്ഷത്ര ജനനങ്ങളുടെ തോത് കൂടുതലാണ്( about 3.4 Gyr^-1 pc^-2) എന്നാണ് കണക്ക്. ഗാലക്സിയിലെ നെബുലകളുടെ കാര്യം പരിശോധിച്ചാൽ മറ്റു നെബുലകളെ അപേക്ഷിച്ച് NGC 604 എന്നു നാമകരണം ചെയ്തിരിക്കുന്ന നെബുലയാണ് ഏറ്റവും തിളക്കമേറിയ നെബുല. തിളക്കത്തിന് കാരണം മോളിക്യൂലർ മേഘങ്ങളുടെ(1.2-4×10^5 സൗരഭാരം) സാന്നിധ്യമാണ്. ലോക്കൽ ഗ്രൂപ്പിലെ ഏറ്റവും തിളക്കമേറിയ നെബുലയായി കണക്കാക്കപെട്ടിരിക്കുന്നത് ട്രയാങ്കുലത്തിലെ NGC 604 നെബുലയാണ്. സൂര്യനെക്കാൾ(4.5±1.5×10^7) മടങ്ങു തിളക്കം കൂടുതലാണ് ഈ നെബുലയ്ക്ക്.
ഗാലക്സിയുടെ വടക്കുദിക്കിലെ കൈവഴികളിൽ ഏകദേശം നാലോളം അയണീകരണ ഹൈഡ്രജൻ മേഘപടലങ്ങളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കിഴക്കൻ കൈവഴി തിളക്കമേറിയതും ഉന്നത താപം വഹിക്കുന്നതുമായ യുവ നക്ഷത്രങ്ങളുടെ നിരയാണ്. ഏകദേശം നൂറോളം സൂപ്പർ നോവകളെ ഈ ഗാലക്സിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് 1 എ(Type 1a) സൂപ്പർ നോവകളാണ് കൂടുതലായും ഉള്ളത്. ഒരു നക്ഷത്രത്തെ മറ്റു രണ്ടു നക്ഷത്രങ്ങൾ വലം വയ്ക്കുകയും ആ നക്ഷത്രങ്ങളിലെ വിസ്ഫോടനത്തിന്റെ ഫലമായുണ്ടാകുന്ന(ബൈനറി സിസ്റ്റം) സൂപ്പർ നോവകളാണ് type 1a സൂപ്പർ നോവകൾ. ഏകദേശം 54 ഓളം ഗ്ലോബുലാർ ക്ലസ്റ്ററുകൾ ഗാലക്സിയിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗാലക്സികളുടെ കേന്ദ്ര ഭാഗത്തെ അണ്ഡാകൃതിയിലുള്ള കോറിനെ വലം വയ്ക്കുന്ന ഒരുകൂട്ടം നക്ഷത്രങ്ങളുടെ കൂട്ടായ്മയെ ആണ് ഗ്ലോബുലാർ ക്ലസറുകൾ എന്നു പറയുന്നത്. ട്രയാങ്കുലത്തിലെ ഗ്ലോബുലാർ ക്ലസ്റ്ററുകൾ മിൽകി വേയിലെ ഗ്ലോബുലാർ ക്ലസ്റ്ററിനേക്കാൾ ഏതാണ്ട് 100 മില്യൺ വർഷങ്ങൾക്ക് ചെറുപ്പമാണ്.
നാസയുടെ X-റേ ടെലിസ്‌കോപ്പായ 'ചന്ദ്ര X-റേ ഒബ്സർവേറ്ററി( ഈ ടെലിസ്കോപ്പിനെ കുറിച്ചുള്ള എന്റെയൊരു വിവരണം ഈ ഗ്രൂപ്പിൽ വന്നതാണ്) 2007 ൽ ട്രയാങ്കുലത്തിൽ ഒരു സ്റ്റെല്ലർ ബ്ലാക്ക് ഹോളിനെ(Not Super Massive) ഈ ഗാലക്സിയിൽ കണ്ടെത്തിയിരുന്നു. M33,X-7 എന്നാണ് അതിന്റെ പേര്. സൂര്യനെക്കാൾ 15.7 മടങ്ങു വലുപ്പമുള്ള ബ്ലാക്ക് ഹോളാണത്. ഒരു നക്ഷത്രം ആ ബ്ലാക്ക് ഹോളിനെ വലം വയ്ക്കുന്നതായും ചന്ദ്ര കണ്ടെത്തിയിരുന്നു. ചന്ദ്ര പ്രഭയില്ലാത്ത ഒരു തെളിഞ്ഞ ആകാശമാനത്തിൽ ഒരു ചെറിയ ടെലിസ്കോപ്പിന്റെയോ ബൈനോകുലറിന്റെയോ സഹായത്താൽ ട്രയാങ്കുലo ഗാലക്സിയെ നമുക്ക് വീക്ഷിക്കാനാകും. ജ്യോതി ശാസ്ത്രത്തിലെ അനന്തമായ അറിവുകൾ തേടിയുള്ള യാത്രയ്ക്ക് പര്യവസാനമില്ല. പങ്കു വയ്ക്കലിനും.