ഇതുവരെ ആരും ശരിക്കും കണ്ടിട്ടില്ല
അമേരിക്ക ഭയക്കുന്ന ഒരു അജ്ഞാതമനുഷ്യൻ
*** ഇവ്‌ജെയ്‌നി ബോഗോഷേവ്***
ലൊകത്തെ ഏറ്റവും ബുദ്ധിമാനായ മനുഷ്യന്! തലയുടെ വില 40 ലക്ഷം ഡോളര്; അമേരിക്ക ഭയക്കുന്ന മോസ്റ്റ് വാണ്ടഡ് സൈബര് ക്രിമിനല്; ഇവ്‌ജെയിനി ബോഗോഷേവിനെക്കുറിച്ചറിയാം
സാധാരണ ഏതെങ്കിലും തരത്തിലുള്ള കണ്ടുപിടുത്തങ്ങളോഅല്ലെങ്കി ല്
എന്തെങ്കിലും പരീക്ഷണങ്ങളോ നടത്തിയവരെയാണ് ലോകത്ത് ഏറ്റവും കൂടുതല്
ബുദ്ധിയുള്ളവരുടെ നിരയിലേക്ക് പരിഗണിക്കുന്നത്. എന്നാല് മോസ്റ്റ് വാണ്ടഡ്
ലിസ്റ്റില് ഉള്പ്പെടുത്തിയ ഒരു സൈബര് ക്രിമിനലിനെയാണ് ഇപ്പോള് ലോകത്തെ
ഏറ്റവും ബുദ്ധിയുള്ള തലയുടെ ഉടമയായി കണ്ടെത്തിയിരിക്കുന്നത്. ബുദ്ധിമാനായ
ഹാക്കര് എന്ന വിശേഷണമുള്ള ഇവ്‌ജെയ്‌നി ബോഗോഷേവ് എന്ന 33 കാരന്റെ തലയ്ക്ക്
40 ലക്ഷം ഡോളറാണ് വിലയിട്ടിരിക്കുന്നത്. ബോഗോഷേവ് ആരാണെന്ന് മനസിലാക്കാന്
തന്നെ അമേരിക്കയിലെ രഹസ്വാന്വേഷണ സംഘത്തിന് അനേകവര്ഷങ്ങള് എടുക്കേണ്ടി
വന്നു. ലോകത്തെ ഗുരുതരമായ പല സൈബര് ക്രൈമുകളുടെയും പിന്നില്
പ്രവര്ത്തിച്ചത് ഇയാളുടെ ബുദ്ധിയായിരുന്നു.ലോകത്തിന് റെ
വിവിധയിടങ്ങളിലായി പത്തുലക്ഷത്തിലധികം കംപ്യൂട്ടറുകളാണ് ഇയാളുടെ
നിയന്ത്രണത്തിന് കീഴില് പ്രവര്ത്തിക്കുന്നത്. വിദേശത്തടക്കം ബിസിനസ്
നടത്തുവരുടെ ബാങ്ക് അക്കൗണ്ടുകളില് നിന്ന് ലക്ഷക്കണക്കിന് തുകയാണ് ഇയാള്
തട്ടിയിട്ടുള്ളത്. ഇയാളെ പിടിക്കാന് സഹായിക്കുന്ന എന്ത് വിവരം നല്കിയാലും
അതിനെല്ലാം പാരിതോഷികം നല്കുമെന്നാണ് അമേരിക്കന് പോലീസ്
അറിയിച്ചിരിക്കുന്നത്. വ്യാജ പാസ്സ്‌പോര്ട്ടുകള് ഉപയോഗിച്ചാണ് ഇയാള്
യാത്രകള് നടത്തുന്നതെന്നതും ഇയാളെ കുടുക്കുന്നതിന് തടസമാവുന്നു. ഈയിടെ
നടന്ന അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് നടന്നെന്ന് സംശയിക്കുന്ന
ഹാക്കിംങ് നടത്തിയതും ഇയാളുടെ സഹായത്തോടെയാണെന്നാണ് കരുതപ്പെടുന്നത്.
തങ്ങളുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാനായി റഷ്യ തന്നെയാണ് ഇയാളെ
ഒളിപ്പിച്ചിരിക്കുന്നതെന്നാ ണ് അമേരിക്കന് ആരോപണം.
സ്വന്തം കഴിവില് ലോകത്തുടനീളമുള്ള ബാങ്കുകളില് നിന്നും ഇയാള് പണം അടിച്ചു മാറ്റുന്നത് റഷ്യയ്ക്ക്സന്തോഷമാണെന്നും അമേരിക്ക പറയുന്നു. റഷ്യന് പാസ് പോര്ട്ടിലേത് എന്ന് കരുതുന്ന ഇയാളുടെ ഏതാനും ചിത്രങ്ങളും അമേരിക്ക പുറത്തുവിട്ടിരുന്നു. ഫ്രാന്സില് രണ്ടു വില്ലകള്, യൂറോപ്പില് ഉടനീളമായി ചിതറിക്കിടക്കുന്ന കാറുകള് വേറെയും. അതേസമയം ഇയാളുടെ പടം പോലും കൃത്യമായി പുറത്തു വന്നിട്ടില്ല. ഓണ്ലൈനില് ബോഗാഷേവ് എന്ന പേരില് പ്രചരിക്കുന്നത് ആസ്റ്റിന് പവേഴ്സിലെ ഡോ. എവിള് എന്ന കഥാപാത്രത്തിന്റെ ചിത്രമാണെന്ന് ആരോപണമുണ്ട്. അനേകം ഊഹാപോഹങ്ങളും ബോഗാഷേവിനെക്കുറിച്ചുണ്ട്. അവയില് ഒന്ന് അനാപാ നഗരത്തില് കരിങ്കടലിന് സമീപത്തെ ഒരു റിസോര്ട്ടില് ഇയാള് താമസിക്കുന്നു എന്നതാണ്. ഇവിടെ സ്വന്തമായി എല്ലാ ആഡംബരങ്ങളോടെ ഒരു നൗകയുണ്ടെന്നും വാര്ത്തകളുണ്ട്. എന്നാല് അയാളുടെ ഏഴയലത്തെത്താന് പോലീസിനോ പട്ടാളത്തിനോ കഴിഞ്ഞിട്ടില്ല. ഇതു തന്നെയാണ് അയാളെ ലോകത്തെ ഏറ്റവും വലിയ ബുദ്ധിമാനായി കണക്കാക്കുന്നതിന് കാരണവും
അമേരിക്ക ഭയക്കുന്ന ഒരു അജ്ഞാതമനുഷ്യൻ
*** ഇവ്‌ജെയ്‌നി ബോഗോഷേവ്***
ലൊകത്തെ ഏറ്റവും ബുദ്ധിമാനായ മനുഷ്യന്! തലയുടെ വില 40 ലക്ഷം ഡോളര്; അമേരിക്ക ഭയക്കുന്ന മോസ്റ്റ് വാണ്ടഡ് സൈബര് ക്രിമിനല്; ഇവ്‌ജെയിനി ബോഗോഷേവിനെക്കുറിച്ചറിയാം
സാധാരണ ഏതെങ്കിലും തരത്തിലുള്ള കണ്ടുപിടുത്തങ്ങളോഅല്ലെങ്കി