A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആദ്യമായി വിമാനം പറത്തിയത് റൈറ്റ് സഹോദരന്മാര്‍ അല്ല, ഒരു ഭാരതീയനാണ്!

ആദ്യമായി വിമാനം പറത്തിയത് റൈറ്റ് സഹോദരന്മാര്‍ അല്ല, ഒരു ഭാരതീയനാണ്!


അമേരിക്കന്‍ സഹോദരൻമാരായ വിൽബർ റൈറ്റും ഓർവിൽ റൈറ്റും ചേർന്നാണ് വിമാനം കണ്ടുപിടിച്ചതെന്ന് നമുക്ക് എല്ലാവര്ക്കും അറിയാം. ഈ റൈറ്റ് സഹോദരന്മാര്‍ ചേര്‍ന്ന് 1903 ഡിസംബർ 17 ന് ആദ്യത്തെ വിമാനം പറത്തി. എന്നാൽ അതിനും 8 വർഷം മുൻപ് ഒരു ഭാരതീയൻ വിമാനം പറത്തിയിരുന്നു എന്നുപറഞ്ഞാൽ അത് എത്രത്തോളം വിശ്വസിക്കും? 'ശിവ്കർ ബാപ്പുജി തൽപാഡെ' എന്ന മഹാരാഷ്ട്രക്കാരൻ ആണ് ഈ കഥയിലെ വ്യക്തി.1864 ൽ മുംബൈയിലെ ദർവാഡക്കടുത്തുള്ള ചീരാ ബസാറിലാണ് തൽപാഡെ ജനിച്ചത്.മുംബൈയിലെ സർ ജാംഷഡ്ജി സ്കൂൾ ഓഫ് ആർട്ടിൽ നിന്ന് വിദ്യാഭ്യാസം നേടി.അവിടെത്തന്നെ ആർട്ട് ആൻറ് ക്രാഫ്ററ് വിഭാഗത്തിൽ ടെക്നിക്കൽ ഇൻസ്ട്രക്ടറായി ജോലി ചെയ്തു.
തൻറ അദ്ധ്യാപകനായ ചിരഞ്ചിലാൽ വർമ്മയിൽനിന്ന് പൗരാണിക വിമാനശാസ്ത്രത്തെകുറിച്ചുള്ള ചില വിവരങ്ങൾ തൽപാദെയ്ക്കു ലഭിച്ചു. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി സ്വാമി ദയാനന്ദ സരസ്വതിയുടെ കൃതികൾ വായിക്കാൻ ചിരന്ജി ലാല്‍ നിർദ്ദേശിച്ചു. അവിടെ നിന്നും ഭരദ്വാജൻറ ബൃഹത് വിമാന സംഹിതയെകുറിച്ച് തൽപാദെയ്ക്കു വിവരം ലഭിച്ചു. കൂടാതെ ആചാര്യനാരായണ മുനിയുടെ വിമാന ചന്ത്രിക, ഗർഗ്ഗമുനിയുടെ യന്ത്രകല്പ,ആചാര്യ വാചസ്പതിയുടെ വിമാനബിന്ദു, ദന്തിരാജിൻറ വിമാന ജ്ഞാനാർക്ക പ്രകാശിക തുടങ്ങിയവയിലേയ്ക്ക് തല്‍പാടേ ഇറങ്ങിച്ചെന്നു.
പഠനവുമായി ബന്ധപ്പെട്ട് സംസ്കൃത ഭാഷയിൽ അഗാധ പാണ്ഡിത്യം തന്നെ അദ്ദേഹം നേടി.ഒടുവിൽ നിരന്തര ഗവേഷണങ്ങളുടെ ഫലമായി മെർക്കുറി എഞ്ചിനോടുകൂടിയ ഒരു വിമാനം നിർമ്മിക്കുന്ന ദൗത്യത്തിൽ തൽപാഡെ ഏർപ്പെട്ടു.ഇത്തരം യന്ത്ര നിർമ്മാണത്തെ കുറിച്ച് സമരാങ്കണ സൂത്രധാര എന്ന പ്രാചീന ഗ്രന്ഥത്തിൽ പറയുന്നതായി ചിലർ ചൂണ്ടിക്കാട്ടുന്നു.ശാസ്ത്രത്തിൻറ നല്ലൊരു പ്രോൽസാഹകൻ കൂടിയായ ബറോഡ മഹാരാജാവ് ശ്യംജി റാവു ഗെയ്ക്വാദിൻറ പിന്തുണയും ഈ തൽപാദെക്കു ലഭിച്ചിരുന്നു.കൂടാാതെ പ്രശസ്ത പണ്ഡിതനും സമാനചിന്താഗതിക്കാരനുമായ സുബ്ബരായ ശാസ്ത്രി എന്നൊരാളുടെ സഹായവും ലഭിച്ചുപോന്നു.അദ്ദേഹം വിമാനശാസ്ത്ര എന്ന ഗ്രന്ഥത്തിൻറ കർത്താവുകൂടിയായിരുന്നു.
ഒടുവിൽ തൽപാദെയുടെ വിമാനം പരീക്ഷണപറക്കലിനു തയ്യാറായി.
1895 ൽ ഒരു ദിവസം മുംബൈയിലെ ചൗപാട്ടി കടപ്പുറത്ത് വച്ചായിരുന്നു അത്.അത് കാണാനായി തതടിച്ചുകൂടിയ ജനാവലിക്കിടയിൽ പ്രശസ്ത നവോത്ഥാന നായകനായ മഹാദേവ ഗോവിന്ദ റാനഡേ,ബറോഡ മഹാരാജാവ് ശ്യാംജി റാവു ഗെയ്ക് വാദ് എന്നിവരും ഉണ്ടായിരുന്നു.
അപൂര്‍വ്വമായ ആ കാഴ്ച കാണാനായി ജനംതടിച്ചു കൂടി.പൊടുന്നനെ തൽപാഡെയുടെ മാരുത സഖ എന്നുപേരിട്ട വിമാനം അന്തരീക്ഷമണ്ഡലത്തിലേക്കു പറന്നുയർന്നു.മിനിട്ടുകളോളം പറന്നതിനുശേഷമാണ് അത് താഴെ ഇറങ്ങിയത്. വിവരമറിഞ്ഞ ബ്രിട്ടീഷ് അധികാരികൾ ഭീഷണിപ്പെടുത്തിയതിനെ തതുടർന്ന് ബറോഡ മഹാരാജാവ് തൽപാഡെയ്ക്കുള്ള സഹായം നിർത്തിവച്ചു.ഈയൊരു പ്രതിസന്ധിഘട്ടത്തിൽ തന്നെ തൽപാഡെയുടെ ഭാര്യ മരിക്കുകയും ചെയ്തു.തൻറ ഗവേഷണം മുന്നോട്ടു കൊണ്ടുപോവാൻ അദ്ദേഹത്തിനുകഴിഞ്ഞില്ല.തുടർന്ന് 1916 ൽ തൽപാഡെയും മരണത്തിനു കീഴടങ്ങിയതോടെ ഇതെല്ലാം വിസ്മൃതിയിലാണ്ടുപോവുകയാണുണ്ടായത്.തൽപാഡെയുടെ വിമാനം കുറെക്കാലം അദ്ദേഹത്തിൻറ വീട്ടിൽ സൂക്ഷിച്ചിരുന്നതായി അദ്ദേഹത്തിൻറ അനന്തിരവൻ റോഷൻ തൽപാഡെ രേഖപ്പെടുത്തിയിട്ടുണ്ട്.പരീക്ഷണവുമായി ബന്ധപ്പെട്ട രേഖകൾ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ൽ സൂക്ഷിച്ചുപോരുന്നു..
ശിവ്കർ തൽപാഡെയുടേത് ഒരു ആളില്ലാ വിമാനമായിരുന്നു. റൈറ്റ് സഹോദരന്മാരുടെ വിമാനം 37 സെക്കൻറ് പറന്നപ്പോള്‍ മാരുത സഖ മിനിറ്റുകളോളം പറന്നതായാണ് പലരും അവകാശപ്പെട്ടിരുന്നത്.അതുപോലെ റൈറ്റ് ബ്രദേഴ്സിൻറ വിമാനം 150 അടി ഉയരത്തിലെത്തിയെങ്കിൽ 'മാരുത സഖ'1000 അടിക്കുമേൽ ഉയരം താണ്ടിയിട്ടുണ്ട്.തൽപാഡെയുടെ വിമാന പരീക്ഷണം സംബന്ധിച്ച റിപ്പോർട്ട് ലോക് മാന്യ തിലകൻറ കേസരിയിൽ പ്രസിദ്ധീകരിച്ചതായി പറയുന്നുവെങ്കിലും അതിൻറ കോപ്പി പിന്നീട് ലഭ്യമായില്ല.മാത്രമല്ല സംഭവത്തിന്‍റെ സത്യാവസ്ഥ തെളിയിയ്ക്കുന്ന രേഖകളോ തെളിവുകളോ ഒന്നും നിലവിലില്ല.എന്ത് തന്നെയായാലും ഇങ്ങനെയൊരു സംഭവം തെളിയിയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ അത് ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയേനെ. ഇദ്ദേഹത്തിന്റെ ജീവിതകഥ ഹവായി സാദേ എന്ന പേരില്‍ കഴിഞ്ഞ വര്ഷം ബോളിവുഡ് സിനിമയായി ഇറങ്ങിയിരുന്നു.