സ്കൂൾ പഠനകാലഘട്ടത്തിൽ ടീച്ചേർസ് മരമണ്ടനെന്ന് ആക്ഷേപിച്ച ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രഞ്ജ്യൻ ആൽബർട്ട് ഐൻസ്റ്റീൻ...!! അദ്ദേഹം 1905ൽ ടൈം ട്രാവൽ എന്ന സിദ്ധാന്തത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്.പ്രകാശത്തിന്റെ വേഗതയ്ക്കടുത്ത് സഞ്ചരിക്കാനായാൽ…
അതായത് ( 3×10^8m/s ) സെക്കന്റിൽ മൂന്നുലക്ഷം കിമി. വേഗതയിൽ സമയം നമ്മളുടെ കൈപ്പിടിയിലൊതുങ്ങും…ഈ വേഗതയിൽ പ്രപഞ്ചത്തിൽ A എന്ന പോയിന്റിൽ നിന്ന് B എന്ന പോയിന്റിലേക്ക് സഞ്ചരിച്ചാൽ.തിരിച്ച് നമ്മൾ Aയിൽ എത്തുമ്പോഴേക്കും ആയിരക്കണക്കിനു വർഷങ്ങൾ കഴിഞ്ഞുപോയിരിക്കും..ചുരുക്കിപ്പറഞ്ഞാൽ പ്രകാശത്തിന്റെ വേഗതയിൽ നമ്മൂടെ ഏതാനും മിനിറ്റുകൾ മറ്റൊരിടത്ത് ആയിരക്കണക്കിന് വർഷങ്ങളാകും.
ഒരു സഞ്ചരിക്കുന്ന വസ്തു പ്രകാശത്തിന്റെ വേഗത്തിനൊപ്പം എത്തുന്തോറും സമയം ചെറുതായി ചെറുതായി വരും.പ്രകാശത്തിന്റെ ഒപ്പം വേഗതയിൽ നമ്മൾ സമയത്തിനൊപ്പം സഞ്ചരിക്കും…ഇനി പ്രകാശവേഗത്തെ മറികടക്കാനായാൽ നമ്മൾ ചെല്ലുന്നത് ഭാവിയിലേക്കാകുമോ?? ഇനിയും ചുരുളുകൾ അഴിയാനുള്ള കാര്യമാണത്...
സ്റ്റീഫൻ ഹോക്കിങ്ങ്സിന്റെ “A Breif History Of Time” എന്ന പുസ്തകത്തിൽ ആപേക്ഷികമായി പെരുമാറുന്ന സമയത്തിനെപ്പറ്റി കൂടുതൽ ലളിതമായി വിശദീകരിച്ചിട്ടുണ്ട്.
ദൂരങ്ങളെ കൈപ്പിടിയിലൊതുക്കാൻ ഐൻസ്റ്റീൻ തന്നെ ഹൈപ്പർസ്പേസിൽ ഒരു വഴി ഉണ്ട് എന്ന് പറയുകയുണ്ടായി.
വേം ഹോൾ ( Worm Hole ) എന്ന തിയറി പ്രകാരം സമയത്തേയും സ്ഥലത്തെയും ബെൻഡ് ചെയ്യിച്ച് പ്രപഞ്ചത്തിന്റെ മറ്റൊരു കോണിൽ സ്മരണമാത്രയിൽ എത്താനാകും എന്നതാണത് മനുഷ്യന്റെ തലച്ചോറിന് അംഗീകരിക്കാനും മനസിലാകാനും വളരെ ബുദ്ധിമുട്ടുള്ള വിഷയമാണത്.ഇതൊരു ഹൈപ്പോതീസിസ് ആയി നിൽക്കുകയാണിപ്പഴും....
തെളിയിക്കപ്പെടാത്ത സത്യം എന്ന് വേണമെങ്കിൽ വിവക്ഷിക്കാം.X,Y,Z കൂടാതെ നാലാമത്തെ ഡയമെൻഷൻ സമയം (Time ) .അഞ്ചും ആറും ഗ്രാഫിക്കൽ എക്സ്പ്ലനേഷനുകളിലൂടെ ബോക്സ് ഇൻസൈഡ് എ ബോക്സ് എന്ന വിശദീകരണമൊക്കെ മനസ്സിലായ പോലെ ഭാവിക്കാം..ഹൈപ്പർ ഡൈമെൻഷനുകൾ വരുമ്പോ നമ്മൾ ചുറ്റിപ്പോകും..ഈ തിയറിയും അത്തരമൊരു ഹൈപ്പർ ഡയമെൻഷനിലുള്ള പ്രപഞ്ചത്തെപ്പറ്റിയാണ് പറയുന്നത്..അല്ലെങ്കിൽ ഐൻസ്റ്റീനെ ഒക്കെപ്പോലെ തലച്ചോറിന്റെ 20% ഉപയോഗപ്പെടുത്തിയ മനുഷ്യനായിരിക്കണം..
നിലവിലുള്ള ഏറ്റവും കൂടിയ വേഗതയിൽ സഞ്ചരിച്ചാൽ പോലും ഭൂമിക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രത്തിൽ എത്തണമെങ്കിൽ 70000വർഷങ്ങൾ എങ്കിലും എടുക്കും.
എങ്കിലും നിലവിൽ മനുഷ്യസാദ്ധ്യമായ രീതിയിൽ E.T(Extra Terrestrial )കളുമായി വിനിമയം ചെയ്യുന്നതിനായി നാസ നാല് പേടകങ്ങൾ ശൂന്യാകാശത്തേക്ക് വിക്ഷേപിച്ചിരുന്നു.അതിനോടൊപ്പം അത് പ്രപഞ്ചത്തിന്റെയും സൌരയൂഥത്തിലെ ഗ്രഹങ്ങളുടേയും മറ്റും പഠനത്തിനും ഉപയോഗിക്കുന്നു..
1977ൽ വോയേജർ 1,2 .ഇതിനു മുൻപ് 1972 ൽ പയനീർ 10, 1973ൽ പയനീർ 11 എന്നീ ബഹിരാകാശവാഹങ്ങളായിരുന്നു അവ.ഇവയിൽ ഭൂമിയെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ഒക്കെ സൂചനകൾ കൊടുത്തിരുന്നു..പുരാതന ചിത്രലിഖിത ഭാഷകളാണ് അവയിൽ ഉപയോഗപ്പെടുത്തിയിരുന്നത്.അതിൽ വോയേജറിൽ ഒരു സ്വർണ്ണ അലോയ് നിർമ്മിതമായ ഡിസ്ക് ഉണ്ട്..അവയിൽ ഭൂമിയിലെ ശബ്ദങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ ഒക്കെ ആലേഖനം ചെയ്ത് വച്ചിരിക്കുന്നു.ഈ ഡിസ്കുകൾ ഏത് വിപരീത അന്തരീക്ഷത്തിലും നൂറുകോടി വർഷങ്ങൾ വരെ നിലനിൽക്കും….
മനുഷ്യന്റെ ജ്യാമതീയരൂപങ്ങൾ, ഭൂമിയുടെ കോർഡിനേറ്റുകൾ, സംസ്കാരത്തിന്റെ സൂചനകൾ എന്നിവയും ഇതിലുണ്ട്.ഇവയിൽ ഭൂമിയെപ്പറ്റി സൂചിപ്പിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്ന ഭാഷ ഹൈറോഗ്ലിഫിക്സ് ഭാഷയും…ചിത്രങ്ങൾ ഉപയോഗിച്ചുള്ള പുരാതന ഈജീപ്ഷ്യൻ ഭാഷയാണ് ഹൈറോഗ്ലിഫിക്സ്..രണ്ടു ബഹിരാകാശ പേടകങ്ങളും ഭൂമിയിൽ നിന്ന് വിപരീത ദിശകളിലാണ് അയച്ചിരിക്കുന്നത്..ഇവയിൽ നിന്നും ഇപ്പോഴും റേഡിയോ സിഗ്നലുകൾ കിട്ടിക്കൊണ്ടിരിക്കുന്നു.
ഇത് വരെ കിട്ടിയ വിവരമനുസരിച്ച് വോയേജർ 1 സോളാർസിസ്റ്റത്തിന്റെ പരിധിയും കഴിഞ്ഞ് സോളാർ വിൻഡുകൾ അടിക്കുന്ന ഔട്ടർസ്പേസിൽ കടന്നിരിക്കുന്നു…ലൈവായി ഈ രണ്ട് വാഹനങ്ങൾക്കൊപ്പം സഞ്ചരിക്കാനും അവയുടെ ഓഡോമീറ്റർ കാണാനുമുള്ള Link കമന്റ് ബോക്സിൽ ഇട്ടിട്ടുണ്ട്.........