കഴിച്ചിട്ടുണ്ടോ നിങ്ങൾ ഈ വിചിത്ര ഭക്ഷണം...!!! ?
ഇതാണ് ജിയോഡക്ക്. ഡക്കെന്ന് പേരെയുള്ളു. താറാവുമായി ബന്ധമൊന്നുമില്ല. ബന്ധമുള്ളത് നമ്മുടെ നാട്ടിലെ കല്ലുമ്മേക്കായയുമായാണ്. അതുകൊണ്ടു തന്നെ കല്ലുമ്മേക്കായയും എരുന്തും (കക്ക) ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് ഇതും ഇഷ്ടപ്പെടാനാണ് സാധ്യത. രുചിയില്‍ മാത്രമല്ല വിലയിലും ഈ കേമന്‍ അന്താരാഷ്ട്രവിപണിയില്‍ താരമാണ്. സംഗതി ഇവിടെയൊന്നും കിട്ടില്ല എന്നുമാത്രം. വിദേശയാത്രകളും മറ്റും ചെയ്യുന്നവര്‍ക്ക്് മാത്രമാണ് തല്‍ക്കാലം ഇതു കഴിക്കാന്‍ യോഗമുള്ളത്.
തെക്കന്‍ അമേരിക്കയിലെ പടിഞ്ഞാറന്‍ കടല്‍തീരമാണ് ഇവയുടെ ജന്‍മദേശം. ശാസ്ത്രനാമം പനോപ്യേ ജിനേറോസാ.
കല്ലുമ്മക്കായ ഉണ്ടാവുന്നത് പോലെ കടല്‍ തീരത്തിനടത്ത് ചളികളിലാണ് ഇവയുടെ വാസം. ഇതിനെ പിടിച്ചെടുക്കുക അല്‍പം പ്രയാസമുള്ള പണിയാണ്. ഈ വീഡിയോ കണ്ടു നോക്കൂ..
https://youtu.be/mL3Hpzr1cxw
പസഫിക് ജിയോഡക്ക് എന്നും ഇവ അറിയപ്പെടുന്നുണ്ട്. ചളിക്കടിയിലെ ആഴങ്ങളിലാണ് ഇവയുടെ താമസം. പ്രത്യേക തരം പമ്പ് കൊണ്ട് കുത്തിയെടുത്താണ് ഇവയെ പുറത്തെടുക്കുന്നത്. ഇതിന്റെ പുറംതോടിന്റെ നീളം 1520 സെന്റിമീറ്റര്‍ വരെയാണ്. കഴുത്തു പോലെ നീണ്ട കുഴല്‍ രൂപത്തിലുള്ള ഭാഗത്തിന് മാത്രം ഒരു മീറ്റര്‍ വരും. ഇതാണ് ഇതിന്റെ ഭക്ഷ്യയോഗ്യമായ ഭാഗവും.ജിയോഡക്കിന് ആവശ്യക്കാര്‍ കൂടുതല്‍ ചൈനക്കാരാണ്. കൂടാതെ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലും ഇതിന് വന്‍ ഡിമാന്റാണ്. പലതരം പേരുകളും പല രുചികളിലുമാണ് ഇവ ഇവിടങ്ങളില്‍ പാകം ചെയ്യുന്നത്.

ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്ന ജീവികളിലൊന്നാണിത്. ശരാശരി ആയുസ്സ് 140
വര്‍ഷമാണ്. കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന ജിയോഡക്കിന്റെ
പ്രായം 168 ആയിരുന്നു. കാര്യമായ ശത്രുക്കളൊന്നും തന്നെ ഇവയ്ക്കില്ല,
മനുഷ്യനൊഴിച്ച്്്. അതു തന്നെയാണ് ഇവയുടെ ആയുസിന്റെ രഹസ്യവും. അപൂര്‍വമായി
നീര്‍നായകളും വമ്പന്‍ സ്രാവുകളുമൊക്കെ ഇവയെ പുറത്തെടുത്ത്് തിന്നാറുണ്ട്.
നക്ഷത്രമല്‍സ്യങ്ങളും ഇവയെ കാര്‍ന്നു തിന്നാറുണ്ട്. ഇവയുടെ പ്രജനരീതി
കേട്ടാല്‍ ഞെട്ടും. ഒരു പെണ്‍ ജിയോഡക്ക് ഒരു ആയുസ്സില്‍ ഏകദേശം 5
ബില്ല്യണ്‍ മുട്ടകള്‍ ഉല്‍പ്പാദിപ്പിക്കും. ഇത്രയൊക്കെ
ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇവ വന്‍തോതില്‍
ചത്തൊടുങ്ങുന്നുണ്ട്.