ആസ്ട്രൽ പ്രൊജക്ഷനും ചില മിധ്യാധാരണകളും...........
ആസ്ട്രൽ പ്രൊജ്ക്ഷൻ ഒരിക്കലും വെറും സ്വപ്നം അല്ല... പക്ഷെ 90 ശതമാനം ആളുകളുടേയും ആസ്ട്രൽ പ്രോജക്ഷൻ വെറും ലൂസിഡ് ഡ്രീം മാത്രമാണ്.......
എന്താ സംശയം ഉണ്ടോ?.........?
ആസ്ട്രൽ ട്രാവൽ ചെയ്യണം എന്ന് തീവ്രമായി ആഗ്രഹിച്ച് ട്രൈ ചെയ്താൽ ചില രാത്രികളിൽ നമ്മൾ ആസ്ട്രൽ വേൾഡിലേക്ക് എത്തിപ്പെട്ടത് പോലെ അനുഭവപ്പെടാറുണ്ട്. ശരീരത്തിൽ നിന്ന് ആസ്ട്രൽ ബോഡി വേർപെട്ടു പോകുന്നതായും ആത്മാക്കൾ അടുത്ത് വന്നു നിൽക്കുന്നതായും കട്ടിലിൽ നിന്ന് അനങ്ങാൻ പറ്റാത്തത് പോലേയും ഒക്കെ അനുഭവപ്പെടും. അത് സത്യത്തിൽ ആസ്ട്രൽ പ്രൊജക്ഷൻ അല്ല. വെറും ലൂസിഡ് ഡ്രീം മാത്രമാണെന്ന് സ്വപ്നം കാണുന്നയാൾ തിരിച്ചറിയുന്നില്ല....
പലരും ആസ്ട്രൽ ട്രൈ ചെയ്യുന്നത് ഉറങ്ങാൻ പോകുന്നതിന് മുൻപായിരിക്കും. ആസ്ട്രൽ ചെയ്യാനുള്ള തീവ്രമായ ആഗ്രഹം മൂലം ഉറക്കത്തിലേക്ക് വഴുതിവീഴുന്ന നമ്മൾ സ്ഥിരമായി ആസ്ട്രൽ ചെയ്യണം എന്ന് കരുതി ഉറങ്ങിയാൽ എന്നെങ്കിലും ഒരിക്കൽ നമ്മളെ തൃപ്തിപ്പെടുത്താൻ വേണ്ടി നമ്മുടെ അബോധ മനസ് നമ്മളെ അത്തരം സ്വപ്നം കാണിക്കും. അത് തലച്ചോറിന്റെ ഒരു കളിയാണ് . നമ്മുടെ ആഗ്രഹങ്ങൾ തീവ്രമാകുമ്പോൾ നമ്മുടെ തലച്ചോർ നമ്മളെ പറ്റിച്ചു അങ്ങനൊരു കാഴ്ച കാണിച്ചു തരും. സ്ഥിരമായി ആസ്ട്രൽ വേൾഡിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക അല്ലെങ്കിൽ ആസ്ട്രൽ ചെയ്യാൻ കഴിയും എന്ന് ഉറച്ചവിശ്വാസം ഉള്ളവർക്ക് തലച്ചോർ കാണിച്ചുതരുന്ന ഒരു കള്ളകളിയാണത്.
ചില റിയാലിറ്റി ചെക്കിങ്ങിലൂടെ നമ്മൾ ആസ്ട്രൽ വേൾഡിൽ അല്ല വെറും ലൂസിഡ് ഡ്രീമിൽ മാത്രമാണെന്ന് നമുക്ക് സ്വയം മനസ്സിലാക്കാൻ കഴിയും...........
ചിലർക്ക് ശരീരത്തിൽ നിന്നും ആസ്ട്രൽ ബോഡി എഴുന്നേറ്റ് നിന്ന് ഉറങ്ങിക്കിടക്കുന്ന ശരീരത്തേ നോക്കി നിൽക്കുന്നത് പോലെ അനുഭവപ്പെടാം. ബെഡ്ഡിൽ നിന്നും പതുക്കേയിറങ്ങി റൂമിന് വെളിയിലേക്ക് നടക്കുന്നത് പോലേയും അനുഭവപ്പെടാം. അപ്പോഴും ആസ്ട്രൽ ബോഡിയും യതാർത്ഥ ശരീരവും തമ്മിൽ ഉള്ള സിൽക്ക് റൂട്ട് നേർത്ത ഒരു നൂലുപോലെ കാണാം...
റിയാലിറ്റി ചെക്കിങ്ങിന് വേണ്ടി ഹാളിലേ ക്ലോക്കിൽ നോക്കിയിട്ടും യാതൊരു പ്രയോജനവും ഇല്ല.കാരണം നമ്മുടെ മൈന്റ് ഫിക്സ് ചെയ്ത സമയം ആയിരിക്കും ക്ലോക്ക് കാണിക്കുന്നത്. ക്ലോക്കിലേക്ക് നോക്കിയാൽ നമ്മൾ യതാർത്ഥത്തിൽ ആസ്ട്രൽ പ്രൊജക്ഷൻ നടത്തി വിജയിച്ച ഒരു ഫീലിംഗ് ആണുണ്ടാവുക......
ഇനി എന്ത് കൊണ്ടാണ് ആസ്ട്രൽ പ്രൊജക്ഷൻ നടത്തുമ്പോൾ കണ്ണാടിയിൽ നോക്കരുത് എന്ന് പറയുന്നത് എന്ന് നോക്കാം. സത്യത്തിൽ ആസ്ട്രൽ പ്രൊജഷൻ എന്ന പേരിൽ നമ്മൾ കാണുന്നത് ലൂസിഡ് ഡ്രീം ആയിരിക്കും. യതാർത്ഥത്തിൽ നമ്മൾ സ്വപ്നത്തിൽ ആണെങ്കിലും നമ്മുടെ ഉപബോധമനസ്സിനുള്ളിൽ( സ്വപ്നത്തിനുള്ളിലേ നമ്മൾ) നമ്മൾ ആസ്ട്രൽ ട്രാവൽ നടത്തി കൊണ്ടിരിക്കുകയായിരിക്കും. ആസ്ട്രൽ പ്രൊജക്ഷൻ ചെയ്യുമ്പോൾ കണ്ണാടിയിൽ നോക്കരുത് എന്നൊരു താക്കീത് നമ്മുടെ ഉപബോധമനസ്സിൽ കുരുങ്ങികിടപ്പുണ്ട്. നോക്കിയാൽ തന്നേയും വളരേ അവ്യക്തമായ ഒരു രൂപം മാത്രമേ കാണാൻ കഴിയൂ എന്നും നമ്മുടെ മനസ്സിലുണ്ട്. ഭയവും ഉത്കണ്ടയോടും കൂടി കണ്ണാടിയിലേക്ക് നോക്കുമ്പോൾ നമ്മുടെ മൈന്റ് വല്ല നൈറ്റ്മെയ്റേയോ അല്ലെങ്കിൽ വല്ല ഡെവിൾസിനേയോ കാണാനുള്ള ചാൻസ് കൂടുതലാണ്.ചിലപ്പോൾ ഒരു സ്ലീപ് പാരാലിസിലേക്ക് നമ്മൾ വഴുതിപോയേക്കാം.
ആസ്ട്രൽ വേൾഡിലാണോ അതോ ലൂസിഡ് ഡ്രീമിലാണോ എന്ന് തിരിച്ചറിയാൻ നമുക്ക് ഒരു പാട് റിയാലിറ്റി ചെക്കിങ്ങുകൾ നടത്താം. ആസ്ട്രൽ ബോഡി കാണുന്നത് മുഴുവൻ റിയൽ ആയിരിക്കും എന്നാൽ ലൂസിഡ് ഡ്രീമിൽ കാണുന്നത് മുഴുവൻ ഇമാജിനേഷൺ ആയിരിക്കും. ഒരു എക്സാംബിൾ..... നമ്മുടെ തൊട്ടപ്പുറത്തുള്ള ഒരു റൂം, അല്ലെങ്കിൽ നമ്മുടെ സുഹൃത്തിന്റെ ബെഡ്രൂം.രാത്രിയിൽ നമ്മുടെ ആസ്ട്രൽ ബോഡി അവിടേക്ക് ചെല്ലുന്നു. (ഒരു പക്ഷെ ആസ്ട്രൽ പ്രൊജക്ഷൻ ആയിരിക്കിക്കാം അല്ലെങ്കിൽ സാധാരണ സ്വപ്നം ആവാം).ബെഡ്ഡിൽ ഉറങ്ങുന്ന സുഹൃത്തിനേയും അവന്റേ ഭാര്യയേയും കാണാം. വസ്ത്രങ്ങൾ അടുക്കി വെച്ചിരിക്കുന്ന അലമാര അങ്ങിനേ കുറേ കാര്യങ്ങൾ കാണാം. അവയിൽ നമുക്ക് ഓർത്ത് വെക്കാൻ കഴിയുന്ന കുറേ വസ്തുക്കൾ നമ്മൾ ഓർത്ത് വെക്കുക. പിറ്റേ ദിവസം നേരെ സുഹൃത്തിന്റെ വീട്ടിൽ ചെല്ലുക. സൂത്രത്തിൽ അവന്റെ ബെഡ് റൂം കാണുക. കാര്യങ്ങൾ മനസ്സിലാക്കുക. അവിടേയും ചില പ്രശ്നങ്ങളുണ്ട് ചില കാര്യങ്ങളെല്ലാം ( ഓ ഞാനിന്നലേ വന്നപ്പോൾ ഇങ്ങനേ തന്നെ ആയിരുന്നല്ലോ) എന്ന് തോന്നും. ഓ ..രാവിലേ തന്നെ ഇവര് കട്ടില് മാറ്റിയിട്ടോ എന്നൊക്കെ തോന്നും. അതൊക്കെ നമ്മുടെ തലച്ചോറ് നടത്തുന്ന കള്ളകളികൾ ആണ്.നിങ്ങൾ ഈ സുഹൃത്തിന്റെ മണിയറ ഒരുക്കാനോ മറ്റോ കൂടേയുണ്ടായിരുന്ന വ്യക്തിയാണെങ്കിൽ ഒരിക്കലും റിയാലിറ്റി ചെക്കിങ്ങിന് വേണ്ടി ആസ്ട്രൽ ബോഡിയേ അങ്ങോട്ടേക്ക് അയക്കരുത് കാരണം പിന്നെ എന്തൊക്കെയാണ് തലച്ചോറ് ഇമജിന് ചെയ്യുക എന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ സുഹൃത്തും ഭാര്യയും തമ്മിലുള്ള സ്വകാര്യനിമിഷങ്ങൾക്ക് പോലും നമ്മൾ സാക്ഷിയാവേണ്ടി വരും. അത് സ്വപ്നമാണോ? അല്ലെങ്കിൽ ആസ്ട്രൽ ട്രവൽ ആണോ എന്ന്നമുക്കൊരിക്കലും തിരിച്ചറിയാനും കഴിയില്ല.......
ആസ്ട്രൽ പ്രൊജ്ക്ഷൻചെയ്യാൻ കഴിവുള്ളവർ ഉണ്ടോ? എന്ന് എനിക്കറിയില്ല..... പക്ഷെ 90 ശതമാനം ആളുകളും ആസ്ട്രൽ പ്രൊജ്ക്ഷൻ നടത്തുന്നത് വെറും ലൂസിഡ് ഡ്രീം മാത്രമാണ്............
how to do astrel projection click here >>
ആസ്ട്രൽ പ്രൊജക്ഷന്‍ (ATRAL PROJECTION )