Sayhuite Stone - പുരാതന ഹൈഡ്രോളിക് സ്കെയിൽ മോഡൽ
ദക്ഷിണ പെറുവിലെ Abancay പട്ടണത്തിനടുത്ത് Concacha എന്ന ചെറുകുന്നിന് മുകളിലാണ് (13°32′50″S 72°48′10″W) ഈ വിചിത്രമായ മാർബിൾ ശില സ്ഥിതി ചെയ്യുന്നത് . രണ്ടു മീറ്റർ നീളവും നാലുമീറ്റർ വീതിയുമുള്ള ഈ പാറയുടെ മുകൾ ഭാഗം നിറയെ കൊത്തുപണികളാണ് . ഇരുന്നൂറോളം ജ്യോമെട്രിക് ഷെയ്പ്പുകളും അത്രയും തന്നെ വിവിധ ജീവികളുടെ രൂപങ്ങളുമാണ് ഇതിനു മുകളിൽ രൂപപ്പെടുത്തി എടുത്തിരിക്കുന്നത് . ഈ രൂപങ്ങൾക്കിടയിലൂടെ പുഴപോലെ ജലമൊഴുകുവാനുള്ള സൗകര്യവും , അതിനോട് ചേർന്ന് ചെറു കൃഷിയിടങ്ങളും കുളങ്ങളും എന്തിന് ചെറു ജലപാതങ്ങൾ പോലും കൊത്തിയെടുത്തിട്ടുണ്ട് . ഈ കുന്നിനോട് ചേർന്ന് ഒരു ഇൻകാ ക്ഷേത്രം നിലകൊള്ളുന്നതിനാൽ ഈ ഏകശിലാ നിർമ്മിതി അവരുടേതാകാം എന്നാണ് നിഗമനം .

പക്ഷെ ഇത്തരം ഒരു നിർമ്മാണം എന്തിനായിരുന്നു എന്നുള്ളത് ഇന്നും
കുഴയ്ക്കുന്ന ഒരു ചോദ്യമാണ് . ഇൻകകൾ ജലത്തെ ആരാധിച്ചിരുന്നതിനാൽ ഈ പാറ
അതിനായി ഉപയോഗിച്ചിരുന്നു എന്നാണ് ചില ഗവേഷകർ കരുതുന്നത് . എന്നാൽ ഇത് ,
ഇൻകാ സാമ്രാജ്യത്തിന്റെ ഒരു ചെറു പതിപ്പാവാൻ തരമുണ്ടെന്നു ചിലർ
വാദിക്കുന്നു . കുരങ്ങുകളെയും , ഇഗ്വാനകളെയും , ജാഗ്വാറുകളെയും
വരച്ചിരിക്കുന്ന സ്ഥലങ്ങൾ വനങ്ങളെയും , പെലിക്കനുകളെയും , ഞണ്ടുകളെയും ,
നീരാളികളെയും കൊത്തിയിരിക്കുന്ന സ്ഥലങ്ങൾ തീരദേശങ്ങളെയും സൂചിപ്പിക്കുന്നു
എന്നവർ കരുതുന്നു .
എന്നാൽ ഇതൊന്നുമല്ല , തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് ജലം തിരിച്ചു വിടാനുള്ള മാസ്റ്റർ പ്ലാനിന്റെ കരട് രൂപമാണ് കല്ലിൽ ഇന്കകൾ രൂപപ്പെടുത്തിയിരിക്കുന്നത് എന്നാണ് മറ്റൊരു കൂട്ടം ഗവേഷകർ അഭിപ്രായപ്പെടുന്നത് . ഇതിൽ ജലമൊഴിച്ച് അവർ ടെസ്റ്റിങ് നടത്തിയിരുന്നു എന്ന് Dr. Arlan Andrews (https://www.linkedin.com/…/arlan-andrews-sr-sc-d-p-e-9a88b55) നെ പോലുള്ളവർ കരുതുന്നു . എന്തായാലും ഈ പാറ ആ കുന്നിൽ ഉണ്ടായിരുന്നതല്ല . അതവിടെ കൊണ്ട് വെച്ചതാണ് .