A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ക്ലിന്‍റ് - മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിറങ്ങളുടെ രാജകുമാരൻ

ക്ലിന്‍റ്, എന്ന കൊച്ചു കുട്ടിയെ ഓർമയുണ്ടോ. മറന്നുപോയോ?. ഇല്ല പേര് പറഞ്ഞാൽ എല്ലാവരും ഓർകും. മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിറങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ക്ലിന്റ്. വെറും 7 വയസ്സിനുള്ളിൽ 25000 ത്തിൽ അധികം ചിത്രങ്ങൾ വരച്ചു ലോകത്തിന്റെ തന്നെ അദ്ഭുതബാലനായ നമ്മുടെ പ്രിയപ്പെട്ട ക്ലിന്റ് .


1976 മെയ്‌ 19 നു എം ടി ജോസഫിന്റെയും ചിന്നമ്മ ജോസെഫിന്റെയും മകനായി ജനിച്ചു തന്റെ രണ്ടാമത്തെ വയസ്സിൽ കയ്യിൽ കിട്ടിയ ചോക്കും മറ്റുമുപയോഗിച്ച് ചിത്രം വര തുടങ്ങി. മകന്റെ അസാധാരണ കഴിവുകൾ ശ്രദ്ധിച്ച ആ പിതാവ് മകന് കളർ പെന്സിലും മറ്റു ചായകുട്ടുകളും വാങ്ങികൊടുത്തു. അന്നുമുതൽ ചുമരിലും കാന്‍വാസിലുമായി ക്ലിന്റ് വര തുടങ്ങി. ഒരു ക്രിസ്തുമത വിശ്വാസിയായ മാതാപിതാക്കളുടെ വീട്ടില്‍ ജനിച്ച ക്ലിന്റ് വരച്ചതിൽ കൂടുതലും ഹിന്ദു മതത്തിലെ ദൈവങ്ങളെ ആയിരുന്നു. ഉത്സവങ്ങളും കവലകളും എന്ന് വേണ്ട ഒരു തവണ കണ്ട എല്ലാ കാഴ്ചകളും അവൻ കാൻവാസിൽ പകര്‍ത്തി. ഉത്സവങ്ങളെ ഏറെ ഇഷ്ടപ്പെട്ട ക്ലിന്റിനെ കുട്ടി തെയ്യങ്ങളും ഉത്സവങ്ങളും കാണിക്കാൻ കൊണ്ട് പോകാൻ പിതാവായ ജോസെഫിനും ഒരു മടിയുമില്ലായിരുന്നു. കാറിൽ പോകുമ്പോൾ ഒരു നോക്ക് കണ്ട പൂരത്തിന്റെ കാഴ്ചകൾ അവൻ അതേപോലെ കാൻവാസിൽ പകർത്തിയപ്പോൾ അച്ഛനുമമ്മയും പോലും ഒന്നമ്പരന്നു. ഓരോ കാഴചകൾ കണ്ടു കഴിയുമ്പോളും അവനു മുന്കൂട്ടി അറിയാമായിരുന്നത് പോലെ അവൻ അത് കാൻവാസിൽ പകര്‍ത്തും. ഇത് എല്ലാവരെയും അദ്ഭുത്സ്പ്പെടുത്തി. ക്ലിന്റിന്റെ വരകളിൽ കൂടുതലും ഹിന്ദു ഭഗവാനായ ഗണപതി ആയിരുന്നു. കഥകളിൽ മാത്രം കേട്ട രാവണനെ തന്റെ വാളായ ചന്ദ്രഹാസത്തോടെ വരച്ചപ്പോൾ എല്ലാവരും വീണ്ടും അമ്പരന്നു. ഹിന്ദു പുരാണ കഥകളും യേശു ദേവന്റെ കഥകളും ഒരു പോലെ ഇഷ്ടപ്പെട്ട ക്ലിന്റ് തന്റെ കാൻവാസിൽ ചിത്രങ്ങൾ കൊണ്ട് കഥകൾ തീർത്തു.
ചെറുപ്പത്തിൽ നല്‍കിയ തെറ്റായ ഒരു ചികിത്സയുടെ ഫലമായി ക്ളിന്റിന്റെ വൃക്കകൾ തകരാറിൽ ആയിരുന്നു. മെല്ലെ മെല്ലെ ക്ലിന്റിനു ക്ഷീണം കൂടിവരാൻ തുടങ്ങി. അങ്ങനെ 1983 ക്ലിന്റിനു 7 വയസ്സ് തികയാൻ 1 മാസം മാത്രം ബാക്കി നില്കെ ഒരു ദിവസം ക്ലിന്റ് തന്റെ അമ്മയുടെ മടിയിൽ തലവച്ചു കൊണ്ട് ചോദിച്ചു അമ്മെ നമ്മൾ എവിടെ നിന്നുമാണ് വരുന്നത് നമ്മൾ മരിച്ചാൽ എവിടേക്ക് പോകും?. പിന്നെ വീണ്ടും അമ്മയോട് പറഞ്ഞു . ” അമ്മെ ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോകും അമ്മ വിളിച്ചാലും ഞാൻ എഴുന്നേറ്റു എന്ന് വരില്ല. അമ്മ കരയരുത് അമ്മ സങ്കടപ്പെടരുത് “. ഇതും പറഞ്ഞു ക്ലിന്റ് മയക്കത്തിലേക്കു വീണു എല്ലാവരും അവനെയും എടുത്തു കൊണ്ട് ആശുപത്രിയിലേക്ക് ഓടി പക്ഷെ അപ്പോഴേക്കും കൊച്ചു ക്ലിന്റ് കോമായിലേക്ക് വീണിരുന്നു. അങ്ങനെ ക്ലിന്റ് എന്ന ദൈവത്തിന്റെ പുത്രൻ ഈ ലോകത്തോട്‌ വിടപറഞ്ഞു.
c
ഒരുപാട് നാളുകള്‍ക്കു ശേഷം ക്ളിന്റിന്റെ മാതാപിതാക്കൾ കണ്ണൂരിൽ ക്ളിന്റിന്റെ ചിത്രപ്രദർശനം നടത്തുകയായിരുന്നു. പയ്യന്നൂരിലെ ഒരു പ്രശസ്തനായ തെയ്യം കലാകാരൻ അല്പം നേരം കൂടാൻ വേണ്ടി ടൌണ്‍ ഹാളിലേക്ക് കയറി. ചിത്രങ്ങൾ ഓരോന്നും ആസ്വദിച്ചു കൊണ്ട് മുന്നോട്ടു നടന്ന അദ്ദേഹം പൊടുന്നനെ ഒരു ചിത്രത്തിന്റെ മുന്നിലെത്തിയപ്പോൾ അവിടെ തന്നെ നിന്നു.മുച്ചിലോട്ടു ഭഗവതിയുടെ(മലബാറിലെ കാവുകളിൽ കെട്ടിയാടുന്ന ദേവിയുടെ രൂപം)ചിത്രമായിരുന്നു അത്. ഒരുപാട് സമയം ആ ചിത്രം തന്നെ നോക്കി നിന്ന അദ്ധേഹത്തിന്റെ അടുത്തേക്ക് ക്ളിന്റിന്റെ പിതാവ് നടന്നെത്തി. എന്നിട്ട് അദ്ധേഹത്തോട് ചോദിച്ചു അങ്ങേന്താണ് ഈ ചിത്രം തന്നെ നോക്കി നില്കുന്നത്?. അദ്ദേഹം ചോദിച്ചത് ഒരു മറു ചോദ്യമാണ് ആരാണ് ഈ ചിത്രം വരച്ചത് ?. എന്റെ മകനാണ് ക്ളിന്റിന്റെ പിതാവ് മറുപടി നല്കി. തെയ്യം കലാകാരൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. അപ്പോൾ ക്ളിന്റിന്റെ പിതാവ് പറഞ്ഞു അവൻ കുറച്ചു കാലം മുന്നേ മരിച്ചു പോയി. അപ്പോൾ ആ തെയ്യം കലാകാരൻ പറഞ്ഞു ദൈവത്തിന്റെ കോലം കെട്ടുന്ന ആരും ദൈവത്തിന്റെ രൂപത്തിൽ പൂര്‍ണത വരുത്താറില്ല. എന്തെങ്കിലും ആഭരണതിലോ ചമയതിലോ മറ്റോ ആയി എന്തെങ്കിലും ഒഴിചിടും. പൂര്‍ണമായത് ഈശ്വരൻ മാത്രമാണ് എന്നാണ് വിശ്വാസം. പൂര്‍ണമാകിയാൽ പിന്നെ അവൻ ഈ ഭൂമിയിലെ വാസം മതിയാക്കി ഈശ്വരന്റെ അടുത്തേക്ക് പോകും എന്നാണ് സങ്കൽപം. ഈ ചിത്രത്തിൽ മുച്ചിലോട്ടു ഭഗവതിയുടെ ചിത്രം പൂർണമാണ്. ചമയങ്ങളും ആഭരണങ്ങളും ഒന്നും തന്നെ കുറവില്ല. എല്ലാം തികഞ്ഞ ദേവി സങ്കൽപം. ക്ലിന്റിന്റെ പിതാവിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ താഴെ വീണു. അദ്ദേഹം ഒന്നും പറയാതെ തിരിഞ്ഞു നടന്നു.
കേവലം 7 വയസ്സിനുള്ളിൽ 25000 ത്തിൽ അധികം ചിത്രങ്ങൾ. ഒരു നോക്ക് കണ്ട കാഴ്ചകൾ പോലും അതേപടി കാൻവാസിൽ പകര്‍ത്താനുള്ള കഴിവ്. തെയ്യം കലാകാരന്മാർ പോലും തെയ്യത്തിന്റെ രൂപങ്ങൾ മനസ്സിലാക്കാൻ വർഷങ്ങൾ എടുക്കും. അങ്ങനെയിരിക്കെ കേവലം ഒറ്റ നോട്ടത്തിൽ ദേവിയുടെ രൂപം മുഴുവനായും തന്റെ മനസ്സില് പതിപ്പിക്കുക. പിന്നെ മരണം മുന്നില്‍ കണ്ടു തന്റെ അമ്മയോട് പറഞ്ഞ വാക്കുകൾ ക്ലിന്റ് ഒരു സാധാരണ ബാലൻ ആയിരുന്നില്ല എന്നുറപ്പ്. അതെ ക്ലിന്റ് ദൈവത്തിന്റെ സ്വന്തം പുത്രൻ ആയിരുന്നു. അവൻ അൽപ കാലം ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമസിക്കാൻ വന്നു. പിന്നീട് അവൻ പോയി ജാതിയില്ലാത്ത മതമില്ലാത്ത രാഷ്ട്രീയമില്ലാത്ത സ്നേഹവും സന്തോഷവും മാത്രമുള്ള ദൈവത്തിന്റെ സ്വന്തം ലോകത്തിലേക്ക്‌. അവിടെയും ഒരു പക്ഷെ അവൻ നിരക്കുട്ടുകൾ കൊണ്ട് ഏവരെയും വിസ്മയിപ്പിചിരിക്കാം…