സൗത്ത് പസഫിക് സമുദ്രത്തിൽ ആസ്ട്രേലിയക്കും ഹവായിക്കും ഇടയിൽ തുവാളു എന്നൊരു ദ്വീപ് രാഷ്ട്രം ഉണ്ട് ( ഒമ്പത് ദ്വീപുകളുടെ ഒരു ചങ്ങല ) . കേരളത്തിലേത് പോലെ ഏകദേശം നാല് മാസത്തോളം മഴ ലഭിക്കുന്ന സുന്ദരമായ പ്രദേശമാണ് തുവാളു . മൊത്തം ജനസംഖ്യ 15000 ഇൽ താഴെ . കാലാവസ്ഥ കൂടിയത് 31 - 34 ഡിഗ്രീ വരെയും കുറഞ്ഞത് 23 മുതൽ 27 വരെയും . ഒരു കാലം വരെ ടൂറിസം പ്രധാന വരുമാന മാർഗമായിരുന്ന തുവാളുവിലെ പ്രകൃതിയും ജീവജാലങ്ങളും കാലാവസ്ഥയും പതിയ അപ്രത്യക്ഷമായിക്കൊ ണ്ടിരിക്കുന്നു. കടൽ പതുക്കെ പതുക്കെ കരയെ കീഴടക്കി കൊണ്ടിരിക്കുന്നു.
2050 ഓടെ തുവാളു നിവാസികളെയും ലോക ത്തെയും സാക്ഷിയാക്കി തന്റെ പ്രകൃതിയെയും മനുഷ്യരോഴികെ ഉള്ള ജീവജാലങ്ങളെയും മാറോടണക്കി പിടിച്ചു കൊണ്ട് ഈ ദ്വീപ് എന്നെന്നേക്കുമായി കടലിലേക്ക് താഴ്ന്നു പോകും . ഭൂമിയിലെ മറ്റു മനുഷ്യരെല്ലാം കൂടി നൽകിയ സമ്മാനം .
കിടപ്പാടങ്ങളിലും കൃഷി ഇടങ്ങളിലും ഉപ്പു വെള്ളം നിറയുമ്പോഴും മാളിംഗവിലിയാമു എന്നാ തുവാളു യുവാവ് പ്രതീക്ഷയോടു പറഞ്ഞിരുന്നു " ഇല്ല .. എന്റെ രാജ്യം നശിക്കില്ല. ഇനിയൊരു പ്രളയം വരുത്തകയില്ലെന്ന് യഹോവ ആണയിട്ടിട്ടുണ്ട് ". പക്ഷെ ദുരന്തപൂർണ്ണമായ യാഥാർത്ഥ്യം ദ്വീപുവാസികൾ ഇന്ന് തിരിച്ചറിയുന്നു. ഏറിയാൽ അമ്പത് കൊല്ലം മാത്രമാണ് അവരുടെ മാതൃ രാജ്യത്തിന്റെ ആയുസ്സ് . ഇന്ന് ഈ യുവാവ് ന്യൂസിലാന്റിലേ ഓക്ലാന്റിലേക്ക് മാറി താമസിക്കാ ൻ ഉള്ള ശ്രമത്തിലാണ്.
കേരളത്തിൽ നിന്ന് പതിനായിരകണക്കിന് മൈൽ ദൂരെ കിടക്കുന്ന ദ്വീപ് രാഷ്ട്രത്തെകുറിച്ച് നാമെ ന്തിനു ആകുലപ്പെടണം എന്നാണു മനസ്സിൽ തോന്നുന്നത് എങ്കിൽ അറിഞ്ഞു കൊള്ളൂ ഇന്ത്യൻ സമുദ്രത്തിൽ കിടക്കുന്ന മാലിദ്വീപിനും അമ്പത് വർഷത്തെ ആയുസ്സേ ഉള്ളൂ .........
സ്ഥിതിഗതികൾ ഇന്നത്തെ നിലയിൽ തുടർന്നാൽ ഭാഗികമായി നമ്മുടെ കൊച്ചിക്കും ഇത്ര തന്നെ ആയുസ്സേ ബാക്കി ഉള്ളൂ ........
നോമ്പ് നോറ്റും ഉത്സവവും പള്ളി പെരുനാളും നടത്തിയും, പള്ളിയും അമ്പലവും ആടമ്പര സൌധങ്ങൾ ആക്കിയും, ദൈവത്തെ മണി അടിക്കുന്നവർ ഓർക്കുക - ഒരു ദൈവവും ഇത് വരെ തുവാളു ഉൾപ്പടെ മുപ്പതോളം രാജ്യങ്ങളെ രക്ഷിക്കാൻ തുനിഞ്ഞിട്ടില്ല . പകരം
"വിതച്ചതു കൊയ്തെ തീരു" എന്നാ വാക്ക്യം പൂരവാധികം ഉച്ചത്തിൽ മുഴക്കുക മാത്രമാണ് ചെയ്യുന്നത്
നാശത്തിനു മുൻപ് ദൈവത്തിന്റെ അടയാളം എന്നവണ്ണം നാടിന്റെ നന്മകൾ അപ്രത്യകഷമായി ക്കൊണ്ടിരിക്കുകയാണ് .
ഒരു പതിനഞ്ചു കൊല്ലം മുൻപ് വരെ കേരളത്തിൽ നിത്യ കാഴ്ചയായ അരിപ്രാവ്, , അങ്ങാടിക്കുരുവി, മിന്നാമിനുങ്ങ്, പച്ചത്തുള്ളന്‍, പച്ചിലപ്പാമ്പ്, അരണ , തവള, ആമ, അട്ട മുതൽ മുക്കുറ്റിയും തുമ്പക്കുടവും തുടങ്ങി കേരളത്തിലെ നാട്ടിടവഴി കളിൽ സമൃദ്ധമായിരുന്ന പലതും അപ്രത്യക്ഷമാ യി. വേനൽ എന്നത്താക്കെളും കാഠിന്യം കൂടിയ തായി .ചുരുങ്ങിയ താപ നില 28 - 30 വരെയും ഉയർന്ന താപനില 40 - 42 വരെയും ഉയർന്നു . അതായത് (ഏകദേശം 2 മുതൽ അഞ്ചു വരെ ഡിഗ്രീ സെൽഷ്യസ് കൂടി ).
കഴിഞ്ഞ നാല്പതു വര്ഷം കൊണ്ട് വനങ്ങൾ 35 % കുന്നുകൾ 10 % കൃഷിയിടങ്ങൾ 42 % എന്നിങ്ങനെ ചുരുങ്ങി . ഹരിതാഭമായിരുന്ന കേരളം മരുഭൂമി ആവാൻ അധികം താമസം വേണ്ടി വരില്ല. സമുദ്രം ആകിരണം ചെയ്യുന്ന ചൂടിന്റെ അളവും കൂടി .
ഒന്നോർക്കുക 1m സമുദ്രം ഉയരുമ്പോൾ കൊച്ചി ക്ക് ചുറ്റുമുള്ള 169 sq km കടൽ വെള്ള ഭീഷണി യിലാണ് എന്നറിയുക. സമാനതകളില്ലാത്ത വരൾച്ചയും കടലാക്രമണവും ആണ് ഇന്നത്തെ മലയാളിയുടെ വാർധക്ക്യത്തെയും അവന്റെ മക്കളെയും കാത്തിരിക്കുന്നത് .
ദൈവം കനിഞ്ഞു നല്കിയ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരു ആവറേജ് മലയാളിക്ക് പറഞ്ഞു കൊടുക്കേ ണ്ട കാര്യമില്ല. പക്ഷെ എണ്‍പതുകളിൽ തന്നെ സമ്പൂർണ്ണ സാക്ഷരത നേടിയ ഒരു നാട്ടിൽ എന്തുകൊണ്ട് ഇത്രയും അധപതനം എന്നത് ചിന്തനീയം തന്നെ ആണ് ???????????
അവകാശങ്ങളെ കുറിച്ച് വാ തോരാതെ സംസാരി ച്ച്, മണലൂറ്റിയും ക്വാറി മാഫിയ കളിച്ചും വനം കയ്യേറിയും മറ്റും ജീവിക്കുന്നതും സമ്പാദിക്കുന്ന തും മക്കൾക്ക് വേണ്ടിയാണ് എന്ന് ന്യായം പറയുന്ന നാം; ഇപ്പോൾ കാറ്റും ദുരിതവും വിതച്ചു കൊണ്ടിരിക്കുകയാണ്, അരുമകളായ നമ്മുടെ മക്കൾക്ക് കൊടുംകാറ്റും ദാരിദ്ര്യവും കൊയ്യാൻ !!!
അതിരാത്രത്തെക്കാൾ അതിജീവനത്തിനുള്ള സമയമായി എന്ന് മാത്രം ഓർക്കുക. !!!!!!!!!!