Koh-i-nurഎന്നാൽ mount of light എന്നാണ് അർത്ഥം. കോഹിനൂർ എന്ന പേർ നൽകിയത് പേർഷ്യൻ രാജാവായ നാദിർഷയാണെന്ന് പറയപ്പെടുന്നു. ഇതിന്റെ ചരിത്രം തുടങ്ങുന്നത് ഭഗവാൻ കൃഷ്ണനിൽ നിന്നും ആണെന്ന് ചിലർ പറയുന്നു..സ്യമന്തകം ആണ് കോഹിനൂർ എന്ന വാദം ശരിയാണെന്ന് സ്ത്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പക്ഷേ ഈ രത്നത്തിന് അധികം അറിയപ്പെടാത്ത ഒരു ശാപമുണ്ട്..ആരും മോഹിക്കുന്ന ഈ രത്നം കക്കുകയോ കോള്ളയടിക്കാനോ പാടില്ല.അത് അവരുടെ നാശത്തിന് കാരണമാകും.പുരുഷന്മാർ ഈ രത്നം ധരിക്കാനേ പാടില്ല.ഉത്തമയായ സ്ത്രീക്കുമാത്രമേ ഇത് കൈവശം വൈയ്ക്കാനൊ ധരിക്കാനോ പാടുള്ളു..അല്ലാ തെ ഈ രത്നം ഉപയോഗിക്കുന്ന ആർക്കും സർവ്വനാശം ഫലം
.ഇന്ത്യയുടെ ആന്ത്രാ പ്രദേശത്തുള്ള കൊല്ലൂർ ഖ നിയിൽ നിന്നും ഈ രത്നം ഖ നനം ചെയ്ത് എടുക്കുകയും പിന്നീട് കാകതീയ രാജവംശത്തിനു ലഭിക്കുകയും ചെയ്തു.അവിടെ നിന്നും ആണ് ഈ രത്നത്തിന്റെ അറിയപ്പെടുന്ന ചരിത്രം തുടങ്ങുന്നത്.
13 നൂറ്റാണ്ടിൽ ഇസ്ലാം അധിനിവേശകാലത്ത് തുഗ്ലക് ഭരണാധികാരിയായ ഗിയാസ്സുദ്ദീൻ തുഗ്ലക്കിന്റെ സേനാനായകനായ ഉല്ലുഗ് ഖാൻ തന്റെ തെക്ക് കിഴക്കൻ അദിനിവേശത്തിന്റെ ഭാഗമായി കാകതീയ രാജാവിൽ നിന്നും ഈ രത്നം കൊള്ളയടിച്ചു..
പിന്നീട് സുൽത്താനേറ്റ് ഭരണാധികാരികളുടെ കാലത്ത് രത്നം മുഗൾ രാജാവായ ബാബർ 1526 ഇൽ ഉപയോഗിചു..പിന്നെ അത് ഷാജഹാൻ തന്റെ മയൂർ സിംഹാസനത്തെ അലങ്കരിചിരുന്നു.ഔറംഗസീബ് പിതാവായ ഷാജഹാനെ വധിച് രത്നം സ്വന്തമാക്കിയെങ്കിലും,1739 ഇൽ നാദിർഷ ഇത് കൈക്കലാക്കി അഫ്ഗ്ഗാനിസ്ഥനിലേക്ക് പലായനം ചെയ്തു.
നാദിർഷയെ വധിച് മിർസ്സാ ഷാരൂഖ് രത്നം കൈവശമാക്കി.അഫ്ഗാനിസ്ഥനിലെ അഫ്ഗാനി ദുറാനി എന്ന പ്രദേശത്തിന്റെ സ്ഥാപകനും മിർസ്സയുടെ മകനുമായ അഹമ്മദ്ഷാ അബ്ദാലി പിതാവായ മിർസ്സയുടെ ദുർ മരണത്തിനു ശേഷം രത്നത്തിന്റെ അവകാശി ആയി.അപ്പോഴെക്കും 1751 അം ആണ്ട് ആയി എന്നോർക്കണം.
1809 ഇൽ അഞ്ചാമത്തെ ദുറാനി രാജാവായ ഷാഷൂജ അർദ്ദ സഹോദരനായ മഹമൂദ്ഷായോട് പരാജയപ്പെട്ട് ലാഹോറിലെ സിഖ് നേതാവായ രഞ്ജിത് സിംഗിൽ അഭയം തേടി.രഞ്ജിത്തിന് അതിനുള്ള പ്രത്യുപകാരമായി ഷൂജ കോഹിനൂർ സമ്മാനിച്ചു.അങ്ങനെ വീണ്ടും രത്നം ഭാരതത്തിൽ എത്തി.
പക്ഷേ അക്കാലത്ത് ബ്രിട്ടീഷുകാർ ഭാരത മണ്ണിൽ എത്തിയിരുന്നു.1849 ഇൽ ബ്രിട്ടീഷുകാർ സിഖ് കാരെ തോൽപ്പിച്ചു.രഞ്ജിത്ത് സിംഗ് ന്റെ പിൻ ഗാമിയായ ദുലിപ് സിംഗ് ബ്രിട്ടിഷ് രാജ്ഞിക്ക് സമ്മാനമായി നൽകിയതാണ് കോഹിനൂർ രത്നം എന്ന് പറയപ്പെടുന്നു.1851 ഇൽ പഞ്ചാബ് ബ്രിട്ടീഷ് ഇസ്റ്റ് ഇന്ത്യ ക്ക് കൈമാറുന്നതോടൊപ്പം രത്നവും കൈമാറിയതായി രേഖപ്പെടുത്തിയിരിക്കുന്നു.
അങ്ങനെ ഭാരതമണ്ണിന്റെ അമൂല്യ രത്നം പല കൈകൾ മറിഞ്ഞ് ഒടുവിൽ ബ്രിട്ടീഷുകാറുടെ കൈകളിൽ എത്തി.ബ്രിട്ടിഷ് രാജവായ അൽബർട്ടിനാണ് രത്നം ലഭിചതെങ്കിലും സ്വതവേ ബുദ്ധിമാന്മാരും ഭാരത ചരിത്രം നന്നായി വശമുള്ളവരുമായ ബ്രിട്ടിഷുകാർ രത്നത്തിന്റെ ശാപത്തെ പറ്റി നല്ല ബോധ്യം ഉണ്ടായിരുന്നു..അതിനാൾ അൽബർട് തന്റെ രാഞ്ജിയായ വിക്റ്റോരിയക്കു രത്നം സമ്മാനിച്ചു.അങ്ങനെ 1877 രാഞ്ജിയുടെ കിരീടത്തിൽ രത്നം.കയറി പറ്റി.
ഇന്നും ബ്രിട്ടീഷ് രാഞ്ജിമാർ പാരംബര്യമായി കോഹിനൂർ പതിച്ച കിരീടത്തിന്റെ അവകാശികളായി തുടരുന്നു. പക്ഷേ അത് ധരിക്കാൻ അവർക്കും ധൈര്യം ഇല്ല..ചരിത്രം ചികഞ്ഞാൽ അത് ആർക്കും ഉണ്ടാകുകയുമില്ല.
2016 ഇൽ രത്നം എവിടെ എന്ന് ചോദിച്ചാൽ അത് ഇംഗ്ലണ്ട് ലെ ടവർ ഒഫ് ഇംഗ്ലണ്ട് എന്ന മ്യൂസിയത്തിൽ കാവൽക്കാരുടെ അകംബടിയോടെ സ്വസ്ഥമായി ഇരിക്കുന്നു.ccc തന്നെ ധരിക്കാൻ മാത്രം ധൈര്യവും മഹിമയുമുള്ള ആ സ്ത്രീത്വത്തിന്റെ വരവും കാത്ത്...